മമ്മൂട്ടി കരഞ്ഞപ്പോഴെല്ലാം കൂടെ കരഞ്ഞിട്ടുണ്ട് മലയാളികളും
തിയേറ്റര്‍ കടന്ന് പുറത്തെത്തുമ്പോള്‍ മമ്മൂട്ടി എന്ന നടനെയും അദ്ദേഹം നടത്തുന്ന കഥാപാത്ര തെരഞ്ഞെടുപ്പുകളെയും കുറിച്ച് ഒരാവര്‍ത്തി കൂടി ചിന്തിക്കാന്‍ തോന്നും.
മമ്മൂട്ടിയുടെ മാത്യുവിനെ കുറിച്ചാണ് പറയാനുള്ളത്. മാത്യുവിന് ചുറ്റുമുള്ള മനുഷ്യരെയും സമൂഹത്തെയും കുറിച്ച് കൂടി പറയാനുണ്ട്. കാതലിലെ മാത്യു മധ്യവയസ്‌കനായ സാധാരണക്കാരനാണ്. അയാള്‍ ഗേ ആണ്. പക്ഷെ ഓമനയാണ് അയാളുടെ ഭാര്യ. 20 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തില്‍ മാത്യുവിന് ഒരു മകളുമുണ്ട്. മലയാള സിനിമ അധികമൊന്നും കൈവെച്ചിട്ടില്ലാത്ത ഹോമോസെക്ഷ്വാലിറ്റിയുമായി ബന്ധപ്പെട്ട് കഥ പറയുന്ന ജിയോ ബേബിയുടെ 'കാതല്‍ ദ കോര്‍' ഹോമോസെക്ഷ്വലായ ഒരു മനുഷ്യന് തന്റെ സ്വത്വത്തെ അംഗീകരിക്കാനാകാത്ത കുടുംബ-സാമൂഹ്യ സാഹചര്യങ്ങളെ കുറിച്ച് വ്യക്തമായി സംസാരിക്കുന്നുണ്ട്. ഏതെങ്കിലും ഒരു വ്യക്തിയെ പ്രതിസ്ഥാനത്ത് നിര്‍ത്താതെ രാഷ്ട്രീയവും മതവും നാട്ടുകാരും വീട്ടുകാരുമെല്ലാമടങ്ങിയ സമൂഹമെന്ന സിസ്റ്റത്തെ ആഴത്തില്‍ അവതരിപ്പിച്ചുകൊണ്ടാണ് കാതല്‍ സഞ്ചരിക്കുന്നത്.
മമ്മൂട്ടിയുടെ ആക്ടിങ് കരിയറിലെ ഒരു നാഴികക്കല്ല് എന്ന നിലയില്‍ മാത്രമല്ല മാത്യു ദേവസി ഓര്‍മിക്കപ്പെടാന്‍ പോകുന്നത്. കാലങ്ങളായി ഇവിടെ കുത്തുവാക്കുകളും അടിച്ചമര്‍ത്തലുകളും നേരിടേണ്ടിവരുന്ന, ഒരിക്കലും തുല്യരായ മനുഷ്യരായി ഭൂരിപക്ഷം അംഗീകരിക്കാന്‍ മടി കാണിക്കുന്ന മനുഷ്യരെ, അവരുടെ പക്ഷത്ത് നിന്നുകൊണ്ട് യാഥാര്‍ഥ്യബോധത്തോടെ അവതരിപ്പിച്ച സിനിമയിലെ നായകന്‍ എന്ന നിലയില്‍ കൂടിയായിരിക്കും.
മമ്മൂട്ടി എന്ന സൂപ്പര്‍സ്റ്റാര്‍, മലയാളി പൗരുഷത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം പോലെ ആഘോഷിക്കപ്പെട്ട ഒരാള്‍, ഇവിടെ ഗേ ആയ അതിന്റെ പേരില്‍ അത്രമേല്‍ നിസഹായനായി പോയ മനുഷ്യനായി എത്തുന്നു. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളൊന്നാകും കാതലിലെ മാത്യു. അടുത്ത കാലത്ത് വന്ന റോഷാക്കിലെ ലൂക്കും നന്‍പകലിലെ ജെയിംസും കണ്ണൂര്‍ സക്വാഡിലെ ജോര്‍ജ് മാര്‍ട്ടിനുമടക്കം എത്രമേല്‍ നമ്മുടെ ഓര്‍മകളില്‍ തങ്ങിനില്‍ക്കുന്നുവോ അതിനേക്കാള്‍ ആഴത്തില്‍ ഒരുപക്ഷെ മാത്യു മലയാളി മനസില്‍ നിലനില്‍ക്കും.
ചില നോട്ടങ്ങളിലൂടെ തന്റെ ഉള്ള് തുറന്നുകാണിക്കുന്ന, 'അധികമൊന്നും സംസാരിക്കാത്ത' മാത്യുവിനെ സിനിമയില്‍ കാണാം. അയാള്‍ അനുഭവിക്കുന്ന വ്യഥ, അയാളുടെ നിസഹായവസ്ഥ ഇല്ലാതാക്കിയ ഓമനയുടെ ജീവിതത്തെ കുറിച്ചാലോചിച്ച് പൊട്ടിക്കരയുന്ന നിമിഷത്തോടെ കാണുന്നവന്റെ കണ്ണ് നനയിക്കുക മാത്രമല്ല ഉള്ളില്‍ തറച്ചു കയറുകയും ചെയ്യും. വെള്ളിത്തിരയില്‍ മമ്മൂട്ടി കരഞ്ഞപ്പോഴെല്ലാം കൂടെ മലയാളികള്‍ കരഞ്ഞിട്ടുണ്ട്. ഇവിടെയും അതാവര്‍ത്തിക്കും. അദ്ദേഹത്തിന്റെ അഭിനയവൈഭവം വീണ്ടും അത്ഭുതപ്പെടുത്തുകയും ചെയ്യും. പക്ഷെ, ഇത്തവണ തിയേറ്റര്‍ കടന്ന് പുറത്തെത്തുമ്പോള്‍ മമ്മൂട്ടി എന്ന നടനെയും അദ്ദേഹം നടത്തുന്ന കഥാപാത്ര തെരഞ്ഞെടുപ്പുകളെയും കുറിച്ച് ഒരാവര്‍ത്തി കൂടി ചിന്തിക്കാന്‍ തോന്നും. മമ്മൂട്ടിയുടെ ആക്ടിങ് കരിയറിലെ ഒരു നാഴികക്കല്ല് എന്ന നിലയില്‍ മാത്രമല്ല മാത്യു ദേവസി ഓര്‍മിക്കപ്പെടാന്‍ പോകുന്നത്. കാലങ്ങളായി ഇവിടെ കുത്തുവാക്കുകളും അടിച്ചമര്‍ത്തലുകളും നേരിടേണ്ടിവരുന്ന, ഒരിക്കലും തുല്യരായ മനുഷ്യരായി ഭൂരിപക്ഷം അംഗീകരിക്കാന്‍ മടി കാണിക്കുന്ന മനുഷ്യരെ, അവരുടെ പക്ഷത്ത് നിന്നുകൊണ്ട് യാഥാര്‍ഥ്യബോധത്തോടെ അവതരിപ്പിച്ച സിനിമയിലെ നായകന്‍ എന്ന നിലയില്‍ കൂടിയായിരിക്കും. നടന്‍ മാത്രമല്ല, ഈ സിനിമയുടെ നിര്‍മാതാവ് കൂടിയാണ് മമ്മൂട്ടിയെന്ന കാര്യവും ഓര്‍ക്കണം.
തങ്കന്‍ സാമൂഹ്യ-സാമ്പത്തിക നിലകളില്‍ ഏറെ പുറകിലാണ്. ഇരുവരും കടന്നുപോകുന്ന വ്യത്യസ്തമായ പ്രശ്‌നങ്ങളിലൂടെ ക്ലാസ് എങ്ങനെയാണ് ഇത്തരം സ്‌പേസുകളിലും വര്‍ക്ക് ചെയ്യുന്നതെന്ന് സിനിമ കാണിക്കുന്നുണ്ട്. മാത്യുവിനെയോ അയാളുടെ ബന്ധുക്കളെയോ ആരും നേരിട്ട് കളിയാക്കുന്നില്ല, അയാളുടെ വലിയ വീടിന്റെ മതിലില്‍ ആരും തെറികള്‍ എഴുതിവെക്കുന്നില്ല. എന്നാല്‍, ഒറ്റക്ക് കഴിയുന്ന തങ്കനും തങ്കന്റെ ചെറിയ വീടിനും അയാളുടെ ബന്ധുക്കള്‍ക്കുമെല്ലാം ഇത് നേരിടേണ്ടി വരുന്നുണ്ട്.
ഹോമോസെക്ഷ്വലാണെന്ന് തുറന്നുപറഞ്ഞാല്‍ കുടുംബം അടക്കം സമൂഹത്തിന്റെ എല്ലാ ഘടകങ്ങളില്‍ നിന്നും പുറത്താക്കപ്പെടാനുള്ള സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് കാതല്‍ പറയുന്നുണ്ട്. അതേസമയം ഇന്നത്തെ മാറുന്ന സാമൂഹ്യ സാഹചര്യങ്ങളില്‍ കൂടുതല്‍ ഇന്‍ക്ലൂസീവാകാനുള്ള ഇപ്പറഞ്ഞ ഓരോ സോഷ്യല്‍ ഏജന്‍സികളുടെയും ശ്രമത്തെയും കാണാതിരിക്കുന്നില്ല. എന്നാല്‍, അതൊന്നും അത്ര എളുപ്പം സംഭവിക്കുന്ന കാര്യങ്ങളല്ലെന്ന യാഥാര്‍ഥ്യത്തെ കാതല്‍ മറക്കുന്നുമില്ല.
സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം സാമൂഹ്യപദവിയിലും സാമ്പത്തികനിലയിലും മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ്. അയാള്‍ക്ക് ഇട്ടുമൂടാനുള്ള സ്വത്തും ഭൂമിയുമെല്ലാം പാരമ്പര്യമായി ലഭിച്ചിട്ടുണ്ട്. അതേസമയം അപ്പുറത്ത്, മാത്യു ജീവിതപങ്കാളിയാക്കാന്‍ ആഗ്രഹിച്ച തങ്കന്‍ എന്ന കാമുകനുണ്ട്. ആ തങ്കന്‍ സാമൂഹ്യ-സാമ്പത്തിക നിലകളില്‍ ഏറെ പുറകിലാണ്. ഇരുവരും കടന്നുപോകുന്ന വ്യത്യസ്തമായ പ്രശ്‌നങ്ങളിലൂടെ ക്ലാസ് എങ്ങനെയാണ് ഇത്തരം സ്‌പേസുകളിലും വര്‍ക്ക് ചെയ്യുന്നതെന്ന് സിനിമ കാണിക്കുന്നുണ്ട്. മാത്യുവിനെയോ അയാളുടെ ബന്ധുക്കളെയോ ആരും നേരിട്ട് കളിയാക്കുന്നില്ല, അയാളുടെ വലിയ വീടിന്റെ മതിലില്‍ ആരും തെറികള്‍ എഴുതിവെക്കുന്നില്ല. എന്നാല്‍, ഒറ്റക്ക് കഴിയുന്ന തങ്കനും തങ്കന്റെ ചെറിയ വീടിനും അയാളുടെ ബന്ധുക്കള്‍ക്കുമെല്ലാം ഇത് നേരിടേണ്ടി വരുന്നുണ്ട്. ഒരു താരതമ്യമല്ല ഉദ്ദേശിച്ചത്. സിനിമയും എവിടെയും അങ്ങനെയൊന്നിന് മുതിരുന്നില്ല. പക്ഷെ, ഗേ ആണെന്ന സത്യം തുറന്നു പറയാനാകാതെ കഴിയേണ്ടി വരുന്ന തങ്കന്റെയും മാത്യുവിന്റെയും ജീവിതം ഒരു ഒറ്റവരിയല്ലെന്നും അവിടെ, ക്ലാസും സ്റ്റാറ്റസുമടക്കമുള്ള പലതും പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിനിമ വളരെ സട്ടിലായി പറയുന്നുണ്ട്.
മൈക്കിനു മുന്നിലും നോമിനേഷന്‍ പേപ്പറിലും പുരോഗമനാശയങ്ങളെ ഉറക്കെ അംഗീകരിക്കുമ്പോഴും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അകത്തളങ്ങള്‍ ഇനിയുമേറെ ഇന്‍ക്ലൂസീവാകാനുണ്ടെന്നും സിനിമ പറയും. ഇത്തരത്തില്‍ മാറ്റി നിര്‍ത്തെപ്പെടുന്ന മനുഷ്യര്‍ അനുഭവിക്കുന്ന പ്രശ്ങ്ങളെ, അതിന്റെ വിവിധങ്ങളായ സങ്കീര്‍ണതകളില്‍ നിന്നുകൊണ്ട് അവതരിപ്പിക്കാന്‍ എഴുത്തുകാരായ ആദര്‍ശും പോള്‍സണും സംവിധായകന്‍ ജിയോ ബേബിയും ചേര്‍ന്നൊരുക്കിയ കാതലിന് കഴിയുന്നുണ്ട്. ഇതൊന്നും മുദ്രാവാക്യം വിളികളാകാതെ ഏറ്റവും സ്വാഭാവികതയോടെ അവതരിപ്പിക്കാനും ആകുന്നുണ്ട് കാതലിന്.