ഇനി നമ്മളില്‍ നിങ്ങളില്ല
ഇന്ത്യയിലെ ഭരണ വര്‍ഗത്തെ പോലെ തന്നെ തെറ്റായ വാര്‍ത്തകള്‍ നല്‍കി ഗസ്സയിലെ പ്രവര്‍ത്തികള്‍ ന്യായീകരിക്കാന്‍ ശ്രമിച്ച ഇസ്രായേല്‍ ശ്രമം പാടെ പൊളിഞ്ഞു എന്ന് മനസ്സിലാക്കുക. മ്യൂസിക് ഫെസ്റ്റിവലില്‍ ഇസ്രായേലികളെ കൊന്നുതള്ളിയത് അവരുടെ തന്നെ സേനയാണ് എന്ന് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.
പ്രിയ സുഹൃത്തേ, ഇനി മനസ്സറിഞ്ഞു അങ്ങനെ താങ്കളെ വിളിക്കാന്‍ സാധിക്കുമോ എന്നറിയില്ല. എന്നാലും കണ്ടത് മറക്കാന്‍ ശ്രമിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ഞാന്‍ അങ്ങനെ വിളിക്കുകയാണ്. നമ്മള്‍ തമ്മിലുള്ള പരിചയം ഏതാണ്ട് 40 വര്‍ഷത്തിന് അടുത്തുണ്ട്. കോളജില്‍ ഒന്നിച്ചു പഠിച്ചു, കളിച്ചു, ജീവിച്ചു ദൃഡപ്പെടുത്തിയ സ്‌നേഹബന്ധമായത് കൊണ്ട്, മറ്റേത് ബന്ധത്തേക്കാള്‍ സ്വാതന്ത്ര്യം നമ്മള്‍ തമ്മിലുണ്ട്. ആ സ്വാതന്ത്ര്യത്തിന്റെ ബലത്തിലാണ് ഒരവസാന വട്ടം ഞാന്‍ ഇതെഴുതുന്നത്.
നമ്മള്‍ ഒന്നിച്ചു പറഞ്ഞു ചിരിച്ച കഥകളിലും, തമാശകളിലും ഒരിക്കലും വേര്‍തിരിവും വേദനകളും ഉണ്ടായിരുന്നില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി താങ്കളില്‍ കണ്ട് വരുന്ന മാറ്റങ്ങള്‍ പോലും നമ്മളുടെ ബന്ധത്തില്‍ വിള്ളല്‍ വരുത്തിയിരുന്നില്ല എന്നും ഞാന്‍ ഓര്‍ക്കുന്നു. താങ്കള്‍ വിശ്വസിച്ചു പോന്ന വലതുപക്ഷ പ്രത്യയശാസ്ത്രത്തിന് എതിരെയുള്ള എന്റെ പരസ്യ എതിര്‍പ്പുകളെ പോലും നമ്മളെ അകറ്റിയിരുന്നില്ല. ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസങ്ങളില്‍ മുറുകെപ്പിടിക്കാനുള്ള അവകാശം ഈ രാജ്യത്ത് ഇപ്പോഴും ഉണ്ടല്ലോ. ഞാന്‍ സര്‍ക്കാരിന്റെ നടപടികളെ പരസ്യ പ്രതിഷേധം നടത്തിയപ്പോള്‍, താങ്കള്‍ എന്നെ വിളിച്ചത് ഞാന്‍ ഓര്‍ക്കുന്നു. എന്റെ ബോധ്യത്തില്‍ ഉറച്ചു നിന്ന് നഗരമധ്യത്തില്‍ പ്രധിഷേധിച്ചതിനെ അനുമോദിച്ചതും ഞാന്‍ ഓര്‍ക്കുന്നു.
നമ്മുടെ സൗഹൃദം തുടങ്ങിയതും, വളര്‍ന്നതും അത്തരത്തിലുള്ള ഒരു പരിസ്ഥിതിയിലല്ലല്ലോ. കൗമാരക്കാലത്തെ അനുരാഗങ്ങളിലും, ഇഷ്ടങ്ങളിലും നമുക്ക് ലൗജിഹാദ് ചിന്തകള്‍ ഉണ്ടായിരുന്നില്ലല്ലോ. ഏറ്റവും നല്ല ബീഫ് വരട്ടിയത് എവിടെ കിട്ടും എന്ന കാര്യത്തില്‍ നാം മത്സരിച്ചു തര്‍ക്കിച്ചിരുന്നല്ലോ. പരസ്പരം തോളില്‍ കൈയിട്ടിരുന്നു സൊറ പറഞ്ഞിരുന്ന സായാഹ്നങ്ങളില്‍ ഒരിക്കലും മതം ഒരു മതില്‍ക്കെട്ടും പണിതിരുന്നില്ലല്ലോ.
രാജ്യത്ത് പടര്‍ന്ന് പന്തലിച്ച അസഹിഷ്ണുത വളര്‍ത്തിയതില്‍ താങ്കള്‍ ഇന്ന് പിന്തുടരുന്ന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് എന്ന് ഞാന്‍ വിശ്വസിച്ചപ്പോള്‍ പോലും, അവരെല്ലാം കാട്ടികൂട്ടുന്ന മനുഷ്യത്വരഹിത നടപടികളില്‍ താങ്കള്‍ക്കു എതിര്‍പ്പുണ്ടാകും എന്ന് തന്നെ ഞാന്‍ വിശ്വസിച്ചു. സാമാന്യ ബോധത്തിന് നിരക്കാത്ത അത്തരം ഏര്‍പ്പാടുകളില്‍ ആനന്ദം കണ്ടെത്തുന്ന 'ഫ്രിഞ്ച് എലമെന്റ്‌സിന്റെ' കൂട്ടത്തില്‍ എനിക്ക് താങ്കളെ ഉള്‍പ്പെടുത്തി ചിന്തിക്കാന്‍ ആകുമായിരുന്നില്ല. നമ്മുടെ സൗഹൃദം തുടങ്ങിയതും, വളര്‍ന്നതും അത്തരത്തിലുള്ള ഒരു പരിസ്ഥിതിയിലല്ലല്ലോ. കൗമാരക്കാലത്തെ അനുരാഗങ്ങളിലും, ഇഷ്ടങ്ങളിലും നമുക്ക് ലൗജിഹാദ് ചിന്തകള്‍ ഉണ്ടായിരുന്നില്ലല്ലോ. ഏറ്റവും നല്ല ബീഫ് വരട്ടിയത് എവിടെ കിട്ടും എന്ന കാര്യത്തില്‍ നാം മത്സരിച്ചു തര്‍ക്കിച്ചിരുന്നല്ലോ. പരസ്പരം തോളില്‍ കൈയിട്ടിരുന്നു സൊറ പറഞ്ഞിരുന്ന സായാഹ്നങ്ങളില്‍ ഒരിക്കലും മതം ഒരു മതില്‍ക്കെട്ടും പണിതിരുന്നില്ലല്ലോ. നമ്മളുടെ തമാശകളില്‍ ഒരിക്കല്‍ പോലും താങ്കള്‍ എന്റെ ദേശ സ്‌നേഹത്തെ അന്ന് ചോദ്യം ചെയ്തിരുന്നില്ലല്ലോ.
ഈയിടെയായി, കപട ദേശീയത ഉച്ഛസ്ഥായില്‍ നില്‍ക്കുന്ന അവസരത്തില്‍ പോലും, താങ്കളുടെ പല ഗ്രൂപ്പുകളിലെയും ഇടപെടലുകളില്‍ എനിക്ക് സങ്കടം തോന്നാറുണ്ടെങ്കിലും, ഒരു തിരിച്ചറിവ് അധികം താമസിയാതെ ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. താങ്കളുടെ ഉള്ളില്‍ ആ പഴയ രസികനും, കലാസ്‌നേഹിയുമായ, മനുഷ്യത്വം നിറഞ്ഞ മനസ്സിനുടമയെ ഞാന്‍ തിരികെ പ്രതീക്ഷിച്ചിരുന്നു. പക്ഷെ, ഇന്നിപ്പോള്‍ താങ്കളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ കണ്ട കാഴ്ച, എന്നെ സംബന്ധിച്ചിടത്തോളം, താങ്കളെ ഒരു അന്യനാക്കി കളഞ്ഞു. താങ്കളുടെ ചിരിച്ചു കണ്ടിരുന്ന മുഖത്തിന് പകരം അവിടെ കാണാന്‍ കഴിഞ്ഞത് ഇസ്രായേല്‍ രാജ്യത്തിന്റെ പതാകയാണ് എന്നത് തികച്ചും നിരാശാജനകമായ കാര്യമാണ്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ തുടക്കം കുറിച്ച സയണിസത്തെ കുറിച്ചും, യൂറോപ്പിലെ ജൂതന്മാരുടെ ചരിത്രവും, അതുമായി ബന്ധപ്പെട്ട രണ്ടാം ലോക മഹായുദ്ധ കഥകളും വായിച്ചു നോക്കണം. (താങ്കളും കൂട്ടരും ആരാധിക്കുന്ന വീരനേതാക്കള്‍ നായക പരിവേഷം നല്‍കിയിരുന്ന ഹിറ്റ്‌ലറിന് ജൂതന്മാരുമായി എന്തായിരുന്നു ബന്ധം എന്നും വായിച്ചറിയുക).
കഴിഞ്ഞ 45 ദിവസങ്ങളായി ഫലസ്തീനിലും, വിശിഷ്യാ ഗസ്സയില്‍ നടന്ന് കൊണ്ടിരിക്കുന്ന വംശഹത്യക്ക് ഹേതുവായ ശക്തിക്കൊപ്പം താങ്കള്‍ പരസ്യമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത് വളരെ ഹീനമായി തോന്നി. തുടങ്ങി വച്ചത് ഹമാസാണ്, അവരുടെ പ്രവര്‍ത്തിയെ ഞാന്‍ ന്യായീകരിക്കുന്നുവോ എന്ന ചോദ്യങ്ങള്‍ എന്നോട് ചോദിക്കുവാന്‍ വെമ്പല്‍ കൊള്ളുന്നുണ്ട് എന്നെനിക്കറിയാം. തുടങ്ങി വച്ചത് ഒക്ടോബര്‍ ഏഴിനല്ലല്ലോ എന്ന കാര്യം ഓര്‍മിപ്പിച്ചു കൊണ്ട് തന്നെ പറയട്ടെ, വംശഹത്യയെ ന്യായീകരിക്കുന്നവര്‍ ആരാണെങ്കിലും, അവര്‍ക്കും അതില്‍ പങ്കുണ്ട്.
ഗസ്സയില്‍ ഈ രണ്ട് മാസങ്ങളിലായി കൊന്നു തള്ളപ്പെട്ട മനുഷ്യരുടെ എണ്ണം എന്ന് പറയുന്നത് അവിടത്തെ ജനസംഖ്യയുടെ ഒരു ശതമാനം വരും. 75% ജനങ്ങളും ഇന്ന് ഭവനരഹിതരാണ്, മരണപ്പെട്ടവരുടെ ശരാശരി പ്രായം അഞ്ച് വയസ്സാണ്. ഇതില്‍ ഏത് കണക്കാണ് ഹമാസിനെ പ്രതിരോധിക്കാന്‍ താങ്കള്‍ക്ക് ഉപയോഗപ്പെടുക? അവിടത്തെ ആശുപത്രികള്‍ ഒന്നൊഴിയാതെ തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കുടുംബങ്ങളില്‍ ഒരാള്‍ പോലും അവശേഷിപ്പിക്കാതെ കൊന്നു തള്ളിക്കൊണ്ടിരിക്കുകയാണ്. പുറംലോകം ഈ വിവരങ്ങള്‍ അറിയരുത് എന്ന ലക്ഷ്യത്തോടെ അറുപതിലേറെ പത്രപ്രവര്‍ത്തകരെയാണ് ഈ ഭീകര രാജ്യം ഇല്ലാതാക്കിയത്. അവരെയാണ് താങ്കള്‍ പിന്തുണക്കുന്നത് എന്നത് അവിശ്വസനീയം തന്നെ.
നമ്മളെല്ലാം ജനിക്കുന്നതിനു മുന്‍പ് തുടങ്ങിയ പോരാട്ടമാണിത്. അതുകൊണ്ട് തന്നെ ചരിത്രത്തിന്റെ ശരിയായ വായന അത്യാവശ്യമാണ്. ചരിത്രം താങ്കളുടെ കൂട്ടര്‍ക്ക് ചതുര്‍ഥിയാണ് എന്നെനിക്കറിയാം. എങ്കിലും പത്തൊമ്പതാം നൂറ്റാണ്ടില്‍ തുടക്കം കുറിച്ച സയണിസത്തെ കുറിച്ചും, യൂറോപ്പിലെ ജൂതന്മാരുടെ ചരിത്രവും, അതുമായി ബന്ധപ്പെട്ട രണ്ടാം ലോക മഹായുദ്ധ കഥകളും വായിച്ചു നോക്കണം. (താങ്കളും കൂട്ടരും ആരാധിക്കുന്ന വീരനേതാക്കള്‍ നായക പരിവേഷം നല്‍കിയിരുന്ന ഹിറ്റ്‌ലറിന് ജൂതന്മാരുമായി എന്തായിരുന്നു ബന്ധം എന്നും വായിച്ചറിയുക). കൂട്ടത്തില്‍ ബാല്‍ഫര്‍ ഉടമ്പടിയും, അത് നടപടിയാക്കുന്ന കാലത്ത് ഫലസ്തീന്‍ എന്ന രാജ്യം ഉണ്ടായിരിന്നു എന്നും, ആ കാലത്ത് അവിടെ വെറും നാല് ശതമാനം മാത്രമാണ് ജൂതന്മാര്‍ വസിച്ചിരുന്നതെന്നും താങ്കള്‍ക്ക് വായിച്ചെടുക്കാന്‍ സാധിക്കും.
ഫലസ്തീന്‍ ജനതയുടെ പോരാട്ടത്തെ സൗത്ത് ആഫ്രിക്കയുടെ സ്വാതന്ത്ര്യ പോരാട്ടത്തോടാണ് നെല്‍സണ്‍ മണ്ടേല ഉപമിപ്പിച്ചത്. ഫലസ്തീന്‍ ജനതയ്ക്ക് സ്വാതന്ത്ര്യം കിട്ടാതെ തങ്ങളുടെ സ്വാതന്ത്ര്യം പൂര്‍ണ്ണമാകില്ല എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇന്ന് ലോകത്തിന്റെ തെരുവുകളില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നീങ്ങുന്ന ലക്ഷക്കണക്കിന് ജനങ്ങളും അതുതന്നെയാണ് വിളിച്ചു പറയുന്നത്. പക്ഷെ, താങ്കളെ പോലുള്ളവര്‍ ഇത് തിരിച്ചറിയുന്നില്ല.
തങ്ങളുടെ രാജ്യത്തേക്ക് വന്ന ജൂതന്മാരെ രണ്ടു കൈയും നീട്ടി സ്വീകരിച്ച ഫലസ്തീനികള്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ സ്വന്തം വീടുകളില്‍ നിന്നും, കൃഷിയിടങ്ങളില്‍ നിന്നും കുടിയിറക്കപ്പെടുന്ന കാഴ്ചയാണ് ലോകം കണ്ടത്. സകല അന്താരാഷ്ട്ര നിയമങ്ങള്‍ക്കും എതിരായി, സയണിസ്റ്റുകള്‍ ഫലസ്തീന്‍ മണ്ണ് പിടിച്ചെടുത്തപ്പോള്‍ ലോകം മധ്യപൂര്‍വ ഏഷ്യയില്‍ അസ്ഥിരത സൃഷ്ടിക്കാന്‍ ഒരു നല്ല ഉപകരണമായിട്ടാണ് ഇസ്രായേലിനെ കണ്ടത്. ഇന്ന് ലോക രാജ്യങ്ങള്‍ കുടിയേറ്റത്തെ ഭയപ്പെടുന്നത് പോലും സയണിസ്റ്റുകളുടെ ഈ പ്രവര്‍ത്തിയെ ഓര്‍ത്താണ് എന്ന് വിദഗ്ധര്‍ പറയാറുണ്ട്. റുവാണ്ടയിലെയും, ദക്ഷിണാഫ്രിക്കയിലെയും അടിച്ചമര്‍ത്തലുകളും, അനീതിയും, ശരി തെറ്റുകളും എന്നെ പോലെ തന്നെ താങ്കളും പഠിച്ചതാണല്ലോ. അവിടങ്ങളില്‍ ശരിക്കൊപ്പം നിന്നിരുന്ന താങ്കള്‍ ഇന്ന് ഫലസ്തീന്‍ പ്രശ്‌നത്തില്‍ തെറ്റിനൊപ്പം നില്‍ക്കാന്‍ കാരണം നമ്മുടെ രാജ്യത്ത് കഴിഞ്ഞ പത്തുവര്‍ഷം കൊണ്ടുണ്ടായ മാറ്റങ്ങളാണ് എന്നറിയുന്നു. വസ്ത്രം നോക്കി ആളെ തിരിച്ചറിയാന്‍ പറഞ്ഞ താങ്കളുടെ നേതാവിന്റെ അതേ ചിന്ത ഒന്നുകൊണ്ട് മാത്രമാണ് ആ ഇസ്രായേല്‍ കൊടി താങ്കളുടെ സാമൂഹ്യ മാധ്യമത്തില്‍ വരാന്‍ കാരണം എന്നത് ലജ്ജാകരം തന്നെ.
ഇന്ത്യയിലെ ഭരണ വര്‍ഗത്തെ പോലെ തന്നെ തെറ്റായ വാര്‍ത്തകള്‍ നല്‍കി ഗസ്സയിലെ പ്രവര്‍ത്തികള്‍ ന്യായീകരിക്കാന്‍ ശ്രമിച്ച ഇസ്രായേല്‍ ശ്രമം പാടെ പൊളിഞ്ഞു എന്ന് മനസ്സിലാക്കുക. മ്യൂസിക് ഫെസ്റ്റിവലില്‍ ഇസ്രായേലികളെ കൊന്നുതള്ളിയത് അവരുടെ തന്നെ സേനയാണ് എന്ന് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. ഹമാസ് ഇസ്രായേലി കുഞ്ഞുങ്ങളുടെ തലവെട്ടി എന്ന് അമേരിക്കന്‍ പ്രസിഡന്റിനെ കൊണ്ട് പോലും പറയിച്ചത് ഈ ഫേക് ന്യൂസ് പരമ്പരയുടെ ഭാഗമായിട്ടാണ് എന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു.
സാങ്കേതിക വിദ്യയുടെയും സോഷ്യല്‍ മീഡിയയുടെയും സഹായം കൊണ്ട് ആധുനിക കാലത്തെ ഏറ്റവും തെളിവുകളുള്ള കൂട്ടക്കുരുതിയാണ് ഗസ്സയിലെ നാം കണ്ടുകൊണ്ടിരിക്കുന്നത്. ദിവസേന നൂറു കണക്കിന് കുഞ്ഞുങ്ങളും സ്ത്രീകളുമാണ് ഇസ്രായേല്‍ അക്രമത്തിനു ഇരയായിക്കൊണ്ടിരിക്കുന്നത്. കണ്‍മുന്നില്‍ കാണുന്ന ഈ ഭയാനകമായ കാഴ്ചകളില്‍ താങ്കളുടെ മനസ്സ് ഒരിക്കല്‍ പോലും പിടച്ചില്ലേ? പാര്‍പ്പിട സമുച്ഛയങ്ങളെ ലക്ഷ്യമാക്കി വര്‍ഷിക്കുന്ന ബോംബുകളില്‍ എന്ത് ന്യായീകരണം കണ്ടിട്ടാണ് താങ്കള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നത്? ഫലസ്തീന്‍ ജനതയുടെ പോരാട്ടത്തെ സൗത്ത് ആഫ്രിക്കയുടെ സ്വാതന്ത്ര്യ പോരാട്ടത്തോടാണ് നെല്‍സണ്‍ മണ്ടേല ഉപമിപ്പിച്ചത്. ഫലസ്തീന്‍ ജനതയ്ക്ക് സ്വാതന്ത്ര്യം കിട്ടാതെ തങ്ങളുടെ സ്വാതന്ത്ര്യം പൂര്‍ണ്ണമാകില്ല എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇന്ന് ലോകത്തിന്റെ തെരുവുകളില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നീങ്ങുന്ന ലക്ഷക്കണക്കിന് ജനങ്ങളും അതുതന്നെയാണ് വിളിച്ചു പറയുന്നത്. പക്ഷെ, താങ്കളെ പോലുള്ളവര്‍ ഇത് തിരിച്ചറിയുന്നില്ല.
അത് കൊണ്ട് സുഹൃത്തേ, ഇനി നമ്മളില്‍ താങ്കളില്ല. പണ്ട് ഒരു അധ്യാപകന്‍ പറഞ്ഞത് ഓര്‍ക്കുന്നു. നമ്മളുടെ വീടുകളിലേക്ക് ക്ഷണിക്കാന്‍ പറ്റുന്നവരാകണം നമ്മുടെ സുഹൃത്തുക്കള്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, മറ്റുള്ളവരുടെ വീടുകളിലേക്ക് ക്ഷണിക്കപ്പെടാന്‍ പറ്റുന്നവരാകണം നമ്മള്‍. താങ്കള്‍ ആ അവകാശം നഷ്ടപ്പെടുത്തിയിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ നിറുത്തുന്നു. താങ്കള്‍ക്ക് തെറ്റ് തിരുത്താന്‍ സാധിക്കട്ടെ.