തോമസ് ജേക്കബ് (മറുമൊഴി) രചിച്ച 'കഥയാട്ടം' പ്രകാശനം ചെയ്തു
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് പ്രകാശനം ചെയ്ത പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് റിപ്പോര്‍ട്ട്. | ഭാഗം: 07
വായനയുടെ മഹോത്സവമായ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം പുസ്തക പ്രകാശനങ്ങളുടെ കൂടി വേദിയായി മാറിയത് വായനക്കാര്‍ക്ക് സമ്മാനിച്ചത് തുല്യതയില്ലാത്ത ഹൃദ്യാനുഭവമാണ്. നൂറ്റമ്പിതിലേറെ പുസ്തകങ്ങളാണ് വിവിധ വേദികളിലായി പ്രകാശനം നിര്‍വഹിക്കപ്പെട്ടത്. കേവല പുസ്തക പ്രകാശനം മാത്രമല്ല, പുസ്തകത്തെ കുറിച്ച ചര്‍ച്ചക്കും വേദിയില്‍ ഇടമുണ്ടാകുന്നു എന്നതാണ് ആറെ ശ്രദ്ദേയം. പ്രശസ്ത എഴുത്തുകാരോടൊപ്പം പുസ്‌കത്തിന്റെ രചയിതാവിന്റെ സാന്നിദ്ധ്യവും പ്രകാശനത്തിന് മാറ്റുകൂട്ടുന്നു. 256 സ്റ്റാളുകളിലായി 164 പ്രസാധകരാണ് പുസ്തകോത്സവത്തിന്റെ ഭാഗമായത്.
ഇരുപത്തഞ്ച് പുസ്തകങ്ങളുടെ പ്രകാശന റിപ്പോര്‍ട്ട്
ജനപ്രിയതയുടെ ചരിത്രരേഖകള്‍
ഹരിതം ബുക്ക്സ് പ്രസിദ്ധീകരിച്ച ഡോ.ജോണ്‍സണ്‍ മാലാഖി രചിച്ച 'ജനപ്രിയതയുടെ ചരിത്രരേഖകള്‍ -മുട്ടത്തുവര്‍ക്കിയുടെ കഥാലോകത്തില്‍' എന്ന പുസ്തകം ഡോ. എൻ. ജയരാജ്, (ബഹു. ഗവ. ചീഫ് വിപ്പ്) പ്രകാശനം ചെയ്തു. റോയ് പി. തോമസ് പുസ്തകം സ്വീകരിച്ചു. പ്രൊഫ. മാത്യു മുട്ടം, രാഖി ആര്‍. ആചാരി, ഇ. ആര്‍ ഉണ്ണി എന്നിവര്‍ പങ്കെടുത്തു.
ശ്രീകൃഷ്ണൻ
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിദ്ധീകരിച്ച കല്ലൂർ എസ്. പദ്മനാഭ പിള്ള രചിച്ച 'ശ്രീകൃഷ്ണൻ' എന്ന പുസ്തകം കെ. അനന്തഗോപൻ പ്രകാശനം ചെയ്തു. ഡോ. ലക്ഷ്മി ദാസ് പുസ്തകം സ്വീകരിച്ചു. എസ്. എസ് . ജീവൻ, ജി. സുന്ദരേശൻ, ബി.എസ്.പ്രകാശ്, ജി. ബൈജു, ആർ. അജിത്കുമാർ, സി. എന്‍. രാമന്‍, റ്റി. കെ. സുബ്രഹ്മണ്യൻ, ബി. മധുസൂദനൻ നായർ, ഡോ. ആര്‍. മധുദേവന്‍ എന്നിവര്‍ പങ്കെടുത്തു.
നല്ല വിദ്യാർഥിയാകാം
പേരക്ക ബുക്ക്സ് പ്രസിദ്ധീകരിച്ച ഹംസ ആലുങ്ങൽ രചിച്ച 'നല്ല വിദ്യാർഥിയാകാം' എന്ന പുസ്തകം കെ. കെ. രമ പ്രകാശനം ചെയ്തു. എന്‍. എന്‍. സുരേന്ദ്രന്‍ പുസ്തകം സ്വീകരിച്ചു. ഡോ. അനീസ് തരുവണ പങ്കെടുത്തു.
എഴുത്ത് കാലം വായന
സൈകതം ബുക്ക്സ് പ്രസിദ്ധീകരിച്ച മ്യൂസ് മേരി ജോർജ്ജ് രചിച്ച 'എഴുത്ത് കാലം വായന' എന്ന പുസ്തകം പി.രാജീവ് (ബഹു. നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി) പ്രകാശനം ചെയ്തു. ജി. എസ്: പ്രദീപ് പുസ്തകം സ്വീകരിച്ചു. ഡോ. എം. സത്യന്‍, സൂജാ സൂസന്‍ ജോര്‍ജ്ജ്, വന്ദന ബി., ഡോ. എന്‍. ജയരാജ് (ചീഫ് വിപ്പ്), ഡോ. എം. എ. സിദ്ദിഖ് എന്നിവര്‍ പങ്കെടുത്തു.
ഏകീകൃത സിവില്‍നിയമം : ഭരണഘടന, രാഷ്ട്രീയം, വിവാദം
യെസ് പ്രെസ് ബുക്ക്സ് പ്രസിദ്ധീകരിച്ച പി. ബി. ജിജീഷ് രചിച്ച 'ഏകീകൃത സിവില്‍നിയമം : ഭരണഘടന, രാഷ്ട്രീയം, വിവാദം ' എന്ന പുസ്തകം പി. രാജീവ് (ബഹു.വ്യവസായവും നിയമവും കയറും വകുപ്പ് മന്ത്രി) പ്രകാശനം ചെയ്തു. ഡോ .സോമൻ പുസ്തകം സ്വീകരിച്ചു. സുരേഷ് കീഴില്ലം ,ഓമന എന്നിവര്‍ പങ്കെടുത്തു.
സനാരി
മനോരമ ബുക്ക്സ് പ്രസിദ്ധീകരിച്ച മാനുവൽ ജോർജ് രചിച്ച 'സനാരി' എന്ന പുസ്തകം ടി. കെ. രാജീവ് കുമാര്‍ (സംവിധായകന്‍) പ്രകാശനം ചെയ്തു. ബി.മുരളി പുസ്തകം സ്വീകരിച്ചു. സണ്ണി ജോസഫ് (മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍) സ്വഗതം ചെയ്തു. ജി. ആര്‍. ഇന്ദുഗോപന്‍ ആശംസ അര്‍പ്പിച്ചു. തോമസ് ഡോമിനിക്ക് (മലയാള മനോരമ പബ്ലിക്കേഷന്‍സ് മേധാവി) ചടങ്ങില്‍ പങ്കെടുത്തു.
നെൽക്കൃഷി സമഗ്രകൈപ്പുസ്തകം
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സുരേഷ് മുതുകുളം രചിച്ച 'നെൽക്കൃഷി സമഗ്രകൈപ്പുസ്തകം' എന്ന പുസ്തകം ശ്രീമതി ആശ. എസ്. കുമാർ പ്രകാശനം ചെയ്തു. ശ്രീമതി ആശ. എസ്. കുമാർ പുസ്തകം സ്വീകരിച്ചു. ഡോ. സത്യന്‍ എം., ഡോ. റ്റി. ഗംഗ , മനീഷ് പി. എന്നിവര്‍ പങ്കെടുത്തു.
കഥയാട്ടം
മനോരമ ബുക്ക്സ് പ്രസിദ്ധീകരിച്ച തോമസ് ജേക്കബ് (മറുമൊഴി) രചിച്ച 'കഥയാട്ടം' എന്ന പുസ്തകം ശശി തരൂര്‍ (ബഹു.എം.പി. )പ്രകാശനം ചെയ്തു. ഷാജി എന്‍. കരുണ്‍ പുസ്തകം സ്വീകരിച്ചു. ജോണ്‍ മുണ്ടക്കയം, കെ. സി. നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
സ്വപ്‌നാടകനായ ജീനിയസ്
ഡേ ബുക്ക്സ് പ്രസിദ്ധീകരിച്ച രാജേഷ് കെ. എരുമേലി രചിച്ച 'സ്വപ്‌നാടകനായ ജീനിയസ് ' എന്ന പുസ്തകം ഡോ. ബിജു പ്രകാശനം ചെയ്തു. ബി. എസ്. രാജീവ് പുസ്തകം സ്വീകരിച്ചു. രാജേഷ് ചിറപ്പാട് പങ്കെടുത്തു.
ചമ്പാവ് അരിയും മൂലധനവും
സൈൻ ബുക്ക്സ് പ്രസിദ്ധീകരിച്ച മാങ്ങാട് രത്നാകരൻ രചിച്ച 'ചമ്പാവ് അരിയും മൂലധനവും ' എന്ന പുസ്തകം ബി. മുരളി പ്രകാശനം ചെയ്തു. മ്യൂസ് മേരി ജോർജ്ജ് പുസ്തകം സ്വീകരിച്ചു. രാജേഷ് ചിറപ്പാട് പങ്കെടുത്തു.
ഇ. എം. എസും ദൈവവും
ഫേബിയൻ ബുക്ക്സ് പ്രസിദ്ധീകരിച്ച സി. അനൂപ് രചിച്ച 'ഇ. എം. എസും ദൈവവും ' എന്ന പുസ്തകം ഡോ. എസ്. നസീബ് പ്രകാശനം ചെയ്തു. കെ. വി. മധു പുസ്തകം സ്വീകരിച്ചു. ബി. മുരളി, കുമാരി ഗാഥ പി. വൈ. എന്നിവര്‍ പങ്കെടുത്തു.
സഫലമീ ചാർധാം യാത്ര
ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരിച്ച എസ്. മോഹൻ രചിച്ച 'സഫലമീ ചാർധാം യാത്ര' എന്ന പുസ്തകം രാമകൃഷ്ണന്‍ നായര്‍ പ്രകാശനം ചെയ്തു. ഉദയചന്ദ്രിക നായർ പുസ്തകം സ്വീകരിച്ചു. ഷൈന കൈരളി, രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
എം. രാജരാജവര്‍മ്മ രചിച്ച 'ലോകാലോകം (വാല്യം 1)
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച എം. രാജരാജവര്‍മ്മ രചിച്ച 'ലോകാലോകം (വാല്യം 1) ' എന്ന പുസ്തകം പി. എ. മുഹമ്മദ് റിയാസ് (ബഹു.പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി ) പ്രകാശനം ചെയ്തു. ജി. എസ്. പ്രദീപ് പുസ്തകം സ്വീകരിച്ചു. ഡോ. സത്യന്‍ എം., എസ്. ആർ. മോഹനചന്ദ്രൻ, അമ്പിളി ടി. കെ, ശ്രീരാജ് കെ. വി. എന്നിവര്‍ പങ്കെടുത്തു.
വാഴ്‌സയിൽ ഒരു ദൈവം
പാപ്പാത്തി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച തമിഴവൻ രചിച്ച്, എസ്. ജയേഷ് പരിഭാഷപ്പെടുത്തിയ 'വാഴ്‌സയിൽ ഒരു ദൈവം ' എന്ന പുസ്തകം വി. കെ. മധു പ്രകാശനം ചെയ്തു. പി. എം. ആർഷോ പുസ്തകം സ്വീകരിച്ചു. അഖിലന്‍ ചെറുകോട്, രാഹുല്‍ എസ്., വി. എസ്. അജിത്ത്, ഡോ. കെ. ബി. സെൽവമണി, അജീഷ് ജി. ദത്തൻ, സന്ദീപ് എന്നിവര്‍ പങ്കെടുത്തു.
ഒരച്ഛന്റെ യാത്രകള്‍
സാമ്രാട്ട് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ചന്ദ്രദാസ് രചിച്ച 'ഒരച്ഛന്റെ യാത്രകള്‍ ' എന്ന പുസ്തകം വി. ആര്‍. സുനില്‍ കുമാര്‍ എം.എല്‍.എ. പ്രകാശനം ചെയ്തു. കെ. ഭാസ്കരന്‍ പുസ്തകം സ്വീകരിച്ചു. ശരത്ത് ബാബു, എസ്. ജെ. ഇളംകുളം, അനില്‍ കുമാര്‍ വി.വി., നിസാര്‍ അഹമ്മദ് , ഷൈലന്‍ എന്നിവര്‍ പങ്കെടുത്തു.
ആയിരം ചിറകുകളുടെ പുസ്തകം
പാപ്പാത്തി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച സുരേഷ് നാരായണന്‍ രചിച്ച, 'ആയിരം ചിറകുകളുടെ പുസ്തകം' എന്ന പുസ്തകം പി. എ. നൃപന്‍ ദാസ് പ്രകാശനം ചെയ്തു. വി. ആര്‍. സുധീഷ് പുസ്തകം സ്വീകരിച്ചു. അഖിലന്‍ ചെറുകോട്, രാഹുല്‍ എസ്., വി. എസ്. അജിത്ത്, ഡോ. കെ. ബി. സെൽവമണി, അജീഷ് ജി. ദത്തൻ, സന്ദീപ് എന്നിവര്‍ പങ്കെടുത്തു.
വെയില്‍ വണ്ടി
പേപ്പർ പബ്ലിക്ക പ്രസിദ്ധീകരിച്ച പ്രവീണ്‍ പ്രിന്‍സ് രചിച്ച 'വെയില്‍ വണ്ടി ' എന്ന പുസ്തകം കെ. ജയകുമാര്‍ ഐ.എ.എസ് (റിട്ട.)പ്രകാശനം ചെയ്തു. അജീഷ് ജി. ദത്തന്‍ പുസ്തകം സ്വീകരിച്ചു. സി. റഹീം, സുനില്‍ സി. ഇ., ടി. ബി. ലാല്‍, നജീബ് കാന്തപുരം എം. എല്‍. എ, വി. ജോയി എം. എല്‍. എ എന്നിവര്‍ പങ്കെടുത്തു.
ലളിതം, ദീപ്തം , സർഗാത്മകം
ബോധി ബുക്ക്സ് പ്രസിദ്ധീകരിച്ച എൻ . എൻ സുരേന്ദ്രൻ രചിച്ച ' ലളിതം, ദീപ്തം , സർഗാത്മകം ' എന്ന പുസ്തകം ഡോ. രാജീവ് കുമാർ) പ്രകാശനം ചെയ്തു. ഡോ. ജെസ്സി നാരായണൻ പുസ്തകം സ്വീകരിച്ചു. വിനോദ് വൈശാഖി , ബിനു ജനാർദ്ദനൻ എന്നിവര്‍ പങ്കെടുത്തു.
മുഹമ്മദ് റാഫി–വെള്ളിത്തിരയിലെ സുവർണനാദം
ഒലീവ് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച സുജാത ദേവ് രചിച്ച് കെ.ടി. സൂപ്പി മൊഴിമാറ്റം ചെയ്ത 'മുഹമ്മദ് റാഫി–വെള്ളിത്തിരയിലെ സുവർണനാദം' എന്ന പുസ്തകം രവി മേനോന്‍ പ്രകാശനം ചെയ്തു. രാജന്‍ പെരിങ്ങനാട് പുസ്തകം സ്വീകരിച്ചു. ഡോ. എം. കെ. മുനീര്‍ എം. എല്‍. എ., ഗിരീഷ് ഒലീവ് എന്നിവര്‍ പങ്കെടുത്തു.
കോസാനി
ഗ്രീന്‍ ലൈന്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ജോസഫ് ജോൺ രചിച്ച 'കോസാനി' എന്ന പുസ്തകം എസ് ജോസഫ്. പ്രകാശനം ചെയ്തു.ഡോ. കവിത ബി.കെ പുസ്തകം സ്വീകരിച്ചു. റ്റി ഡി ജോൺ , രാജേഷ് ചിറപ്പാട് , സന്ധ്യ ഭാസ്കർ , ഷാജി ജോസഫ് , റെജി ഷൈലജ് , ജയചന്ദ്രൻ ആർ , ഷാജു പാറയ്ക്കൽ ,ബിനോയ് പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
കാവി നിറമുള്ള അപ്പൂപ്പൻതാടികൾ
ഗ്രീന്‍ ലൈന്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഷിജു ഏലിയാസ് രചിച്ച 'കാവി നിറമുള്ള അപ്പൂപ്പൻതാടികൾ ' എന്ന പുസ്തകം വി. കെ. ജോസഫ് പ്രകാശനം ചെയ്തു. ഷിബു ചന്ദ് പുസ്തകം സ്വീകരിച്ചു. എസ്. ജോസഫ്, ഡോ. കവിത ബി. കെ., വിൻസെന്റ് പീറ്റർ, റ്റി. ഡി. ജോൺ, ഷാജി ജോസഫ് , റെജി ഷൈലജ്, ഷാജു, ബിനോയ് പ്രസാദ്, സന്ധ്യ ഭാസ്ക്കര്‍ പാറയ്ക്കൽ, രാജേഷ് ചിറപ്പാട്, ജയചന്ദ്രന്‍ ആര്‍. എന്നിവര്‍ പങ്കെടുത്തു.
കനൽ രാവുകൾ
ഗ്രീന്‍ ലൈന്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ബിനോയ് പ്രസാദ് രചിച്ച 'കനൽ രാവുകൾ' എന്ന പുസ്തകം ഷിജു ഏലിയാസ് പ്രകാശനം ചെയ്തു. സന്ധ്യ ഭാസ്ക്കര്‍ പുസ്തകം സ്വീകരിച്ചു. എസ്. ജോസഫ്, ഡോ. കവിത ബി. കെ., വിൻസെന്റ് പീറ്റർ, റ്റി. ഡി. ജോൺ, ഷാജി ജോസഫ് , റെജി ഷൈലജ് , ജയചന്ദ്രൻ ആർ., ഷാജു പാറയ്ക്കൽ, രാജേഷ് ചിറപ്പാട്, എന്നിവര്‍ പങ്കെടുത്തു.
പീറ്റർമാരിസ് ബർഗിലെ വൃദ്ധൻ
ഗ്രീന്‍ ലൈന്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഷാജു പാറയ്ക്കൽ രചിച്ച 'പീറ്റർമാരിസ് ബർഗിലെ വൃദ്ധൻ' എന്ന പുസ്തകം രാജേഷ് ചിറപ്പാട് പ്രകാശനം ചെയ്തു. ബിനോയ് പ്രസാദ് പുസ്തകം സ്വീകരിച്ചു. എസ്. ജോസഫ്, ഡോ. കവിത ബി. കെ., വിൻസെന്റ് പീറ്റർ, റ്റി. ഡി. ജോൺ, സന്ധ്യ ഭാസ്കർ, ഷാജി ജോസഫ് , റെജി ഷൈലജ് , ജയചന്ദ്രൻ ആർ, ഷാജു പാറയ്ക്കൽ എന്നിവര്‍ പങ്കെടുത്തു.
ആത്മപ്രണാമം
ബാർട്ടർ പബ്ലിഷിങ് പ്രസിദ്ധീകരിച്ച മിനി ഉതുപ്പ് രചിച്ച 'ആത്മപ്രണാമം' എന്ന പുസ്തകം ചിറ്റയം ഗോപകുമാര്‍ (ബഹു. ഡെപ്യൂട്ടി സ്പീക്കര്‍) പ്രകാശനം ചെയ്തു. സി. കെ. ഹരീന്ദ്രന്‍ എം. എല്‍. എ പുസ്തകം സ്വീകരിച്ചു. ശ്രീജിത്ത് സാരംഗി പങ്കെടുത്തു.
ഒരു പൂതക്കഥ പോലെ
ബാർട്ടർ പബ്ലിഷിങ് പ്രസിദ്ധീകരിച്ച മൃദുല സി. നാരായണൻ രചിച്ച 'ഒരു പൂതക്കഥ പോലെ' എന്ന പുസ്തകം ചിറ്റയം ഗോപകുമാര്‍ (ബഹു. ഡെപ്യൂട്ടി സ്പീക്കര്‍) പ്രകാശനം ചെയ്തു. സി. കെ. ഹരീന്ദ്രന്‍ എം. എല്‍. എ പുസ്തകം സ്വീകരിച്ചു. ശ്രീജിത്ത് സാരംഗി, മിനി ഉതുപ്പ് എന്നിവര്‍ പങ്കെടുത്തു.