Quantcast
MediaOne Logo

ബഷീർ മുളിവയൽ

Published: 16 Sep 2023 7:38 AM GMT

മൂന്നു (ക)വിത

| സമകാലിക കവിത

മൂന്നു (ക)വിത
X
Listen to this Article

ഒന്ന്

നിയമം വായ പൊത്തിപ്പിടിച്ചു

ചുറ്റിലും തടവറ വരച്ചു

ചുളിഞ്ഞ നെഞ്ചിന്‍ കൂട്ടിലെ നീതിബോധം

ധൈര്യപൂര്‍വ്വം മീശ പിരിച്ചു

ഭരണകൂടത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൂമാലയാക്കി

അയാള്‍ ആകാശത്തോളം വളര്‍ന്നു.

രണ്ട്

ഇരിക്കാന്‍ പറയരുത്

ഒരു കസേരക്ക് വേണ്ടി

എത്ര നേരവും നില്‍ക്കും!

ആ ആടുന്നത് നന്ദിയുടെ വാലല്ല,

അധികാരത്തോടുള്ള

അടിമത്വത്തിന്റെ വേരാണ്

മൂന്ന്

ഉള്ളില്‍ ഒളിച്ചു വച്ചിട്ടുണ്ട്

ഒറ്റക്കുഴല്‍ തോക്ക്

ഒരു മുഴുപ്പ് കണ്ടാല്‍ മതി

മുന്നെന്നോ, പിന്നെന്നോ തോന്നി

നിറഴൊയിച്ചു പോകും

പ്രലോഭിപ്പിക്കരുത്

പ്രതിമയാണേലും

പെണ്ണല്ലേ!

TAGS :