'ശ്വാസത്തിലൊരു തോണി, തോണിയിലൊരു കഥ' എ. ജി. ഒലീന പ്രകാശനം ചെയ്തു.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് പ്രകാശനം ചെയ്ത 25 പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് റിപ്പോര്‍ട്ട്. | ഭാഗം: 02
വായനയുടെ മഹോത്സവമായ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം പുസ്തക പ്രകാശനങ്ങളുടെ കൂടി വേദിയായി മാറിയത് വായനക്കാര്‍ക്ക് സമ്മാനിച്ചത് തുല്യതയില്ലാത്ത ഹൃദ്യാനുഭവമാണ്. നൂറ്റമ്പിതിലേറെ പുസ്തകങ്ങളാണ് വിവിധ വേദികളിലായി പ്രകാശനം നിര്‍വഹിക്കപ്പെട്ടത്. കേവല പുസ്തക പ്രകാശനം മാത്രമല്ല, പുസ്തകത്തെ കുറിച്ച ചര്‍ച്ചക്കും വേദിയില്‍ ഇടമുണ്ടാകുന്നു എന്നതാണ് ആറെ ശ്രദ്ദേയം. പ്രശസ്ത എഴുത്തുകാരോടൊപ്പം പുസ്‌കത്തിന്റെ രചയിതാവിന്റെ സാന്നിദ്ധ്യവും പ്രകാശനത്തിന് മാറ്റുകൂട്ടുന്നു. 256 സ്റ്റാളുകളിലായി 164 പ്രസാധകരാണ് പുസ്തകോത്സവത്തിന്റെ ഭാഗമായത്.
തൊഴിൽ കേന്ദ്രത്തിലേക്ക് ചരിത്രവും വർത്തമാനവും
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ബീന കെ. ആർ. രചിച്ച 'തൊഴിൽ കേന്ദ്രത്തിലേക്ക് ചരിത്രവും വർത്തമാനവും' എന്ന പുസ്തകം ഡോ.ആര്‍. ബിന്ദു (ബഹു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി) പ്രകാശനം ചെയ്തു. ഡോ.പി.എസ്. ശ്രീകല സ്വീകരിച്ചു. ഡോ. മ്യൂസ് മേരി ജോര്‍ജ്, രമ്യ കെ. ജയപാലന്‍, ഡോ. ഷിബു ശ്രീധർ, ശ്രീരാജ് കെ പി എന്നിവർ പങ്കെടുത്തു.
കമ്മ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ. പി. എം. സലിം രചിച്ച 'കമ്മ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും ഒരു ചരിത്രാന്വേഷണം ' എന്ന പുസ്തകം എം. വി. ഗോവിന്ദൻ മാസ്റ്റർ എം. എൽ. എ പ്രകാശനം ചെയ്തു. ബിനോയ് വിശ്വം, എം. പി. സ്വീകരിച്ചു. ഡോ. ജിനേഷ് കുമാർ എരമം, ഡോ ഷിബു ശ്രീധർ, പ്രൊഫ. വി. എന്‍. മുരളി, റാഫി എം , ഡോ. സത്യൻ എം (ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്) എന്നിവർ പങ്കെടുത്തു.
വാസന
സൈന്ധവ ബുക്ക്സ് പ്രസിദ്ധീകരിച്ച ജി. ആർ. ഇന്ദുഗോപൻ രചിച്ച 'വാസന ' എന്ന പുസ്തകം ഡോ. പി.കെ. രാജശേഖരൻ പ്രകാശനം ചെയ്തു. ഉണ്ണി ആർ. പുസ്തകം സ്വീകരിച്ചു. എ. ഐ. ശംഭുനാഥ് പങ്കെടുത്തു.
കുമാരു 26 മണിക്കൂര്‍
പാപ്പാത്തി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ഡോ. എം. എ. സിദ്ദീഖ് രചിച്ച കുമാരു എന്ന പുസ്തകം കേരളം സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ പ്രകാശനം ചെയ്തു. സുജ സൂസന്‍ ജോര്‍ജ് പുസ്തകം സ്വീകരിച്ചു. ദിലീപ് കുറ്റിയാനിക്കാട്, ഡോ. സീമ ജെറോം, അജിത് വി. എസ്., അസീം താന്നിമൂട്, എ. സി. സുനില്‍ കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ചാരവെടിച്ചാത്തന്‍
മനോരമ ബുക്ക്സ് പ്രസിദ്ധീകരിച്ച ശ്രീജേഷ് ടി. പി. യുടെ 'ചാരവെടിച്ചാത്തന്‍' എന്ന പുസ്തകം രഞ്ജു കിളിമാനൂര്‍ പ്രകാശനം ചെയ്തു. എസ്. ആദര്‍ശ് പുസ്തകം സ്വീകരിച്ചു. സഞ്ജീവ് എസ്. പിള്ള സന്നിഹിതനായിരുന്നു.
എന്തുകൊണ്ട് ഉമ്മന്‍ചാണ്ടി
ഹരിതം ബുക്ക്സ് പ്രസിദ്ധീകരിച്ച സമീര്‍ ഏറാമലയുടെ 'എന്തുകൊണ്ട് ഉമ്മന്‍ചാണ്ടി?' എന്ന പുസ്തകം കെ സുധാകരൻ എം പി. പ്രകാശനം ചെയ്തു. എം വിൻസെന്റ് എം. എൽ. എ. പുസ്തകം സ്വീകരിച്ചു. ബി. ആർ. എം. ബഷീർ, സി. ആർ. മഹേഷ്, എം. എൽ എ., പഴകുളം മധു, ജയന്ത്, രജിൻ എസ്. ഉണ്ണിത്താൻ, അലോഷ്യസ് സേവ്യർ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഹിമാലയ യാത്രാസ്മരണകൾ
യെസ് പ്രസ്സ് ബുക്ക്സ് പ്രസിദ്ധീകരിച്ച സി.എ. ശശിധരന്‍ നായര്‍ രചിച്ച "ഹിമാലയ യാത്രാസ്മരണകൾ" എന്ന പുസ്തകം സ്വാമി നന്ദാത്മജാനന്ദ പ്രകാശനം ചെയ്തു. എല്‍. വി. ഹരികുമാര്‍ പുസ്തകം സ്വീകരിച്ചു.
നാല് മിഠായികളും നാല്പത്കഥകളും
യെസ് പ്രസ്സ് ബുക്ക്സ് പ്രസിദ്ധീകരിച്ച ടി. എസ്. ഹേമന്ത് കുമാര്‍ രചിച്ച "നാല് മിഠായികളും നാല്പത്കഥകളും" എന്ന പുസ്തകം ഡോ. എം. രാജീവ് കുമാര്‍ പ്രകാശനം ചെയ്തു. ടി. ബി. ലാല്‍ പുസ്തകം സ്വീകരിച്ചു.
ആഗോളതാപനം പൊരുളും ആക്റ്റിവിറ്റിയും
ജ്ഞാനേശ്വരി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പി. കെ. സുധിയുടെ 'ആഗോളതാപനം പൊരുളും ആക്റ്റിവിറ്റിയും' എന്ന പുസ്തകം എസ്.ആർ. ലാൽ പ്രകാശനം ചെയ്തു. രാജിത്ത് എസ്. പുസ്തകം സ്വീകരിച്ചു. മണി ശങ്കര്‍ സന്നിഹിതനായിരുന്നു.
ശ്വാസത്തിലൊരു തോണി, തോണിയിലൊരു കഥ
ഫിംഗര്‍ ബുക്ക്സ് പ്രസിദ്ധീകരിച്ച എന്‍. പ്രഭാകരന്റെ 'ശ്വാസത്തിലൊരു തോണി, തോണിയിലൊരു കഥ' എന്ന പുസ്തകം എ. ജി. ഒലീന പ്രകാശനം ചെയ്തു. ഡോ. ബെറ്റിമോള്‍ മാത്യു പുസ്തകം സ്വീകരിച്ചു. സി. എന്‍. ചേന്ദമംഗലം, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ സന്നിഹിതരായിരുന്നു.
മതം സ്വത്വം ദേശീയത
ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച കെ. എൻ. പണിക്കരുടെ 'മതം സ്വത്വം ദേശീയത' എന്ന പുസ്തകത്തെ ആസ്പദമാക്കി ഇന്ത്യയുടെ ദേശീയത എന്ന വിഷയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ ഡോ. ജെ. പ്രഭാഷ്, ഡോ. കെ. എന്‍. ഗണേശ്, വി. കെ. മധു, രാധാകൃഷ്ണന്‍ ചെറുവല്ലി എന്നിവര്‍ പങ്കെടുത്തു. ഡോ. കെ. എന്‍. ഗണേശ് പുസ്തകം പ്രകാശനം ചെയ്യുകയും ഡോ. ജെ. പ്രഭാഷ് പുസ്തകം സ്വീകരിക്കുകയും ചെയ്തു.
പ്രതിപക്ഷം
ബാര്‍ട്ടര്‍ പബ്ലിഷിംഗ് പ്രസിദ്ധീകരിച്ച ഡോ. സി. ആർ. പ്രസാദിന്റെ 'പ്രതിപക്ഷം' എന്ന പുസ്തകം സി. കെ. ഹരീന്ദ്രന്‍, എം. എല്‍.എ പ്രകാശനം ചെയ്തു. വിനു അബ്രഹാം പുസ്തകം സ്വീകരിച്ചു. മനോജ് മനോഹരൻ, ഷൈജു അലക്സ് ,ശ്രീജിത്ത് സാരംഗി, രാ പ്രസാദ്, സുനില്‍ സി. ഇ. എന്നിവര്‍ സന്നിഹിതരായിരുന്നു.
ഹൈമാവതി: ഗൂഢഭാഷയുടെ നവനിർമിതി
ബാര്‍ട്ടര്‍ പബ്ലിഷിംഗ് പ്രസിദ്ധീകരിച്ച റിജോയ് എം. രാജന്റെ 'ഹൈമാവതി: ഗൂഢഭാഷയുടെ നവനിർമിതി ' എന്ന പുസ്തകം സി. കെ. ഹരീന്ദ്രന്‍, എം. എല്‍.എ പ്രകാശനം ചെയ്തു. ഡോ. സി. ആര്‍ പ്രസാദ് പുസ്തകം സ്വീകരിച്ചു. മനോജ് മനോഹരൻ, ഷൈജു അലക്സ്, ശ്രീജിത്ത് സാരംഗി, രാ പ്രസാദ്, സുനില്‍ സി. ഇ. എന്നിവര്‍ സന്നിഹിതരായിരുന്നു.
വി. എസ്. കേരളരാഷ്ട്രീയത്തിലെ അദ്ഭുതം
ബാര്‍ട്ടര്‍ പബ്ലിഷിംഗ് പ്രസിദ്ധീകരിച്ച എസ്. കെ. സുരേഷ് & ടി. കെ. പ്രഭാകരൻ എഡിറ്റ് ചെയ്ത 'വി. എസ്. കേരളരാഷ്ട്രീയത്തിലെ അദ്ഭുതം' എന്ന പുസ്തകം വിനു അബ്രഹാം പ്രകാശനം ചെയ്തു. സുനിൽ സി. ഇ. പുസ്തകം സ്വീകരിച്ചു. മനോജ് മനോഹരൻ, ഷൈജു അലക്സ്, ശ്രീജിത്ത് സാരംഗി, സി. കെ. ഹരീന്ദ്രന്‍ എം.എല്‍.എ., രാ പ്രസാദ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഓർമ്മകളുടെ ജാതകം
സൈന്ധവ ബുക്‌സ് പ്രസിദ്ധീകരിച്ച സുരേഷ് ഉണ്ണിത്താന്റെ 'ഓർമ്മകളുടെ ജാതകം' എന്ന പുസ്തകം ശങ്കർ രാമകൃഷ്ണൻ പ്രകാശനം ചെയ്തു. ഷോബി തിലകൻ പുസ്തകം സ്വീകരിച്ചു. ജയറാം സ്വാമി , ജി മുരളി , എ ഐ ശംഭുനാഥ് എന്നിവര്‍ സന്നിഹിതരായിരുന്നു.
'കളത്തെട്ട്'
ലിന്‍ഡ ബുക്ക്സ് പ്രസിദ്ധീകരിച്ച ബി. റെജി രചിച്ച 'കളത്തെട്ട്' എന്ന പുസ്തകം ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് പ്രകാശനം ചെയ്തു. ഡോ. രാജീവ് കുമാര്‍ പുസ്തകം സ്വീകരിച്ചു. എ. എം. ബഷീര്‍ (നിയമസഭാ സെക്രട്ടറി) ഷാജി സി. ബേബി (നിയമസഭാ സ്പെഷ്യൽ സെക്രട്ടറി) എല്‍. അജിത്ത്, ശ്രീ. ഷാനവാസ് പോങ്ങനാട് എന്നിവര്‍ പങ്കെടുത്തു.
കിളിമൊഴി
വി.സി.തോമസ് എഡിഷൻസ് പ്രസിദ്ധീകരിച്ചതും സാലിം അലി രചിച്ചതും താരാ ഗാന്ധി എഡിറ്റ് ചെയ്കതതും ഡോ. എസ്. ശാന്തി പരിഭാഷപ്പെടുത്തിയതുമായ 'കിളിമൊഴി' എന്ന പുസ്തകത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ ഡോ. അച്യുത് ശങ്കർ എസ്. നായർ, അലീന എസ്. എം., ഡോ. എസ്. ശാന്തി എന്നിവര്‍ പങ്കെടുത്തു.
വൈക്കം സത്യാഗ്രഹം -ചരിത്രം സാമൂഹികത, വർത്തമാനം
ടുഡേ ബുക്ക്സ്"സ് പ്രസിദ്ധീകരിച്ച ഒ. കെ. സന്തോഷ് രചിച്ച 'വൈക്കം സത്യാഗ്രഹം -ചരിത്രം സാമൂഹികത, വർത്തമാനം' എന്ന പുസ്തകത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ ഷിജു ഏലിയാസ്, കെ. കെ. ബാബുരാജ്, ജെ. രഘു, , ഒ. കെ. വാസു, രാജേഷ് ചിറപ്പാട് എന്നിവര്‍ പങ്കെടുത്തു.
ഹൃദയപക്ഷത്തെ കുഞ്ഞൂഞ്ഞ് '
പി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച നവാസ് പൂനൂര്‍ എഡിറ്റ് ചെയ്ത 'ഹൃദയപക്ഷത്തെ കുഞ്ഞൂഞ്ഞ് ' എന്ന പുസ്തകം രമേശ് ചെന്നിതല എം. എല്‍. എ. പ്രകാശനം ചെയ്തു. കെ. പി. എ. മജീദ്, എം.എല്‍.എ., പുസ്തകം സ്വീകരിച്ചു. ടി. വി. ബാലന്‍, മറിയ ഉമ്മന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
സി. എച്ച്. നർമ്മം പുരട്ടിയ അറിവിന്റെ ക്യാപ്സ്യൂളുകൾ
ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച നവാസ് പൂനൂര്‍ എഡിറ്റ് ചെയ്ത 'സി. എച്ച്. നർമ്മം പുരട്ടിയ അറിവിന്റെ ക്യാപ്സ്യൂളുകൾ ' എന്ന പുസ്തകം രമേശ് ചെന്നിതല എം. എല്‍. എ. പ്രകാശനം ചെയ്തു. ഡോ.എം കെ മുനീർ, എം എൽ എ, പുസ്തകം സ്വീകരിച്ചു. കെ പി എ മജീദ് .എം എൽ. എ., ടി. വി. ബാലന്‍, മറിയ ഉമ്മന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
റഫ്യൂജി
ജ്ഞാനേശ്വരി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഉദയശങ്കരിന്റെ 'റഫ്യൂജി' എന്ന പുസ്തകത്തെ ആസ്പദമാക്കി അഭയാർത്ഥികളാവുന്ന ലോകം എന്ന വിഷയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ സുനിൽ സി. ഇ., അജിത് വി. എസ്. എന്നിവര്‍ പങ്കെടുക്കുകയും ചെയ്തു.
റാം മനോഹർ ലോഹ്യ
സൈന്‍ ബുക്ക്സ് പ്രസിദ്ധീകരിച്ച ഡോ. വർഗ്ഗീസ് ജോർജ്ജ് രചിച്ച ' റാം മനോഹർ ലോഹ്യ' എന്ന പുസ്തകം കെ. കൃഷ്ണന്‍ കുട്ടി (ബഹു. വൈദ്യുതി വകുപ്പ് മന്ത്രി) പ്രകാശനം ചെയ്തു. ഡോ. എൻ. ജയരാജ് (ഗവ. ചീഫ് വിപ്പ്) പുസ്തകം സ്വീകരിച്ചു. കെ. പി. മോഹനൻ, എം. എൽ.എ., ഡോ. എന്‍. എം. നായര്‍ എന്നിവര്‍ പങ്കെടുത്തു.
നിപാ സാക്ഷികള്‍ സാക്ഷ്യങ്ങള്‍
പേരക്ക ബുക്ക്സ് പ്രസിദ്ധീകരിച്ച എം. ജഷീന രചിച്ച ' നിപാ സാക്ഷികള്‍ സാക്ഷ്യങ്ങള്‍' എന്ന പുസ്തകം ടി. പി. രാമകൃഷ്ണന്‍, എം.എൽ.എ. പ്രകാശനം ചെയ്തു. ഡോ. മാര്‍ട്ടിന്‍ പച്ചാപ്പള്ളി പുസ്തകം സ്വീകരിച്ചു. ഹംസ ആലുങ്കല്‍, പി. കെ. ഗോപി, കരീം യൂസഫ്, പ്രശോഭ് സാകല്യം എന്നിവര്‍ പങ്കെടുത്തു.
യുദ്ധങ്ങള്‍
പേരക്ക ബുക്ക്സ് പ്രസിദ്ധീകരിച്ച കരീം യൂസുഫ് രചിച്ച 'യുദ്ധങ്ങള്‍' എന്ന പുസ്തകം പ്രേംകുമാര്‍ പ്രകാശനം ചെയ്തു. പ്രശോഭ് സാകല്യം പുസ്തകം സ്വീകരിച്ചു. എം. ജഷീന, ഹംസ ആലുങ്ങല്‍, പി. കെ. ഗോപി, ഡോ. മാര്‍ട്ടിന്‍ പയ്യാപ്പള്ളി എന്നിവര്‍ പങ്കെടുത്തു.
യാത്ര, അനുഭവം, എഴുത്ത്'
യെസ് പ്രസ് ബുക്ക്സ് പ്രസിദ്ധീകരിച്ച തസ്മിന്‍ ഷിഹാബ്, സുരേഷ് കീഴില്ലം എന്നിവര്‍ രചിച്ച ' യാത്ര, അനുഭവം, എഴുത്ത്' എന്ന പുസ്തകം ഡോ. കെ. വി. മോഹന്‍കുമാര്‍ ഐ.എ.എസ്. (റിട്ട.) പ്രകാശനം ചെയ്തു. ഉണ്ണി അമ്മയമ്പലം പുസ്തകം സ്വീകരിച്ചു.