Quantcast
MediaOne Logo

നയതന്ത്ര

Published: 28 Aug 2022 10:26 AM GMT

ആകെ കൊയപ്പത്തിലായി

നിയമസഭിയിലൊക്കെ ഈ കേരളസഭ നടന്നതുകാരണം മൈക്കിനൊക്കെ നല്ല ഒച്ചയാണെന്നത് അംഗങ്ങളുണ്ടോ അറിയുന്നു | പൊളിറ്റിക്കൽ പാർലർ

ആകെ കൊയപ്പത്തിലായി
X

അമ്മായീന്റെ മോളെ ഞാൻ നിക്കാഹ് കയിച്ചിട്ടാകെ കൊയപ്പത്തിലായ്......

ഈ പാട്ടിപ്പോൾ പാർലറിൽ ഹിറ്റാണ്. നമ്മുടെ മുൻ ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചർ നിയമസഭയിൽ ആത്മഗതമയി പാടിയതും ഇത് തന്നെയാണല്ലോ. യു.ഡി.എഫിനൊപ്പം ദീർഘകാലമായി ഒട്ടിനിൽക്കുന്ന ലീഗിനെ തോൽപ്പിക്കാൻ, കുഞ്ഞാപ്പക്ക് പകരം ഒരു കൊച്ചാപ്പ വേണമെന്നത് പാർട്ടികോൺഗ്രസ് പ്രമേയമെന്ന വണ്ണം, പ്രാധ്യന്യത്തോടെയാണ് പിണറായി സഖാവ് മനസിൽ വേവിച്ചത്. പലപ്പോഴും പിണറായിയുടെ പാസ് വേർഡായി ഡോ. കെ.ടി ജലീൽ മാറുന്നതിന് ഈ വേവ് കാരണമായി. ഇത് ദഹിക്കാത്ത് പലരും പാർട്ടിയിലുണ്ടായിരുന്നു. എന്നിട്ടും 2016 ൽ വിജയൻ നയിച്ച നവകേരളയാത്രയിൽ സ്ഥിരാംഗമെന്ന മുന്നണിപ്പോരാളിയാകാൻ പല പോളിറ്റ് ബ്യൂറോയംഗങ്ങളും, കൊതിച്ചെങ്കിലും പാർട്ടി വിധിച്ചത് സഖാവ് കെ.ടി യെ യായിരുന്നു. അത് പിന്നെ തെരഞ്ഞെടുപ്പ് ജയം വഴി മന്ത്രിയാകുന്നതിലും കലാശിച്ചു. ആള് ഡോക്ടറാണെങ്കിലും പറയുന്ന കാര്യങ്ങളുടെ മഹത്വം ജനങ്ങൾക്ക് വേണ്ടത്ര മനസ്സിലാകാതെ പോവുകയാണ് പതിവ്. മന്ത്രി സ്ഥാനം രാജിവെക്കുന്നതിലും, ഇടതുപക്ഷ സർക്കാരിന്റെ രണ്ടാംവരവിൽ പ്രത്യേകിച്ചു പണിയില്ലാതെ ഇരിക്കുന്നതിലും , നാക്കുപിഴകൾ കാരണമായി. ഒടുവിലാണിപ്പോൾ പാർട്ടിയുടെ മനസിലിരിപ്പ് ടീച്ചറുടെ ആത്മഗതത്തിലൂടെ ബഹിർഗമിച്ചത്. നിയമസഭിയിലൊക്കെ ഈ കേരളസഭ നടന്നതുകാരണം മൈക്കിനൊക്കെ നല്ല ഒച്ചയാണെന്നത് അംഗങ്ങളുണ്ടോ അറിയുന്നു. 'എല്ലാം ശരിയാക്കിത്തരാമെന്ന്' പറഞ്ഞ് ഭരണത്തിലേറിയ പാർട്ടിയുടെ ടാഗ് ലൈനായിപ്പോൾ, 'ആകെ കുഴപ്പിത്തിലായല്ലോ' എന്ന വാക്ക് പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ടീച്ചറുടെ വാചകത്തോട്, 'തലപോയാലും ആരേയും കൊയപ്പത്തിലാക്കൂല്ലാന്ന്' എഫ്. ബിയിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്, ഡോ. കെ.ടി. ഇങ്ങിനെ തൊടുന്നതിനെല്ലാം അപ്പപ്പോൾ പ്രതികരിച്ചു വിവാദമുണ്ടാക്കാൻ പോയാൽ ടിയാന്റെ ഫേസ്ബുക്കിന്റെ ഫ്യൂസ് ഊരേണ്ടി വരും.


ദില്ലിയിലെ അക്ബർ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്ത് നിന്നിപ്പോൾ നേതാക്കൾ പടിയിറങ്ങികൊണ്ടിരിക്കുകയാണ്. പരമ്പരാഗതമായി അവിടെയിരുന്ന് മൂടുറച്ചപോയവർ , കയ്യിൽ കിട്ടിയ കെട്ടും ഭാണ്ഠവുമായി ഇറങ്ങാൻ തക്കം പാർത്തു തുടങ്ങിയിട്ട് നാളു കുറച്ചായി.


വിഴിഞ്ഞത്തിപ്പോൾ എന്തോ കൊയപ്പം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പ്രളയകാലത്ത് കേരളത്തിന്റെ സൈന്യം എന്ന സ്തുതിവചനം ഏറ്റുവാങ്ങിയ മത്സ്യത്തൊഴിലാളികൾ, അവിടെ കടലിലറങ്ങി സമരം ചെയ്തുവരികയാണ്. കടലും തീരവും സംരക്ഷിക്കാനുള്ള ആ സമരത്തിൽ, മുഴുവൻ പുറത്തുള്ളവരാണെന്നാണ് പാർട്ടിയുടെ വ്യാഖ്യാനം. ഭരണത്തെ തകർക്കാനുള്ള പരിപ്പാണവിടെ വേവിക്കുന്നത് എന്നാണ് സൈബർ പോരാളികളുടെ കണ്ടുപിടുത്തം. ഇതിൽ ക്ഷുഭിതരായ കടലിന്റെ മക്കൾ ഇരട്ടച്ചങ്കനെ തൂത്ത് തരിപ്പണണമാക്കി കണ്ണൂരിലേക്ക് പറഞ്ഞയച്ചാലും ഈ സമരം ജയിച്ചിട്ടേ അടങ്ങൂവെന്ന് പ്രവചിച്ചിച്ചത് എന്ത് കണ്ടിട്ടാണെന്ന് നയതന്ത്രക്ക് ഒരു നിശ്ചയവുമില്ല.

ഗവർണർ ചാണിന് ചാണായും മുഴത്തിന് മുഴമായും കേരളഭരണത്തെ കൊയപ്പത്തിലാക്കി കൊണ്ടിരിക്കുകയാണ്. ഇടതുപക്ഷസർക്കാർ സർവ്വകലാശാലകളിൽ നടത്തിയതായി പറയപ്പെടുന്ന ബന്ധുനിയമനങ്ങളിൽ സമഗ്രാന്വേണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സ്വന്തം നിലയിൽ ഗവർണർ. ഗവർണരുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന ബില്ല് ചുട്ടെടുക്കാനാണിപ്പോൾ തിരക്കിട്ട് നിയമസഭ തന്നെ മുഖ്യൻ വിളിച്ചുചേർത്തിരിക്കുന്നത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ രണ്ടു വർഷം കൂടുമ്പോൾ നിലവിലുള്ളവരെ സഖാക്കളെ മാറ്റി പുതിയവരെ നിയമിച്ചുവരികയാണ്. എല്ലാവർക്കും തൊഴിൽ കിട്ടാനുള്ള സോഷ്യലിസ്റ്റ് ശൈലിയാണിതിന്റെ പുറകിലാണെന്നാണെല്ലാവരും വിചാരിച്ചിരുന്നത്. കേഡർ സഖാക്കളെല്ലാം ആജീവനാന്ത പെൻഷനുറപ്പിക്കാനുള്ള പദ്ധതിയാണിതെന്നാണ് ഗവർണറിപ്പോൾ ആരോപിക്കുന്നത്. ഗവർണറും സർക്കാരും തമ്മിലുള്ള ഈ തല്ലുമാലയിൽ പാർലറിലിരുന്ന് നയതന്ത്ര എന്തെങ്കിലും അഭിപ്രായം പറയാതിരിക്കുന്നതാവും ഉചിതം. എന്തായാലും കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ക്രിമിനലാണ് എന്നൊക്കെ പറയുന്ന ഗവർണറുടെ വാചകങ്ങൾ , വാക്കും കീറച്ചാക്കുമെന്ന കണക്കെ വെറും വാറോലയാകാനാണ് സാധ്യത.

ദില്ലിയിലെ അക്ബർ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്ത് നിന്നിപ്പോൾ നേതാക്കൾ പടിയിറങ്ങികൊണ്ടിരിക്കുകയാണ്. പരമ്പരാഗതമായി അവിടെയിരുന്ന് മൂടുറച്ചപോയവർ , കയ്യിൽ കിട്ടിയ കെട്ടും ഭാണ്ഠവുമായി ഇറങ്ങാൻ തക്കം പാർത്തു തുടങ്ങിയിട്ട് നാളു കുറച്ചായി. അടുത്ത തെരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ ഗതി തിരുനക്കരെ തന്നെയാകുമെന്ന് ദേശിയ നേതാക്കൾ നേരത്തെ ഗ്രഹിച്ചുതുടങ്ങിയിട്ടുണ്ട്. അപ്രകാരം ഘ്രാണശേഷിയുള്ളതുകൊണ്ടാണല്ലോ അവർ ദേശീയനേതാക്കളായി വാഴ്ത്തപ്പെട്ടത്. ഭരണത്തിലിരിക്കുന്നവരുടെ പെട്ടിപിടിച്ചു നേതാവായവർക്കിപ്പോൾ കാര്യമായ പണിയൊന്നുമില്ലല്ലോ. അതിനാൽ കാവി പെട്ടി പിടിക്കാനുള്ള പുറപ്പാടിലാണ് മിക്കവാറും നേതാക്കൾ. സോണിയയും മക്കളും വിദേശത്തുപോയ തക്കത്തിന് പാർട്ടി വിട്ട് ഗുലാം നബി കാശ്മീരിലേക്ക് വണ്ടി കയറിയിട്ടുണ്ട്. ഇനിയേത് വണ്ടിയിലും വലയിലുമാണയാൾ തിരിച്ചവരുന്നതെന്ന് കാത്തിരുന്ന് കാണാം. കോൺഗ്രസിൽ ചേക്കേറിയ സിംഹാസനത്തിന്റെ തഴമ്പ് പുറകിൽ മുദ്രണം ചെയ്ത ഈ കടൽക്കിഴവന്മാർക്കൊന്നും അധികാരമില്ലാതെ അരമണിക്കൂർ ഒരു സ്ഥലത്തിരിക്കാൻ കഴിയില്ലെന്നതാണ് വസ്തുത. അതിലൊക്കെ മാതൃക നമ്മുടെ എ.കെ ആൻറണി തന്നെ . വിശ്രമജീവിതമെന്ന് പറഞ്ഞു തിരുവനന്തപുരത്തേക്ക് ഒരൊറ്റ പറക്കൽ. ഒരു ദേശാടനപക്ഷിയുടെ രക്ഷപെടൽ എന്ന ആത്മകഥ പുറത്തിറക്കുന്നത് എന്നാണോ ആവോ. അടുത്ത തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ നിശ്ചയിക്കാനുള്ള ബൈഠക്കുകളാണ് പാർട്ടി നടത്തുന്നതെന്നാണ് സതീശൻ ഇവിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്. തൽക്കാലം അവര് ആദ്യം പാർട്ടിക്ക് ഒരു പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാൻ പഠിക്കട്ടെയെന്നാണ് നാട്ടിലെ വോട്ടർമാർ മുറുമുറുക്കുന്നത്. പ്രസിഡണ്ട് സ്ഥാനത്ത് നിന്നും ആരോടും പറയാതെയാണല്ലോ രാഹുൽ പടിയിറങ്ങിയത്. അതേ പടിയിറക്കം നേതാക്കൾ ഇപ്പോൾ പാർട്ടിയിൽ നിന്നാക്കുന്നുവെന്ന് മാത്രം.

അതാ സഖാവ് കാനത്തിന്റെ പ്രസ്താവന വരുന്നുണ്ട്. ഇതൊരുപദേശമാണ്. ഒരു മുന്നണിയാകുമ്പോൾ അതിന്റെ സുഖദു:ഖങ്ങൾ സഖാക്കൾ തുല്യമായി പങ്കിട്ടെടുക്കണമെന്നാണ് , സിപിഐ സമ്മേളനത്തിലെ , സിപിഎം വിമർശനങ്ങളോടുള്ള നേതാവിന്റെ പ്രതികരണം. ഇത്തരമൊരു മിതവും മാന്യവുമായ പ്രസ്താവന വന്നതിന്റെ ഉൽസാഹത്തിൽ കൊയപ്പിത്തിലായവരുടെ സുവിശേഷം ഇവിടെ നിറുത്തട്ടെ. അഭിവാദ്യങ്ങൾ.


TAGS :