Quantcast
MediaOne Logo

മീനു മാത്യു

Published: 25 July 2023 9:14 AM GMT

കുക്കി യുവതികളെ ലൈംഗീകമായി പീഢിപ്പിക്കണമെന്ന് മക്കളെ പറഞ്ഞ് പഠിപ്പിക്കുന്ന മെയ്‌തേയ് അമ്മമാരുണ്ട്

| അഭിമുഖം: ഡോ. ലംതിന്‍താങ് ഹൗകിപ് / മീനു മാത്യു

മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിച്ചു
X

മെയ് മൂന്നിന് തുടങ്ങിയ മണിപ്പൂരിലെ സംഘര്‍ഷത്തിന് ഇപ്പോഴും അയവ് വന്നിട്ടില്ല. എന്നുമാത്രമല്ല, സംഘര്‍ഷം ദൈനംദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഭരണപക്ഷ പാര്‍ട്ടിയായ ബി.ജെ.പിയുടെ പിന്തുണയോടെ മെയ്‌തേയ് വിഭാഗം ഏകപക്ഷീയമായി നടത്തുന്ന അക്രമങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നത്. എന്നാല്‍, മണിപ്പൂരില്‍ നടക്കുന്നത് രണ്ടു മത വിശ്വാസങ്ങള്‍ തമ്മിലുള്ള കലാപമാണ് എന്ന് വരുത്തി തീര്‍ക്കാനാണ് ബി.ജെ.പി ശക്തികള്‍ ശ്രമിക്കുന്നതെന്നാണ് മണിപ്പൂരിലെ സാമൂഹിക പ്രവര്‍ത്തകനും മണിപ്പൂര്‍ പ്രദേശ് കോണ്‍ഗ്രസ്സ് വൈസ്പ്രസിഡണ്ടുമായ ഡോ. ലംതിന്‍താങ് ഹൗകിപ് പറയുന്നത്.

മണിപ്പൂരിന്റെ ചരിത്രവും നിലവിലെ അവസ്ഥയും, വിവരണങ്ങള്‍ക്കതീതമാണ്. 2023 മെയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ മണിപ്പൂര്‍ ഭരണകൂടവും അതിന്റെ പ്രതിരോധ പ്രക്രിയകളും ഒരുപോലെ നോക്കുകുത്തികളായി നിലകൊള്ളുകയും ജനജീവിതം അതിദുസ്സഹമായി തുടരുകയും ചെയ്യുന്നു.

'ഇത് ആദ്യത്തെതോ ഒറ്റപ്പെട്ടതോ അല്ല. സമാനമായ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട് ', കുക്കി ഗോത്ര വിഭാഗത്തില്‍ പെട്ട രണ്ട് സ്ത്രീകളെ വിവസ്ത്രരാക്കി പൊതു മധ്യത്തില്‍ കൂടെ നടത്തുന്ന ഒരു വീഡിയോ സമീപകാലത്ത് വിവാദമായപ്പോള്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

മണിപ്പൂരില്‍ നടന്ന എല്ലാ അന്യായങ്ങളും അതിക്രമങ്ങളും ജനാധിപത്യക്രമത്തില്‍ അവിടെ തെരഞ്ഞെടുക്കപ്പെട്ട പ്രധാന ഭരണാധികാരിയുടെ അറിവോടെയാണ് എന്നത് വിശ്വസിക്കാന്‍ പ്രയാസം ആണെങ്കിലും അത് തന്നെയാണ് സത്യം.

താന്‍ ഭരിക്കുന്ന സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നത് എന്നും, നിയമപരവും മനുഷ്യത്തരഹിതവുമായ സ്ഥിതിഗതികള്‍ എന്തുകൊണ്ട് നാളിത്ര ആയിട്ടും നിയന്ത്രണാതീതമായി തുടരുന്നുവെന്നും, മണിപ്പൂര്‍ മുഖ്യമന്ത്രി കൂടിയായ ബി.ജെ.പി നേതാവ് എന്‍. ബിരേന്‍ സിങിന് തുടക്കം മുതല്‍ക്കേ വ്യക്തമായി അറിയാം എന്ന് കൂടി ഈ പ്രതികരണം സൂചിപ്പിക്കുന്നു. അങ്ങേയറ്റം നിര്‍ഭാഗ്യകരവും ഖേദ പൂര്‍ണവുമായ കാര്യങ്ങള്‍ തന്റെ സംസ്ഥാനത്ത് നടന്നപ്പോള്‍, അത് തുടര്‍ന്നപ്പോള്‍ ഈ മുഖ്യമന്ത്രി എവിടെയായിരുന്നു? അത്തരം അന്യായങ്ങള്‍ തടയാന്‍ അദ്ദേഹം എന്താണ് ചെയ്തത്? ഒന്നുമില്ല എന്നതാണ് യാഥാര്‍ഥ്യം! മണിപ്പൂരില്‍ നടന്ന എല്ലാ അന്യായങ്ങളും അതിക്രമങ്ങളും ജനാധിപത്യക്രമത്തില്‍ അവിടെ തെരഞ്ഞെടുക്കപ്പെട്ട പ്രധാന ഭരണാധികാരിയുടെ അറിവോടെയാണ് എന്നത് വിശ്വസിക്കാന്‍ പ്രയാസം ആണെങ്കിലും അത് തന്നെയാണ് സത്യം.


മുഖ്യമന്ത്രി എന്ന നിലയില്‍ ബിരേന്‍ സിങിന് സംസ്ഥാനത്തിന്റെയും അതിന്റെ നിയമ വ്യവസ്ഥയുടെയും മുകളിലുള്ള നിയന്ത്രണം എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ച് കസേര ഒഴിയേണ്ട സമയവും ആ നിലക്ക് നോക്കിയാല്‍ അതിക്രമിച്ചിരിക്കുന്നു. എന്നാല്‍, ബിരേന്‍ സിങ് എന്ന ബി.ജെ.പി നേതാവിന്റെ സ്വാധീനം പൂര്‍വാധികം ശക്തി പ്രാപിച്ചിട്ടുണ്ട്. മണിപ്പൂരിന്റെ തലസ്ഥനമായ ഇംഫാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്നത് തന്നെ ബിരേന്‍ സിങാണ്. സംസ്ഥാനത്തെ മൊത്തം നിയന്ത്രിക്കുന്നതോ ഈ സംഘടനകളും. അതിനാല്‍ തന്നെ ഇപ്പോള്‍ മണിപ്പൂരില്‍ നടക്കുന്നത് ഒരു ഗവണ്‍മെന്റ് സ്‌പോണ്‍സേര്‍ഡ് കാലപം അല്ലെങ്കില്‍ വംശീയ അതിക്രമം ആണെന്ന് ഞാന്‍ നിസംശയം പറയും. മെയ്‌തേയ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഭരണകൂടം അഴിച്ചുവിട്ട ഉന്മൂലന ശ്രമമാണ് ഇത്. കുക്കികളും നാഗകളും അടങ്ങുന്ന ആദിവാസികളാണു ഇതില്‍ അവരുടെ ലക്ഷ്യം. ഇവരെയൊക്കെക്കാളും ശക്തരാണ് മെയ്‌തേയ് സ്ത്രീകള്‍ എന്ന് ചിലപ്പോള്‍ തോന്നും. ഗോത്ര വിഭാഗത്തില്‍ പെട്ട കുക്കി യുവതികളെ ബലാത്സംഗം ചെയ്യണം എന്ന് പറഞ്ഞു പഠിപ്പിച്ചാണ് അവര്‍ തങ്ങളുടെ ആണ്‍മക്കളെ വളര്‍ത്തുന്നത് തന്നെ!

മെയ്‌തേയ്കള്‍ക്ക് ന്യൂനപക്ഷ ഗോത്ര വിഭാഗങ്ങള്‍ക്ക് മേല്‍ അവരുടെ മേല്‍ക്കോയ്മയും ആധിപത്യവും അടിച്ചേല്‍പ്പിക്കാന്‍ ബിരേന്‍ സിങും കൂട്ടുനില്‍ക്കുന്നു. ഇതിനായുള്ള കൂടിയാലോചനകളും പദ്ധതി ആസൂത്രണങ്ങളും വളരെ കാലമായി തന്നെ നടക്കുന്നതാണ്. മലയോര മേഖലകളിലെ ഭൂവുടമകളായ ഗോത്രവര്‍ഗക്കാരെ അവഗണിച്ചുകൊണ്ട് നിരവധി വ്യത്യസ്ത നയങ്ങളും നിയമങ്ങളും അവര്‍ ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്.

ഇത് ആദ്യമായല്ല മണിപ്പൂരില്‍ ആള്‍ക്കൂട്ട അക്രമങ്ങളും കലാപങ്ങളും നടക്കുന്നത്. തൊണ്ണൂറുകളുടെയും എണ്‍പതുകളുടെയും തുടക്കകാലത്തും മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. എന്നാല്‍, നിലവിലത്തെ സാഹചര്യത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി അന്നൊക്കെയും അവിടെ കാര്യങ്ങളെ ക്രിയാത്മകമായി കൈകാര്യം ചെയ്തു പോന്നിരുന്ന ഒരു ഭരണകൂടം നില നിന്നിരുന്നു. പ്രതികൂല സാഹചര്യങ്ങളിലും സംസ്ഥാനത്തിന്റെ നിയന്ത്രണം കൈവിടാത്ത അത്തരം ഭരണകൂടങ്ങളുടെ സഹായത്തോടെ മണിപ്പൂര്‍ അതിജീവിച്ചു പോരുകയും ചെയ്തിരുന്നു.

മണിപ്പൂരിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍, സംസ്ഥാനത്തിന്റെ ആകെ ഭൂപ്രകൃതിയുടെ തൊണ്ണൂറു ശതമാനത്തിലും ന്യൂനപക്ഷ ക്രിസ്ത്യാനികളായ കുക്കികളും നാഗകളും ഉള്‍പ്പെടെയുള്ള ഗോത്ര വിഭാഗങ്ങളാണ് ആധിപത്യം പുലര്‍ത്തി പോന്നിരുന്നത്. ഇംഫാല്‍ ഉള്‍പ്പെടുന്ന താഴ്വര പ്രദേശങ്ങള്‍ പ്രധാനമായും മെയ്‌തേയ്കളുടെ അധീനതയിലുമാണ്. ഇവരാണ് സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ അറുപത് ശതമാനവും. 35-40 ശതമാനം മാത്രമാണ് ജനസംഖ്യയില്‍ ഗോത്രവര്‍ഗക്കാര്‍ ഉള്ളത്.


പുത്തന്‍ നിയമങ്ങളും നയങ്ങളും രൂപീകരിച്ച് ഗോത്രവിഭാഗങ്ങളുടെ മലയോര മേഖലകളില്‍ കൂടി ആധിപത്യം നേടിയെടുക്കാനാണ് ഭൂരിപക്ഷ രാഷ്ട്രീയം വെച്ച് പന്താടുന്ന മെയ്‌തേയ്കള്‍ എല്ലായിപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മെയ്‌തേയ്കള്‍ക്ക് ന്യൂനപക്ഷ ഗോത്ര വിഭാഗങ്ങള്‍ക്ക് മേല്‍ അവരുടെ മേല്‍ക്കോയ്മയും ആധിപത്യവും അടിച്ചേല്‍പ്പിക്കാന്‍ ബിരേന്‍ സിങും കൂട്ടുനില്‍ക്കുന്നു. ഇതിനായുള്ള കൂടിയാലോചനകളും പദ്ധതി ആസൂത്രണങ്ങളും വളരെ കാലമായി തന്നെ നടക്കുന്നതാണ്. മലയോര മേഖലകളിലെ ഭൂവുടമകളായ ഗോത്രവര്‍ഗക്കാരെ അവഗണിച്ചുകൊണ്ട് നിരവധി വ്യത്യസ്ത നയങ്ങളും നിയമങ്ങളും അവര്‍ ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്.

മണിപ്പൂര്‍ സംസ്ഥാനവുമായി ബന്ധപ്പെട്ട പ്രത്യേക വ്യവസ്ഥകള്‍ അടങ്ങുന്ന ആര്‍ട്ടിക്കിള്‍ 371 സി, 2016 ലെ വനാവകാശ നിയമങ്ങള്‍, 1971 ലെ നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സില്‍ ആക്റ്റ് എന്നീ നിയമ വ്യവസ്ഥകള്‍ ഭൂമി, സംസ്‌കാരം, പാരമ്പര്യങ്ങള്‍, സ്വത്വം എന്നിവ സംരക്ഷിക്കുന്നതില്‍ ഗോത്ര വിഭാഗങ്ങള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കുന്നുണ്ട്. ഈ നയങ്ങളും നിയമങ്ങളും ജനാധിപത്യപരവും ഭരണഘടനാപരവുമായ മാര്‍ഗങ്ങളിലൂടെ സ്ഥാപിക്കപ്പെട്ടവയാണ്. എന്നാല്‍, ഇവയെ നിയന്ത്രിക്കാനും അടിച്ചമര്‍ത്താനുമാണ് ബി.ജെ.പി സര്‍ക്കാര്‍ ഇന്ന് തുടര്‍ച്ചയായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

നിലവില്‍ മണിപ്പൂര്‍ ലെജിസ്ലേറ്റീവ് അസംബ്ലിയിലെ അറുപത് സീറ്റുകളില്‍ ഇരുപതെണ്ണം മാത്രമാണ് ഗോത്ര വിഭാഗങ്ങള്‍ക്ക് ഉള്ളത്. മിച്ചമുള്ള നാല്‍പ്പതും മെയ്തി ഭൂരിപക്ഷ സമുദായത്തിനുള്ളതാണ്. ഇത് തന്നെ മണിപ്പൂരില്‍ നിലനില്‍ക്കുന്ന സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക അസമത്വത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നു.

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സ്ഥലങ്ങളിലെ ആശയവിനിമയ സാധ്യതകളും സാങ്കേതിക വിദ്യകളും വിഛേദിക്കുന്നത് ഒരു പരിധിവരെ സാഹചര്യത്തെ കൂടുതല്‍ കലുഷിതം ആവതെ സഹായിക്കും. പക്ഷേ, ഇന്റര്‍നെറ്റ് പൂര്‍ണമായും വിഛേദിച്ചു എന്ന് പരസ്യമായി പറയുന്നു. എന്നാല്‍, അവയും മറ്റു അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളും ഇപ്പോഴും താഴ്‌വരയിലെ തെരഞ്ഞെടുത്ത ആളുകളുടെ നിയന്ത്രണത്തില്‍ ആണ് എന്നതാണ് വാസ്തവം.

ഒപ്പം സ്‌കൂളുകള്‍, കാര്‍ഷിക പ്രസ്ഥാനങ്ങള്‍, ആശുപത്രികള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രധാന സൗകര്യങ്ങളും കൂടുതലായും ഇംഫാലില്‍ തന്നെയാണ് ഉള്ളത്. രണ്ടോ മൂന്നോ സെക്കന്‍ഡറി സ്‌കൂളുകള്‍ മാത്രമാണ് മലയോര മേഖലകളില്‍ ലഭ്യമായുള്ളത്. മലയോര മേഖലകളില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ ഇംഫാലിലേക്ക് പോകാതെ ഗോത്രവര്‍ഗക്കാര്‍ക്ക് സഹായകരം ആകുമായിരുന്നു. സകല സൗകര്യങ്ങളും സുലഭമായ താഴ്‌വരയില്‍നിന്നാണ് ഗോത്രവര്‍ഗക്കാര്‍ക്കായി നീക്കിവെച്ചിരിക്കുന്ന മലയോര പ്രദേശങ്ങളിലേക്കുള്ള അനുമതിക്കായി ഇപ്പോള്‍ മെയ്‌തേയികള്‍ വാദിക്കുന്നത്.

രാജ്യ തലസ്ഥാനമായ ദില്ലി മണിപ്പൂരിന്റെ മുഴുവന്‍ താഴ്‌വരയേക്കാളും ഭൂവിസ്തൃതിയില്‍ എത്രയോ ചെറുതാണ്. എന്നാല്‍, രണ്ടോ മൂന്നോ കോടിയിലധികം ജനങ്ങളെയും അവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെയും വളരെ ക്രിയാത്മകമായി ദില്ലി ഉള്‍ക്കൊള്ളുന്നു. പിന്നെ എന്തുകൊണ്ടാണ് ഇംഫാലിനോ മണിപ്പൂരിനോ അത് കഴിയാത്തത്? കാരണം, ഇവര്‍ ലക്ഷ്യം വെക്കുന്നത് വികസനമോ ആവാസവ്യവസ്ഥയുടെ മെച്ചപ്പെടുത്തലോ അല്ല. മറിച്ച് ഗോത്രവര്‍ഗക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങളെ നിരാകരിക്കുകയോ വെട്ടിക്കുറയ്ക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്ത് അക്രമങ്ങക്ക് വഴി വയ്ക്കുക എന്നത് മാത്രമാണ്.


പ്രക്ഷോഭങ്ങളില്‍ ചെറുത്തു നില്‍പ്പിനായി മുന്‍പില്‍ നില്‍ക്കുന്നത് മണിപ്പൂരിലെ യുവതലമുറ തന്നെയാണ്. അത് അവര്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച് ആശങ്ക ഇല്ലാത്തത് കൊണ്ടല്ല. സമാധാനപരമായ ഒരു ജീവിതത്തെ സ്വപ്നം കാണാത്തത് കൊണ്ടുമല്ല. മറിച്ച് അവര്‍ പൂര്‍വികര്‍ മുതല്‍ക്കേ പാര്‍ത്തു പോന്നിരുന്ന ഭൂമി സംരക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഒന്നുമില്ലാത്തത്തുകൊണ്ടാണ്. മെയ്‌തേയ് തീവ്രവാദ സംഘങ്ങളുടെ പിടിയില്‍ നിന്നും തങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും മാതാപിതാക്കളെയും സഹോദരിമാരെയും പിന്നെ എങ്ങിനെയാണ് അവര്‍ രക്ഷിക്കുക? വളരെ ശോഭനമായ ഒരു ഭാവി മുന്‍പില്‍ നില്‍ക്കുമ്പോഴും വിപ്ലവത്തിന്റെ പാത നയിക്കാനാണ് സാഹചര്യം അവരെ പ്രേരിപ്പിക്കുന്നത്. പോരാട്ടത്തിലൂടെ തങ്ങളുടെ ഭൂമിയെയും ജനങ്ങളെയും സംരക്ഷിക്കാനാണ് അവര്‍ സ്വയം ശ്രമിക്കുന്നത്. വൈദേശിക ശക്തികളുടെ അധിനിവേശത്തില്‍ നിന്ന് തങ്ങളുടെ ഭൂമിയെ സംരക്ഷിക്കുന്നതിനേക്കാള്‍ കുറവ് പ്രാധാന്യമാണ് അവര്‍ ഇപ്പോള്‍ അവരുടെ ഭാവിക്ക് നല്‍കുന്നത്.

നിലവില്‍ മണിപ്പൂരില്‍ നടക്കുന്ന കലാപം രണ്ടു മത വിശ്വാസങ്ങള്‍ തമ്മില്‍ ഉള്ളതാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ആണ് ബി.ജെ.പി ശക്തികള്‍ ശ്രമിക്കുന്നത്. എന്നാല്‍, അവരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു എന്ന് വേണം കരുതാന്‍. ബി.ജെ.പി ഭരണത്തില്‍ ഒരു വശത്ത് അച്ഛേ ദിന്‍, ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ, 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ'എന്നിവ ആണെങ്കില്‍ മറുവശത്ത്, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, വംശീയ അതിക്രമങ്ങള്‍, വിവേചനം, കൂട്ടക്കൊലകള്‍, മത കലാപങ്ങള്‍ എന്നീ വാര്‍ത്തകളാണ് നിറഞ്ഞു നില്‍ക്കുന്നത്. ഒരു വ്യക്തിയെന്ന നിലയില്‍ നരേന്ദ്ര മോദിയെ ബഹുമാനിക്കുന്നു എങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉള്ള ബി.ജെ.പി സര്‍ക്കാരും അവരുടെ നയങ്ങളും പൗരന്മാരെക്കുറിച്ച് ലവലേശം ആശങ്കപ്പെടുന്നില്ല എന്നത് എടുത്ത് പറഞ്ഞേ മതയാവൂ.

നിലവിലെ നിയമങ്ങള്‍ നോക്കുകുത്തിയായി നില്‍ക്കുമ്പോള്‍ അതിനിടയിലും ഒരു ഏകീകൃത സിവില്‍ കോഡിനായി അവര്‍ വാദങ്ങള്‍ ഉയര്‍ത്തുന്നു. രാജ്യത്തിന്റെ വൈവിധ്യങ്ങളെ കണക്കിലെടുക്കാതെ പൗരന്മാരുടെ താല്‍പര്യത്തിന് വിരുദ്ധമായി ബി.ജെ.പി യു.സി.സിയെ അടിച്ചേല്‍പ്പിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിനും അടിസ്ഥനങ്ങള്‍ക്കും തന്നെ വിരുദ്ധമാണ്.

സ്വയം സൃഷ്ടിക്കുന്ന മുദ്രാവാക്യങ്ങളിലൂടെ തങ്ങളുടെ ശക്തി വ്യാപിപ്പിക്കാന്‍ മാത്രമാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍, ഇത്തരം തീവ്രവാദ സംഘടനകളുടെ കൈകളില്‍ നമ്മുടെ പെണ്‍കുട്ടികളും സഹോദരിമാരും ഒട്ടും സുരക്ഷിതരല്ല. 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ'എന്ന ബി.ജെ.പി മുദ്രാവാക്യത്തിനും അവരുടെ യദാര്‍ഥ പ്രവര്‍ത്തികള്‍ക്കും പ്രത്യക്ഷത്തില്‍ യാതൊരു ബന്ധവും ഇല്ല. ജനങ്ങളോടുള്ള അവരുടെ കരുതല്‍ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഉള്ളതാണ്.

2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മണിപ്പൂരിലെ ഇന്നത്തെ സംഘര്‍ഷാവസ്ഥ അവര്‍ മുതലെടുക്കും എന്നതും തീര്‍ച്ച. 'മണിപ്പൂരില്‍ കഴിഞ്ഞ വര്‍ഷം നടന്നത്, അവിടുത്തെ ക്രിസ്ത്യാനികളും ഹിന്ദുക്കളും തമ്മിലുള്ള ഒരു വര്‍ഗീയ സംഘര്‍ഷം ആയിരുന്നു ' എന്നാവും അന്നവര്‍ അതിനെ വ്യാഖ്യാനിക്കാന്‍ പോവുക. ഗുജറാത്ത് അടക്കമുള്ള മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ബി.ജെ.പി ചെയ്തതും ചെയ്തുകൊണ്ട് ഇരിക്കുന്നതും ഇത് തന്നെയാണ്.


വെല്‍ഫെയര്‍ പാര്‍ട്ടി തൃശൂരില്‍ സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഡോ. ലംതിന്‍താങ് ഹൗകിപ് പങ്കെടുത്തപ്പോള്‍

കക്ഷി രാഷ്ട്രീയത്തിലും സാമുദായിക വിവാദങ്ങളിലും അങ്ങേയറ്റം താല്‍പര്യം കാണിക്കുന്ന ബി.ജെ.പിക്കു ഇന്ത്യയിലെ പൗരന്മാരുടെ ജീവിതത്തെക്കുറിച്ച് മാത്രമാണ് ആശങ്ക ഇല്ലാത്തത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സ്ഥലങ്ങളിലെ ആശയവിനിമയ സാധ്യതകളും സാങ്കേതിക വിദ്യകളും വിഛേദിക്കുന്നത് ഒരു പരിധിവരെ സാഹചര്യത്തെ കൂടുതല്‍ കലുഷിതം ആവതെ സഹായിക്കും. പക്ഷേ, ഇന്റര്‍നെറ്റ് പൂര്‍ണമായും വിഛേദിച്ചു എന്ന് പരസ്യമായി പറയുന്നു. എന്നാല്‍, അവയും മറ്റു അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളും ഇപ്പോഴും താഴ്‌വരയിലെ തെരഞ്ഞെടുത്ത ആളുകളുടെ നിയന്ത്രണത്തില്‍ ആണ് എന്നതാണ് വാസ്തവം. അതിനാല്‍ തന്നെ പ്രചരിക്കുന്ന വാര്‍ത്തകള്‍ എല്ലാം മേയ്തികളുടെ തല്‍പര്യാര്‍ഥം അവരെ ഇരകളായി ചിത്രീകരിക്കുന്നതും കുക്കികളെ കലാപകാരികളായി പൊതുമധ്യത്തില്‍ അവതരിപ്പിക്കുന്നതും ആണ്.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ കഴിയുമ്പോഴും വിവിധ ജാതി-വംശ-വര്‍ഗ്ഗ-സമൂഹങ്ങളുടെ പരമ്പരാഗത ചരിത്രം, സംസ്‌കാരം, പാരമ്പര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഈ സമുദായങ്ങള്‍ക്കിടയില്‍ ധാരണ വളര്‍ത്താന്‍ ഗവണ്‍മെന്റുകള്‍ വളരെ കുറച്ച് മാത്രമേ ശ്രദ്ധ ചെലുത്തിയിട്ടുള്ളു എന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ഒരു 'മിനി ഇന്ത്യ' തന്നെയായ മണിപ്പൂരില്‍ തന്നെ 34 ലധികം ഗോത്ര വിഭാഗങ്ങളും അവയുടേതായ ഭാഷാഭേദങ്ങളും, സംസ്‌കാരങ്ങളും, പാരമ്പര്യങ്ങളും, ആചാരങ്ങളും നിലനിന്നു പോരുന്നു.


ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷവും മണിപ്പൂരിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച് അന്‍പത് വര്‍ഷവും പിന്നിടുമ്പോഴും നാടിന്റെ ബഹുസ്വരതയും വൈവിധ്യവും ഭൂരിപക്ഷം മെയ്‌തേയ്കളും മനസ്സിലാക്കാനോ ബഹുമാനിക്കാനോ തയ്യാറാകുന്നില്ല. ഒപ്പം ന്യൂനപക്ഷ വിഭാഗങ്ങളുടെ മേല്‍ അവര്‍ തുടര്‍ച്ചയായി തങ്ങളുടെ മേല്‍ക്കോയ്മയും ആധിപത്യവും സ്ഥാപിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തി വരികയും ചെയ്യുന്നു. അവര്‍ അവരുടേതായ കാര്യങ്ങളില്‍ എപ്പോഴും സ്വാര്‍ഥരാണ്.

ശക്തമായ ഒരു ഭരണഘടനയും വ്യക്തമായ ഒരു ഏകീകൃത ക്രിമിനല്‍ കോഡും നിലനില്‍ക്കുമ്പോഴും മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ മാസങ്ങളായി അവര്‍ക്ക് ആകുന്നില്ല. നിലവിലെ നിയമങ്ങള്‍ നോക്കുകുത്തിയായി നില്‍ക്കുമ്പോള്‍ അതിനിടയിലും ഒരു ഏകീകൃത സിവില്‍ കോഡിനായി അവര്‍ വാദങ്ങള്‍ ഉയര്‍ത്തുന്നു. രാജ്യത്തിന്റെ വൈവിധ്യങ്ങളെ കണക്കിലെടുക്കാതെ പൗരന്മാരുടെ താല്‍പര്യത്തിന് വിരുദ്ധമായി ബി.ജെ.പി യു.സി.സിയെ അടിച്ചേല്‍പ്പിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിനും അടിസ്ഥനങ്ങള്‍ക്കും തന്നെ വിരുദ്ധമാണ്. മഹാത്മാഗാന്ധിയും ഡോ. ബി.ആര്‍ അംബേദ്കറും ഇന്ത്യയുടെ ഭാവിതലമുറയ്ക്കായി പുലര്‍ത്തിയ കാഴ്ചപ്പാടുകളെയും സ്വപ്നങ്ങളെയും അത് നിരാകരിക്കുകയും ഇന്ത്യയുടെ ജനാധിപത്യ സംവിധാനങ്ങളെ അവര്‍ ഇതുവഴി പരസ്യമായി വെല്ലുവിളിക്കുകയും ചെയ്യുന്നു.-


TAGS :