അതിരുകള്‍ മായ്ക്കുന്ന സൗഹൃദ കൂടാരം
ഇരുപത്തിയേഴാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള സമാപനത്തോട് അടുക്കുമ്പോള്‍ ഈ മേളയിലെ സന്തോഷങ്ങള്‍ ഒറ്റനോട്ടത്തില്‍... ഇവയെല്ലാം ഇനി ഓര്‍മകളാവുകയാണ്.. ഇരുപത്തിയെട്ടാമത് ചലച്ചിത്ര മേളക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങുകയാണ്..
യുവ ഡയറക്ടര്‍ പാമ്പള്ളിയും വധു സുരഭിയും വിവാഹ ശേഷം ഐ.എഫ്.എഫ്.കെ വേദിയില്‍ എത്തിയപ്പോള്‍. ഇരുവരും ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഐ.എഫ്.എഫ്.കെയില്‍ വെച്ചാണ് കണ്ടുമുട്ടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും.
തലമുറകള്‍ ആഹ്ലാദിക്കുമ്പോള്‍-പഴയകാല മലയാള സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അഭിനയിച്ച ഉഷ. ടി തന്റെ കൊച്ചുമകളുമൊത്ത് ഐ.എഫ്.എഫ്.കെയുടെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്തുനിന്ന് സെല്‍ഫി എടുക്കുന്നു.
വരായാടി എന്ന് വിളിപ്പേരുള്ള ഇലസ്േ്രടറ്റര്‍ ഷെമീല്‍ മേളയുടെ ദൃശ്യഭംഗികള്‍ തന്റെ സ്‌കെച്ച് ബുക്കില്‍ പകര്‍ത്തുമ്പോള്‍....
കളര്‍ഫുള്‍ യൂത്ത്..
നാളത്തെ ചലച്ചിത്രോത്സവത്തെ ഉത്സവമാക്കേണ്ടവര്‍ - സിനിമയെന്തെന്ന് പോലും അറിയും മുന്‍പേ അമ്മയുടെ നെഞ്ചിലേറി മേളയില്‍ എത്തിയ കുരുന്ന്.
ഐ.എഫ്.എഫ്.കെ വേദികള്‍ എല്ലായിപ്പോഴും സൗഹൃദങ്ങളുടെതു കൂടിയാണ്. ടാഗോര്‍ തിയേറ്റര്‍ പരിസരത്ത്കൂടി പരസ്പരം സംസാരിച്ചു നീങ്ങുന്ന സുഹൃത്തുക്കള്‍.
സംവിധായകന്‍ അമല്‍ പ്രസിയും സുഹൃത്തുക്കളും. അമല്‍ പ്രസിയുടെ ബാക്കി വന്നവര്‍ (The Leftovers) എന്ന ചിത്രം മലയാളം സിനിമ ടുഡെ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
നടനും യൂട്യൂബ് ഇന്‍ഫ്‌ളുവന്‍സറുമായ ഉണ്ണി ലാലുവിനൊപ്പം സെല്‍ഫി എടുക്കുന്ന വിദ്യാര്‍ഥികള്‍.
പരിചയപ്പെടലുകള്‍-പല നാട് പല സംസ്‌ക്കാരം പല വേഷ വിധാനങ്ങള്‍. പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും പഴയത് പുതുക്കാനുമുള്ള അവസരങ്ങളാണ് ഓരോ ഐ.എഫ്.എഫ്.കെയും.
ഐ.എഫ്.എഫ്.കെ നാളുകളെ സജീവമായി നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുണ്ട് ഇത്തരം പാട്ട് വേദി കള്‍ക്ക്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇവര്‍ ടാഗോര്‍ പരിസരങ്ങളെ ഉത്സവഭരിതമാക്കുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രം കാണുന്നതിനായി മണിക്കൂറുകള്‍ക്ക് മുന്‍പ് വരിയില്‍ നിന്ന് ക്ഷീണിച്ച് വഴിയരികില്‍ ഇരിക്കുന്ന പ്രേക്ഷകര്‍. ഏരീസ് പ്ലസ് തീയേറ്ററിന് മുന്നില്‍ നിന്നുള്ള കാഴ്ച്ച.
മധുര സൗഹൃദങ്ങള്‍ - നറു ചിരിയോടെ ടാഗോര്‍ പരിസരത്ത് ഭക്ഷണം പങ്കിടുന്ന സുഹൃത്തുക്കള്‍.
ഫോട്ടോ: പ്രവീണ്‍ കെ. എഴുത്ത്: മീനു മാത്യു