തീറ്റയോ ചീറ്റയോ
താൻ ആരുടേയും റബർ സ്റ്റാമ്പും പാവയുമല്ലെന്ന്, ആർഎസ്എസ് തലവനെ പ്രോട്ടോകോൾ ലംഘിച്ചു കണ്ടതിനു ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | പൊളിറ്റിക്കൽ പാർലർ
ഒരു ഭരണാധികാരിയുടെ മനസിനെ മഥിക്കുന്ന ചിന്തകളെന്തെന്ന് മനസിലാക്കണമെങ്കിൽ അയാളുടെ ഭാഷയും ശരീരഭാഷയും വിശകലനം ചെയ്താൽ മതിയെന്ന് വിശാരദർ പറയാറുണ്ട്.ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരിൽ തന്നെ മോദി യെന്ന പദമുള്ളത്കൊണ്ട് കാര്യങ്ങൾ ഏതൊരാൾക്കും ഊഹിക്കാവുന്നതല്ലേയുള്ളൂ. പണ്ട് ഫ്രാൻസിൽ ലൂയി രാജാക്കന്മാർ നാട് ഭരിച്ചിരുന്ന കാലത്ത് പാവങ്ങളായ കർഷകർക്ക് വിശപ്പകറ്റാൻ, ക്ഷാമം മൂലവും ഭരണത്തിലെ ധൂർത്തിനാലും റൊട്ടി കിട്ടാനില്ലായിരുന്നു. ഈ വാർത്ത ലൂയി രാജാക്കന്മാരുടെ കൊട്ടാരത്തിലെത്തിയപ്പോൾ , രാജ്ഞി പ്രസ്താവിച്ചുവത്രെ: എന്നാലവർ കേക്ക് തിന്നട്ടെ. കേക്ക് അക്കാലത്ത് കൊട്ടാരംവാസികളുടെ രാജകീയഭക്ഷണമായിരുന്നു. കേക്ക് തിന്നട്ടെ എന്ന ഈ വാചകം പിന്നീട് ലോകോത്തര കോമഡിയായി തീരുകയായിരുന്നു.
ഇതൊക്കെ നടന്നത് രാജാക്കന്മാർ നാട് ഭരിച്ചിരുന്ന കാലത്താണെന്നത് നമുക്ക് ആശ്വസിക്കാം. പക്ഷെ സമാനമായതും അവയെ തോൽപ്പിച്ചുകളയുന്നതുമായ കോമഡികളാണ് ഇപ്പോൾ ജനായത്ത ഭരണകൂടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിൽ കേമമാണ് നമ്മുടെ രാജ്യത്തെ കാര്യങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദിജി കഴിഞ്ഞ ദിവസം തൻറെ എഴുപത്തിരണ്ടാം ജന്മദിനം ആഘോഷിക്കുകയുണ്ടായി. വിശേഷപ്പെട്ട ഒരു കാര്യം അദ്ദേഹം ജന്മദിന സമ്മാനമായി രാജ്യത്തിന് സംഭാവന ചെയ്തു. നമീബിയയിൽ നിന്നും കൊണ്ടുവന്ന എട്ടു ചീറ്റകളെ കാടുകളിലേക്ക് തുറന്നുവിട്ടു. എട്ടിൻറെ ഈ പണി മഹത്തായ ഒരു കാര്യമായി ഭരണവിലാസം മാധ്യമങ്ങൾ എഴുതിവിട്ടു. ജനങ്ങൾ ഇവിടെ സംസാരിച്ചുകൊണ്ടിരിക്കുന്നത് തീറ്റയെ കുറിച്ചാണെന്നും ഭരണാധികാരികൾ സംസാരിക്കുന്നത് ചീറ്റ യെകുറിച്ചാണെന്നും ചൂണ്ടിക്കാണിക്കാനാരുമുണ്ടായില്ല. വെണ്ണയാണോ വെടിക്കോപ്പാണോ ഒരു രാജ്യം കൂടുതൽ ഉദ്പാദിപ്പിക്കേണ്ടത് എന്ന ചോദ്യത്തിന് വെടിക്കോപ്പാണ് നമുക്ക് കൂടുതൽ വേണ്ടത് എന്ന തരത്തിലേക്ക് വഴിമാറിസഞ്ചരിക്കുന്ന ഭരണകൂടമാണ് നമുക്കിപ്പോൾ ലഭിച്ചിരിക്കുന്നതെന്ന് വ്യക്തം.
നിയമസഭാ കയ്യാങ്കളികേസിൽ ശിവൻകുട്ടി ഉൾപ്പെടെയുള്ള എല്ലാ പ്രതികളും കോടതിയിൽ കുറ്റം നിഷേധിച്ചു. എത്ര മനോഹരമായി ആചാരങ്ങൾ അല്ലേ.
ഒടുവിൽ, അദ്ദേഹം കഠിനകഠോരമായ ആ തീരുമാനത്തിലേക്ക് നടന്നു പോവുകയായിരുന്നു. പാർട്ടിയിൽ നടന്നുകൊണ്ടിരിക്കുന്ന ജീർണതകളിൽ മനം നൊന്ത് കൊട്ടാരം വിടാനും കുചേലനെ പോലെ തെരുവിലൂടെ അലഞ്ഞുതിരിയുവാനും തീരുമാനിച്ചു. പാർടിക്ക് ഒരു നായകനെ തെരഞ്ഞുള്ള തന്ത്രങ്ങൾക്കും തത്രപാടുകൾക്കുമിടിയിലൂടെയാണ് ഈ ദണ്ഠി യാത്ര. അധികാരക്കൊതി മൂത്ത് പാർടിയിൽ വിള്ളലുണ്ടാക്കുകയും പാരവെപ്പിന് കൊടിപിടിക്കുകയും നേരം വെളുത്ത് കോഴികൂകുംമുമ്പ് പാർടി വിടുകയുമൊക്കെ ചെയ്യുന്ന വാർധക്യനേതൃത്വത്തോടുള്ള അടങ്ങാത്ത ദേഷ്യമാണ് , കന്യാകുമാരി മുതൽ കാശ്മീരം വരേ ദേശീയപാതയിലൂടെ വെയിലേറ്റ് വാടുന്നതിന് രാഹുലിന് ഇന്ധനമേകുന്നത്. എന്നിട്ട് ആ നേതാവിൻറെ കൂടെ തന്നെ അവരും വന്ന് നടന്ന് പല്ലിളിച്ച്കാണിക്കുകയാണ്. ഇവിടെ ചിലർ ചോദിക്കുന്നുണ്ടല്ലോ. കോൺഗ്രസിന് സ്വാധീനമുള്ള മേഖലയിലൂടെയാണ് ജോഡോ ജോറായി നടക്കുന്നത് എന്ന് . അതെ. കോൺഗ്രസ് അധികാരക്കൊതിയാന്മാരോടുള്ള പ്രതിഷേധം അവർക്ക് സ്വാധീനമുള്ള സ്ഥലത്ത് തന്നെയല്ലേ നടത്താൻ സാധിക്കുകയുള്ളൂ. ചുവടുകളൊന്നിപ്പിക്കാനുള്ള നടത്തം, വഴിക്ക് വെച്ച് തന്നെ പിഴച്ചു. ഗോവയിലെ 8 എംഎൽഎമാർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ദൈവം പറഞ്ഞു ഞാൻ കേട്ടു എന്നാണ് അതിനെകുറിച്ച് നേതാവ് പ്രതികരിച്ചത്. യാത്ര പുരോഗമിക്കുന്തോറും കൂടെ നടക്കുന്ന എത്രപേർക്ക് അപ്രകാരം ദൈവവിളിയുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം. ജോഡോ യാത്രയുടെ സ്വീകരണതോരണങ്ങളിൽ ചിലർ സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രം ചാർത്തിയപ്പോൾ ഗാന്ധിജിയുടെ അടുത്ത് സവർക്കറുടെ ചിത്രവും കൂടി സ്ഥാപിച്ചു. തൃശൂരിലെ കോൺഗ്രസ് ഓഫീസിനാകട്ടെ മോഡി പിടിപ്പിക്കുന്നതിൻറെ ഭാഗമായി കാവി നിറം തന്നെ വാരിപൂശി. ഭാവി മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകളായിരിക്കും.
കേരളത്തിലെ നിരത്തുകൾ വാഴുന്നതിപ്പോൾ തെരുവുനായ്ക്കളാണല്ലോ.
പിണറായി കർണാടകത്തിൽ പോയതു പോലെ എന്ന പ്രയോഗം ഇപ്പോൾ പ്രസിദ്ധമായിരിക്കുകയാണ്.
അവയിലിടക്കായി കാണപ്പെടുന്ന പടുകൂറ്റൻ കുഴികളിലാണ് നായ്ക്കൾ പമ്മിയിരിക്കുന്നത്. കുരയും കുഴിയും കേരളീയർക്കിപ്പോൾ വലിയ അങ്കലപ്പായി മാറികൊണ്ടിരിക്കുകയാണ്. കുഴിയിൽ വീണ് കേരളീയർ മരണം വരിച്ച സന്ദർഭത്തിലാണ് ന്നാ താൻ പോയി കേസ് കൊട് എന്ന സിനിമ കേരളത്തിൽ ഹിറ്റായത്. സിനിമ കേരളത്തിലെ പൊതുമരാമത്ത് മന്ത്രിക്കെതിരാണെന്ന് സ്വയം മനസിലാക്കിയെടുത്ത ചിലർ സിനിമക്കെതിരെ ചന്ദഹാസമിളക്കി ആവിഷ്കാരസ്വാതന്ത്ര്യത്തോടുള്ള അവരുടെ പ്രതിബദ്ധതെ തെളിയിച്ചു. സമാനമായ ഹാലിളക്കമാണ് കുഴികളും നായകളും അടക്കിവാണ നിരത്തിലൂടെ രാഹുൽ നയിക്കുന്ന ജോഡോയോടും ഇടതുപക്ഷം നടത്തുന്നത്. ജാഥ കേരളത്തിലൂടെ എന്തിനാ ഇത്രയും ദിവസം നടക്കുന്നത് എന്നാണ് അവർ ചോദിക്കുന്നത്. കന്യാകുമാരിയിൽ നിന്ന് കടലിലൂടെ കറങ്ങിപ്പോവുന്നതാണത്രെ നല്ലത്.. കേരളമിങ്ങനെ നീളത്തിൽ കിടക്കുന്നതിന് രാഹുൽ ഗാന്ധിയെ എന്തിന് പഴിക്കണം സർ.
പിണറായി കർണാടകത്തിൽ പോയതു പോലെ എന്ന പ്രയോഗം ഇപ്പോൾ പ്രസിദ്ധമായിരിക്കുകയാണ്. അങ്ങോട് ചെന്നാണ് കർണാടക മുഖ്യനെ കണ്ടത്. രാത്രിയാത്ര നിരോധനവും കർണാടകത്തിലേക്കുള്ള തീവണ്ടിപാത പദ്ധതിയും ചർച്ചചെയ്യുന്ന വേളയിൽ കർണാടക പച്ചക്കൊടി കാണിക്കാതെ സിപിഎമ്മിനിഷ്ടപ്പെട്ട ചുവപ്പികൊടിയെടുത്തു വീശി. പറഞ്ഞകാരണം പരിസ്ഥിതിക്കേൽപ്പിക്കുന്ന ആഘാതം. അതൊന്നും തിരിച്ചറിയാനുള്ള വിവേകം നമ്മുടെ മുഖ്യനില്ലാതായി പോയി. ഒന്നും നേടാതെയദ്ധേഹം തിരിച്ചെത്തുകയും ചെയ്തു.
നിയമസഭാ കയ്യാങ്കളികേസിൽ ശിവൻകുട്ടി ഉൾപ്പെടെയുള്ള എല്ലാ പ്രതികളും കോടതിയിൽ കുറ്റം നിഷേധിച്ചു. എത്ര മനോഹരമായി ആചാരങ്ങൾ അല്ലേ. നിയമസഭയിൽ വന്ന് പൊതുജനങ്ങൾ മുതൽ നശിപ്പിച്ചെന്ന് എന്തായാലും പറയാൻ പറ്റൂല്ല. പകരം പ്രതികളായി പാർട്ടിക്കാരെ കൊടുക്കാനും പറ്റൂല്ല. പതിവ് പ്രതിരോധ സിദ്ധാന്തവുമായി ഇ.പി ജയരാജൻ രംഗത്തുവന്നിട്ടുണ്ട്. നിയമസഭയിൽ നടന്നത് അക്രമത്തെ ചെറുക്കാനുള്ള നടപടിയായിരുന്നുവെന്നാണ് അദ്ദേഹം മൊഴിയുന്നത്. ഇൻഡിഗോയിൽ സഖാവ് ചെയ്തതും അതായിരുന്നല്ലോ. സഖാവിന് കുറ്റാന്വേണത്തിൽ ഒരു ത്രില്ലുള്ളതായാണെന്ന് തോന്നുന്നത്.
താൻ ആരുടേയും റബർ സ്റ്റാമ്പും പാവയുമല്ലെന്ന്, ആർഎസ്എസ് തലവനെ പ്രോട്ടോകോൾ ലംഘിച്ചു കണ്ടതിനു ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ കേട്ടതിൻറെ ഞെട്ടലിൽ പാർലർ പൂട്ടി നയതന്ത്ര പിൻവാങ്ങട്ടെ.