രണ്ടാം ലോകമഹായുദ്ധത്തില്‍ കാനഡയ്ക്ക് വേണ്ടി പൊരുതിയ ചൈനീസ് വംശജര്‍
42,000 ചൈനീസ് വംശജര്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ കാനഡയ്ക്ക് വേണ്ടി പൊരുതി. വളരെ കുറച്ച് പേര്‍ മാത്രമേ ജീവനോടെ മടങ്ങിവന്നുള്ളു. | കാനമേരിക്കന്‍ യാത്രകള്‍; അമേരിക്കന്‍ വന്‍കരയിലെ ചെറുനഗരക്കാഴ്ചകള്‍ - യാത്രാവിവരണം: ഭാഗം: 12
ജിഞ്ചര്‍ ഗോഡ്വിന്‍ (Ginger Godwin) കാനഡയിലെ തൊഴിലാളി യൂണിയനുകളുടെ പിതാവായാണ് അറിയപ്പെടുന്നത്. ഇംഗ്ലണ്ടില്‍ ജനിച്ച ഇദ്ദേഹം കല്‍ക്കരി ഖനി തൊഴിലാളിയായിരുന്നു. 1910ല്‍ വാന്‍കൂവറില്‍ എത്തി. അവിടുത്തെ തൊഴിലിടങ്ങളിലെ ശോചനീയാവസ്ഥയും മുതലാളിമാരുടെ ഇതിനെപ്പറ്റിയുമുള്ള പരിപൂര്‍ണമായ അവഗണയും കണ്ട് മനസ്സ്‌നൊന്ത ഇദ്ദേഹം ഇവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിച്ചു. ആദ്യമായി തൊഴിലാളി യൂണിയനുകള്‍ക്ക് രൂപം കൊടുത്ത് എട്ടു മണിക്കൂര്‍ ജോലിയ്ക്കായി പൊരുതേണ്ട ആവശ്യകത അവരെ ബോദ്ധ്യപ്പെടുത്തി. അധികം താമസിയാതെ സംശയകരമായ സാഹചര്യത്തില്‍ ജിഞ്ചര്‍ കൊല്ലപ്പെട്ടു. ഒളിവില്‍ താമസിക്കുമ്പോള്‍ അദ്ദേഹം തൊണ്ടയില്‍ വെടിയേറ്റ് മരിക്കുകയായിരുന്നു. 1918 ആഗസ്റ്റ് 2ന് അദ്ദേഹത്തിന്റെ ശവസംസ്‌കാര ദിവസം കാനഡ മുഴുവന്‍ ആദ്യമായി ഒരു പൊതുപണിമുടക്ക് നടന്നു. ഈ നാട്ടിലെ തൊഴിലാളി അവകാശ സമരങ്ങള്‍ക്കുള്ള പന്തം കൊളുത്തുന്നതിനുള്ള തീപ്പൊരി കടഞ്ഞെടുത്തത് ഇദ്ദേഹമായിരുന്നു.
ഇവിടുത്തെ ജനസംഖ്യയില്‍ നല്ലൊരു ശതമാനം ചൈനീസ് വംശജരാണ്. കനേഡിയന്‍ പെസഫിക്ക് റെയില്‍വെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഇവരുടെ പൂര്‍വപിതാക്കന്മാര്‍ ഇവിടെയെത്തിയത്. 1867ല്‍ ഡോമിനിയന്‍ ഒഫ് കാനഡ ഉണ്ടാകുമ്പോള്‍ നോവസ്‌കോഷിയ, ന്യൂ ബ്രോണ്‍സ് വിക്ക്, ഒണ്ടേരിയോ, ക്യുബെക് എന്നി നാല് പ്രവിശ്യകള്‍ മാത്രമേ അതില്‍ ഉള്‍പ്പെട്ടിരുന്നുള്ളു. കാനഡയില്‍ ലയിക്കുകയാണെങ്കില്‍ പത്തു വര്‍ഷത്തിനകം കാനഡയുടെ കിഴക്കു നിന്ന് പടിഞ്ഞാറ് വരെ എത്തുന്ന ഒരു റെയില്‍ പാത പത്ത് കൊല്ലത്തിനകം നിര്‍മിച്ചു നല്‍കാമെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്നു ജോണ്‍ മക്‌ഡൊണാള്‍ഡ് ബ്രിട്ടീഷ് കൊളമ്പിയക്ക് വാഗ്ദാനം നല്‍കി. എന്നാല്‍, വളരെ കഠിനമായ തണുപ്പും കരിമ്പാറമലകളും സാഗരസമാനമായ തടാകങ്ങളും ഒക്കെ കലര്‍ന്ന സ്ഥലങ്ങളിലൂടെയുള്ള റെയില്‍വേ നിര്‍മാണം ഉദ്ദേശിച്ച പോലെ പുരോഗമിച്ചില്ല; അങ്ങനെയാണ് പലതരം എതിര്‍പ്പുകളെയും ആവഗണിച്ചു കൊണ്ട് 1882ല്‍ ഇതിനായി ചൈനീസ് ജോലിക്കാരെ കൊണ്ട് വരാമെന്ന് തീരുമാനിച്ചതു്. 150,00 പണിക്കാരെ ഇത്തരത്തില്‍ ചൈനയില്‍ നിന്നും കാലിഫോര്‍ണിയയില്‍ നിന്നും കൊണ്ടുവന്നു. ചൂടുള്ള കാലാവസ്ഥയില്‍ നിന്ന് വന്ന ഇവര്‍ക്ക് ബൂട്ട്, കമ്പിളി വസ്ത്രങ്ങള്‍, ഗ്ലൗസ്, തൊപ്പി ഇങ്ങനെ തണുപ്പിനാവശ്യമായ ഒന്നും തന്നെ മുതലാളിമാര്‍ നല്‍കിയില്ല. ഭക്ഷണവും വളരെ കുറവായിരുന്നു. വെള്ളക്കാരന് ദിവസക്കൂലി 150 സെന്റ് നല്‍കുമ്പോള്‍ അതേ ജോലി ചെയ്യുന്ന ചൈനാക്കാരന് 75 സെന്റ് ആണ് നല്‍കിയത്. 12 മണിക്കൂര്‍ ദിവസവും അഴ്ചയില്‍ ആറ് ദിവസം അവര്‍ക്ക് ജോലി ചെയ്യേണ്ടി വന്നു. പലരും ക്ഷയരോഗബാധിതതായി. പലപ്പോഴും അവര്‍ വെറും കൈ കൊണ്ടാണ് പല ജോലികളും ചെയ്തത്. ഏറ്റവും കഠിനമായ ജോലികളെല്ലാം അവര്‍ക്ക് നല്‍കപ്പെട്ടു. ധാരാളം പേര്‍ രോഗികളായി. ഏകദേശം അയ്യായിരത്തോളം പേര്‍ ഇവിടെ മരിച്ചിട്ടുണ്ട് എന്ന് കരുതുന്നു. ഓരോ മൈല്‍ നീളമുള്ള റെയിവേട്രാക്കിന് വേണ്ടിയും ഒരു ചൈനീസ് വംശജന്‍ കുരുതി കൊടുക്കപ്പെട്ടിട്ടുണ്ട് എന്ന് കണക്കുകള്‍ പറയുന്നു! ഉദ്ദേശിച്ചതിലും നാല് കൊല്ലം മുന്‍പ് പണി പൂര്‍ത്തിയായി. പക്ഷേ, മടങ്ങിപ്പോകാന്‍ പണിക്കാരുടെ കയ്യില്‍ പണം ഉണ്ടായിരുന്നില്ല. 30,000 പേര്‍ ചേര്‍ന്ന് ആറര വര്‍ഷം കൊണ്ടാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
കാനഡയില്‍ നിന്ന ഓരോ ചൈനാക്കാരനില്‍ നിന്നും അയാളുടെ രണ്ട്-മൂന്ന് കൊല്ലത്തെ ശമ്പളം ഹെഡ് ടാക്‌സ് ആയി പിരിച്ചെടുത്തു. കുടാതെ ഭാര്യമാരെ കൊണ്ടുവരാന്‍ അനുവാദമില്ലാതിരുന്നതുകൊണ്ട് പലരും ഇരുപത് കൊല്ലം വരെ കുടുംബത്തെ കാണാതെ ഇവിടെ ജീവിച്ചു. 1947 വരെ ഇവര്‍ക്ക് വോട്ടവകാശം ഉണ്ടായില്ല. വെള്ളക്കാരന് മാത്രമേ അക്കാലത്ത് വോട്ട് ചെയ്യാന്‍ അവകാശം ഉണ്ടായിരുന്നുള്ളു.
പല ജോലികള്‍ ചെയ്തു ഇവിടെ തങ്ങിയ ഈ ജോലിക്കാര്‍ക്ക് 'Head tax' കൊടുക്കേണ്ടി വന്നു. കാനഡയില്‍ നിന്ന ഓരോ ചൈനാക്കാരനില്‍ നിന്നും അയാളുടെ 2-3 കൊല്ലത്തെ ശമ്പളം ഹെഡ് ടാക്‌സ് ആയി പിരിച്ചെടുത്തു. കുടാതെ ഭാര്യമാരെ കൊണ്ടുവരാന്‍ അനുവാദമില്ലാതിരുന്നതുകൊണ്ട് പലരും ഇരുപത് കൊല്ലം വരെ കുടുംബത്തെ കാണാതെ ഇവിടെ ജീവിച്ചു. 1947 വരെ ഇവര്‍ക്ക് വോട്ടവകാശം ഉണ്ടായില്ല. വെള്ളക്കാരന് മാത്രമേ അക്കാലത്ത് വോട്ട് ചെയ്യാന്‍ അവകാശം ഉണ്ടായുള്ളു. ഇവരെ പ്രത്യേക ചേരി പ്രദേശങ്ങളില്‍ മാത്രമേ താമസിക്കാന്‍ അനുവദിച്ചിരുന്നുള്ളു. സ്വന്തമായി കൃഷി സ്ഥലം കൈവശം വയ്ക്കാന്‍ അവകാശുണ്ടായില്ല. ഇവരുടെ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നത് മറ്റുകുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ ശക്തിയായി എതിര്‍ത്തു. വോട്ടവകാശം ഇല്ലാത്തവര്‍ക്ക് ഡോക്ടര്‍, എഞ്ചിനീയര്‍, വക്കീല്‍ എന്നിവയാകാന്‍ പറ്റുമായിരുന്നില്ല. സ്വന്തമായി ശവമടക്കാനുള്ള സ്ഥലം പോലുമുണ്ടായിരുന്നില്ല. നല്ലവരായ പല വെള്ളക്കാര്‍ ദാനം ചെയ്ത ഭൂമിയിലാണ് പലരും ശവം മറവു ചെയ്തിരുന്നത്. ഇത്തരത്തിലൊന്ന് ഇന്നും വാന്‍കൂവറിനടുത്ത് കാംലൂപ്‌സ് (kamloosp) എന്ന പട്ടണത്തില്‍ നിലവില്‍ ഉണ്ട്.
| വാന്‍കൂവറിനടുത്തുള്ള കാംലൂപ്‌സ് പട്ടണം
42,000 ചൈനീസ് വംശജര്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ കാനഡയ്ക്ക് വേണ്ടി പൊരുതി. വളരെ കുറച്ച് പേര്‍ മാത്രമേ ജീവനോടെ മടങ്ങിവന്നുള്ളു. ചെറിയ ഡോമിനിയന്‍ ആയിരുന്ന കാനഡ, പടിഞ്ഞാറെ അറ്റത്ത് ബ്രീട്ടീഷ് കൊളംബിയ വരെയുള്ള പ്രവിശ്യകള്‍ ചേര്‍ത്ത്, ലോകത്തിലെ ഏറ്റവും വലിപ്പമുള്ള രണ്ടാമത്തെ രാജ്യമായി മാറിയത് കനേഡിയന്‍ പെസഫിക്ക് റെയില്‍പാത നിര്‍മാണത്തിന് ശേഷമാണ്. അതില്‍ ഈ മനുഷ്യരുടെ മഹത്തായ സംഭാവന കാനഡ കാലക്രമേണ തിരിച്ചറിഞ്ഞു. കാലക്രമേണ കാര്യങ്ങള്‍ മാറാന്‍ തുടങ്ങി. 1947-ല്‍ ഇവര്‍ക്ക് വോട്ടവകാശം നല്‍കുകയും, വിവേചനം, നിയമം മൂലം നിരോധിയ്ക്കുകയും ചെയ്തു. അങ്ങനെ 75 വര്‍ഷത്തെ ഈ മനഷ്യരുടെ ദുരിതങ്ങള്‍ക്ക് അവസാനമായി. ഇന്ന് ഈ രാജ്യത്തെ വളരെ ഉന്നതമായ സ്ഥാനങ്ങളില്‍ ധാരാളം ചൈനിസ് വംശജരെ കാണം!
ഇനി കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഒരു അധ്യായത്തെപ്പറ്റി പറയാം. ഇന്നാട്ടുകാരായ ആദിമ വംശജരെ മുഖ്യധാരയിലേക്ക് ഇണക്കിച്ചേര്‍ക്കുന്നതിന്റെ ഭാഗമായി ജോണ്‍ മക്‌ഡൊണാള്‍ഡ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഇവരുടെ കുട്ടികള്‍ക്കായി റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സമ്പ്രദായം ആരംഭിച്ചത്. 1883 മുതല്‍ ഇതിനായി ക്രിസ്ത്യന്‍ പള്ളികള്‍ക്ക് ഗവണ്മെന്റ് ധനസഹായവും നല്‍കിപ്പോന്നു. പലപ്പോഴും ബലമായി മാതാപിതാക്കളില്‍ നിന്ന് പിടിച്ചെടുത്തു കൊണ്ടുപോകപ്പെട്ട ഈ കുട്ടികള്‍ ശാരീരികമായും മാനസികമായും ലൈംഗികമായും പീഡിപ്പിക്കപ്പെടുകയാണുണ്ടായത്. ഈ അതിക്രമങ്ങളില്‍ മരണപ്പെട്ട ഏകദേശം നാലായിരത്തോളം കുട്ടികളുടെ ശരീരഭാഗങ്ങള്‍ പലയിടങ്ങളില്‍ നിന്ന് അടുത്തകാലത്ത് കണ്ടെടുക്കുകയുണ്ടായി. ഇവരില്‍ 215 കുട്ടികളുടെ അവശിഷ്ടങ്ങള്‍ കാംലൂപ്‌സിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നാണ് കണ്ടെടുത്തത്. പോപ്പും, പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഇവരുടെ കുടുംബാംഗങ്ങളോട് മാപ്പ് അപേക്ഷിക്കുകയുണ്ടായി.
(തുടരും)