Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 20 Sep 2023 3:19 PM GMT

വനിതാ സംവരണ ബില്ല്: ചരിത്രവും രാഷ്ട്രീയവും

സ്ത്രീകളുടെ സാമൂഹികാവസ്ഥ പഠിക്കാന്‍ 1974 ല്‍ ഇന്ദിരഗാന്ധി സര്‍ക്കാര്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ടാണ് വനിതാ സംവരണ ബില്ല് എന്ന സങ്കല്‍പ്പത്തിന്റെ പ്രാരംഭം.

വനിതാ സംവരണ ബില്ല് പാസാക്കി
X

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് മൂന്നില്‍ ഒന്ന് സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്ല് (നാരീശക്തി വന്ദൻ ബിൽ) കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയിരിക്കുകയാണ്. ആറ് പേജുള്ള ബില്ലില്‍ പട്ടികജാതി പട്ടിക വര്‍ഗ ഉപസംവരണവും ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍, സംവരണം രാജ്യസഭക്കും സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലുകള്‍ക്കും ബാധകമാവില്ല. പാര്‍ലമെന്റ് നിശ്ചയിക്കുന്നതിനനുസരിച്ച് സംവരണ മണ്ഡലങ്ങള്‍ ഓരോ തവണയും മാറി വരുമെന്നും ബില്ലില്‍ പരാമര്‍ശമുണ്ട്. നയരൂപീകരത്തില്‍ സ്ത്രീകളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പു വരുത്താനാണ് ബില്ലിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.

വനിതാ സംവരണ ബില്ലിന് ഏകദേശം മൂന്ന് പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്. മൂന്ന് പതിറ്റാണ്ടിനിടയിലെ പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ പലപ്പോഴായി ബില്ല് വന്നുപോയിട്ടുണ്ട്. 1974 ല്‍ സ്ത്രീകളുടെ സാമൂഹികാവസ്ഥ പഠിക്കാന്‍ ഇന്ദിരഗാന്ധി സര്‍ക്കാര്‍ നിയോഗിച്ച കേന്ദ്രസമിതി വിശദമായ റിപ്പോര്‍ട്ട് അന്നത്തെ സാമൂഹിക ക്ഷേമ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. എസ്. നൂറുല്‍ ഹസന് സമര്‍പ്പിച്ചതാണ് വനിതാ ബില്ലെന്ന സങ്കല്‍പ്പത്തിന്റെ പ്രാരംഭം. 'Towards Equality' എന്ന് തലക്കെട്ടിട്ട റിപ്പോര്‍ട്ടില്‍ തെരഞ്ഞെടുപ്പില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന നിര്‍ദേശം സമിതി മുന്നോട്ട് വെച്ചിരുന്നു.

2004 ലെ ആദ്യ യു.പി.എ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയില്‍ ഇടംപിടിച്ചതോടുകൂടി വനിതാ സംവരണമെന്ന ആവശ്യത്തിന് വീണ്ടും ജീവന്‍വെച്ചു. രണ്ടാം യു.പി.എ. സര്‍ക്കാര്‍ 2010 മാര്‍ച്ച് 9 ന് വനിതാ സംവരണ ബില്ല് രാജ്യസഭയില്‍ പാസ്സാക്കി. ആദ്യം രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ല് പക്ഷെ, ലോക്‌സഭയിലേക്കെത്തിയില്ല. സമാജ്വാദി പാര്‍ട്ടിയുടെയും രാഷ്ട്രീയ ജനതാദളിന്റെയും എതിര്‍പ്പായിരുന്നു കാരണം.

പിന്നീട് 1992 സെപ്റ്റംബര്‍ 12ന് ദേവഗൗഡ സര്‍ക്കാരാണ് ആദ്യമായി വനിതാ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. അന്ന് ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടു. 1996 ഡിസംബര്‍ 10 ന് ഗീത മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള സമിതി ബില്ലിന്മേല്‍ അനുകൂല റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, 1998 ജൂണ്‍ 26 ന് വാജ്പേയി സര്‍ക്കാര്‍ ഒരു ഭരണഘടനാ ഭേദഗതി ബില്ല് ആയി വനിതാ സംവരണ ആവശ്യം വീണ്ടും മുന്നോട്ട് വെച്ചു. പക്ഷേ, സ്വന്തം മുന്നണിയിലെ തന്നെ എതിര്‍പ്പുകളും അഭിപ്രായ വ്യത്യാസങ്ങളും കാരണം ബില്ലുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാറിനായില്ല. 2004 ലെ ആദ്യ യു.പി.എ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയില്‍ ഇടംപിടിച്ചതോടുകൂടി വനിതാ സംവരണമെന്ന ആവശ്യത്തിന് വീണ്ടും ജീവന്‍വെച്ചു. രണ്ടാം യു.പി.എ. സര്‍ക്കാര്‍ 2010 മാര്‍ച്ച് 9 ന് വനിതാ സംവരണ ബില്ല് രാജ്യസഭയില്‍ പാസ്സാക്കി. ആദ്യം രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ല് പക്ഷെ, ലോക്‌സഭയിലേക്കെത്തിയില്ല. സമാജ്വാദി പാര്‍ട്ടിയുടെയും രാഷ്ട്രീയ ജനതാദളിന്റെയും എതിര്‍പ്പായിരുന്നു കാരണം. യു.പി.എയിലെ കക്ഷിയല്ലായിരുന്നെങ്കില്‍ കൂടി പുറമെ നിന്നും സഖ്യത്തെ പിന്തുണച്ചിരുന്ന എസ്.പിയുടെയും ആര്‍.ജെ.ഡി.യുടെയുംകൂടി പിന്തുണയോടു കൂടിയേ ബില്ല് പാസാക്കിയെടുക്കാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നുള്ളൂ.

ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഭൂരിപക്ഷം പാര്‍ട്ടികളും വനിതാ സംവരണ ബില്ലിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നിരുന്നാലും, പ്രത്യേക സെഷനില്‍ ലോക്സഭയും രാജ്യസഭയും ബില്ല് പാസാക്കുകയാണെങ്കില്‍ പോലും വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തന്നെ വനിത സംവരണം നടപ്പാകില്ല. സെന്‍സസിനും മണ്ഡല പുനഃക്രമീകരണത്തിനും ശേഷം 2029 പൊതു തെരഞ്ഞെടുപ്പിലായിരിക്കും മൂന്നില്‍ ഒന്ന് വനിതാ സംവരണം നടപ്പാവുക. ഒ.ബി.സി വിഭാഗത്തിന് ഉപസംവരണമില്ലെന്ന നിലപാടും ഏറെ വിമര്‍ശിക്കപ്പെടുന്നുണ്ട്.


ഒന്‍പതര വര്‍ഷക്കാലം സമയമുണ്ടായിരുന്നിട്ടും ഇത്ര തിരക്കുപിടിച്ച് തെരഞ്ഞെടുപ്പടുത്ത വേളയില്‍ കേന്ദ്ര സര്‍ക്കാര്‍ ബില്ല് അവതരിപ്പിച്ചതെന്തിനെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. രാജ്യത്ത് 50 ശതമാനത്തിലധികം വരുന്ന വനിതാ വോട്ടര്‍മാരുടെ പിന്തുണയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വനിതകള്‍ക്കിടയിലെ ജനപ്രീതി ചെറുതല്ലാത്തതാണെന്ന് പല സര്‍വേകളിലും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ കര്‍ണാടക തെരഞ്ഞെടുപ്പില്‍ അതിനെ മറികടക്കാനും വനിതകളുടെ ഭാഗത്തു നിന്നുള്ള പിന്തുണ ഉറപ്പാക്കാനും കോണ്‍ഗ്രസിന് സാധിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. അത്തരമൊരു സ്ഥിതിവിശേഷത്തെ മറികടക്കാനാവശ്യമായ ഒരു സോഷ്യല്‍ എഞ്ചിനീയറിങിന്റെ ഭാഗമായാണ് വളരെ ധൃതിപിടിച്ച് ബില്ല് അവതരിപ്പിച്ചിരിക്കുന്നത്. കാലഘട്ടത്തിന്റെ ആവശ്യം കൂടിയായ ബില്ലിനെ പ്രതികൂലിച്ച് മുന്നോട്ട് വരാന്‍ ഒരു കക്ഷിക്കും സാധ്യമല്ലാത്തതിനാല്‍, ബി.ജെ.പി.യുടേത് ഏറെ സമര്‍ഥമായ മുന്നേറ്റമായി വേണം കാണാന്‍. പുതിയ പാര്‍ലമെന്റില്‍ ആദ്യ നിയമനിര്‍മാണമായി ഒരു ചരിത്ര തീരുമാനം കൈക്കൊണ്ട ചരിത്ര പുരുഷനായി മോദിയെ വാഴിക്കാനുള്ള ലക്ഷ്യവും പിന്നിലുണ്ടെന്ന് പറയാതെ വയ്യ.

അവലംബം: ന്യൂസ് ഡീക്കോഡ്

തയ്യാറാക്കിയത്: ദാനിഷ് അഹ്മദ്‌

TAGS :