ഗദ്ദര്‍
| കവിത
പതിവിന്‍പടി
അതിരാവിലത്തെ
വീട്ടുമുറ്റത്ത്,
മലയും പുഴയും
കാടും നാടും
പരാതികളോടെ
ഉറക്കമുണരും,
വരും തിരക്കുമെന്ന്
ഉറയ്ക്കാത്ത
കാലുകളില്‍ ആ
തുറിച്ച പ്രതീക്ഷകള്‍...
ഭയമില്ലാത്ത
വാക്കുകളുടെ
ഞെരിപൊരിയില്‍
ഒരു കവിത തിളച്ചു,
മരിച്ച ഗദ്ദറിന്‍
ശരീരത്തിനകത്ത്