ലോക്ക്ഡ്.. | Poetry
| കവിത
കൂട്ടിലാണ്
അഴികള്‍ക്കിടയിലൂടെ
ആകാശം കാണാം
കാറ്റ് ചെവിക്കുള്ളില്‍
ഇക്കിളിപ്പെടുന്നു
പുറത്തു പ്രലോഭിപ്പിക്കുന്ന പച്ച
ഇരുട്ടിലാക്കുന്നത്രയും വെളിച്ചം
ചുണ്ടില്‍ ലിപ്സ്റ്റിക്ക്
കഴുത്തില്‍ ഡയമണ്ട് നെക്ളേസ്
കൂട്ടിലാണ് ..
ഏമാന് കനിവേറെയുണ്ട്
കൂട്ടിലെ വാതിലുകള്‍ മലര്‍ക്കെ
തുറന്നിട്ടിട്ടുണ്ട്
എന്നിട്ടും മെക്കോ*
വാതില്ക്കല് നിന്ന്
ഒരടി അനങ്ങാതെ
ആരാന്റെ ദൈവത്തെ
കൈകൂപ്പി പ്രാര്ഥിക്കുന്നുണ്ട് :
'ബഹിരാകാശം തൊടണം പോലും !'
* തത്ത