കേരള ബ്ലാസ്റ്റേഴ്‌സും, ക്യാപ്റ്റനും
അമാനുഷികനായിട്ടാണ് ബ്ലാസ്റ്റേഴ്‌സും, ഫാന്‍സും ഇവാനെ അവതരിപ്പിച്ചത്. എയര്‍പോര്‍ട്ടില്‍ വന്ന് ഇറങ്ങിയത് മുതല്‍ ബി.ജി.എം കൊണ്ട് അലങ്കരിച്ച വീഡിയോകളുടെ ബഹളമായിരുന്നു. കാറില്‍ കയറുന്നതും, സ്റ്റേഡിയത്തില്‍ എത്തുന്നതും, പന്ത് തട്ടുന്നതും വീഡിയോയില്‍ ആക്കിയിട്ടുണ്ട്. പിണറായി അഞ്ചടി നടന്നാല്‍ ഫാന്‍ ബോയ്‌സ് ഒരു വീഡിയോ ഇറക്കും. ഇരുന്നാലും, ചിരിച്ചാലും, തല ചരിച്ചാലും ബി.ജി.എം നിറച്ച വീഡിയോ റെഡി. ഇതൊന്നും പോരാത്തതിന് ഇതിന് മുന്‍പ് ഒരു കമ്യൂണിസ്റ്റ് നേതാവിനും കൊടുക്കാത്ത തരത്തിലുള്ള ഒരു വിശേഷണം പിണറായിക്ക് ചാര്‍ത്തി കൊടുത്തിട്ടുണ്ട്; ക്യാപ്റ്റന്‍. | LookingAround
കേരളത്തിന്റെ ഒരേയൊരു ഐ.എസ.്എല്‍ ടീമായ കേരള ബ്ലാസ്റ്റേഴ്സിനും, പിണറായി നയിക്കുന്ന കേരള സര്‍ക്കാരിനും കുറെയേറെ സാമ്യതകളുണ്ട് എന്ന് പറഞ്ഞാല്‍ മുഴുവനായിട്ട് നിഷേധിക്കാന്‍ സോഷ്യല്‍ മീഡിയ സഖാക്കള്‍ക്ക് പോലും സാധിക്കില്ല. കഴിഞ്ഞ കൊല്ലത്തെ ഫൈനല്‍ വരെ ടീമിനെ എത്തിച്ച തങ്ങളുടെ കോച്ച് ഇവാന്‍ വകുമനോവിച്ചിനെ തന്നെയാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണയും ടീമിനെ കൈപിടിച്ച് കൊണ്ടു പോകാന്‍ ഏര്‍പ്പാടാക്കിയത്. രണ്ടാമൂഴത്തിനും പാര്‍ട്ടി തെരഞ്ഞെടുത്തത് പിണറായിയെ തന്നെയാണ് എന്നോര്‍ക്കണം!
പുതുമോടി കഴിഞ്ഞു, രണ്ടാമത്തെ കളി മുതല്‍ ബ്ലാസ്റ്റേഴ്സിന്റെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. ആദ്യ തോല്‍വി ഒരു ഒറ്റപ്പെട്ട സംഭവമായി മാത്രമേ ആരാധകര്‍ കരുതിയുള്ളൂ. കോച്ചും, ടീം മാനേജ്മെന്റും അത് പറഞ്ഞു അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. പക്ഷെ, പിന്നീട് തോല്‍വികള്‍ തുടര്‍ക്കഥയാവുന്ന കാഴ്ചയാണ് കണ്ടത്. പിണറായി മന്ത്രിസഭയുടെ കാര്യങ്ങളും ഏതാണ്ട് ഇതേ പോലെ തന്നെയാണ് സംഭവിച്ചത്. മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പായ ആഭ്യന്തര മന്ത്രാലയം തന്നെയാണ് കുഴപ്പങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
അമാനുഷികനായിട്ടാണ് ബ്ലാസ്റ്റേഴ്‌സും, ഫാന്‍സും ഇവാനെ അവതരിപ്പിച്ചത്. എയര്‍പോര്‍ട്ടില്‍ വന്ന് ഇറങ്ങിയത് മുതല്‍ ബി.ജി.എം കൊണ്ട് അലങ്കരിച്ച വീഡിയോകളുടെ ബഹളമായിരുന്നു. കാറില്‍ കയറുന്നതും, സ്റ്റേഡിയത്തില്‍ എത്തുന്നതും, പന്ത് തട്ടുന്നതും അങ്ങനെ വീഡിയോയില്‍ ആക്കിയിട്ടുണ്ട്. പോരാത്തതിന് അങ്ങേര്‍ക്ക് ഒരു വിളിപ്പേരും കൊടുത്തു, ആശാന്‍! നിങ്ങള്‍ ഒന്ന് ഓര്‍ത്തു നോക്കണം, പിണറായിയുടെ ബി.ജി.എം ഇല്ലാത്ത ഒരു വീഡിയോ നമ്മള്‍ കണ്ടിട്ടുണ്ടോ? പിണറായി അഞ്ചടി നടന്നാല്‍ ഫാന്‍ ബോയ്‌സ് ഒരു വീഡിയോ ഇറക്കും. ഇരുന്നാലും, ചിരിച്ചാലും, തല ചരിച്ചാലും ബി.ജി.എം നിറച്ച വീഡിയോ റെഡി. ഈ അടുത്ത്, ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാറിന്റെ ഒരു ഗംഭീര വീഡിയോ കണ്ടു, അതില്‍ മുഖ്യമന്ത്രി ഉണ്ടായിരിന്നോ എന്നു പോലും സംശയമുണ്ട്. ഇതൊന്നും പോരാത്തതിന് പിണറായിക്കും ചാര്‍ത്തി കൊടുത്തിട്ടുണ്ട്, ഇതിന് മുന്‍പ് ഒരു കമ്യൂണിസ്റ്റ് നേതാവിനും കൊടുക്കാത്ത തരത്തിലുള്ള ഒരു വിശേഷണം. കേരളത്തിന്റെ ക്യാപ്റ്റന്‍ എന്നാണ് വീണ ജോര്‍ജ് പിണറായിയെ വിളിച്ചത്. നിമിഷ നേരം കൊണ്ട് അത് അണികള്‍ ഏറ്റെടുക്കുകയും ചെയ്തു. കമ്യുണിസ്റ്റ് രീതികള്‍ക്ക് ചേര്‍ന്നതല്ല എന്നു പറഞ്ഞു പരസ്യമായി അവര്‍ അങ്ങനെ വിളിക്കില്ലെങ്കിലും, അവരുടെയെല്ലാം ഉള്ളില്‍ ക്യാപ്റ്റന്‍ എന്നു പറഞ്ഞാല്‍ പിണറായി തന്നെ.
ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കവും ഗംഭീരമായിരുന്നു. സ്റ്റേഡിയം നിറയെ കാണികള്‍, കൊടികള്‍, വമ്പന്‍ ബാനറുകള്‍. മൈതാനത്തേക്ക് നടന്നെത്തിയ കോച്ചിനെയും കളിക്കാരെയും, നഗരത്തെ പ്രകമ്പനം കൊള്ളിക്കുന്ന മുദ്രാവാക്യങ്ങളും, കൈയടികളോടെയുമാണ് അണികള്‍ സ്വീകരിച്ചത്. പിണറായി മുഖ്യമന്ത്രിയായ സമയത്ത് ആരാധകര്‍ക്ക് ഉണ്ടായ വികാര വിക്ഷോഭ വേലിയേറ്റങ്ങള്‍ ഇതില്‍ ഒട്ടും കുറവുള്ളതായിരുന്നില്ല. ആദ്യ നാളുകളിലെ പ്രഖ്യാപനങ്ങള്‍, റോഡ് നന്നാക്കുന്നതിലും, കെ.എസ്.ആര്‍.ടി.സി മെച്ചപ്പെടുത്തുന്നതിലും, പൊലീസിനെ നിലയ്ക്ക് നിറുത്തുന്നതിലും ഉള്‍പ്പടെയുള്ളവ, ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കളിയിലെ ഗംഭീര വിജയത്തില്‍ കുറഞ്ഞ ഒന്നായിരുന്നില്ല പാര്‍ട്ടി സഹോദരങ്ങള്‍ക്ക്. ഇനി ഒരു പരാജയം തങ്ങള്‍ക്കില്ല എന്ന ഭാവമായിരുന്നു രണ്ട് കൂട്ടര്‍ക്കും.
റോഡുകളുടെ ശോചനീയാവസ്ഥ മാറ്റാന്‍ ബോര്‍ഡ് വെച്ചു തുടങ്ങിയ മന്ത്രി കുഴിയടക്കാന്‍ മറന്നതും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായി തുടങ്ങി. തകര്‍ന്ന റോഡുകള്‍ മാസങ്ങള്‍ക്ക് ശേഷവും നന്നാക്കാന്‍ സാധിക്കാത്തത് അണികളില്‍ പോലും മുറുമുറുപ്പുണ്ടാക്കി തുടങ്ങി. മെല്ലെ അടുത്ത അടവ് മന്ത്രിമാരെല്ലാം പുറത്തെടുത്തു തുടങ്ങി. ഉദ്യോഗസ്ഥരെ പരസ്യമായി കുറ്റപ്പെടുത്തുക, അവരുടെ തൊലിക്കട്ടിയെ പരിഹസിക്കുക, തെറ്റ് ചെയ്തവരെ വെച്ചു പൊറുപ്പിക്കില്ലെന്ന പ്രഖ്യാപിക്കുക. ഇതൊന്നും ചെമ്പട സമ്മതിച്ചു കൊടുത്തിട്ടുണ്ടെന്നു തോന്നുന്നില്ല, ഈയിടെ പെന്‍ഷന്‍ പ്രായം കൂട്ടിയത്, പാര്‍ട്ടി ഇടപെട്ട് ഒറ്റ ദിവസം കൊണ്ട് പിന്‍വലിപ്പിച്ചത് അതുകൊണ്ടാണ്.
പുതുമോടി കഴിഞ്ഞു, രണ്ടാമത്തെ കളി മുതല്‍ ബ്ലാസ്റ്റേഴ്സിന്റെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. ആദ്യ തോല്‍വി ഒരു ഒറ്റപ്പെട്ട സംഭവമായി മാത്രമേ ആരാധകര്‍ കരുതിയുള്ളൂ. കോച്ചും, ടീം മാനേജ്മെന്റും അത് പറഞ്ഞു അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. പക്ഷെ, പിന്നീട് തോല്‍വികള്‍ തുടര്‍ക്കഥയാവുന്ന കാഴ്ചയാണ് കണ്ടത്. അവസാനം കോച്ച് പറഞ്ഞു വെച്ചത്, ഗോള്‍ വഴങ്ങുന്നതാണ് തോല്‍വികളുടെ കാരണം എന്നാണ്. ഇത് കേട്ട് നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ മഞ്ഞപ്പട ഒരുപാട് ബുദ്ധിമുട്ടി. പിണറായി മന്ത്രിസഭയുടെ കാര്യങ്ങളും ഏതാണ്ട് ഇതേ പോലെ തന്നെയാണ് സംഭവിച്ചത്. മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പായ ആഭ്യന്തര മന്ത്രാലയം തന്നെയാണ് കുഴപ്പങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് വരാന്‍ തുടങ്ങിയ വാര്‍ത്തകള്‍ ഒറ്റപ്പെട്ട സംഭവമായി മുഖ്യന്‍ പറഞ്ഞെങ്കിലും, തുടരെ തുടരെ ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങള്‍ പൊലീസ് സ്റ്റേഷനുകളില്‍ നടന്നത് ന്യായീകരിക്കാന്‍ പാര്‍ട്ടി പോലും ബുദ്ധിമുട്ടി. റോഡുകളുടെ ശോചനീയാവസ്ഥ മാറ്റാന്‍ ബോര്‍ഡ് വെച്ചു തുടങ്ങിയ മന്ത്രി കുഴിയടക്കാന്‍ മറന്നതും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായി തുടങ്ങി. തകര്‍ന്ന റോഡുകള്‍ മാസങ്ങള്‍ക്ക് ശേഷവും നന്നാക്കാന്‍ സാധിക്കാത്തത് അണികളില്‍ പോലും മുറുമുറുപ്പുണ്ടാക്കി തുടങ്ങി. മെല്ലെ അടുത്ത അടവ് മന്ത്രിമാരെല്ലാം പുറത്തെടുത്തു തുടങ്ങി. ഉദ്യോഗസ്ഥരെ പരസ്യമായി കുറ്റപ്പെടുത്തുക, അവരുടെ തൊലിക്കട്ടിയെ പരിഹസിക്കുക, തെറ്റ് ചെയ്തവരെ വെച്ചു പൊറുപ്പിക്കില്ലെന്ന പ്രഖ്യാപിക്കുക. ഇതൊന്നും ചെമ്പട സമ്മതിച്ചു കൊടുത്തിട്ടുണ്ടെന്നു തോന്നുന്നില്ല, ഈയിടെ പെന്‍ഷന്‍ പ്രായം കൂട്ടിയത്, പാര്‍ട്ടി ഇടപെട്ട് ഒറ്റ ദിവസം കൊണ്ട് പിന്‍വലിപ്പിച്ചത് അതുകൊണ്ടാണ്.
ഇതിനിടക്ക് ബ്ലാസ്റ്റേഴ്സിന് രണ്ടു മൂന്ന് വിജയങ്ങള്‍ അടുപ്പിച്ചു വീണുകിട്ടിയത് ആശ്വാസമായി. കോച്ചിനും ടീമിനും പിടിച്ചു നില്‍ക്കാന്‍ ഒരു കച്ചിത്തുരുമ്പായി അത്. സ്റ്റേഡിയത്തില്‍ നിന്ന് അണികളുടെ മുന്നിലൂടെ കൈവീശി സന്തോഷത്തോടെ ഇറങ്ങാന്‍ സാധിച്ചു. മുഖ്യനെയും പാര്‍ട്ടിയെയും തരംതാഴ്ത്താനായി ഈ സമയം ഗവര്‍ണര്‍ തുനിഞ്ഞിറങ്ങിയത് പിണറായിക്കും കൂട്ടര്‍ക്കും ഉര്‍വ്വശി ശാപം ഉപകാരം എന്ന പോലെയായി എന്ന് പ്രത്യേകം പറയേണ്ടല്ലോ. ജനങ്ങളും, അണികളും, പാര്‍ട്ടിയും, ഒന്നിച്ചു സര്‍ക്കാരിന് പിന്നില്‍ അണിനിരന്നത് വലിയ ആശ്വാസമായി. ബി.ജി.എം വീണ്ടും തലപ്പൊക്കി, ഗ്രൂപ്പുകളില്‍ വീഡിയോകള്‍ വീണ്ടും വന്നു തുടങ്ങി.
ബ്ലാസ്റ്റേഴ്സിന് ഇനിയും കളികള്‍ ബാക്കിയുണ്ട്. ഈ സീസണ് അവസാനിക്കാന്‍ ഇനിയും സമയം ബാക്കിയുണ്ട്. മഞ്ഞ മുക്കിയ മനസ്സുകളില്‍ സംശയമുണ്ടെങ്കിലും അവരൊപ്പമുണ്ട്. വി.സി പ്രശ്‌നത്തില്‍ ഹൈക്കോടതിയില്‍ നിന്നേറ്റ തിരിച്ചടികള്‍ അണികളുടെ മനസ്സുകളിലും സംശയങ്ങള്‍ വേരോടിച്ചു കഴിഞ്ഞു.
കളിയും രാഷ്ട്രീയവും തമ്മില്‍ പക്ഷെ ചില അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. കളിയില്‍ വ്യക്തിഗതമായ അഹംബോധത്തിനോ, അഹന്തക്കോ സ്ഥാനമില്ല, പ്രത്യേകിച്ചു അതൊരു ടീം ഗെയിം ആകുമ്പോള്‍. പ്രകടനം കളത്തില്‍ കണ്ടിരിക്കണം, മറച്ചു വയ്ക്കാന്‍ സാധിക്കില്ല, മാറ്റിപ്പറയാനും പറ്റില്ല. കളി മാറ്റി കളിക്കുകയല്ലാതെ വേറെ വഴിയില്ല. രാഷ്ട്രീയം അങ്ങനല്ലല്ലോ, അതും കക്ഷി രാഷ്ട്രീയം എന്നു പറയുമ്പോള്‍ അതൊരു തന്ത്രമാണല്ലോ. അതിനെ നയതന്ത്രം എന്നു കുറച്ചു പൊലിപ്പിച്ചു പറഞ്ഞാണ് തെറ്റുകളെ ന്യായീകരിക്കുന്നത്. വ്യക്തമായ, നിയതമായ വഴികള്‍ അതില്‍ പറഞ്ഞിട്ടില്ലാത്തത് കൊണ്ട് അനന്തമായ സാധ്യതകളാണ് രാഷ്ട്രീയത്തില്‍ ഉള്ളതെന്ന് കണ്ടാണ് ഇതിനായി ആളുകള്‍ ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ തെറ്റ് ഏറ്റ് പറയാന്‍ രാഷ്ട്രീയക്കാര്‍ സാധാരണയായി മുതിരാറില്ല. പക്ഷെ, കാലം മാറുന്നതിനനുസരിച്ച് രാഷ്ട്രീയത്തിലെ ഈ ശീലങ്ങളും മാറേണ്ടി വരും എന്ന് ക്യാപ്റ്റന്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
കളിയില്‍ ഒരു എതിരാളിയെയും ചെറുതാക്കി കാണരുത് എന്ന അലിഖിത പ്രമാണം രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ മാത്രമല്ല ജീവിതത്തിലും ബാധകമാണ്. ഓരോ കളിയും, ഒരു പുതിയ കളിയാണ് എന്ന് തിരിച്ചറിഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ തിരിച്ചു വരവ് നടത്തിക്കൊണ്ടിരിക്കുന്നത്. പക്ഷെ, ആരിഫ് മുഹമ്മദ് ഖാന്‍ എന്ന പഴയ ഉത്തരേന്ത്യന്‍ പടക്കുതിരയായ ഗവര്‍ണറെ ചെറുതാക്കി കണ്ടതില്‍ ക്യാപ്റ്റനും കൂട്ടര്‍ക്കും തെറ്റ് പറ്റി എന്ന് പറയേണ്ടി വരും. ജയരാജന്മാരെ ഇറക്കി മലയാള ഭാഷ ശാസ്ത്രത്തിലെ പുതിയ അര്‍ഥങ്ങള്‍ കണ്ടുപിടിച്ചു, അണികള്‍ക്ക് പുതിയ റീലിനുള്ള വിഷയം കൊടുത്തുള്ള ഒരു പ്രതിരോധം വിലപ്പോയില്ല എന്ന് തന്നെയാണ് കാര്യങ്ങളുടെ കിടപ്പ് കാണിച്ചു തരുന്നത്.
ക്യാപ്റ്റന്റെ പാര്‍ട്ടി എത്രയൊക്കെ വ്യക്തി പ്രഭാവങ്ങളില്‍ അടുത്തകാലത്തായി അഭിരമിച്ചു പോയി എന്ന് പറഞ്ഞാല്‍ തന്നെയും, പഴയ ശീലങ്ങളുള്ള പുതിയ മാനേജര്‍ തിരുത്താന്‍ ശക്തിയുള്ളയാള്‍ തന്നെയാണ്. എന്തിനു കൂടുതല്‍ പറയുന്നു, 2026 വരെ സമയമുണ്ടെങ്കിലും, അണികള്‍ സ്വയം ആശ്വസിപ്പിക്കാന്‍ ഭാവി മുഖ്യമന്ത്രിയായി ശൈലജ ടീച്ചറെ വരെ സങ്കല്‍പ്പിച്ചു കഴിഞ്ഞതായിട്ടാണ് സ്വകാര്യ സംഭാഷണങ്ങളില്‍ പറഞ്ഞു കേള്‍ക്കുന്നത്.
എതിരാളികളെ തളക്കാന്‍ കളിക്കളത്തില്‍ കളിയുടെ ഉള്ളില്‍ നിന്നു കൊണ്ടുള്ള തിരിച്ചടി നല്‍കിയത് കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ വീണ്ടും വിജയ വഴിയിലേക്ക് നീങ്ങിയത് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. പകരം കളത്തിന് പുറത്തുള്ള അണികളെ നിരത്തിയുള്ള, ആഭാസ ബാനറുകള്‍ ഉയര്‍ത്തിയുള്ള ആവേശപ്രകകടനങ്ങള്‍, സ്വന്തം ഛായ ഇടിക്കുന്നതാണ് എന്നു ക്യാപ്റ്റന്‍ തിരിച്ചറിയാതെ പോകുന്നു. ഗവര്‍ണര്‍ കളിക്കുന്നത് നിയമത്തിന്റെ പിന്‍ബലത്തിലാണ് എന്നു മനസ്സിലാക്കി, അതിനുള്ളില്‍ തന്നെ നിന്നുള്ള നീക്കങ്ങളാണ് വേണ്ടത് എന്നു മാനേജര്‍മാര്‍ പറഞ്ഞു കൊടുക്കണം. ഇല്ലെങ്കില്‍ ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടികള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും.
ബ്ലാസ്റ്റേഴ്‌സ് പിടിവാശിയില്ലാതെ, കളി തന്നെ മാറ്റിക്കളിച്ചാണ് മുന്നോട്ടു നീങ്ങുന്നത്. അത് തന്നെയാണ് ക്യാപ്റ്റനും അഭികാമ്യം. രാഷ്ട്രീയത്തില്‍, പ്രത്യേകിച്ചു ഈ പറയുന്ന കേഡര്‍ പാര്‍ട്ടികളില്‍, വ്യക്തികളെ എടുത്തു മാറ്റാന്‍ അവര്‍ക്ക് രണ്ടാമത് ഒന്നു ചിന്തിക്കേണ്ടി വരാറില്ല. ക്യാപ്റ്റന്റെ പാര്‍ട്ടി എത്രയൊക്കെ വ്യക്തി പ്രഭാവങ്ങളില്‍ അടുത്തകാലത്തായി അഭിരമിച്ചു പോയി എന്ന് പറഞ്ഞാല്‍ തന്നെയും, പഴയ ശീലങ്ങളുള്ള പുതിയ മാനേജര്‍ തിരുത്താന്‍ ശക്തിയുള്ളയാള്‍ തന്നെയാണ്. എന്തിനു കൂടുതല്‍ പറയുന്നു, 2026 വരെ സമയമുണ്ടെങ്കിലും, അണികള്‍ സ്വയം ആശ്വസിപ്പിക്കാന്‍ ഭാവി മുഖ്യമന്ത്രിയായി ശൈലജ ടീച്ചറെ വരെ സങ്കല്‍പ്പിച്ചു കഴിഞ്ഞതായിട്ടാണ് സ്വകാര്യ സംഭാഷണങ്ങളില്‍ പറഞ്ഞു കേള്‍ക്കുന്നത്.
ബ്ലാസ്റ്റേഴ്‌സിറ്റിനും ക്യാപ്റ്റനും നമുക്ക് ആശംസകള്‍ നേരാം, പുറം നാട്ടുകാരുടെ മുന്നില്‍ കേരളത്തിന്റെ അഭിമാനം കാത്ത്‌സൂക്ഷിക്കും എന്നു വിശ്വസിക്കാം. ഇല്ലെങ്കില്‍ ക്യാപ്റ്റനെ മാത്രമല്ല, കളിക്കാരെ പോലും ഒറ്റ രാത്രി കൊണ്ട് മാറ്റിക്കളയുന്ന നാടാണിത്.