Quantcast
MediaOne Logo

ആദം അയ്യൂബ്

Published: 12 July 2024 10:25 AM GMT

അശ്വത്ഥാമാവില്‍ സുകുമാരനെ മാറ്റി മാടമ്പിനെ നായകനാക്കിയതിന് പിന്നില്‍

പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സഹപാഠികളായിരുന്ന മധു അമ്പാട്ട്, ഷാജി എന്‍. കരുണ്‍, കെ.ആര്‍ മോഹനന്‍ എന്നിവരെ കുറിച്ചുള്ള ഓര്‍മകള്‍. ഒപ്പം കെ.ആര്‍ മോഹനന്റെ 'അശ്വത്മാവ്' സിനിമയിലെ പിന്നാമ്പുറക്കഥകളും. | ആദം അയ്യൂബിന്റെ സിനിമാ ജീവിതം - വൈഡ് ആംഗിള്‍: 36

അശ്വത്ഥാമാവില്‍ സുകുമാരനെ മാറ്റി മാടമ്പിനെ നായകനാക്കിയതിന് പിന്നില്‍
X

കാലപ്രവാഹത്തില്‍ കാലഹരണപ്പെട്ട ഓര്‍മകളെ പൊടി തട്ടിയെടുക്കുമ്പോള്‍, ചില സംഭവങ്ങള്‍ വിസ്മൃതിയില്‍ ആണ്ടുപോവുകയും, ഓര്‍മകളുടെ പരമ്പര അവയെ ചാടിക്കടന്നു മുന്നോട്ടു പോവുകയും ചെയ്യുന്നു. എന്നാല്‍, പെട്ടെന്ന് ചില വ്യക്തികളെയോ സംഭവങ്ങളെയോ പരാമര്‍ശിക്കുമ്പോള്‍, ആ ഇരുള്‍ മൂടിയ ഓര്‍മകള്‍ വീണ്ടും ദീപ്തമാവുന്നു. കഴിഞ്ഞ ലക്കത്തില്‍ പവിത്രന്റെ 'യാരോ ഒരാള്‍' എന്ന സിനിമയുടെ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍, അതിന്റെ ക്യാമറാമാന്‍ ആയിരുന്ന മധു അമ്പാട്ടിന്റെ പേര് പരാമര്‍ശിച്ചു പോവുക മാത്രമാണ് ചെയ്തത്. എന്നാല്‍, അദ്ദേഹവുമായി ബന്ധപ്പെട്ട ചില നല്ല ഓര്‍മകള്‍ വായനക്കാരുമായി പങ്കുവെക്കാനുണ്ട്.

പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സഹപാഠികള്‍ ആയിരുന്ന ക്യാമറാമാന്മാരായ മധു അമ്പാട്ടും ഷാജി എന്‍. കരുണും പൂനയില്‍ നിന്ന് മദിരാശിയില്‍ എത്തി, സിനിമയില്‍ അവസരങ്ങള്‍ തേടുന്ന സമയം. ഞാന്‍ അന്ന് മദിരാശിയില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനം പൂര്‍ത്തിയാക്കി സിനിമയില്‍ ജോലി ചെയ്തു തുടങ്ങിയ കാലം. പല പ്രായോഗിക പരിശീലന ക്ലാസ്സുകളോടൊപ്പം, മെയ്‌വഴക്കത്തിനായി യോഗ, മൂവ്‌മെന്റ് (സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ശരീര ചലനങ്ങള്‍), മൈം എന്നീ ക്ലാസ്സുകളും ഇന്‍സ്റ്റിറ്റ്യൂട്ടിലെ സിലബസ്സില്‍ ഉണ്ടായിരുന്നു. ഈ ക്ലാസ്സുകളെല്ലാം എല്ലാ വിദ്യാര്‍ഥികള്‍ക്കുമായുള്ള പൊതു ക്ലാസ്സുകളാണ്. മൈമിന്റെ പരിശീലകന്‍ തെലുഗു അധ്യാപകനായ ദേവദാസ് ആയിരുന്നു. അദ്ദേഹവും പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്കാരനാണ്. മൈം എന്നാല്‍ സംഭാഷണം ഇല്ലാതെ മന്ദഗതിയിലുള്ള അയത്‌നലളിതമായ ശരീര ചലനങ്ങളും അത്യുക്തമായ മുഖഭാവങ്ങളും കൊണ്ട് ഒരു ആശയം പ്രകടിപ്പിക്കുക എന്നതാണ്. ക്ലാസ്സില്‍ ഏറ്റവും നന്നായി മൈം പെര്‍ഫോം ചെയ്യുന്നത് ഞാനും തെലുങ്ക് വിദ്യാര്‍ഥിയായ നാരായണ്‍ റാവുവും ആയിരുന്നു.

ഞങ്ങള്‍ പലപ്പോഴും മധു അമ്പാട്ടിന്റെ വീട്ടില്‍ പോയിട്ടുണ്ട്. അന്ന് അദ്ദേഹത്തിന്റെ പിതാവ് മജീഷ്യന്‍ ഭാഗ്യനാഥ് ജീവിച്ചിരിപ്പുണ്ടായിരുന്നു. മധുവിന്റെ സഹോദരി വിധുബാല അന്ന് മലയാള സിനിമയില്‍ ജ്വലിച്ചുയരുന്ന ഒരു താരമായിരുന്നു. അവരെയൊക്കെ അന്ന് പരിചയപ്പെടാന്‍ കഴിഞ്ഞിരുന്നു. വലിയൊരു ജനാവലിയുടെ മുന്നില്‍ ഈ മൈം പരിപാടി മനോഹരമായി അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.

മദിരാശിയിലെ മ്യൂസിക് അക്കാദമി ഹാളില്‍ വെച്ച് നടക്കാന്‍ പോകുന്ന ഏതോ വലിയ ഒരു കലാവിരുന്നിന്റെ ഭാഗമായി വ്യത്യസ്തമായ ഒരു കലാപരിപാടി അവതരിപ്പിക്കാന്‍ മധു അമ്പാട്ട്, ഷാജി എന്‍. കരുണ്‍ എന്നിവര്‍ക്ക് അവസരം കിട്ടി. അവര്‍ ഒരു മൈം ഷോ ആണ് പ്ലാന്‍ ചെയ്തത്. പ്രഭാകരന്‍ സാര്‍ മുഖേന ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഏറ്റവും നല്ല മൈം കലാകാരന്മാരായ എന്നെയും നാരായണ്‍ റാവുവിനെയും ബന്ധപ്പെടുകയും ഞങ്ങളെ ഈ ഷോയിലേക്കു ക്ഷണിക്കുകയും ചെയ്തു. അവരുടെ രണ്ടുപേരുടെയും സംവിധാനത്തില്‍ ഞങ്ങള്‍ പ്രാക്ടീസ് ആരംഭിച്ചു. വിശ്വ സംഗീതജ്ഞനായ ബീഥോവന്റെ വിഖ്യാത സിംഫണിയുടെ അകമ്പടിയോടെ രണ്ടു യോദ്ധാക്കളുടെ ആയോധന കലാപ്രകടനമാണ് പരിപാടി. അത് അതിമനോഹരമായ മെയ്‌വഴക്കത്തോടെ സംഗീതത്തിന്റെ താളത്തിനനുസരിച്ചു സ്ലോ മോഷനില്‍ അവതരിപ്പിക്കുന്നതാണ് പ്രകടനം. സിനിമയില്‍ സ്ലോ മോഷന്‍ ചെയ്യുന്നത് സാങ്കേതികമായ ഒരു വിദ്യയാണ്. ഞാന്‍ സിനിമയില്‍വന്ന കാലത്തു അത് ക്യാമറയില്‍ ചെയ്യുന്ന ഒരു ട്രിക്കായിരുന്നു. ഇപ്പോള്‍ അതും അതിലപ്പുറവും ചെയ്യാനുള്ള സാങ്കേതിക വിദ്യ വിരല്‍ത്തുമ്പില്‍ ലഭ്യമാണ്. രണ്ടു ശരീരങ്ങളുടെ മന്ദഗതിയിലുള്ള ചലനങ്ങള്‍, അതും ആക്രമണ-പ്രത്യാക്രമണങ്ങള്‍, പ്രതിരോധങ്ങള്‍, ഉയര്‍ന്നുള്ള ചാട്ടങ്ങള്‍, വീഴ്ചകള്‍, എല്ലാ വളരെ സാവധാനത്തില്‍ സിനിമയില്‍ സ്ലോ മോഷന്‍ കാണുന്നതുപോലെ അതി മന്തഗതിയില്‍ ചെയ്യുക, എന്നത് കാണികളെ വിസ്മയിപ്പിക്കുന്ന ഒരു പ്രകടനമാണ്. പ്രത്യേകിച്ച് പ്രഹരമേറ്റു താഴെ വീണു, കാറ്റു നിറച്ച ഒരു ബലൂണ്‍ പോലെ ബൗണ്‍സ് ചെയ്തു, പതുക്കെ ഉരുണ്ടു എഴുന്നേല്‍ക്കുന്നതുമെല്ലാം ഇന്ന് ആലോചിക്കുമ്പോള്‍ എനിക്ക് തന്നെ വലിയ അത്ഭുതമായി തോന്നുന്നു.

മധു അമ്പാട്ടിന്റെയും ഷാജിയുടെയും വിദഗ്ധമായ പരിശീലനത്തിലൂടെയും നിരന്തരമായ റിഹേഴ്‌സലിലൂടെയും ഞങ്ങള്‍ അത് പഠിച്ചെടുത്തു. ഈ പരിപാടിയുടെ റിഹേഴ്‌സലിനായി ഞങ്ങള്‍ പലപ്പോഴും മധു അമ്പാട്ടിന്റെ വീട്ടില്‍ പോയിട്ടുണ്ട്. അന്ന് അദ്ദേഹത്തിന്റെ പിതാവ് മജീഷ്യന്‍ ഭാഗ്യനാഥ് ജീവിച്ചിരിപ്പുണ്ടായിരുന്നു. മധുവിന്റെ സഹോദരി വിധുബാല അന്ന് മലയാള സിനിമയില്‍ ജ്വലിച്ചുയരുന്ന ഒരു താരമായിരുന്നു. അവരെയൊക്കെ അന്ന് പരിചയപ്പെടാന്‍ കഴിഞ്ഞിരുന്നു. വലിയൊരു ജനാവലിയുടെ മുന്നില്‍ ഈ മൈം പരിപാടി മനോഹരമായി അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസയ്ക്ക് പാത്രമാവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.

മ്യൂസിക് അക്കാദമിയിലെ പരിപാടിയുടെ വിജയത്തിന് ശേഷം പിന്നീട് പല വേദികളിലും ഈ പരിപാടി അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചുവെങ്കിലും, മധു അമ്പാട്ടും ഷാജി എന്‍. കരുണും സിനിമയില്‍ സജീവമാവുകയും അതുപോലെ തന്നെ, നാരായണ്‍ റാവു, മുന്‍ഷി പ്രേംചന്ദിന്റെ 'കഫന്‍' എന്ന ചെറുകഥയെ ആസ്പദമാക്കി മൃണാള്‍ സെന്‍ സംവിധാനം ചെയ്ത, 'ഒക്ക ഊരി കഥ' (ഒരു ഊരിന്റെ കഥ) എന്ന തെലുങ്കു സിനിമയില്‍ പ്രധാന വേഷം ചെയ്യാന്‍ പോവുകയും, ഞാന്‍ വിന്‍സെന്റ് മാസ്റ്ററുടെ 'നാം പിറന്ത മണ്‍' എന്ന സിനിമയില്‍ അഭിനയിക്കാന്‍ പോവുകയും ചെയ്തതോടെ, ആ മൈം ഷോ ഒറ്റ അവതരണത്തോടുകൂടി അവസാനിച്ചു.

ലൊക്കേഷനിലെത്തിയ സുകുമാരന്‍, മാടമ്പ് കുഞ്ഞുകുട്ടനെ വെച്ച് ചിത്രീകരണം നടക്കുന്നതാണ് കണ്ടത്. അപ്പോഴാണ് തന്നെ സിനിമയില്‍ നിന്നും മാറ്റിയ വിവരം അദ്ദേഹം അറിഞ്ഞത്. സുകുമാരന്‍ ഷൂട്ടിങ് നടക്കുന്ന മനയ്ക്കു പുറത്തെ റോഡില്‍ തന്നെ കാറില്‍ ചാരി നിന്നു. അദ്ദേഹത്തെ കാണാനോ വിവരം പറയാനോ ആരും പുറത്തേക്കു വന്നില്ല. തന്നെ മാറ്റി വേറെ ആളെ വെച്ച് ഷൂട്ടിംഗ് തുടങ്ങിയിട്ടും ആ വിവരം തന്നെ അറിയിക്കാനുള്ള സാമാന്യ മര്യാദ പോലും ആരും കാണിക്കാത്തതില്‍ അത്യന്തം ദുഃഖിതനായി, അപമാനിതനായി സുകുമാരന്‍ അവിടെ നിന്നും തിരിച്ചു പോയി.

പവിത്രന്റെ 'യാരോ ഒരാള്‍' സിനിമയുമായി ബന്ധപ്പെട്ടു ഞാന്‍ പരാമര്‍ശിച്ച മറ്റൊരു പേരാണ് കെ.ആര്‍ മോഹനന്‍. അദ്ദേഹത്തിന്റെയും ഒരു ഫ്‌ളാഷ്ബാക്ക് ഉണ്ട്. നുങ്കമ്പാക്കത്തുള്ള ആര്‍.കെ ലോഡ്ജ് മലയാളി സിനിമാക്കാരുടെ ഒരു താവളമായിരുന്നു. കെ.ആര്‍ മോഹനന്‍, ഷാജി. എന്‍. കരുണ്‍, ഹരിഹരന്‍. ഭദ്രന്‍, ടി.പി മാധവന്‍, ശശിധരന്‍ തുടങ്ങി കുറെ പേര്‍ അവിടെ താമസിച്ചിരുന്നു. കെ.ആര്‍ മോഹനന്‍ തന്റെ ആദ്യ സിനിമ സംവിധാനം ചെയ്തത് അവിടെ താമസിക്കുമ്പോഴാണ്. തന്റെ സുഹൃത്തായ പി.ടി കുഞ്ഞു മുഹമ്മദുമായി ചേര്‍ന്ന് മോഹന്‍-മുഹമ്മദ് ഫിലിംസിന്റെ ബാനറിലാണ് 'അശ്വത്ഥാമാവ് ' നിര്‍മിച്ചത്. മാടമ്പ് കുഞ്ഞുകുട്ടന്റേതായിരുന്നു തിരക്കഥ. കാമറ മധു അമ്പാട്ട്. സുകുമാരന്‍, രവി മേനോന്‍, വിധുബാല എന്നിവരായിരുന്നു പ്രധാന വേഷത്തില്‍. സുകുമാരന്‍ അന്ന് എം.ടിയുടെ 'ബന്ധന'ത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിന്റെ ഷൂട്ടിംഗ് മിക്കവാറും പൂര്‍ത്തിയാക്കിയതിനു ശേഷമാണു അദ്ദേഹം അശ്വത്ഥാമാവിന്റെ ലൊക്കേഷനില്‍ എത്തിയത്. ആറു ദിവസം സുകുമാരന്റെ കഥാപാത്രം ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോഴാണ്, ബന്ധനത്തില്‍ ഒരു ദിവസത്തെ ഷൂട്ടിംഗ് ബാക്കി ഉണ്ടെന്നും അതിനു എത്തണമെന്നും സുകുമാരന് ഫോണ്‍ വരുന്നത്. സുകുമാരന്‍ ബന്ധനത്തിന്റെ ഷൂട്ടിങ്ങിനു പോയി. എന്നാല്‍, അവിടത്തെ ഷൂട്ടിംഗ് നീണ്ടുപോയതു കൊണ്ട് ദിവസങ്ങള്‍ രണ്ടുമൂന്നു കഴിഞ്ഞിട്ടും സുകുമാരന്‍ തിരിച്ചെത്തിയില്ല.

കവി മുല്ലനേഴി ആയിരുന്നു മോഹനേട്ടന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സുകുമാരനെ കൊണ്ട് വരാനായി അദ്ദേഹത്തെ പറഞ്ഞയച്ചു. ഒരു ദിവസത്തെ ഷൂട്ടിംഗ് കൂടി ഉണ്ട്, അത് കഴിഞ്ഞു വരാമെന്നു പറഞ്ഞു സുകുമാരന്‍ മുല്ലനേഴിയെ തിരിച്ചയച്ചു. ഇത് മോഹനേട്ടനെ ക്ഷുഭിതനാക്കി. ഇനി സുകുമാരന് വേണ്ടി കാത്തിരിക്കേണ്ട എന്ന് അദ്ദേഹം തീരുമാനിച്ചു. തിരക്കഥാകൃത്തായ മാടമ്പ് കുഞ്ഞുക്കുട്ടനെ പിടിച്ചു നായക വേഷം അണിയിച്ചു. ഷൂട്ടിംഗ് തുടങ്ങി. പറഞ്ഞതുപോലെ പിറ്റേ ദിവസം തന്നേ സുകുമാരന്‍ എത്തി. ബന്ധനത്തിന്റെ സെറ്റില്‍ നിന്നും അവരുടെ പ്രൊഡക്ഷന്‍ വണ്ടിയിലാണ് അദ്ദേഹം എത്തിയത്. അശ്വത്ഥാമാവിന്റെ ഷൂട്ടിംഗ് നടക്കുന്ന മനയുടെ മുന്നില്‍ അദ്ദേഹം കാറില്‍ നിന്നിറങ്ങി. അപ്പോഴാണ് തന്നെ സിനിമയില്‍ നിന്നും മാറ്റിയ വിവരം അദ്ദേഹം അറിഞ്ഞത്. മാടമ്പ് കുഞ്ഞുകുട്ടനെ വെച്ച് ചിത്രീകരണം നടക്കുന്നതും അദ്ദേഹം കണ്ടു. സുകുമാരന്‍ മനയ്ക്കു പുറത്തെ റോഡില്‍ തന്നെ കാറില്‍ ചാരി നിന്നു. അദ്ദേഹത്തെ കാണാനോ വിവരം പറയാനോ ആരും പുറത്തേക്കു വന്നില്ല. തന്നെ മാറ്റി വേറെ ആളെ വെച്ച് ഷൂട്ടിംഗ് തുടങ്ങിയിട്ടും ആ വിവരം തന്നെ അറിയിക്കാനുള്ള സാമാന്യ മര്യാദ പോലും ആരും കാണിക്കാത്തതില്‍ അത്യന്തം ദുഃഖിതനായി, അപമാനിതനായി സുകുമാരന്‍ അവിടെ നിന്നും തിരിച്ചു പോയി.

വര്‍ഷങ്ങള്‍ക്കു ശേഷം സുകുമാരന്റെ മകന്‍ പൃഥ്വിരാജ് താരമായി മാറിയതിനു ശേഷം, തന്റെ പുതിയ സിനിമയ്ക്കായി പൃഥ്വിരാജിന്റെ ഡേറ്റിനായി മോഹനേട്ടന്‍, പൃഥ്വിരാജിന്റെ അമ്മ മല്ലികയെ സമീപിച്ചു. പൃഥ്വിരാജിനെ നേരില്‍ കണ്ടു കാള്‍ ഷീറ്റ് ചോദിക്കാനുള്ള സങ്കോചം കൊണ്ടാണ് അമ്മ മല്ലികയെ സമീപിച്ചത്. മല്ലിക മകനോട് വിവരം പറഞ്ഞു. അച്ഛനില്‍ നിന്നും അപമാനത്തിന്റെ കഥ കേട്ടറിഞ്ഞിട്ടുള്ള പൃഥ്വിരാജ്, കാലം കാത്തുവെച്ച ആ മധുര പ്രതികാരം വീട്ടി. വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല.

ഇങ്ങനെയുള്ള സംഭവങ്ങള്‍ സിനിമയില്‍ ധാരാളം ഉണ്ടായിട്ടുണ്ട്. സിനിമയില്‍ ആരെയും അവഗണിച്ചു തള്ളരുത് എന്നാണ് ഇത് പഠിപ്പിക്കുന്ന പാഠം. ആര് എപ്പോള്‍ ഉന്നതങ്ങളിന്‍ എത്തുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. അതുപോലെ ഉന്നതങ്ങളില്‍ വിരാചിക്കുന്നവര്‍ക്ക് നിലം പൊത്താനും അധികം സമയം വേണ്ട. നിര്‍ഭാഗ്യവശാല്‍ വിജയത്തിന്റെ ലഹരി തലയ്ക്കു പിടിക്കുന്നവര്‍, ജീവിതത്തിന്റെ ഈ അടിസ്ഥാന സത്യങ്ങള്‍ മറന്നു പോകുന്നു.



TAGS :