Quantcast
MediaOne Logo

ഇര്‍ഫാന ഷെറിന്‍

Published: 6 Oct 2024 12:26 PM GMT

അക്ഷരമുറ്റത്തെ ചുമര്‍കാഴ്ചള്‍ | PHOTO FEATURE

തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയിലെ ഇടനാഴികളിലെ ചിത്രക്കാഴ്ചകളുടെ ഫോട്ടോ ഫീച്ചര്‍

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല
X

പത്താണ്ടിന്റെ നിറവിലാണ് തിരൂര്‍ തുഞ്ചത്തെഴുത്തച്ചന്‍ മലയാള സര്‍വകലാശാല. ആരെയും ആകര്‍ഷിക്കുന്ന മലയാളത്തിന്റെ അക്ഷരമുറ്റത്തിന് വശ്യ സൗന്ദര്യം നല്‍കുന്നത് അതിന്റെ രൂപഘടനതന്നെയാണ്. കാമ്പസിനകത്തെ ഇടനാഴികളിലെ ചുമരുകളില്‍ പതിച്ചതും വരച്ചതുമായ ചിത്രങ്ങളിലൂടെ ആ സൗന്ദര്യം ആസ്വദിക്കാം. ഓരോ ഡിപ്പാര്‍ട്ട്‌മെന്റിനും അനുയോജ്യമായ, അതുമായി ഇണങ്ങി നില്‍ക്കുന്ന ചിത്രങ്ങള്‍. മലയാള സര്‍വ്വകലാശാല എന്ന ആശയത്തോടും ഓരോ പഠന വിഭാഗത്തോടും ചേര്‍ന്ന് നില്‍ക്കുന്നു ചുമര്‍ചിത്രങ്ങള്‍.

മലയാളം യൂണിവേഴ്‌സിറ്റി ഓഫീസ് പൂമുഖം


മലയാളം സര്‍വ്വകലാശാല ഓഫീസ് പൂമുഖം അലങ്കരിച്ചു കൊണ്ട് നില്‍ക്കുന്ന ഈ ഛായാചിത്രം കേരള ചരിത്രത്തിലെ വിവിധ ഘട്ടങ്ങളെ അടയാളപ്പെടുത്തന്നു. കേരളത്തിന്റെ വ്യാപാര ചരിത്രത്തില്‍ തുടങ്ങി അധിനിവേശ വിരുദ്ധ പോരാട്ടത്തെയും കലാ-സാംസാംസ്‌കാരിക വൈവിധ്യങ്ങളെയും ചിത്രങ്ങളില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു.


ആകര്‍ഷകവും കൗതുകവുമുണര്‍ത്തുന്നതാണ് ഓരോ പ്രധാന മുറികള്‍ക്കും നല്‍കിയിട്ടുള്ള മലയാള മാസ നാമങ്ങള്‍.






മലയാളം ക്ലാസ് മുറികള്‍


മലയാളം വിഭാഗത്തില്‍ ചുമരുകളില്‍ പടര്‍ന്നുകയറിയ ആല്‍മരവും ഒപ്പം ഓരോ ജില്ലകളിലും വസിക്കുന്ന ജീവജാലങ്ങളെയും ഉള്‍പ്പെടുത്തി വനപ്രതീതി അനുഭവപ്പെടും വിധം സംവിധാനിച്ചിരിക്കുന്നു.




മലയാളം വിഭാഗത്തില്‍ ഏഴാമത്തെ മുറിക്ക്, വിസ്മൃതിയിലായ പഴയ മലയാള അക്കസൂചകം നല്‍കിയിരിക്കുന്നു.


വിവിധ വര്‍ണങ്ങള്‍ കൊണ്ട് കളങ്ങള്‍ തീര്‍ത്ത മലയാളം ഡിപ്പാര്‍ട്ടെമന്റിലെ ചുമര്‍ കാഴ്ച

ചലച്ചിത്ര പഠന വിഭാഗം


സിനിമാ പോസ്റ്ററുകള്‍ കൊണ്ടും ചിത്രങ്ങള്‍ കൊണ്ടും അലങ്കരിച്ച ചലച്ചിത്ര പഠന ക്ലാസ് മുറികള്‍



ചലച്ചിത്ര വിഭാഗം ഇടനാഴി


എന്‍എസ്എസ് വിഭാഗം ചുമരുകള്‍ രാഷ്ട്രീയ നവോത്ഥാന നായകന്മാരെ വരച്ചിട്ടിരിക്കുന്നു.




എന്‍എസ്എസ് ചുവരുകളില്‍ അംബേദ്കറിനോടൊപ്പം രോഹിത് വെമുലയെയും അടയാളപ്പെടുത്തുന്നു.

കാന്റീനും മറ്റു ഭാഗങ്ങളും


കാമ്പസിന്റെ രാഷ്ട്രീയം വെളിപ്പെടുന്ന ചുമര്‍കാഴ്ചകള്‍






TAGS :