Quantcast
MediaOne Logo

വിഷ്ണു പ്രസാദ്

Published: 15 Oct 2023 1:02 PM GMT

ഹമാസിന്റെ അംഗങ്ങളെ യുദ്ധം ബാധിക്കില്ല; ബോംബിട്ട് ഹമാസ് അംഗങ്ങളുടെ കുടുംബത്തെ കൊല്ലാന്‍ സാധിച്ചേക്കാം - അദ്‌നാന്‍ അബു അല്‍ഹൈജ്

ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ ഉള്ള ശക്തിയും സ്വാധീനവും ഉണ്ട്. ഇന്ത്യ ഇക്കാര്യത്തില്‍ ഇടപെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഫലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബു അല്‍ഹൈജുമായി വിഷ്ണു പ്രസാദ് നടത്തിയ അഭിമുഖം.

ഫലസ്തീനില്‍ ഇസ്രായേല്‍ ആക്രമണം
X

ഫലസ്തീനില്‍ ഇസ്രായേല്‍ ആക്രമണം നടക്കുകയാണ്. അവിടെ നടക്കുന്ന ആക്രമണത്തെ കുറിച്ച് താങ്കള്‍ക്ക് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരങ്ങള്‍ എന്തൊക്കെ ആണ്?

ഫലസ്തീനില്‍ നടക്കുന്ന യുദ്ധത്തെ അമേരിക്ക ഉള്‍പ്പടെ ലോക ശ്രദ്ധയിലേക്ക് കൊണ്ട് വരുന്നു. ഇത് മുതലെടുക്കുകയാണ് ഇസ്രായേല്‍. ആശുപത്രികളിലെ ഡോക്ടര്‍മാര്‍, രോഗികള്‍ എല്ലാം അവിടെ നിന്ന് മാറേണ്ടി വന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ ഗാസ സ്ട്രിപ്പില്‍ സ്ഥലം ഇല്ല. യുക്രൈനിന്റെ കാര്യത്തിലും ഫലസ്തീനിന്റെ കാര്യത്തിലും ഇരട്ട നയമാണ് അമേരിക്ക ഉള്‍പ്പടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക്. ഫലസ്തീനില്‍ നടക്കുന്ന മനുഷ്യ കുരുതി അവര്‍ കാണുന്നില്ല.

സമാധാനപരമായ ചര്‍ച്ചകളിലൂടെ സ്വതന്ത്ര രാഷ്ട്രം രൂപീകരിക്കണം എന്നാണ് ഫലസ്തീന്‍ നിലപാട്. ഇപ്പൊള്‍ നടക്കുന്ന യുദ്ധം ആ ചര്‍ച്ചകളെ ബാധിക്കുമോ?

യുദ്ധം സാധാരണ ജനങ്ങളെ മാത്രമാണ് ബാധിക്കുക. ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഒരു മന്ത്രിയായിരിക്കാന്‍ അര്‍ഹന്‍ അല്ല. ഒരു മാനുഷിക പരിഗണനയും ജനങ്ങള്‍ക്ക് നല്‍കുന്നില്ല. യൂറോപ്യന്‍ യൂണിയന്‍ യുക്രൈനിനുള്ള പെട്രോളിയം വിതരണം റദ്ദാക്കിയത് കുറ്റകരം എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍, ഫലസ്തീന്‍ ഇതേ സാഹചര്യം നേരിടുമ്പോള്‍ സമാന നിലപാട് ഇല്ല. ജനങ്ങളെ മനുഷ്യ മൃഗങ്ങള്‍ എന്ന് വിളിച്ച മന്ത്രി ജനാധിപത്യ സര്‍ക്കാരിന്റെ ഭാഗമല്ല. പകരം ഫാസിസ്റ്റ് സര്‍ക്കാരിന്റെ ഭാഗമാണ്. ജനങ്ങള്‍ ഭക്ഷണവും വെള്ളവും കിട്ടാതെ മരിക്കും. ഇത് തടയാന്‍ ലോകരാഷ്ട്രങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തണം. കഴിഞ്ഞ 48 മണിക്കൂറില്‍ നൂറുകണക്കിന് ആളകളെയാണ് കൊന്നത്. ഹമാസിന്റെ അംഗങ്ങളെ യുദ്ധം ബാധിക്കില്ല. ബോംബിട്ട് ഹമാസ് അംഗങ്ങളുടെ കുടുംബത്തെ കൊല്ലാന്‍ സാധിക്കും.

ഫലസ്തീനെ സംബന്ധിച്ച് ഇന്ത്യയുമായുള്ള ബന്ധം പ്രധാനപ്പെട്ടതാണ്. ഇന്ത്യക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ ഉള്ള ശക്തിയും സ്വാധീനവും ഉണ്ട്. പ്രധാനമന്ത്രി സുഹൃത്തായ നെതന്യാഹുവുമായി സംസാരിക്കണം. ഇസ്രായേലിയന്‍ നേതാക്കളുമായി സംസാരിക്കണം. പാവപ്പെട്ട ജനങ്ങളെ യുദ്ധം രൂക്ഷമായി ബാധിക്കുന്നു. ഇന്ത്യ ഇക്കാര്യത്തില്‍ ഇടപെടും എന്നാണ് പ്രതീക്ഷിക്കുന്നത്.

യുദ്ധം പോലൊരു സാഹചര്യമാണ് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം എത്രത്തോളം ശക്തമാണ് എന്ന് തെളിയിക്കുക. ലോക രാഷ്ട്രങ്ങള്‍ ഈ വിഷയത്തില്‍ ഇടപെടണം എന്ന് കരുതുന്നില്ലേ?

ഞങ്ങള്‍ ഒരു അന്താരാഷ്ട്ര സമൂഹമായി അല്ല ജീവിക്കുന്നത്. കുടിയേറ്റ സമൂഹമായി ആണ് ഞങ്ങളെ കാണുന്നത്. ജറുസലേം ആസ്ഥാനമായി ഒരു രാജ്യം രൂപീകരിക്കാന്‍ ഞങ്ങള്‍ അംഗീകരിച്ചത് ആണ്. ഒന്നിച്ച് സാഹോദര്യത്തോടെ ജീവിക്കാം എന്ന ഇസ്രായേല്‍ കരാര്‍ ഞങ്ങള്‍ അംഗീകരിച്ചു. രണ്ട് രാജ്യമെന്ന കരാര്‍ ഇല്ലാതാക്കിയത് നെതന്യാഹു ആണ്. പുരാതന ഫലസ്തീന്‍ ഉള്‍പ്പെടുത്തി അങ്ങനെ ഒരു രാജ്യമില്ലാത്ത ഭൂപടം ഇസ്രായേല്‍ പ്രസിദ്ധീകരിച്ചു. ഹമാസിന്റെ ഭാഗമല്ലാത്ത 53 പേരെ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ കൊന്നു. ഇസ്രായേല്‍ ക്രൂരത ഇല്ലാതാക്കാനും, മാനുഷിക പരിഗണന ഫലസ്തീന് ലഭ്യമാക്കാനും, വെടി നിര്‍ത്തല്‍ നടപ്പാക്കാനും അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടത് അനിവാര്യമാണ്. അത് സംഭവിച്ചില്ല എങ്കില്‍ ഈ യുദ്ധം അവസാനത്തേത് ആയിരിക്കില്ല.

അങ്ങ് അംബാസിഡര്‍ ആകുന്നതിനും ഏറെക്കാലം മുന്‍പ് ഇന്ത്യയില്‍ നയതന്ത്ര സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയും ഫലസ്തീനും തമ്മിലുള്ള ബന്ധം നോക്കുമ്പോള്‍ ഇന്ത്യയില്‍ നിന്ന് എന്ത് തരം ഇടപെടലാണ് ഫലസ്തീന്‍ പ്രതീക്ഷിക്കുന്നത്?

ഫലസ്തീനെ സംബന്ധിച്ച് ഇന്ത്യയുമായുള്ള ബന്ധം പ്രധാനപ്പെട്ടതാണ്. ഇന്ത്യക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ ഉള്ള ശക്തിയും സ്വാധീനവും ഉണ്ട്. പ്രധാനമന്ത്രി സുഹൃത്തായ നെതന്യാഹുവുമായി സംസാരിക്കണം. ഇസ്രായേലിയന്‍ നേതാക്കളുമായി സംസാരിക്കണം. പാവപ്പെട്ട ജനങ്ങളെ യുദ്ധം രൂക്ഷമായി ബാധിക്കുന്നു. ഇന്ത്യ ഇക്കാര്യത്തില്‍ ഇടപെടും എന്നാണ് പ്രതീക്ഷിക്കുന്നത്.





TAGS :