Quantcast
MediaOne Logo

രൂപേഷ് കുമാര്‍

Published: 30 Aug 2023 4:36 AM GMT

ആക്ഷന്‍ കൊറിയോഗ്രാഫിയെ എസ്റ്റാബ്ലിഷ് ചെയ്യുന്ന ആര്‍.ഡി.എക്‌സ് - രൂപേഷ് കുമാര്‍

കോളനി മനുഷ്യര്‍ അപകടം, കോളനിയിലെ മനുഷ്യര്‍ അതിഭീകരമായ വയലന്‍സുള്ള മനുഷ്യര്‍, അപരിഷ്‌കൃതര്‍, അക്രമകാരികള്‍, കോളനിയിലെ ഇടവഴികള്‍ അപകടങ്ങള്‍ തുടങ്ങിയ മടുത്തു തുടങ്ങിയ ദൃശ്യങ്ങള്‍ ഈ സിനിമയിലുമുണ്ട്. അത്തരം അപരവത്കരണത്തിന്റെ ക്ലാസിക്കല്‍ റീഡിങ് ആര്‍.ഡി.എക്‌സ് എന്ന സിനിമയിലും സാധ്യമായേക്കാം.

RDX
X

ജയിലര്‍, മാമന്നന്‍ എന്നീ രണ്ടു സിനിമകളുടെ പുറത്തുവന്ന ഒന്ന് രണ്ടു സ്വഭാവങ്ങള്‍ വിലയിരുത്തി കഴിഞ്ഞാല്‍ സിനിമയുടെ കാഴ്ചയുടെ, കാണികളുടെ വായനകളിലെ വ്യത്യസ്തതകള്‍ ചിലത് പുറത്തു വന്നേക്കാം. വ്യവസ്ഥാപിതമായ നിരൂപണ രീതികളില്‍ നിന്നും ഫിലിംമേക്കറുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ടു കാണികള്‍ അല്ലെങ്കില്‍ അത്തരം സമൂഹങ്ങള്‍, നിരൂപക ബുദ്ധിജീവി സമൂഹങ്ങളെ ഞെട്ടിച്ചു കൊണ്ടുള്ള അര്‍ഥങ്ങള്‍ തങ്ങളുടേതായി അവര്‍ സൃഷ്ടിച്ചെടുക്കും. ക്ലാസിക്കല്‍ മാധ്യമങ്ങളുടെ അജണ്ടകള്‍ക്കും നിരൂപണ വ്യായാമങ്ങള്‍ക്കും പുറത്തു നിന്നുകൊണ്ട് ഇത്തരം സമൂഹങ്ങളോ കൂട്ടങ്ങളോ അവരുടെ സ്വന്തം വായനകളിലൂടെ ഞെട്ടിച്ചു കളയും. അതാണ് പണ്ട് ധ്രുവം എന്ന സിനിമയെ കാലം കഴിയുമ്പോള്‍ അതിലെ നരസിംഹ മന്നാടിയാരെ എടുത്തു തൊട്ടില്‍ എറിഞ്ഞു ഹൈദര്‍ മരക്കാര്‍ എന്ന വില്ലനെ ഒരു ചെറിയ വിഭാഗമെങ്കിലും ആഘോഷിച്ചു തുടങ്ങിയത്. രജനികാന്ത്, മോഹന്‍ലാല്‍ തുടങ്ങിയ സ്റ്റാള്‍വാര്‍ട്‌സ് ആക്ടേഴ്‌സ് ജയിലര്‍ എന്ന സിനിമയില്‍ ഉണ്ടായിട്ടും, കേരളത്തിലെങ്കിലും മാധ്യമങ്ങളും അനേകം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും വിനായകന്‍ അവതരിപ്പിച്ച വര്‍മ്മന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ ആഘോഷിച്ചു കളഞ്ഞു. പല മാധ്യമങ്ങളും ഇത്തരം ഒരു ചര്‍ച്ചയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ വരെ നടത്തിയിരുന്നു. അങ്ങനെയാണ് വിനായകന് പകരം മമ്മൂട്ടി വന്നിരുന്നുവെങ്കില്‍ എന്ന നെടുവീര്‍പ്പുകള്‍ വരെ ഉണ്ടായത്. അതേസമയം തമിഴ് നാട്ടില്‍ രൂപപ്പെട്ട അംബേദ്കറൈറ്റ് ജാതി വിരുദ്ധ സിനിമകളില്‍ വളരെ മുന്‍ പന്തിയില്‍ നില്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന മാമന്നന്‍ എന്ന സിനിമ തമിഴ്‌നാട്ടിലെ ചെറിയ ഗ്രൂപ്പുകളില്‍ എങ്കിലും നായകരുടെയും സംവിധായകന്റെയും കയ്യില്‍ നിന്നും പോയി ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഫ്യൂഡല്‍ വില്ലന് കയ്യടി കിട്ടുന്ന സംഭവങ്ങള്‍ വരെ ഉണ്ടായി. നിരൂപകരും ബുദ്ധിജീവികളും ഫിലിം മേക്കേഴ്‌സും മാധ്യമങ്ങളും ഒക്കെ സൃഷ്ടിച്ചു വെക്കുന്ന പൊളിറ്റിക്കല്‍ മൊറാലിറ്റിക്ക് പുറത്തു നിന്നുകൊണ്ട് പലരും അവരുടേതായ രീതിയില്‍ സിനിമയെ വായിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ പട്ടാളി മക്കള്‍ കക്ഷി പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഫഹദ് ഫാസിലിന്റെ വില്ലന്‍ വേഷം സാമൂഹ്യ മധ്യമങ്ങളിലെങ്കിലും ആഘോഷിച്ചിട്ടുണ്ട്. ജനം, വിവിധ സമൂഹങ്ങള്‍, അപര സമൂഹങ്ങള്‍, വ്യക്തികള്‍, കൂട്ടങ്ങള്‍, മൊമന്ററി ആയ കാര്യങ്ങള്‍, ഏകാന്തതകള്‍ അങ്ങനെ പല ഫാക്‌റ്റേഴ്‌സും സിനിമയ്ക്ക് പലതരം വായനകള്‍ സൃഷ്ടിച്ചേക്കാം.

കോളനിയില്‍ ജീവിക്കുന്നവര്‍ പഠനം നടത്തണം, അംബേദ്കറെ പോലെ കോട്ടിട്ട് നടക്കണം എന്നു പറയാം. പക്ഷേ, അവര്‍ താടിയും മുടിയും നീട്ടി സിഗരറ്റും വലിച്ചു നടക്കുന്നതാണ് അവര്‍ക്ക് ശരിയായി തോന്നുന്നതെങ്കില്‍, അവര്‍ ഒരു പള്ളിപ്പെരുന്നാളിനു പോയി അലമ്പ് ഉണ്ടാക്കാനാണ് - അതാണ് അവര്‍ക്കു തോന്നുന്നതെങ്കില്‍ അവരുടെ മുകളിലേക്ക് ഈ പൊളിറ്റിക്കല്‍ മൊറാലിറ്റിയുടെ പരിഷ്‌കൃതത്തിന്റെ മാറാപ്പ് എന്തിനാണ് വെച്ചു കൊടുക്കുന്നത്? അവര്‍ ഒരു ഫിക്ഷണല്‍ സിനിമയിലെങ്കിലും അവരുടേതായ രീതിയില്‍ പള്ളി പെരുന്നാളിന് പോയി അലമ്പ് ഉണ്ടാക്കട്ടെ. ഒരു സിനിമയില്‍ എങ്കിലും തല്ല് കൊടുക്കാനും വാങ്ങിച്ചു കൂട്ടാനും പേടിപ്പിക്കാനും തോല്‍ക്കാനും ഒന്നും അനുവദിക്കില്ല; ഇതിലും ഭേദം പഴയ പള്ളിക്കൂടത്തിലെ ഹെഡ് മാഷിന്റെ ചൂരല്‍ ആയിരുന്നു.

കോളനികള്‍ അപകടങ്ങള്‍ ആണ്, കോളനികളില്‍ ജീവിക്കുന്നവര്‍ അപരിഷ്‌കൃതരാണ്, ദലിത് ജീവിതങ്ങള്‍ പരിഷ്‌കരിക്കപ്പെടേണ്ടതാണ് എന്ന തരത്തിലുള്ള ബ്രാഹ്മണിക് വായനകള്‍ തന്നെയാണ് ഇന്ത്യന്‍ സിനിമയില്‍ ഭൂരിഭാഗവും മുന്നോട്ട് വെക്കുന്നത്. അത്തരം വായനകള്‍ പലതും രാഷ്ട്രീയമായി തന്നെ ശക്തി പ്രാപിച്ചിട്ടുമുണ്ട്. അത്തരത്തിലുള്ള പല രാഷ്ട്രീയ നിരൂപണ വായനകളും കഴിഞ്ഞ പത്തിരുപതു കൊല്ലമായി സിനിമ കാഴ്ചകളുടെ വായനകളില്‍ നിരന്തരം പിന്‍തുടര്‍ന്നു പോകുന്നുമുണ്ട്. ആര്‍.ഡി.എക്‌സ് എന്ന സിനിമയിലും കോളനിയില്‍ ജീവിക്കുന്നവര്‍ ''അലമ്പായി' തന്നെയാണ് ചിത്രീകരിച്ചത്. കോളനി മനുഷ്യര്‍ അപകടം, കോളനിയിലെ മനുഷ്യര്‍ അതിഭീകരമായ വയലന്‍സുള്ള മനുഷ്യര്‍, അപരിഷ്‌കൃതര്‍, അക്രമകാരികള്‍, കോളനിയിലെ ഇടവഴികള്‍ അപകടങ്ങള്‍ തുടങ്ങിയ മടുത്തു തുടങ്ങിയ ദൃശ്യങ്ങള്‍ ഈ സിനിമയിലുമുണ്ട്. അത്തരം അപരവത്കരണത്തിന്റെ ക്ലാസിക്കല്‍ റീഡിങ് ആര്‍.ഡി.എക്‌സ് എന്ന സിനിമയിലും സാധ്യമായേക്കാം. പക്ഷേ, ഈ സിനിമയിലെ കോളനിയിലെ മനുഷ്യര്‍ വില്ലന്‍മാരും വയലന്റും ആകുമ്പോഴും പഴകിത്തേഞ്ഞ കൊളനിയിലുള്ളവരെ അപരവത്കരിച്ചു ഗെറ്റൊയ്‌സേഷന്‍ ചെയ്തു എന്ന റിയാലിറ്റിയുടെ ഓരം പറ്റിയ നിരൂപക ബുദ്ധിജീവി രാഷ്ട്രീയ മോറല്‍ ചര്‍ച്ചകള്‍ക്കു പുറത്തു കാണികളുടെ വ്യത്യസ്തങ്ങളായ വായനകളും സാധ്യമായേക്കാം. കാണികളായ സാധാരണ മനുഷ്യരോ അല്ലാത്തവരോ ആയ അനേകം കൂട്ടങ്ങളുടെ ഇത്തരം വായനകളെ തള്ളിക്കളഞ്ഞു കൊണ്ടുള്ള, ഇത്തരം വയലന്റ് ആയ കോളനിയില്‍ ജീവിക്കുന്ന യാതൊരു മോറല്‍ പേര്‍സ്‌പെക്ടീവും ഇല്ലാതെ അടി കൊടുത്തും അടി വാങ്ങിയും, ജയിച്ചും തോറ്റും ജീവിക്കുന്ന കോളനിക്കാരായ മനുഷ്യരെ ആഘോഷിക്കുന്ന കാണികളും ഉണ്ടായേക്കാം. അത്തരം വായനകളും സൃഷ്ടിക്കപ്പെട്ടേക്കാം. ബുദ്ധിജീവികളുടെ പൊളിറ്റിക്കല്‍ മൊറാലിറ്റിയുടെയും പൊളിറ്റിക്കല്‍ കറക്റ്റ്‌നസിന്റെയും പുറത്തു പല മനുഷ്യരും കൂട്ടങ്ങളും ഇത്തരം വില്ലന്മാരെ ആഘോഷിച്ചിട്ടുണ്ടാകാം. ആര്‍.ഡി.എക്‌സ് എന്ന സിനിമയിലെ പൊരിഞ്ഞ തല്ല് ഇത്രയും രസകരമായത് ഇത്തരം വില്ലന്മാരുടെ കോളനിവാസികളായ വയലന്റായ മനുഷ്യരുടെ പ്രസന്‍സ് കൂടി കൊണ്ടാകാം. കോളനിയില്‍ ജീവിക്കുന്നവര്‍ പഠനം നടത്തണം, അംബേദ്കറെ പോലെ കോട്ടിട്ട് നടക്കണം എന്നു പറയാം. പക്ഷേ, അവര്‍ താടിയും മുടിയും നീട്ടി സിഗരറ്റും വലിച്ചു നടക്കുന്നതാണ് അവര്‍ക്ക് ശരിയായി തോന്നുന്നതെങ്കില്‍, അവര്‍ ഒരു പള്ളിപ്പെരുന്നാളിനു പോയി അലമ്പ് ഉണ്ടാക്കാനാണ് - അതാണ് അവര്‍ക്കു തോന്നുന്നതെങ്കില്‍ അവരുടെ മുകളിലേക്ക് ഈ പൊളിറ്റിക്കല്‍ മൊറാലിറ്റിയുടെ പരിഷ്‌കൃതത്തിന്റെ മാറാപ്പ് എന്തിനാണ് വെച്ചു കൊടുക്കുന്നത്? അവര്‍ ഒരു ഫിക്ഷണല്‍ സിനിമയിലെങ്കിലും അവരുടേതായ രീതിയില്‍ പള്ളി പെരുന്നാളിന് പോയി അലമ്പ് ഉണ്ടാക്കട്ടെ. ഒരു സിനിമയില്‍ എങ്കിലും തല്ല് കൊടുക്കാനും വാങ്ങിച്ചു കൂട്ടാനും പേടിപ്പിക്കാനും തോല്‍ക്കാനും ഒന്നും അനുവദിക്കില്ല; ഇതിലും ഭേദം പഴയ പള്ളിക്കൂടത്തിലെ ഹെഡ് മാഷിന്റെ ചൂരല്‍ ആയിരുന്നു.


ഇത്തരം പഴകി തേഞ്ഞ കോളനിയെ അപരിഷ്‌കൃതരാക്കി എന്ന ബുദ്ധിജീവി റീഡിങ്ങില്‍ നിന്നും പുറത്തുള്ള നല്ല അടി അടിക്കുന്ന പേടിപ്പിക്കുന്ന, ഭീഷണിപ്പെടുത്തുന്ന ആശുപത്രിയില്‍ കയറി വെട്ടാന്‍ ഒരുങ്ങുന്ന, ഫയര്‍ എഞ്ചിന്‍ പോലുള്ള ലോറി മതിലിലേക്ക് ഇടിച്ചു കയറ്റി നായകരെ തടയുന്ന പോള്‍സന്‍ എന്ന വില്ലനുള്ള, ഒരു സവര്‍ണ്ണ ക്രിസ്ത്യാനിയുടെ വീട്ടില്‍ കയറി വയലന്‍സ് കാണിക്കുന്ന, മേല്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ഒരു സിനിമയുടെ മൂവ്‌മെന്റില്‍ സൈക്കളോജിക്കല്‍ ആയി വര്‍ക്കു ചെയ്യുന്ന ആര്‍.ഡി.എക്‌സ് ഒരു ഫിക്ഷണല്‍ സിനിമയായി അതി ഗംഭീരമായി എനിക്ക് ഇഷ്ടപ്പെട്ടു. പിന്നെ ഏതെങ്കിലും സമുദായത്തിനെയും മോശമായി ചിത്രീകരിക്കാനല്ല ഈ സിനിമ ചെയ്തതെന്ന് നല്ല വൃത്തിക്ക് ഇതിന്റെ നിര്‍മാതാക്കള്‍ സിനിമയുടെ തുടക്കത്തില്‍ എഴുതി കാണിച്ചിട്ടുണ്ട്. മലയാളത്തിലെ ക്ലാസിക്കല്‍ ആക്ഷന്‍ മൂവീകളില്‍ ഒന്നായ ബിഗ് ബി യില്‍ ഒരു കോളനിയില്‍ ഒരാളെ തപ്പിയെടുക്കാന്‍ പോകുന്ന ബിലാല്‍ തന്റെ അനിയനോട് 'അവിടെ ഒറ്റക്ക് നിക്കണ്ട പണി കിട്ടും' എന്നു പറയുന്നുണ്ട്. ഈ കോളനികളെ തല്ലി തോല്‍പ്പിക്കാന്‍ പോകുന്ന നായകര്‍ക്കൊക്കെ ഇത്തരം പേടികള്‍ ഉണ്ട് എന്നത് കോളനികളുടെ രാഷ്ട്രീയ ഉപകരണം കൂടിയാകാം. ഇത്തരം പേടി ആണ് ആര്‍.ഡി.എക്‌സ് എന്ന സിനിമ മുന്നോട്ട് കൊണ്ടുപോകുന്ന ഒരു ഫ്യൂവലും. പണ്ട് വെള്ളയമ്പലത്തിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ ജീവിക്കുമ്പോള്‍ അവിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഞങ്ങളുടെ കൂടെ നില്‍ക്കാന്‍ ചെങ്കല്‍ ചൂള കോളനിയിലുള്ളവര്‍ ഉണ്ടാകും എന്നുള്ള സ്‌നേഹവും വിശ്വാസവുമൊക്കെ ഉണ്ടായിരുന്നു.


അഥീന, ക്വിന്റന്‍-ടോറന്റീനോ സിനിമകള്‍, നോളന്‍-സ്പില്‍ബര്‍ഗ് സിനിമകള്‍, പ്രിസണ്‍ 77, ഗൂക്, പിറാഞ്ചാസ്, സിറ്റി ഓഫ് ഗോഡ്, ബേഡ്‌സ് ഓഫ് പാസേജ് തുടങ്ങിയ കിടുക്കന്‍ ആക്ഷന്‍ പടങ്ങള്‍ ലോക സിനിമയില്‍ പല ഭാഷകളില്‍ പല രാജ്യങ്ങളില്‍ ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ തന്നെ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. അവയിലെല്ലാം ലോകരാഷ്ട്രീയത്തിലെ അതാത് എത്‌നിസിറ്റിയിലുള്ള പല മാനങ്ങളും ഉണ്ട്. 'സിറ്റി ഓഫ് ഗോഡ്' എന്ന സിനിമയില്‍ കഞ്ചാവ് വലിച്ചുകൊണ്ട്, തോക്ക് കൊണ്ട് വെടി വെച്ചിട്ട് കടന്നു പോകുന്ന കൗമാരക്കാരെ കണ്ടതിനു ശേഷം അത് ബ്ലാക്ക് എത്‌നിസിറ്റിക്ക് എതിരെയുള്ള പടമാണെന്ന് വിലയിരുത്തിയിട്ടില്ലെന്ന് മാത്രമല്ല, അത്തരം സിനിമകളിലെ വയലന്‍സുകളുടെ സാമൂഹികതയ്ക്ക് അതിലെ ഗാങ്ങിസത്തിന്നുമൊക്കെ, സിനിമാറ്റിക് വിഷ്വലൈസിങ് ടെക്‌നിക്കുകള്‍ക്കു ഒക്കെ പലതരം വായനകള്‍ ഉണ്ടായിട്ടുണ്ട്; സോഷ്യോ പൊളിറ്റിക്കല്‍ ആയും ഫ്രെയിമിങ്ങുകളുടെ രാഷ്ട്രീയങ്ങളെ പറ്റിയുമുള്ള പലതരം റീഡിങുകള്‍. പുറമെ അത്തരം സിനിമകള്‍ ഷൂട്ട് ചെയ്യുന്നതിന്റെ ടെക്‌നിക്കാലിറ്റികളെ കുറിച്ചുള്ള പഠനങ്ങളും വരുന്നുണ്ട്. പല സിനിമകളിലെയും ബിഹൈന്റ് ദി സീന്‍സ് ഷോട്ടുകള്‍, വീഡിയോകള്‍, ഇന്ന് പല ഫിലിം മേക്കേഴസിനും ടെക്സ്റ്റ് ബുക്കുകളും ആണ്. ഇത്തരം സിനിമകളുടെ രാഷ്ട്രീയപരമായ സംവേദനത്തിന്റെ നാലയലത്തൊന്നും ആര്‍.ഡി.എക്‌സ് എന്ന സിനിമ എത്തില്ലെങ്കിലും ഒരു മാസ് സൈക്കോളജിയെ പിടിച്ചു നിര്‍ത്താനുള്ള അടുത്ത കാലത്ത് സൗത്ത് ഇന്ത്യന്‍ സിനിമയില്‍ നടന്നിട്ടുള്ള പരീക്ഷണങ്ങളില്‍ ടെക്‌നിക്കല്‍ ആയി വിജയിച്ച സിനിമ ആണ് ആര്‍.ഡി.എക്‌സ്. അതില്‍ വനിതയായ ഒരു പ്രൊഡ്യൂസര്‍ വിജയിച്ചു എന്നത് സിനിമ വ്യവസായത്തിന്റെ രാഷ്ട്രീയത്തിന്റെ വേറെ വായനയ്ക്കും സാധ്യത നിര്‍മിക്കുന്നതാണ്. ആന്റണി പെപ്പെ എന്ന താരത്തിന്റെ കൂടെ ഷെയിന്‍ നിഗവും നീരജ് മാധവനും ആക്ഷന്‍ ചെയ്തപ്പോള്‍ അത് രസകരമായി. മലയാള സിനിമയില്‍ ചായ കൊടുക്കുന്നതില്‍ രണ്ടു തരം ഗ്ലാസുകള്‍ ഉപയോഗിക്കുന്ന വിവേചനപരമായ പതിവുണ്ടെന്ന് വിളിച്ചു പറഞ്ഞ നീരജ് മാധവന്‍ എന്ന നടന്‍ പിന്നീട് മലയാളത്തില്‍ അഭിനയിക്കാതെ ചില ഹിന്ദി തമിഴ് സിനിമകളിലും വെബ്‌സീരീസിലുമൊക്കെ ആണ് കണ്ടത്. ആ മനുഷ്യന്റെ തിരിച്ചു വരവ് കൂടെ ആണ് ഈ സിനിമ. സിനിമയുടെ രാഷ്ട്രീയം രൂപപ്പെടുന്നത് ഒരു സമൂഹത്തെ അപരവത്കരിക്കുന്ന ടെക്‌സച്ച്വവല്‍ റീഡിങ്ങില്‍ മാത്രം ചുരുക്കി ചക്കിലാട്ടുന്ന കാളകളെ പോലെ എത്ര കാലമാണ് ഈ നിരൂപണ ബുദ്ധിജീവികള്‍ കറങ്ങിക്കൊണ്ടിരിക്കുക.

നഹാസ് ഹിദായത്ത് എന്ന ചെറുപ്പക്കാരന്‍ ഇത്തരം ഒരു ആക്ഷന്‍ സിനിമ ഇത്രയും ടെക്‌നിക്കല്‍ ബ്രില്ല്യന്‍സോടെ ഒരു മാസ് ഓഡിയന്‍സിന് വേണ്ടി ചെയ്തു വെയ്ക്കുക എന്നതും ചില്ലറ കാര്യമൊന്നുമല്ല. അതിന്റെ ശബ്ദ മിശ്രണം, ആക്ഷന്‍ കൊറിയോഗ്രാഫി, തമാശകള്‍, റൊമാന്‍സ് തുടങ്ങിയവയൊക്കെ പൊതുജനത്തില്‍ പാലര്‍ക്കും ഇഷ്ടപ്പെട്ടു പോകുന്നത് വലിയ ക്രൈം ഒന്നുമല്ല. ജയിലര്‍ എന്ന സിനിമ ഹൗസ് ഫുള്‍ ആയി കണ്ടിട്ട് അതിലെ നായകരില്‍ ഒരു മാസും തോന്നാത്ത ഈ ലേഖകന് വെറും പത്തോ പതിനഞ്ചോ പേര്‍ മാത്രം ഉള്ള കോയമ്പത്തൂരിലെ ഐ നോക്‌സ് മള്‍ട്ടി പ്ലക്‌സില്‍ കണ്ടിട്ടും വിസില്‍ അടിക്കാന്‍ തോന്നിയത് ഒരു തെറ്റാണെന്ന് തോന്നുന്നില്ല.

നേരത്തെ വിനായകനെയും ഫഹദ് ഫാസിലിനെയും പോലെ വില്ലന്മാര്‍ പറയുന്നത് പോലെ ഈ സിനിമയില്‍ പോള്‍സണ്‍ എന്ന വില്ലന്‍ കഥാപാത്രം തകര്‍ത്ത് വാരിയിട്ടുണ്ട്. ഇതിലെ ഓരോ വില്ലന്മാരും കോളനികളില്‍ ജീവിക്കുന്നവരും അവര്‍ക്കൊക്കെ ഓരോ കഥകളും വ്യക്തിത്വങ്ങളുമായ വ്യത്യസ്തമായ മാനങ്ങളിലൂടെ അവര്‍ കടന്നു പോകുന്നുമുണ്ട്. ഇതിലെ പ്രധാനപ്പെട്ട മലയാള സിനിമയില്‍ നില നിലക്കുന്ന എസ്റ്റാബ്ലിഷഡ് ആയ നായകന്മാരെക്കാളും ഇത്തരം വില്ലന്മാരുടെ ഫിസിക്കല്‍ പെര്‍ഫോമന്‍സ് ഈ സിനിമയെ വല്ലാതെ ഉയര്‍ത്തിയിട്ടുണ്ട്. ഈ സിനിമയുടെ പബ്ലിസിറ്റി അഭിമുഖങ്ങളും ഇവരൊക്കെ മുഖത്തു സ്റ്റിച്ചിട്ടു അഭിനയിച്ച കഥകള്‍ പറയുന്നുണ്ട്. ഇവര്‍ ഉയരമുള്ള കെട്ടിടങ്ങളിലേക്ക് ചാടിക്കയറുന്നുണ്ട്. ചാടി മറയുന്നുണ്ട്. ആക്ഷന്‍ കൊറിയോഗ്രാഫി എന്ന ഒരു സിനിമാറ്റിക് ആര്‍ട് ഫോം ഈ സിനിമയിലൂടെ ഒന്നുകൂടെ എസ്റ്റാബ്ലിഷ് ചെയ്യുന്നുണ്ട്. അതിനു ഈ കോളനികളിലെ കറുത്ത ശരീരങ്ങള്‍ വളരെയധികം ഉപയോഗിക്കപ്പെടുന്നുമുണ്ട്. ഒരു സവര്‍ണ്ണ യുവാവിനെ പ്രണയിക്കുന്ന ഒരു ദലിത് പെണ്‍കുട്ടിയുടെ അല്ലെങ്കില്‍, കോളനി വാസിയായ ഒരു പെണ്‍കുട്ടിയുടെ പ്രണയമൊക്കെ രസമാണ്. ഒരു പക്ഷേ, മലയാളത്തില്‍ ഒരു കോളനിയിലെ പെണ്‍കുട്ടിയുടെ അതി മനോഹരമായ ഒരു റൊമാന്റിക് സോങ് കാണുന്നത് അപ്പൂര്‍വമായെങ്കിലും ഈ സിനിമായിലായിരിക്കാം. 'ഏനുണ്ടോടീ താമര ചന്തം?' എന്നു പാടിച്ച മലയാള സിനിമയില്‍ നിന്നും അതി മനോഹരമായി പ്രണയിക്കുന്ന ഒരു കോളനി വാസിയായ പെണ്‍കുട്ടി വരുന്നത് മലയാള സിനിമയുടെ വളര്‍ച്ച കൂടിയാണ്.

ഒരു കാണി ചിലപ്പോള്‍ ഒരു സിനിമ കാണുന്നത്, അത് എന്‍ജോയ് ചെയ്യുന്നത് അതിന്റെ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ്സിന്റെ ഭൂതക്കണ്ണാടിയിലൂടെ നോക്കിയിട്ട് മാത്രമായിരിക്കില്ല. ബാബു ആന്റണി എന്ന നടന്‍ ഒരു പക്ഷേ തൊണ്ണൂറുകളിലെ കിടുക്കാച്ചി വില്ലന്‍ ആയിരുന്നു. പൂവിന് പുതിയ പൂന്തെന്നല്‍ എന്ന സിനിമയില്‍ ഒരൊറ്റ ഡയലോഗ് പോലും പറയാതെ തന്റെ ശരീര ചലനങ്ങളും നോട്ടങ്ങളും വയലന്‍സും കൊണ്ട് തകര്‍ത്ത് വാരിയ വില്ലന്‍. ആ സിനിമ അഞ്ചു ഭാഷകളിലേക്ക് റീമേക്ക് ചെയ്തപ്പോഴും ബാബു ആന്റണി തന്നെ ആയിരുന്നു വില്ലന്‍. ബാബു ആന്റണി നായകന്റെ കൂടെ വരുന്ന എല്ലാ ആക്ഷന്‍ സിനിമകളും അന്നത്തെ കാണികള്‍ കയ്യടിച്ചിരുന്നു. ആ തൊണ്ണൂറുകളുടെ ഗൂസ് ബമ്പിങ് മൊമന്റ് ഈ സിനിമയില്‍ ബാബു ആന്റണിയാല്‍ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നത് ഓര്‍മ, ഭൂതകാലം, താരത്തിന്റെ പുനര്‍ നിര്‍മാണം തുടങ്ങിയ സാങ്കേതികതകളിലൂടെയും ആയിരിക്കാം. അതുപോലെ ഈ തിരക്കഥയുടെ ടെക്‌നിക്കില്‍ ഒരു ടെന്‍ഷന്‍ ക്രിയേറ്റ് ചെയ്യുന്ന സൈക്കളോജിക്കല്‍ ഏകസര്‍സൈസ് പോലും ഇതിന്റെ ക്രിയേറ്റേഴ്‌സ് രസകരമായി ചെയ്തിട്ടുണ്ട്. ഇതുപോലെ നഹാസ് ഹിദായത്ത് എന്ന ചെറുപ്പക്കാരന്‍ ഇത്തരം ഒരു ആക്ഷന്‍ സിനിമ ഇത്രയും ടെക്‌നിക്കല്‍ ബ്രില്ല്യന്‍സോടെ ഒരു മാസ് ഓഡിയന്‍സിന് വേണ്ടി ചെയ്തു വെയ്ക്കുക എന്നതും ചില്ലറ കാര്യമൊന്നുമല്ല. അതിന്റെ ശബ്ദ മിശ്രണം, ആക്ഷന്‍ കൊറിയോഗ്രാഫി, തമാശകള്‍, റൊമാന്‍സ് തുടങ്ങിയവയൊക്കെ പൊതുജനത്തില്‍ പാലര്‍ക്കും ഇഷ്ടപ്പെട്ടു പോകുന്നത് വലിയ ക്രൈം ഒന്നുമല്ല. ജയിലര്‍ എന്ന സിനിമ ഹൗസ് ഫുള്‍ ആയി കണ്ടിട്ട് അതിലെ നായകരില്‍ ഒരു മാസും തോന്നാത്ത ഈ ലേഖകന് വെറും പത്തോ പതിനഞ്ചോ പേര്‍ മാത്രം ഉള്ള കോയമ്പത്തൂരിലെ ഐ നോക്‌സ് മള്‍ട്ടി പ്ലക്‌സില്‍ കണ്ടിട്ടും വിസില്‍ അടിക്കാന്‍ തോന്നിയത് ഒരു തെറ്റാണെന്ന് തോന്നുന്നില്ല. അതുപോലെ കോളനിക്കാരെ എങ്ങനെയൊക്കെ ചിത്രീകരിച്ചു എന്നു പൊളിറ്റിക്കല്‍ മൊറാലിറ്റിയുടെ റീഡിങ് നടത്തിയാലും ആ 'തെറ്റായ' ചിത്രീകരണത്തിലും ആ കോളനിയിലെ ഫിക്ഷണല്‍ ആയ വായലന്റ് മനുഷ്യര്‍ക്ക് വേണ്ടി കൈ അടിക്കുന്നതും ആര്‍പ്പ് വിളിക്കുന്നതും തെറ്റാണെന്ന് തോന്നുന്നില്ല. ആത്യന്തികമായി തെറ്റും ശരിയുടെയും ഏണിയും പാമ്പും കളി അല്ലല്ലോ സിനിമ ആസ്വാദനം.




TAGS :