Quantcast
MediaOne Logo

ഡോ. ബിനോജ് നായര്‍

Published: 17 Dec 2022 7:05 AM GMT

ഗുജറാത്തും ഹിമാചലും നല്‍കുന്ന പാഠങ്ങള്‍

ജനാധിപത്യത്തിന്റെ ഗതി തീരുമാനിക്കുന്ന വോട്ട് എന്ന പ്രതിഭാസം ഇന്ത്യയില്‍ ചുറ്റിത്തിരിയുന്നത് മുസ്‌ലിം എന്ന തിരിയാണിയിലാണ്. അതിനാല്‍ സംഘ്പരിവാറിനെതിരെ ഉയര്‍ത്തേണ്ട രാഷ്ട്രീയ പ്രതിരോധത്തിന്റെ ആസൂത്രണത്തില്‍ മുസ്‌ലിം സംഖ്യാബലം മൂലബിന്ദുവായി മാറുന്നു എന്ന് കണ്ടെത്താം. ഇതിനായി രാജ്യത്തെ cow belt, current belt, counteraction belt എന്നിങ്ങനെ മൂന്നായി തിരിക്കാം. | TheFourthEye

ഗുജറാത്തും ഹിമാചലും നല്‍കുന്ന പാഠങ്ങള്‍
X

രാഷ്ട്രീയത്തില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഭാഷയ്ക്ക് വലിയ പ്രാധാന്യമുണ്ട്. വിവിധഭാഷകള്‍ സംസാരിയ്ക്കുന്ന, വ്യത്യസ്തമായ സംസ്‌കാരങ്ങള്‍ പിന്തുടരുന്ന വിവിധ സംസ്ഥാനങ്ങളുടെ ഫെഡറേഷന്‍ ആയ ഒരു മഹാരാജ്യത്ത് ഒരൊറ്റ തിരക്കഥക്കൊപ്പിച്ചുള്ള രാഷ്ട്രീയ ഭാഷയാണ് മിക്ക രാഷ്ട്രീയ കക്ഷികളും പിന്തുടരുന്നത്. മതേതരത്വം അപകടത്തില്‍, ഫാഷിസ്റ്റുകള്‍ നാട് ഭരിയ്ക്കുന്നു, മോദിയുടെ മുസ്‌ലിം വിരുദ്ധത തുടങ്ങിയ പതിവ് പല്ലവികളാണ് ബി.ജെ.പി ഇതര കക്ഷികളുടെ തുരുപ്പു ചീട്ട്.

ഇനി ബി.ജെ.പിയുടെ രാഷ്ട്രീയ ഭാഷ ഒന്ന് ശ്രദ്ധിയ്ക്കൂ. റിപ്പബ്ലിക്ക് ടി.വിയിലും ടൈംസ് നൗവിലും സംസാരിയ്ക്കുന്ന വിഷയങ്ങളല്ല അവര്‍ ഏഷ്യാനെറ്റിലും മനോരമയിലും സംസാരിക്കുന്നത്. ഹിന്ദി ബെല്‍റ്റില്‍ വടക്കേ ഇന്ത്യന്‍ രാഷ്ട്രീയത്തിന് അനുഗുണമായ കാശി കോറിഡോര്‍, രാമക്ഷേത്രം, ജിഹാദികളെ നേരിടല്‍, പണ്ഡിറ്റുകളുടെ പലായനം തുടങ്ങിയവ ചര്‍ച്ചയാക്കുന്ന അവര്‍ കേരളത്തിലെത്തിയാല്‍ ഉജ്ജ്വല ഗ്യാസും സബ് കാ സാഥും ഗോത്രവര്‍ഗക്കാരിയെ രാഷ്ട്രപതിയാക്കിയതുമെല്ലാം നേട്ടങ്ങളായി അവതരിപ്പിയ്ക്കും.

ഒരു മതേതര രാജ്യത്തെയാകമാനം സ്വാധീനിയ്ക്കാനാവുന്ന രാഷ്ട്രീയ വിഷയം ഒരു മതവിഭാഗത്തെ ചുറ്റിപ്പറ്റി ഉള്ളതാണ് എന്ന് പറയുമ്പോള്‍ തന്നെ ഇന്ത്യന്‍ മതേതരത്വം എത്ര മാത്രം ജീര്‍ണാവസ്ഥയില്‍ എത്തിക്കഴിഞ്ഞു എന്ന് നിങ്ങള്‍ക്ക് ചിന്തിക്കാവുന്നതേയുള്ളൂ. ജനാധിപത്യത്തിന്റെ ഗതി തീരുമാനിയ്ക്കുന്ന വോട്ട് എന്ന പ്രതിഭാസം ഇന്ത്യയില്‍ ചുറ്റിത്തിരിയുന്നത് മുസ്‌ലിം എന്ന തിരിയാണിയിലാണ് എന്നതിനാല്‍ സംഘ്പരിവാറിനെതിരെ ഉയര്‍ത്തേണ്ട രാഷ്ട്രീയ പ്രതിരോധത്തിന്റെ ആസൂത്രണത്തിലും മുസ്‌ലിം സംഖ്യാബലം മൂലബിന്ദുവായി മാറുന്നു.

പ്രാദേശികമായ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അവയുമായി സാര്‍ഥകമായി സംവദിയ്ക്കാന്‍ കഴിയുന്ന രാഷ്ട്രീയഭാഷ വളര്‍ത്തിയെടുക്കുകയാണ് ബി.ജെ.പിയുടെ തേരോട്ടം അവസാനിപ്പിയ്ക്കാന്‍ പെടാപ്പാട് പെടുന്ന ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ ആദ്യം ചെയ്യേണ്ടത്. ഇത് ഒറ്റയ്ക്കൊറ്റയ്ക്ക് ചെയ്തിട്ട് പ്രയോജനവുമില്ല. ഇന്ത്യയൊട്ടാകെ ചിലവാകുന്ന ഒരേയൊരു വിഷയമേ ഇന്നുള്ളു. തീവ്രഹിന്ദുത്വവും അതിതീവ്ര ദേശീയതയും സമാസമം ചേര്‍ത്തുരുട്ടി മുസ്‌ലിം വിരുദ്ധതയില്‍ പൊതിഞ്ഞു നല്‍കുന്ന ആ വര്‍ഗീയമിഠായിയാകട്ടെ സംഘ്പരിവാറിന്റെ കുത്തകയാണ് താനും. ഒരു മതേതര രാജ്യത്തെയാകമാനം സ്വാധീനിയ്ക്കാനാവുന്ന രാഷ്ട്രീയ വിഷയം ഒരു മതവിഭാഗത്തെ ചുറ്റിപ്പറ്റി ഉള്ളതാണ് എന്ന് പറയുമ്പോള്‍ തന്നെ ഇന്ത്യന്‍ മതേതരത്വം എത്ര മാത്രം ജീര്‍ണാവസ്ഥയില്‍ എത്തിക്കഴിഞ്ഞു എന്ന് നിങ്ങള്‍ക്ക് ചിന്തിക്കാവുന്നതേയുള്ളൂ. ജനാധിപത്യത്തിന്റെ ഗതി തീരുമാനിയ്ക്കുന്ന വോട്ട് എന്ന പ്രതിഭാസം ഇന്ത്യയില്‍ ചുറ്റിത്തിരിയുന്നത് മുസ്‌ലിം എന്ന തിരിയാണിയിലാണ് എന്നതിനാല്‍ സംഘ്പരിവാറിനെതിരെ ഉയര്‍ത്തേണ്ട രാഷ്ട്രീയ പ്രതിരോധത്തിന്റെ ആസൂത്രണത്തിലും മുസ്‌ലിം സംഖ്യാബലം മൂലബിന്ദുവായി മാറുന്നു.

ഇതിനായി രാജ്യത്തെ നമുക്ക് മൂന്നായി തിരിയ്‌ക്കേണ്ടി വരും. എന്നിട്ട് ഓരോന്നിനും ഓരോ പേരും നല്‍കാം - cow belt, current belt and counteraction belt.

Cow belt: മുസ്‌ലിം ജനസംഖ്യ 6-15 ശതമാനം വരുന്ന സംസ്ഥാനങ്ങളെ നമുക്ക് ഈ ഗണത്തില്‍ ഉള്‍പ്പെടുത്താം. അതായത് ഇവിടത്തെ രാഷ്ട്രീയ ഗതി തീരുമാനിയ്ക്കാന്‍ മുസ്‌ലിംകള്‍ക്ക് ഒറ്റയ്ക്ക് സാധിച്ചില്ലെങ്കിലും അവരെ തീരെ എഴുതിത്തള്ളാന്‍ ആവില്ലെന്നര്‍ഥം. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന, ഗോവ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളെ ഇക്കൂട്ടത്തില്‍ പെടുത്താം.

ഹിന്ദുരാഷ്ട്ര സങ്കല്‍പത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിന് ഏറ്റവും വളക്കൂറുള്ള മണ്ണാണ് ഇത് എന്നതിനാല്‍ ഒറ്റയ്ക്ക് സംഘ്പരിവാര്‍ രാഷ്ട്രീയത്തെ അട്ടിമറിയ്ക്കുക എന്നത് ഇവിടെ അങ്ങേയറ്റം ദുര്‍ഘടമാണ് എന്നതാണ് പ്രതിപക്ഷം ആദ്യം മനസ്സിലാക്കേണ്ട സംഗതി. ഈ പ്രദേശത്ത് ഹിന്ദുസമൂഹം പൊതുവെ സംസാരിയ്ക്കുന്ന ഏക ഭാഷ ഹിന്ദുത്വവും മുസ്‌ലിം വിരുദ്ധതയുമാണ് എന്നതും അവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഉദാഹരണം തന്നെയെടുത്തോളൂ. വികസനമില്ല, ആശുപത്രിയില്ല, ശുചിത്വ സംവിധാനമില്ല എന്നൊക്കെ പരാതി പറയുന്ന ഗുജറാത്തികള്‍ മൂന്ന് പതിറ്റാണ്ട് ഭരിച്ചിട്ടും ഇതൊന്നും നല്‍കാത്ത ബി.ജെ.പിയ്ക്ക് തന്നെ തങ്ങളുടെ വോട്ട് എന്ന് പറയുന്നതിന് പിന്നിലെ യുക്തി അല്ലെങ്കില്‍ യുക്തിരാഹിത്യം ഇപ്പറഞ്ഞ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അപ്രമാദിത്വം തന്നെ. മോര്‍ബിയിലും ഗോധ്രയിലും നരോദയിലുമെല്ലാം പൊലിഞ്ഞ മനുഷ്യരുടെ ഉറ്റവരും ഉടയവരും കൃത്യമായി വരിനിന്ന് ബി.ജെ.പി സ്ഥാനാര്‍ഥികളെ വോട്ട് ചെയ്ത് ജയിപ്പിച്ചതിന് പിന്നിലെ മനഃശാസ്ത്രവും ഇത് തന്നെ.


പശു ബെല്‍റ്റില്‍ ശരാശരി ഹിന്ദുവിന് സ്‌കൂളും ആശുപത്രിയും വെള്ളവും വെളിച്ചവും പോയിട്ട് ജീവശ്വാസം പോലും മുസ്‌ലിം ഉന്മൂലന സിദ്ധാന്തത്തേക്കാള്‍ പ്രധാനമല്ല. ഇവിടത്തെ മതേതര ഹിന്ദു-മുസ്‌ലിംകള്‍ ഇല്ലാത്ത ഇന്ത്യയില്‍ ജീവിയ്ക്കാന്‍ വേണ്ടി പട്ടിണി കിടക്കാനും തയ്യാറാണ്. പരമ്പരാഗതമായി ജാതിരാഷ്ട്രീയം സുശക്തമായ cow betl ല്‍ ദലിത്, പിന്നോക്ക സമുദായങ്ങളെക്കൂടി ഒന്നിച്ചുനിര്‍ത്താന്‍ ബി.ജെ.പിയ്ക്ക് സാധിക്കുന്നു എന്നത് അവര്‍ക്ക് കാര്യമായി ഗുണം ചെയ്യുന്നു. ഹിന്ദുരാഷ്ട്ര പദ്ധതി നടപ്പില്‍ വന്നാല്‍ ഒരു പക്ഷേ മുസ്‌ലിംകളേക്കാള്‍ ജീവിതം വഴിമുട്ടിപ്പോവുക ദലിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങള്‍ക്ക് ആയിരിയ്ക്കും. ചാതുര്‍വര്‍ണ്യത്തിന്റെ പുറമ്പോക്കില്‍ മാത്രം സ്ഥാനമുള്ള ഇക്കൂട്ടരെ സംഘ്പരിവാര്‍ തങ്ങളുടെ സവര്‍ണ്ണധ്വജത്തിന് കീഴില്‍ അണിനിരത്തുന്നത് അതികുടിലമായ മുസ്‌ലിം വിരുദ്ധ പ്രചാരണത്തിലൂടെയാണ്. ഒപ്പം, ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതിയാക്കിയത് പോലുള്ള ചെപ്പടി വിദ്യകളും സിംബോളിസവും അവര്‍ നിരക്ഷരരായ പിന്നോക്കക്കാരെ പാട്ടിലാക്കാന്‍ പ്രയോഗിക്കുന്നു.

ഇനി പശു ബെല്‍റ്റില്‍ ബി.ജെ.പിയെ പ്രതിപക്ഷം എങ്ങനെ നേരിടണം എന്ന് പരിശോധിക്കാം. ഒറ്റയ്ക്ക് മലമറിച്ചു കളയും എന്ന അവകാശവാദവുമായി ഇവിടേയ്ക്ക് വരുന്നവരെല്ലാം ബി.ജെ.പിയുടെ ചട്ടുകമായി അല്ലെങ്കില്‍ അവര്‍ക്ക് വളമായി മാറും എന്നതില്‍ തര്‍ക്കമില്ല. ബി.ജെ.പിയെ തോല്‍പിയ്ക്കാനായി ഗുജറാത്തില്‍ പറന്നിറങ്ങിയ ആം ആദ്മി പാര്‍ട്ടി, എ.ഐ.എം.ഐ.എം എന്നിവര്‍ യഥാര്‍ഥത്തില്‍ ബി.ജെ.പിയുടെ വിജയം കൂടുതല്‍ സുഗമമാക്കുകയാണ് ചെയ്തത് എന്ന് പറയേണ്ടി വരും. കോണ്‍ഗ്രസ്സിലേക്ക് പോകുമായിരുന്ന ന്യൂനപക്ഷ വോട്ടുകളെ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്ത് കീശയിലാക്കി തങ്ങളുടെ രാഷ്ട്രീയ പ്രസക്തി വര്‍ധിപ്പിച്ചപ്പോള്‍ മോദിയുടെ സ്വപ്നം സഫലം. മുസ്‌ലിം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിലെ വിജയത്തെപ്പറ്റി ഊറ്റം കൊള്ളുന്ന ബി.ജെ.പിക്കാര്‍ യഥാര്‍ഥത്തില്‍ അതിന് നന്ദി പറയേണ്ടത് ഇപ്പറഞ്ഞ മതേതര രാഷ്ട്രീയക്കാരോടാണ്.

പരമ്പരാഗതമായി ജാതിരാഷ്ട്രീയം സുശക്തമായ cow betl ല്‍ ദലിത്, പിന്നോക്ക സമുദായങ്ങളെക്കൂടി ഒന്നിച്ചുനിര്‍ത്താന്‍ ബി.ജെ.പിയ്ക്ക് സാധിക്കുന്നു എന്നത് അവര്‍ക്ക് കാര്യമായി ഗുണം ചെയ്യുന്നു. ഹിന്ദുരാഷ്ട്ര പദ്ധതി നടപ്പില്‍ വന്നാല്‍ ഒരു പക്ഷേ മുസ്‌ലിംകളേക്കാള്‍ ജീവിതം വഴിമുട്ടിപ്പോവുക ദലിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങള്‍ക്ക് ആയിരിയ്ക്കും. ചാതുര്‍വര്‍ണ്യത്തിന്റെ പുറമ്പോക്കില്‍ മാത്രം സ്ഥാനമുള്ള ഇക്കൂട്ടരെ സംഘ്പരിവാര്‍ തങ്ങളുടെ സവര്‍ണ്ണധ്വജത്തിന് കീഴില്‍ അണിനിരത്തുന്നത് അതികുടിലമായ മുസ്‌ലിം വിരുദ്ധ പ്രചാരണത്തിലൂടെയാണ്.

പശു ബെല്‍റ്റിലെ ഹിന്ദു വോട്ടുകളെല്ലാം മോദിയ്ക്കുള്ളതാണ്. അത് ഗുജറാത്തില്‍ മാത്രമല്ല, എവിടെയും അങ്ങനെ തന്നെ. താമര ചിഹ്നത്തില്‍ നിങ്ങള്‍ ചെയ്യുന്ന ഓരോ വോട്ടും നരേന്ദ്രഭായിയുടെ അക്കൗണ്ടില്‍ നിങ്ങളുടെ അനുഗ്രഹമായി വന്ന് വീഴുമെന്ന് ജനങ്ങളെ ഓര്‍മിപ്പിച്ച മോദിയും പറയുന്നത് ഇത് തന്നെ. അമ്മയുടെ കാല്‍ തൊട്ടു വന്ദിക്കുന്നതും വോട്ടു ചെയ്യാന്‍ ക്ഷമയോടെ വരി നില്‍ക്കുന്നതും ക്ഷേത്രത്തില്‍ ധ്യാന നിമഗ്‌നനാവുന്നതുമെല്ലാം സന്തതസഹചാരിയായ ഫോട്ടോഗ്രാഫര്‍ വഴി പാര്‍ട്ടിയുടെ ഐ.റ്റി.സെല്‍ ഭാവസാന്ദ്രമായ ബാക്ഗ്രൗണ്ട് മ്യൂസിക്കോടെ പടുത്തുയര്‍ത്തുന്ന മോദി ഇമേജ് തന്നെയാണ് പശു ബെല്‍റ്റില്‍ ബി.ജെ.പിയുടെ തുരുപ്പ് ചീട്ട്.


ഇവിടെ വിജയിക്കണമെങ്കില്‍ പ്രതിപക്ഷത്തിന് മോദിയുടെ 'സൂപ്പര്‍മാന്‍' പ്രതിച്ഛായ പൊളിച്ചേ മതിയാവൂ. പക്ഷെ, പ്രതിപക്ഷം സ്ഥിരമായി ചെയ്യുന്ന ഒരു അബദ്ധം, പശു ബെല്‍റ്റില്‍ മോദിയെ നേരിട്ട് ആക്രമിയ്ക്കുന്നില്ല എന്നത് തന്നെ. മോദിയെ ആക്രമിച്ചാല്‍ ഉടന്‍ തങ്ങള്‍ ഇരവാദമുയര്‍ത്തി സഹതാപ തരംഗം സൃഷ്ടിക്കുമെന്ന സംഘ്പരിവാറിന്റെ ഭീഷണിയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ്സും ആപ്പും ഒരു പോലെ വഴങ്ങിക്കൊടുക്കുന്നത് നാം ഇത്തവണയും കണ്ടു. കൃത്യമായി ബി.ജെ.പിയെ മാത്രം ലക്ഷ്യമിടുകയും മോദിയെ വെറുതെ വിടുകയും ചെയ്യുന്നത് കൊണ്ട് പശു ബെല്‍റ്റില്‍ പ്രതിപക്ഷത്തിന് കാര്യമായ പ്രയോജനം ഉണ്ടാവാന്‍ പോകുന്നില്ല.

ആക്രമിച്ചു കളിക്കുന്ന ടീമിനെ പ്രതിരോധം കൊണ്ട് മാത്രം തോല്‍പ്പിക്കുക അസാധ്യമാണെന്ന് ഫുട്‌ബോളിന്റെ ബാലപാഠം അറിയുന്നവര്‍ക്ക് മനസ്സിലാകും. രാഹുല്‍ ഗാന്ധിയെ മുതല്‍ അദ്ദേഹത്തിന്റെ മുതുമുത്തച്ഛന്മാരെ വരെ നിരന്തരം ആക്രമിയ്ക്കുകയും കെജ്രിവാളിനെ അഴിമതിക്കാരനും വക്രബുദ്ധിയുമായി ചിത്രീകരിക്കുകയും ചെയ്യുന്ന മോദിയോട് കോണ്‍ഗ്രസ്സും ആപ്പും പുലര്‍ത്തുന്ന മാന്യമായ വ്യവഹാരം അവര്‍ക്ക് തന്നെ വിനയായിക്കൊണ്ടിരിയ്ക്കുകയാണ്.

സരസ്വതി ദേവിയുടെ ചിത്രം കറന്‍സിയില്‍ പതിയ്ക്കാനും ബി.ജെ.പി ജയിച്ചാല്‍ സോണിയാഗാന്ധി പ്രധാനമന്ത്രി ആവുമെന്ന് പ്രസംഗിച്ച് ഹിന്ദുത്വവംശീയതയെ ആളിക്കത്തിക്കാനും രാമക്ഷേത്രത്തിന്റെ മോഡല്‍ ഉണ്ടാക്കി അതില്‍ പൂജ ചെയ്ത് തീവ്രഹിന്ദുത്വത്തെ താലോലിക്കാനുമെല്ലാം കെജ്രിവാള്‍ കാട്ടിയ ഔത്സുക്യം അധികാരത്തോടുള്ള ആര്‍ത്തി മാത്രമായി വ്യാഖ്യാനിക്കപ്പെട്ടു.

Cow belt മോദിയെ നേരിട്ട് ആക്രമിക്കുമ്പോള്‍ പ്രതിപക്ഷം ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മോദിയുടെ മുസ്‌ലിം വിരുദ്ധതയും ഗുജറാത്ത് കലാപത്തിലെ പങ്കും മതേതരത്വ ധ്വംസനവുമൊന്നും ഇവിടെ വിഷയമാക്കിക്കൂടാ. അങ്ങനെ ചെയ്താല്‍ അത് മോദിയ്ക്കും സംഘ്പരിവാറിനും കൂടുതല്‍ അനുഗ്രഹം ആവുകയേയുള്ളൂ. 2002ല്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത കാര്യം ഓര്‍മിപ്പിച്ച് കൈനിറയെ വോട്ട് വാങ്ങിയ അമിത് ഷായുടെ തന്ത്രം ഇതാണ് വ്യക്തമായി നമ്മോട് പറയുന്നത്. മുസ്‌ലിം വിരുദ്ധതയും ന്യൂനപക്ഷ ധ്വംസനവും വംശഹത്യാ സന്നദ്ധതയുമാണ് ഈ പ്രദേശങ്ങളില്‍ രാഷ്ട്രീയ വിജയത്തിനുള്ള മൂലമന്ത്രം.

പശു ബെല്‍റ്റില്‍ രാഷ്ട്രീയ വിഷയങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രതിപക്ഷം അതീവ കൃത്യത പുലര്‍ത്തേണ്ടതുണ്ട്. ഇവിടെയാണ് മൃദു ഹിന്ദുത്വം കൊണ്ട് മോദിയെ തകര്‍ക്കാനിറങ്ങിയ കെജ്രിവാളിന് ചുവട് പിഴച്ചത്.

ഒന്നാമതായി വികസനം ഉയര്‍ത്തി പഞ്ചാബിലെയും ഡല്‍ഹിയിലെയും വിജയം ആവര്‍ത്തിക്കാന്‍ ഇറങ്ങിയ കെജ്രിവാള്‍ പശു ബെല്‍റ്റില്‍ അവയൊന്നും വോട്ട് ഉല്‍പാദിപ്പിക്കുന്ന വിഷയങ്ങളല്ല എന്ന കാര്യം തിരിച്ചറിയാതെ പോയി. അതിനേക്കാള്‍ വലിയ ബുദ്ധിമോശം അദ്ദേഹത്തിന് പറ്റിയത് മൃദുഹിന്ദുത്വ പരിപാടി നടപ്പിലാക്കാന്‍ ബി.ജെ.പിയേക്കാള്‍ മോശമായ നിലവാരത്തിലേക്ക് താഴ്ന്നു എന്നതാണ്. സരസ്വതി ദേവിയുടെ ചിത്രം കറന്‍സിയില്‍ പതിയ്ക്കാനും ബി.ജെ.പി ജയിച്ചാല്‍ സോണിയാഗാന്ധി പ്രധാനമന്ത്രി ആവുമെന്ന് പ്രസംഗിച്ച് ഹിന്ദുത്വവംശീയതയെ ആളിക്കത്തിക്കാനും രാമക്ഷേത്രത്തിന്റെ മോഡല്‍ ഉണ്ടാക്കി അതില്‍ പൂജ ചെയ്ത് തീവ്രഹിന്ദുത്വത്തെ താലോലിക്കാനുമെല്ലാം കെജ്രിവാള്‍ കാട്ടിയ ഔത്സുക്യം അധികാരത്തോടുള്ള ആര്‍ത്തി മാത്രമായി വ്യാഖ്യാനിക്കപ്പെട്ടു.


മോദിയും അമിത് ഷായും യോഗിയുമെല്ലാം കളിയാക്കുന്ന നിലവാരമില്ലാത്ത നിരക്ഷര രാഷ്ട്രീയം കെജ്രിവാളിനെപ്പോലെ ഉയര്‍ന്ന വിദ്യാഭ്യാസത്തിന്റെയും സ്ഥാനമാനങ്ങളുടേയുമെല്ലാം അകമ്പടിയുള്ള ഒരാളില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നതല്ല. ഏതായാലും ഈ വിധം വിലകുറഞ്ഞ ഹിന്ദുത്വ നാടകങ്ങള്‍ക്ക് സാക്ഷാല്‍ ബി.ജെ.പിയും മോദിയുമെല്ലാം സദാസന്നദ്ധരായുള്ളപ്പോള്‍ തങ്ങള്‍ക്ക് കെജ്രിവാളിന്റെ ആവശ്യമുള്ളതായി ഗുജറാത്തികള്‍ക്ക് തോന്നിയില്ല. മുക്കുപണ്ടം കൃത്യമായി തിരിച്ചറിഞ്ഞ അവര്‍ 24 ക്യാരറ്റ് ഹിന്ദുത്വത്തിന് വോട്ട് കൊടുത്തു. ക്ഷേത്രങ്ങള്‍ കയറിയിറങ്ങുക, ഗംഗയില്‍ ചാടുക, മുഖം മുഴുവന്‍ ഭസ്മം പൂശി കവിയുടുത്തു നടക്കുക തുടങ്ങിയ ചെപ്പടിവിദ്യകള്‍ സംഘ്പരിവാറിനോളം മികവോടെ ചെയ്യാന്‍ രാഹുലിനോ പ്രിയങ്കയ്‌ക്കോ കെജ്രിവാളിനോ ആവുമെന്ന് അവര്‍ കരുതുന്നുമില്ല.


അപ്പോള്‍ എന്തൊക്കെയാണ് പിന്നെ ഇവിടെ മോദിയുടെ രാഷ്ട്രീയത്തിന് എതിരായി ഉയര്‍ത്താവുന്ന വിഷയങ്ങള്‍? സാധാരണയായി ഇന്ത്യയൊട്ടാകെ ഓടുന്ന മുസ്‌ലിംകളെ ദ്രോഹിക്കുന്ന മോദി എന്ന നറേറ്റിവ് മാറ്റി ഹിന്ദുവിനെ കബളിപ്പിയ്ക്കുന്ന മോദി എന്ന വസ്തുതാപരമായ ആഖ്യാനമാണ് പ്രതിപക്ഷം ഇവിടെ ഉയര്‍ത്തേണ്ടത്. ബി.ജെ.പിക്ക് അനുകൂലമായി ഒഴുകുന്ന ഹിന്ദു വോട്ടുകളില്‍ വിള്ളലുണ്ടാക്കാനായി മോദി ഭരണത്തില്‍ വലയുന്ന ഹിന്ദുവിന്റെ നഷ്ടങ്ങളുടെ യഥാര്‍ഥ കണക്കുകള്‍ ഇവിടെ അവതരിപ്പിക്കണം. ഹിന്ദുക്കളുടെ രക്ഷകവേഷം കെട്ടി തുടര്‍ച്ചയായി വോട്ട് തട്ടുന്നവരുടെ ഭരണകാലത്ത് താറുമാറായ ഹിന്ദുജീവിതങ്ങള്‍ പശു ബെല്‍റ്റിലെ മോദീ ഭക്തന്മാര്‍ക്ക് മുന്നില്‍ തുറന്ന് വെക്കുക എന്നത് മാത്രമാണ് പ്രതിപക്ഷം പശു ബെല്‍റ്റിലെ ഭൂരിപക്ഷ സമുദായത്തിനിടയില്‍ സ്വീകരിയ്‌ക്കേണ്ട തന്ത്രം.

ഹിന്ദുത്വവും മുസ്‌ലിം വിരോധവും ജീവശ്വാസമായ ഈ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ക്ക് നേരെയുള്ള അനീതിയ്ക്കെതിരായ വികാരം രൂപപ്പെടുത്തുന്നതിന് ഹിന്ദു കൂടി ആ അനീതിയുടെ ഇരയാണെന്ന് ബോധ്യപ്പെടുത്തേണ്ടി വരും. അല്ലാത്തപക്ഷം ഇപ്പോള്‍ ഗുജറാത്തില്‍ സംഭവിച്ചത് പോലെ അവര്‍ തങ്ങളുടെ എല്ലാ കഷ്ടതകളും മറന്ന് വേട്ടക്കാരനൊപ്പം ചേര്‍ന്ന് ആ ആക്രമണത്തില്‍ പങ്കാളികളാവുകയും മുസ്‌ലിംകളുടെ ദുരിതം ആവോളം ആസ്വദിക്കുകയും ചെയ്യും. മസ്ജിദുകള്‍ വീണുകൊണ്ടിരിയ്ക്കും വീഴ്ത്തുന്നവര്‍ വളര്‍ന്നുകൊണ്ടിരിയ്ക്കും.

മുസ്‌ലിം ജനസംഖ്യ നാമമാത്രമായതിനാല്‍ ഗസ്വ-എ-ഹിന്ദ്, ജിഹാദി ഭീകരത, പാകിസ്ഥാന്‍ തുടങ്ങിയ അവരുടെ winning formula ക്ക് ഇവിടെ വേരോട്ടമില്ല. അത് കൊണ്ട് തന്നെ ജനോപകാരപ്രദമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഒരു ടേമില്‍ കൂടുതല്‍ മിക്ക കക്ഷികള്‍ക്കും ഇവിടങ്ങളില്‍ ഭരണം കിട്ടാറില്ല. ഭരണത്തില്‍ ഇരിയ്ക്കുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടികള്‍ക്ക് ഇവിടെ അടിപതറുന്നു.

Current belt - current affairs: അതായത് ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ കൂടുതലായും ചര്‍ച്ച ചെയ്യപ്പെടുകയും തെരഞ്ഞെടുപ്പുകളുടെ വിധി നിര്‍ണയിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്ന പ്രദേശമാണ് current belt. വെറും അഞ്ച് ശതമാനത്തില്‍ താഴെ മാത്രം മുസ്‌ലിം ജനസംഖ്യയുള്ള ഇവിടെ അവര്‍ രാഷ്ട്രീയ ഗതിവിഗതികള്‍ തീരുമാനിയ്ക്കാന്‍ പ്രാപ്തിയുള്ള ഒരു ശക്തിയല്ല. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, തമിഴ്‌നാട്, ഒറീസ, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളെ ഇതില്‍ പെടുത്താം. തെരഞ്ഞെടുപ്പ് കാലത്ത് ഒരു പരിഷ്‌കൃത ജനാധിപത്യത്തിലെന്നപോലെ ജനനന്മയ്ക്ക് ഉതകുന്ന വികസന വിഷയങ്ങള്‍ ചര്‍ച്ചയാവുന്ന ജനാധിപത്യ-മതേതര ഇന്ത്യയിലെ ഏക ബെല്‍റ്റ് എന്നതും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. ഇവിടെ ബി.ജെ.പി കരയ്ക്കടിഞ്ഞ മത്സ്യത്തെപ്പോലെയാണ്. മുസ്‌ലിം ജനസംഖ്യ നാമമാത്രമായതിനാല്‍ ഗസ്വ-എ-ഹിന്ദ്, ജിഹാദി ഭീകരത, പാകിസ്ഥാന്‍ തുടങ്ങിയ അവരുടെ winning formula ക്ക് ഇവിടെ വേരോട്ടമില്ല. അത് കൊണ്ട് തന്നെ ജനോപകാരപ്രദമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഒരു ടേമില്‍ കൂടുതല്‍ മിക്ക കക്ഷികള്‍ക്കും ഇവിടങ്ങളില്‍ ഭരണം കിട്ടാറില്ല. ഭരണത്തില്‍ ഇരിയ്ക്കുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടികള്‍ക്ക് ഇവിടെ അടിപതറുന്നു.

ഗുജറാത്തില്‍ വന്‍ വിജയം നേടിയ ബി.ജെ.പി എങ്ങനെ ഹിമാചലില്‍ പൊളിഞ്ഞു പോയി എന്ന പ്രഹേളികയ്ക്കുള്ള ഉത്തരം ഇതാണ്. കോണ്‍ഗ്രസ് പ്രത്യേകിച്ച് കഠിനാധ്വാനമൊന്നും ചെയ്യാതെ മികച്ച വിജയത്തില്‍ എത്തിയതിനുള്ള കാരണവും ഇതാണ് എന്ന് ഞാന്‍ പറയും. ബി.ജെ.പി സര്‍ക്കാരിന്റെ പാളിച്ചകള്‍ ചര്‍ച്ചയാക്കുക മാത്രമേ അവര്‍ക്ക് വേണ്ടി വന്നുള്ളൂ. ഗുജറാത്തില്‍ ചെയ്തത് പോലെ വര്‍ഗീയത ഇളക്കിയുള്ള പ്രചാരണം മോദിയോ അമിത് ഷായോ ഇവിടെ ചെയ്തില്ല. കാരണം, അതിന് ഇവിടെ വിപണിയില്ല.


Current betlല്‍ പ്രതിപക്ഷ ഐക്യം ബി.ജെ.പി ഇതര പാര്‍ട്ടികളെ സംബന്ധിച്ച് വിജയിക്കാന്‍ അത്ര അനിവാര്യമല്ല. കാരണം, Cow belt പോലെ ഇവിടെ ഭൂരിപക്ഷ സമുദായം ബി.ജെ.പിയുടെ പ്രതിജ്ഞാബദ്ധരായ വോട്ടര്‍മാര്‍ (committed vote bank) അല്ല. എന്നാല്‍, ഭരണത്തിലിരിയ്ക്കുമ്പോഴത്തെ ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ പ്രതിപക്ഷ വോട്ടുകളിലെ ഭിന്നിപ്പില്‍ ബി.ജെ.പി പ്രതീക്ഷയര്‍പ്പിക്കാറുണ്ട്. ഹിമാചലിലെ തോല്‍വിക്ക് ആം ആദ്മി വോട്ടു ഭിന്നിപ്പിച്ചതാണ് കാരണമെന്ന മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ പ്രസ്താവന ശ്രദ്ധിക്കുക.

മോദി ഇന്ത്യ മുഴുവന്‍ തൂത്തുവാരി എന്നൊക്കെയുള്ള മാധ്യമങ്ങളുടെ വിടുവായത്തങ്ങള്‍ക്ക് നേരെ നോക്കി പല്ലിളിക്കുന്ന current belt ല്‍ ജയിക്കാന്‍ പ്രതിപക്ഷത്തിന് മലമറിക്കേണ്ടതില്ല. അധികാര വടംവലി ഉപേക്ഷിച്ച് ചിട്ടയായി പ്രവര്‍ത്തിച്ചാല്‍ മാത്രം മതി. എന്നാല്‍, ഇവിടങ്ങളില്‍ കോണ്‍ഗ്രസിന് മുഖ്യ ഭീഷണിയാവുന്നത് തിരഞ്ഞെടുപ്പിന് മുന്‍പുള്ള ബി.ജെ.പിയല്ല, ഭരണം നഷ്ടപ്പെട്ട സംഘ്പരിവാരത്തിന്റെ ഓപ്പറേഷന്‍ കമലയാണ്. അതിനെ അതിജീവിയ്ക്കാനുള്ള വഴികള്‍ അവര്‍ തന്നെ നോക്കേണ്ടതുണ്ട്.


Counteraction belt - cow betl ല്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുക ദുഷ്‌കരം, current belt ല്‍ അവര്‍ അധികാരത്തിലാണെങ്കില്‍ അത് നിസ്സാരം. എന്നാല്‍ Counteraction belt ല്‍ ജയം എല്ലായിപ്പോഴും പ്രതിപക്ഷത്തിനൊപ്പമാണ്. ബീഹാര്‍, കേരളം, ബംഗാള്‍ തുടങ്ങി 15 ശതമാനത്തിന് മുകളില്‍ മുസ്‌ലിം ജനസംഗ്യയുള്ള ഈ പ്രദേശത്ത് തലകുത്തി നിന്ന് ശ്രമിച്ചാലും ബി.ജെ.പി പച്ചതൊടാറില്ല. ബി.ജെ.പിയ്ക്ക് Counteraction belt ഒരു ബാലീ കേറാമായയാവാനുള്ള കാരണങ്ങള്‍ രണ്ടാണ്.

ഒന്ന്, ഇവിടങ്ങളിലെ ഭൂരിപക്ഷ സമുദായം ബി.ജെ.പിയുടെ committed voters അല്ലെന്ന് മാത്രമല്ല, പൊതുവെ അവരെ നിരാകരിക്കുന്നവരുമാണ്. ബി.ജെ.പി പ്രതിപക്ഷത്ത് ആവുമ്പോള്‍ പോലും ഭരണകക്ഷിയോടുള്ള എതിര്‍പ്പ് അവര്‍ മിക്കവാറും പ്രകടിപ്പിക്കാറുള്ളത് ബി.ജെ.പി-ഇതര പ്രതിപക്ഷത്തിന് വോട്ട് ചെയ്താണ്, ബി.ജെ.പിയ്ക്കല്ല. അതായത്, അഞ്ചു വര്‍ഷം കൂടുമ്പോഴെങ്കിലും ഒന്ന് അധികാരത്തിലെത്താമെന്ന current beltes സൗകര്യം പോലും അവര്‍ക്കില്ല എന്നര്‍ഥം.

രണ്ട്, ഇവിടത്തെ അതിനിര്‍ണായകവും ശക്തവുമായ മുസ്‌ലിം പ്രാതിനിധ്യം. എണ്ണത്തില്‍ മാത്രമല്ല, പ്രദേശത്തിന്റെ പൊതു സംസ്‌കൃതിയുടെ ഭാഗമായും സാമൂഹിക വ്യവസ്ഥ നിര്‍ണയിക്കുന്നതിലും ഇവിടെ മുസ്‌ലിംകള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. കൂടാതെ, cow betl ലെപ്പോലെ ഇവിടത്തെ ഭൂരിപക്ഷ സമുദായത്തിന് മുസ്‌ലിംകളോട് അറപ്പോ വെറുപ്പോ ഇല്ലെന്ന് മാത്രമല്ല, അവര്‍ തങ്ങളില്‍പെട്ടവര്‍ ആണെന്നുള്ള ബോധ്യവുമുണ്ട്. മുസ്‌ലിംകള്‍ എണ്ണത്തില്‍ കൂടിയാല്‍ ഇസ്‌ലാമികരാഷ്ട്രമാവും എന്നൊക്കെയുള്ള സംഘ്പരിവാര്‍ വ്യാജനിര്‍മിതികള്‍ക്കുള്ള ചുട്ട മറുപടി കൂടിയാണ് മുസ്‌ലിം പ്രാതിനിധ്യം ഏറ്റവും കൂടുതലുള്ള ഈ പ്രദേശങ്ങളില്‍ അവര്‍ക്ക് ഹിന്ദു-കൃസ്ത്യന്‍ സമുദായങ്ങളില്‍ കിട്ടുന്ന വലിയ സ്വീകാര്യത.

കെ.ജി.മാരാരും സുരേന്ദ്രനുമെല്ലാം മഞ്ചേശ്വരത്തും ഇ. ശ്രീധരന്‍ പാലക്കാടുമെല്ലാം തോറ്റത് ഈ counter action ന്റെ ഫലമായിട്ടാണ്. കാടിളക്കി വന്ന സുരേഷ് ഗോപിയ്ക്ക് തൃശൂര്‍ എടുത്തിട്ട് പൊങ്ങാതെ പോയതും ഇത് കൊണ്ട് തന്നെ. കേരളത്തില്‍ തങ്ങള്‍ക്ക് രക്ഷയില്ലാത്തത് ഇവിടത്തെ ന്യൂനപക്ഷ സ്വാധീനം മൂലമാണെന്ന ബി.ജെ.പി നേതാക്കന്മാരുടെ സ്ഥിരം നിലവിളിയുടെ അടിസ്ഥാനവും ഈ യാഥാര്‍ഥ്യം അവര്‍ തിരിച്ചറിയുന്നു എന്നതാണ്.

ഇനി ഞാന്‍ ഈ പ്രദേശത്തെ Counteraction betl എന്ന് വിളിക്കാനുള്ള കാരണം കൂടി പറയാം. തീവ്രഹിന്ദുത്വ ആശയങ്ങളിലൂടെ ഹിന്ദുക്കള്‍ക്കിടയില്‍ ഒരു ധ്രുവീകരണം (polarization) സൃഷ്ടിയ്ക്കാന്‍ സംഘdപരിവാര്‍ ഈ പ്രദേശത്തു ശ്രമിച്ചാല്‍ അത് മുസ്‌ലിംകള്‍ക്ക് അനുകൂലമായുള്ള ഒരു മറുധ്രുവീകരണത്തില്‍ (reverse polarization) കലാശിച്ചിരിയ്ക്കും. അങ്ങനെ ഹിന്ദുത്വസുനാമി അടിച്ചുയരുമ്പോഴെല്ലാം അതിനെ ചെറുക്കുന്ന ഒരു പ്രതിപ്രവര്‍ത്തനം ഈ പ്രദേശത്തിന്റെ സാമൂഹികവികാരത്തിന്റെ ഒരു ഭാഗമാണ്. ഈ counteraction നാം ഹലാല്‍, തുപ്പല്‍, ലവ് ജിഹാദ്, സോമാലിയ, മലപ്പുറത്തിനെതിരായ ആക്രമണം തുടങ്ങിയ വിഷയങ്ങളിലെല്ലാം കേരളത്തില്‍ തന്നെ കാണാറുള്ളതാണ്.

രാഷ്ട്രീയമായി ഈ പ്രതിപ്രവര്‍ത്തനം തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ നടുവൊടിക്കുന്നതും നാം കാണാറുണ്ട്. മോദിയും ഷായും ഇറങ്ങി കാടിളക്കി റോഡ് ഷോകള്‍ നടത്തിയിട്ടും ഈ ബെല്‍റ്റില്‍ നിരാശ മാത്രം സംഘപരിവാറിന് ബാക്കിയാവുന്നത് സ്ഥിരം പ്രതിഭാസമാണ്. കെ.ജി.മാരാരും സുരേന്ദ്രനുമെല്ലാം മഞ്ചേശ്വരത്തും ഇ. ശ്രീധരന്‍ പാലക്കാടുമെല്ലാം തോറ്റത് ഈ counter action ന്റെ ഫലമായിട്ടാണ്. കാടിളക്കി വന്ന സുരേഷ് ഗോപിയ്ക്ക് തൃശൂര്‍ എടുത്തിട്ട് പൊങ്ങാതെ പോയതും ഇത് കൊണ്ട് തന്നെ. കേരളത്തില്‍ തങ്ങള്‍ക്ക് രക്ഷയില്ലാത്തത് ഇവിടത്തെ ന്യൂനപക്ഷ സ്വാധീനം മൂലമാണെന്ന ബി.ജെ.പി നേതാക്കന്മാരുടെ സ്ഥിരം നിലവിളിയുടെ അടിസ്ഥാനവും ഈ യാഥാര്‍ഥ്യം അവര്‍ തിരിച്ചറിയുന്നു എന്നതാണ്.


ഈ തിരിച്ചറിവ് ഈ പ്രദേശങ്ങളില്‍ സംഘ്പരിവാറിനെ മതേതരന്മാരും മുസ്‌ലിം പ്രേമികളുമാക്കി മാറ്റുന്നു. മുസ്‌ലിം ലീഗ് തറവാടികളാണെന്നും ഉജ്ജ്വല യോജനയിലും കക്കൂസ് പദ്ധതിയിലുമൊന്നും തങ്ങള്‍ മുസ്‌ലിംകളോട് വിവേചനം പുലര്‍ത്തുന്നില്ലെന്നും അവര്‍ക്ക് നിരന്തരം ആണയിടേണ്ടി വരുന്നത് മുസ്‌ലിം വോട്ടുകള്‍ ഇല്ലാതെ ഇവിടെ വിജയിക്കുക അസാധ്യം എന്ന മനസ്സിലാക്കലിന്റെ അടിസ്ഥാനത്തിലാണ്. ഈ ബെല്‍റ്റില്‍ ബി.ജെ.പി സ്വീകരിക്കാറുള്ള മറ്റൊരു തന്ത്രം അവര്‍ ദലിതുകളുടെ ഉദ്ധാരകരായി അഭിനയിക്കുന്നു എന്നതാണ്. ജീവിച്ചിരുന്ന കാലത്ത് തെറിവിളിക്കുകയും കോലം കത്തിക്കുകയും ചെയ്ത അംബേദ്കറുടെ ചിത്രം വെച്ച് അവര്‍ ഇവിടെ പൂജയും ഹോമവും സംഘടിപ്പിക്കും. ഒപ്പം സി.കെ. ജാനുവിനെയും അബ്ദുള്ളക്കുട്ടിയെയും പോലുള്ള മുഖങ്ങളെ പണം കൊടുത്തും അല്ലാതെയും വാങ്ങി തങ്ങളുടെ സിംബോളിക് രാഷ്ട്രീയ തന്ത്രവും പയറ്റും.

ഈ ബെല്‍റ്റില്‍ പ്രതിപക്ഷത്തിന് സ്വീകരിയ്ക്കാവുന്ന ഏറ്റവും നല്ല മാതൃക മമത ബാനര്‍ജിയുടേതാണ്. എല്ലാ ഹിന്ദുത്വ വിരുദ്ധ ശക്തികളുമായി ഒരു മിനിമം ധാരണയില്‍ മുന്നേറുന്ന അവര്‍ തെരഞ്ഞെടുപ്പുകളെ ബി.ജെ.പിയുമായുള്ള തന്റെ ദ്വന്ദയുദ്ധമാക്കി മാറ്റുന്നു. മോദിയുടെ പേരെടുത്തു പറഞ്ഞു വിമര്‍ശിയ്ക്കുകയും ആക്രമിക്കുകയും ചെയ്യുന്ന അവര്‍ യുവാക്കളെയും സംഘ്പരിവാറിന്റെ സോഷ്യല്‍ മീഡിയ വെട്ടുകളിളിലേയും നേരിടാന്‍ മഹുവ മൊയ്ത്രയെപ്പോലുള്ള ചുണക്കുട്ടികളെ ട്വിറ്ററില്‍ നിയോഗിക്കുന്നു. ഇരട്ടചങ്കൊന്നും അവകാശപ്പെടുന്നില്ലെങ്കിലും ചെയ്യുന്ന മോദി വിരുദ്ധ പരിപാടി അവര്‍ നല്ല വൃത്തിയായി ചെയ്യുന്നു. ഒപ്പം ജാതിവോട്ടുകള്‍ കൂടി ഉറപ്പിയ്ക്കാനുള്ള തന്ത്രങ്ങള്‍ അവര്‍ വിദഗ്ധമായി പയറ്റുന്നതോടെ ബിജെപിയ്ക്ക് പ്രതീക്ഷിയ്ക്കാന്‍ തങ്ങളുടെ അടിസ്ഥാന മുസ്‌ലിം വിരുദ്ധ വോട്ടുകള്‍ മാത്രമായി ഒതുങ്ങുന്നു.

ഹിജാബ് വിരുദ്ധ കാമ്പയിന്‍ ഇന്ത്യയൊട്ടാകെ അലയടിച്ചപ്പോള്‍ ഹിജാബ് ധരിച്ചുകൊണ്ട് പൊതു പരിപാടിയില്‍ പങ്കെടുത്ത മമതയുടെ ഹിന്ദുത്വവുമായി നേര്‍ക്കുനേര്‍ പോരാടാനുള്ള വീര്യമാണ് Counteraction betl ല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പകര്‍ത്തേണ്ട തന്ത്രം. ഹിന്ദു വോട്ടുകളില്‍ ഭൂരിപക്ഷവും ബി.ജെ.പിയ്ക്കെതിരായി തിരിയുന്ന ഇവിടെ മുസ്‌ലിം വോട്ടുകള്‍ ഏറെക്കുറെ ആര്‍.ജെ.ഡി, ടി.എം.സി തുടങ്ങിയ ഒറ്റ പാര്‍ട്ടിയുടെയോ അല്ലെങ്കില്‍ യു.ഡി.എഫ് പോലുള്ള മുന്നണിയുടെയോ കീഴില്‍ സംഘടിതമായി മാറുന്നു എന്നത് ബി.ജെ.പിയ്ക്ക് ഈ ബെല്‍റ്റ് ഒരു തീരാവേദനയായി തുടരാന്‍ കാരണമാകുന്നു.


മുസ്‌ലിം ജനസംഖ്യ 20 ശതമാനത്തിന് അടുത്തുള്ള ഉത്തര്‍ പ്രദേശ്. എന്നാല്‍ counteraction ബെല്‍റ്റിന് പുറത്താണ് എന്ന് പറയേണ്ടി വരും. ജാതി, മന്ദിര്‍-മസ്ജിദ് തുടങ്ങിയ തീക്ഷ്ണവും പ്രാകൃതവുമായ രാഷ്ട്രീയ സ്ഥിതി നിലനില്‍ക്കുന്ന ഇവിടെ മുസ്‌ലിം വോട്ടുകള്‍ പ്രധാനമായും എസ്.പി- ബി.എസ്.പി എന്നിവര്‍ക്കിടയില്‍ ഭിന്നിച്ചു പോകുന്നു. ബാക്കിയുള്ളതില്‍ കുറെ കോണ്‍ഗ്രസ്സും പിന്നെ തിരഞ്ഞെടുപ്പുകാലത്ത് മാത്രം തൊപ്പിയും വെച്ച് പെട്ടിയും തൂക്കി വന്ന് ബി.ജെ.പിയ്ക്ക് വേണ്ടി കൃത്യമായി മുസ്‌ലിം വോട്ട് ഭിന്നിപ്പിയ്ക്കുന്ന ഒവൈസിമാരും പിടിക്കുന്നു. മുസ്‌ലിം വിരുദ്ധത പശു ബെല്‍റ്റ് പോലെ തന്നെ ഭാഗ്യചിഹ്നമാവുന്ന ഇവിടെ ഹിന്ദു വോട്ടുകളാവട്ടെ ഏറെക്കുറെ ബി.ജെ.പിയ്ക്ക് കീഴില്‍ കണ്‍സോളിഡേയ്റ്റ് ചെയ്യുകയും ചെയ്യുന്നതോടെ നൂറിലേറെ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ജീവശ്വാസം നല്‍കാതെ കൊന്നുകളഞ്ഞ ഭരണകൂടത്തിന് പോലും ഇവിടെ ഭരണം നിലനിര്‍ത്താന്‍ നിഷ്പ്രയാസം സാധിക്കുന്നു.


ഇപ്പറഞ്ഞതില്‍ പലതും മതേതര-പുരോഗമനവാദികള്‍ക്കും ഇന്ത്യ ഇപ്പോഴും മഹത്തായ ജനാധിപത്യം മുറുകെപ്പിടിയ്ക്കുന്ന കിനാശ്ശേരിയാണെന്ന് കണ്ണും പൂട്ടി വിശ്വസിക്കുന്ന സ്വപ്നജീവികള്‍ക്കും ദഹിച്ചെന്ന് വരില്ല. പ്രത്യേകിച്ച് പശു ബെല്‍റ്റില്‍ സ്വീകരിയ്‌ക്കേണ്ട തന്ത്രങ്ങളായി ഞാന്‍ അവതരിപ്പിച്ചത് ഇന്ത്യന്‍ മതേതരത്വമെന്ന എന്നോ മരിച്ച ആശയത്തിന് എതിരാണെന്നൊക്കെ അവര്‍ സമര്‍ഥിക്കാന്‍ ഇടയുണ്ട്. എന്നാല്‍, തീവ്രഹിന്ദുത്വം എന്ന മഹാമാരി പിടിപെട്ട നമ്മുടെ മഹാരാജ്യത്തിന് രോഗമറിഞ്ഞുള്ള ചികിത്സ നല്‍കാതെ പ്രതിപക്ഷ ഐക്യം, വികസനം, മതേതരത്വ സംരക്ഷണം തുടങ്ങിയ ഒറ്റമൂലികള്‍ കണ്ണും പൂട്ടി പ്രയോഗിച്ചത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടാവാന്‍ പോകുന്നില്ല.

TAGS :