'പച്ചത്തുരുത്തിലെ അത്ഭുതമാമനും കുട്ട്യോളും' പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രകാശനം ചെയ്തു.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് പ്രകാശനം ചെയ്ത പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് റിപ്പോര്‍ട്ട്. | ഭാഗം: 05
വായനയുടെ മഹോത്സവമായ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം പുസ്തക പ്രകാശനങ്ങളുടെ കൂടി വേദിയായി മാറിയത് വായനക്കാര്‍ക്ക് സമ്മാനിച്ചത് തുല്യതയില്ലാത്ത ഹൃദ്യാനുഭവമാണ്. നൂറ്റമ്പിതിലേറെ പുസ്തകങ്ങളാണ് വിവിധ വേദികളിലായി പ്രകാശനം നിര്‍വഹിക്കപ്പെട്ടത്. കേവല പുസ്തക പ്രകാശനം മാത്രമല്ല, പുസ്തകത്തെ കുറിച്ച ചര്‍ച്ചക്കും വേദിയില്‍ ഇടമുണ്ടാകുന്നു എന്നതാണ് ആറെ ശ്രദ്ദേയം. പ്രശസ്ത എഴുത്തുകാരോടൊപ്പം പുസ്‌കത്തിന്റെ രചയിതാവിന്റെ സാന്നിദ്ധ്യവും പ്രകാശനത്തിന് മാറ്റുകൂട്ടുന്നു. 256 സ്റ്റാളുകളിലായി 164 പ്രസാധകരാണ് പുസ്തകോത്സവത്തിന്റെ ഭാഗമായത്.
ഇരുപത്തഞ്ച് പുസ്തകങ്ങളുടെ പ്രകാശന റിപ്പോര്‍ട്ട്
എച്ച്. & സി. പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച അബ്ദുള്‍ ലത്തീഫ് മാറഞ്ചേരി രചിച്ച 'നീളെ തുഴഞ്ഞ ദൂരങ്ങള്‍' എന്ന പുസ്തകം ബഹു.നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ പ്രകാശനം ചെയ്തു. ശ്രീകണ്ഠന്‍ കരിക്കകം പുസ്തകം സ്വീകരിച്ചു. എം. എസ്. ഇര്‍ഷാദ്, ഡോ. നസ്റിന്‍ എന്നിവര്‍ പങ്കെടുത്തു.
കണ്ടതും കേട്ടതും
ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച മഹ്‌മൂദ് മാട്ടൂല്‍ രചിച്ച 'കണ്ടതും കേട്ടതും' എന്ന പുസ്തകം ജോര്‍ജ്ജ് ഓണക്കൂര്‍ പ്രകാശനം ചെയ്തു. എം. വിജിൻ, എം.എൽ.എ. പുസ്തകം സ്വീകരിച്ചു. പന്ന്യന്‍ രവീന്ദ്രന്‍. സജിനി എസ്., സുധാകരന്‍ ചന്തവിള, കെ. വി. അബ്ദുള്ളകുട്ടി ഹാജി, ഫിര്‍ദാസ് കായല്‍പുറം, ബാബു വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.
'പകർച്ചവ്യാധികളുണ്ടാക്കുന്ന സ്ട്രെസ്'
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ. പി. കെ. ജയറസ് രചിച്ച 'പകർച്ചവ്യാധികളുണ്ടാക്കുന്ന സ്ട്രെസ്' എന്ന പുസ്തകം എ.പി. എം. മുഹമ്മദ് ഹനീഷ് (ആരോഗ്യവകുപ്പ് സെക്രട്ടറി) പ്രകാശനം ചെയ്തു. ഡോ. അരുണ്‍ പി. വി പുസ്തകം സ്വീകരിച്ചു.
ഓള്‍ഡ് ലാങ്ങ്സൈന്‍
സൈന്ധവ ബുക്ക്സ് പ്രസിദ്ധീകരിച്ച പ്രൊഫ. ജയലക്ഷ്മി രചിച്ച 'ഓള്‍ഡ് ലാങ്ങ്സൈന്‍ ' എന്ന പുസ്തകം ഡോ. മ്യൂസ്‍മേരി ജോര്‍ജ്ജ് പ്രകാശനം ചെയ്തു. ഡോ. ശാരദാദേവി പുസ്തകം സ്വീകരിച്ചു. റ്റി. ജി. വിജയകുമാര്‍, പ്രസന്നന്‍ ആനിക്കാട്, കെ. ജി. അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
'പർദയിട്ടവളെ ചുംബിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ '
മൈത്രി ബുക്ക്സ് പ്രസിദ്ധീകരിച്ച ഡോ എം.എ സിദ്ധിഖ് രചിച്ച 'പർദയിട്ടവളെ ചുംബിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ' എന്ന പുസ്തകം വി ഷിനിലൽ പ്രകാശനം ചെയ്തു. സതീഷ് കിടാരക്കുഴി പുസ്തകം സ്വീകരിച്ചു. ഡോ ഷിജു ഖാൻ ,രഹിത മോൾ എന്നിവര്‍ പങ്കെടുത്തു.
പാളം തെറ്റിയവന്റെ കുമ്പസാരങ്ങള്‍
ഗ്രീന്‍ ബുക്ക്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രസിദ്ധീകരിച്ച ഡി. ഷാജി രചിച്ച 'പാളം തെറ്റിയവന്റെ കുമ്പസാരങ്ങള്‍' എന്ന പുസ്തകം സുനില്‍ സി.ഇ പ്രകാശനം ചെയ്തു. ശ്രീജ പ്രിയദര്‍ശന്‍ പുസ്തകം സ്വീകരിച്ചു.
കേരത്തൊഴിലാളരുടെ മാഗ്നാകാർട്ട
പ്രഭാതം ബുക്ക്സ് പ്രസിദ്ധീകരിച്ച അഡ്വ. സഞ്ജീവൻ മാധവൻ രചിച്ച 'കേരത്തൊഴിലാളരുടെ മാഗ്നാകാർട്ട' എന്ന പുസ്തകം ജസ്റ്റിസ് കെ. സുകുമാരന്‍ പ്രകാശനം ചെയ്തു. പ്രൊഫ. എം. ചന്ദ്രബാബു പുസ്തകം സ്വീകരിച്ചു. എസ്. ഹനീഫാറാവുത്തർ, ഡോ. വള്ളിക്കാവ് മോഹൻദാസ്, പ്രൊഫ. എം. ചന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു.
ലൂയിപാസ്ചറും ആധുനിക ശാസ്ത്രവും
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച റെനെ ജൂള്‍സ് ഡ്യൂബോസ് രചിച്ച വി. വി. കെ. പൊതുവാള്‍ പരിഭാഷപ്പെടുത്തിയ 'ലൂയിപാസ്ചറും ആധുനിക ശാസ്ത്രവും ' എന്ന പുസ്തകം എ.പി. എം. മുഹമ്മദ് ഹനീഷ് (ആരോഗ്യവകുപ്പ് സെക്രട്ടറി) പ്രകാശനം ചെയ്തു. ഡോ. പിയൂഷ് നമ്പൂതിരി പുസ്തകം സ്വീകരിച്ചു.
മഹാമാരികള്‍ നൂറ്റാണ്ടുകളിലൂടെ
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഡോ. സി. വേണുഗോപാല്‍ രചിച്ച 'മഹാമാരികള്‍ നൂറ്റാണ്ടുകളിലൂടെ ' എന്ന പുസ്തകം എ.പി. എം. മുഹമ്മദ് ഹനീഷ് (ആരോഗ്യവകുപ്പ് സെക്രട്ടറി) പ്രകാശനം ചെയ്തു. ഡോ. ഹര്‍ഷകുമാര്‍ കെ. പുസ്തകം സ്വീകരിച്ചു. ഡോ. സത്യന്‍ എം., എന്‍. ജയകൃഷ്ണന്‍, ഡോ. റ്റി. ഗംഗ, ശ്രീകല ചിങ്ങോലി എന്നിവര്‍ പങ്കെടുത്തു.
വക്കം പി. മുഹമ്മദ് മെതീന്‍ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍'
ഗ്രേസ് ബുക്ക്സ് പ്രസിദ്ധീകരിച്ച അബ്ദുറഹ്മാൻ മാങ്ങാട് എഡിറ്റ് ചെയ്ത 'വക്കം പി. മുഹമ്മദ് മെതീന്‍ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍' എന്ന പുസ്തകം വി. പി. ശുഹൈബ് മൗലവി പ്രകാശനം ചെയ്തു. ജനാബ് അജീര്‍ കുട്ടി ഇടവ പുസ്തകം സ്വീകരിച്ചു. എ. എം. നദ്‍വി, പി. മുസ്തഫ, പ്രൊഫ. പി. നസീം, ജനാബ് ബീമാപള്ളി റഷീദ് എന്നിവര്‍ പങ്കെടുത്തു.
കല്പിതകാമിനി
ബാര്‍ട്ടര്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ശ്രീജിത്ത് സാരംഗി രചിച്ച 'കല്പിതകാമിനി ' എന്ന പുസ്തകം ഡോ എം എ സിദ്ദിഖ് പ്രകാശനം ചെയ്തു. മിനി ഉതുപ്പ് പുസ്തകം സ്വീകരിച്ചു. സബീഷ് ഗുരുതിപ്പാല ,മനോജ് മനോഹരൻ എന്നിവര്‍ പങ്കെടുത്തു.
ഒറ്റ മനുഷ്യർ
ജോർജ് ഓണക്കൂർ സംയോജകനായ തെളിനീർ ബുക്ക്സ് പ്രസിദ്ധീകരിച്ച 'ഒറ്റ മനുഷ്യർ ' എന്ന പുസ്തകം വിനോദ് വൈശാഖി പ്രകാശനം ചെയ്തു. പകൽക്കുറി വിശ്വൻ പുസ്തകം സ്വീകരിച്ചു.
സിന്ദൂരമണിഞ്ഞ മൗനം
പകൽക്കുറി വിശ്വൻ സംയോജകനായ തെളിനീര്‍ ബുക്ക്സ് പ്രസിദ്ധീകരിച്ച 'സിന്ദൂരമണിഞ്ഞ മൗനം' എന്ന പുസ്തകം ടി പി ശാസ്‌തമംഗലം പ്രകാശനം ചെയ്തു. വിനോദ് വെള്ളായണി പുസ്തകം സ്വീകരിച്ചു.
ഉറുമ്പ് ജീവിതം
തെളിനീര്‍ ബുക്ക്സ് പ്രസിദ്ധീകരിച്ച മയൂഖി രചിച്ച 'ഉറുമ്പ് ജീവിതം' എന്ന പുസ്തകം വിനോദ് വൈശാഖി പ്രകാശനം ചെയ്തു. ഷിബു കൃഷ്ണൻ സൈരന്ധ്രി പുസ്തകം സ്വീകരിച്ചു.
മൺകട്ടയുടെ വികൃതികൾ
തെളിനീർ ബുക്ക്സ് പ്രസിദ്ധീകരിച്ച ആശ കിഷോർ രചിച്ച "മൺകട്ടയുടെ വികൃതികൾ ' എന്ന പുസ്തകം വിനോദ് വെള്ളായണി പ്രകാശനം ചെയ്തു. അമ്മിണി കുട്ടൻ പുസ്തകം സ്വീകരിച്ചു.
അക്ഷരക്കനവുകൾ
തെളിനീർ ബുക്ക്സ് പ്രസിദ്ധീകരിച്ച ഗ്രെയ്‌സ് മെർലിൻ രചിച്ച 'അക്ഷരക്കനവുകൾ' എന്ന പുസ്തകം പകൽക്കുറി വിശ്വൻ പ്രകാശനം ചെയ്തു. ഷീല ദാസ് പാറ്റൂർ പുസ്തകം സ്വീകരിച്ചു. സുമ രാമചന്ദ്രൻ, ദീപ്തി ജെ എസ്, കെ. ആർ. മോഹൻദാസ് എന്നിവര്‍ പങ്കെടുത്തു.
കാവ്യാംഗന
ബാര്‍ട്ടര്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച സബീഷ് ഗുരുതിപ്പാല രചിച്ച 'കാവ്യാംഗന ' എന്ന പുസ്തകം ഡോ എം എ സിദ്ദിഖ് പ്രകാശനം ചെയ്തു. മിനി ഉതുപ്പ് പുസ്തകം സ്വീകരിച്ചു. മനോജ് മനോഹരന്‍, ശ്രീജിത്ത് സാരംഗി എന്നിവര്‍ പങ്കെടുത്തു.
സ്തീ ചിന്തയും കാഴ്ചയും
സൈന്ധവ ബുക്ക്സ് പ്രസിദ്ധീകരിച്ച ആര്‍. പാര്‍വ്വതിദേവി രചിച്ച 'സ്തീ ചിന്തയും കാഴ്ചയും' എന്ന പുസ്തകം വീണാ ജോര്‍ജ്ജ് (ബഹു. ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി ) പ്രകാശനം ചെയ്തു. ഡോ. രാജശ്രീ വാര്യര്‍ സ്വീകരിച്ചു. കെ.ജി. അജിത്കുമാര്‍, വി. ശിവന്‍കുട്ടി (ബഹു. വിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി) എന്നിവര്‍ പങ്കെടുത്തു.
കേരള ചരിത്രം
അബ്സൊല്യൂട്ട് പബ്ലിക്കേൻസ് പ്രസിദ്ധീകരിച്ച ഡോ.ജോബിൻ എസ് കൊട്ടാരം രചിച്ച 'കേരള ചരിത്രം ' എന്ന പുസ്തകം മധുപാല്‍ പ്രകാശനം ചെയ്തു. രാഹുല്‍ ഈശ്വർ പുസ്തകം സ്വീകരിച്ചു. പി.സി. തോമസ്, റിയാ റോയ് ,ഡോ. സെബിന്‍ എസ്. കൊട്ടാരം, ഡോ കെ വി സുമിത്ര എന്നിവര്‍ പങ്കെടുത്തു.
ഒന്നും അസാദ്ധ്യമല്ല
അബ്സൊല്യൂട്ട് പബ്ലിക്കേൻസ് പ്രസിദ്ധീകരിച്ച ഡോ.ജോബിൻ എസ് കൊട്ടാരം രചിച്ച ' ഒന്നും അസാദ്ധ്യമല്ല' എന്ന പുസ്തകം കെ വി മോഹൻകുമാർ പ്രകാശനം ചെയ്തു. പി.സി. തോമസ് പുസ്തകം സ്വീകരിച്ചു. ഡോ. സെബിന്‍ എസ്. കൊട്ടാരം, ഡോ . കെ. വി സുമിത്ര ,റിയ റോയ് ,രാഹുല്‍ ഈശ്വർ എന്നിവര്‍ പങ്കെടുത്തു.
പ്രിയമുള്ള നോവലുകള്‍
ഹരിതം ബുക്ക്സ് പ്രസിദ്ധീകരിച്ച തകഴി ശിവശങ്കരപിള്ള രചിച്ച 'പ്രിയമുള്ള നോവലുകള്‍ (സമാഹരണം)' എന്ന പുസ്തകം യു. പ്രതിഭ, എം. എല്‍.എ. പ്രകാശനം ചെയ്തു. പ്രദീപ് പനങ്ങാട് പുസ്തകം സ്വീകരിച്ചു. നജാ ഹുസൈന്‍, രാഹുല്‍ എസ്. എന്നിവര്‍ പങ്കെടുത്തു.
ജനനായകന്‍ : ഉമ്മന്‍ചാണ്ടിയുടെ ജീവചരിത്രം
ടെല്‍ബ്രെയ്ന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച റഫീക്ക് പെരുമുക്ക് രചിച്ച, 'ജനനായകന്‍ : ഉമ്മന്‍ചാണ്ടിയുടെ ജീവചരിത്രം' എന്ന പുസ്തകം കെ. ജയകുമാര്‍ ഐ.എ.എസ് (റിട്ട.) പ്രകാശനം ചെയ്തു. ഡോ. എന്‍. ജയരാജ് ( ഗവ. ചീഫ് വിപ്പ്) പുസ്തകം സ്വീകരിച്ചു. ഡോ. മറിയ ഉമ്മന്‍, അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം. എല്‍. എ., കെ. മണികണ്ഠന്‍ (എഡിറ്റര്‍ ടെല്‍ബ്രെയ്ന്‍ ബുക്‌സ്) എന്നിവര്‍ പങ്കെടുത്തു.
ബോധി വൃക്ഷച്ചുവട്ടിൽ
സൈന്ധവ ബുക്ക്സ് പ്രസിദ്ധീകരിച്ച സുദർശൻ കാർത്തികപറമ്പിൽ രചിച്ച 'ബോധി വൃക്ഷച്ചുവട്ടിൽ ' എന്ന പുസ്തകം ടി. പി. ശ്രീനിവാസൻ ഐ. എഫ്. എസ്. പ്രകാശനം ചെയ്തു. ഡോ. വിളക്കുടി രാജേന്ദ്രൻ പുസ്തകം സ്വീകരിച്ചു. എസ്. ദേവകുമാര്‍, രാജീവ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രണയമാനിഫെസ്റ്റോ
മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച ഡോ. സോയ ജോസഫ് രചിച്ച 'പ്രണയമാനിഫെസ്റ്റോ ' എന്ന പുസ്തകം മാത്യു കുഴൽനാടൻ എം.എൽ.എ പ്രകാശനം ചെയ്തു. സി. പി. ജോൺ പുസ്തകം സ്വീകരിച്ചു. എ. എം. രോഹിത്, ഡോ. ഫസല്‍ ഗഫൂര്‍, അനിന്‍ വര്‍ക്കി എന്നിവര്‍ പങ്കെടുത്തു.
പച്ചത്തുരുത്തിലെ അത്ഭുതമാമനും കുട്ട്യോളും
ഹരിതം ബുക്ക്സ് പ്രസിദ്ധീകരിച്ച ടോണി ചിറ്റേട്ടുകളം രചിച്ച 'പച്ചത്തുരുത്തിലെ അത്ഭുതമാമനും കുട്ട്യോളും' എന്ന പുസ്തകം വി.ഡി. സതീശന്‍ എം.എല്‍.എ പ്രകാശനം ചെയ്തു. റോസ് മേരി പുസ്തകം സ്വീകരിച്ചു. ടി ബി ലാൽ പങ്കെടുത്തു.