ജീവിതത്തോട് യുദ്ധം ചെയ്യുന്നവള്‍
| കവിത
നില തെറ്റിപ്പോയേക്കാവുന്ന
ഓര്‍മകള്‍ക്കിടയില്‍ നിന്ന്
ഒറ്റയ്‌ക്കൊരാള്‍
ജീവിതത്തോട് യുദ്ധം ചെയ്യുന്നുണ്ട്.
പറഞ്ഞു തീരാത്ത സങ്കടങ്ങള്‍ക്കൊടുവിലവള്‍
തന്നെതന്നെയും കൂട്ടിപ്പിടിച്ച്
പ്രതീക്ഷകള്‍ കൊടുത്തു
നട്ടു നനയ്ക്കുന്നുണ്ട്.
വീണ് പോവുമെന്ന് തോന്നിയ
നേരങ്ങളിലൊക്കെയും
ഉയിര്‍ത്തെണീപ്പിന്റെ
കഥകള്‍ സ്വയം പറഞ്ഞ്
പുനര്‍ജനിപ്പിക്കാറുണ്ടവള്‍.
ഒറ്റയ്ക്ക് മുറിച്ച് കടക്കേണ്ട
വഴികളെ കുറിച്ചോര്‍ക്കുമ്പോള്‍
തിരിച്ചെടുക്കാന്‍ കഴിയാത്ത
ശ്വാസം പോലെ പിടഞ്ഞു തീരാറുണ്ടവള്‍.
വിഷാദപ്പെട്ട് പോയൊരാളുടെ
ഓര്‍മകളിലെപ്പോഴും
കനം തൂങ്ങി നില്‍ക്കുന്ന
രാത്രിയുടെ നിറമായിരിക്കും
തെളിഞ്ഞു കാണുക.