റോബിന്‍ റെഡ് ബ്രെസ്റ്റ് കൂട് വിടുമ്പോള്‍
| കവിത
റോബിന്‍ റെഡ് ബ്രെസ്റ്റ് എന്ന
ചുവന്ന നെഞ്ചുള്ള പക്ഷി..
അതിന്റെ കൂട് വിടുമ്പോള്‍
അതിന്റെ പതുപതുത്ത
ചെറിയ തൂവലുകള്‍
ഉണക്കനാരുകള്‍ കൊണ്ടുള്ള
ചുമരില്‍ പറ്റിപ്പിടിച്ചിരുന്നു
അതെല്ലാം ആ കിളി
ഒരു നാള്‍ പൊഴിച്ച
സുഗന്ധത്തക്കുറിച്ച്
സൂചിപ്പിക്കുകയായിരുന്നു
ഒരിക്കല്‍ പാടിയ
മധുര മധുരമായ
അതിന്റെ വിളികള്‍
ഓര്‍മിപ്പിക്കുകയായിരുന്നു
അവള്‍ ഇളം നീല വാനില്‍
തൂവലുകളുള്ള ചിറകു വീശി
പറക്കുമ്പോള്‍ നിറങ്ങള്‍
സ്വപ്നം കാണുകയായിരുന്നു.
അതിന്റെ ജീവിതക്കൂടിന്
അടുത്തായി അത്
കാറ്റിനെക്കുറിച്ചുള്ള ഓര്‍മകള്‍
ഉപേക്ഷിക്കുകയായിരുന്നു.
അതിന്റെ മോഹിപ്പിക്കുന്ന
പാട്ടുകള്‍ ഒരിക്കല്‍ കൂടി
കേള്‍ക്കുവാനായി
വായുവില്‍ ചിറകു വീശി
കാതുകളെ കടം കൊടുക്കുകയായിരുന്നു.
വാനത്തിന്റെ നീലക്കണ്ണുകളെ
നിറങ്ങളുള്ള പറക്കലുകള്‍
ഓര്‍മപ്പെടുത്തുകയായിരുന്നു
ചുവന്ന മാറിടമുള്ള പക്ഷി..
അതിന്റെ കൂട് വിടുമ്പോള്‍
അതിനെ സ്‌നേഹിച്ചവരുടെ
ആത്മാവില്‍ വിടാതെ
പറ്റി നില്‍ക്കുന്ന
വേദനയാകുകയായിരുന്നു
എല്ലാ അര്‍ഥത്തിലും.