തസ്‌ര പുനരുജ്ജീവിപ്പിക്കുന്ന നെയ്ത്തുകുലം
1989 മുതല്‍ നെയ്ത്ത്, പഠനം, പരീക്ഷണം എന്നിവക്കായി ഒരു കുടുംബം നടത്തുന്ന കേന്ദ്രമാണ് തസ്‌ര. നെയ്ത്തുകാരെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാസ്‌നേഹികള്‍ നെയ്ത്ത് എന്ന കരകൗശല വിദ്യ പഠിക്കാന്‍ തസ്‌രയില്‍ താമസിക്കുകയും നെയ്ത്ത് പഠിക്കുകയും ചെയ്യുന്നു.
'ഒരു കല്ലില്‍ ഒരു രൂപം ഉറങ്ങിക്കിടക്കുന്നുണ്ട്. അത് കണ്ടുപിടിക്കാന്‍ ഒരു ആര്‍ട്ടിസ്റ്റ് വേണം. അതാണ് ശില്‍പിയുടെ റോള്‍. അവര്‍ വേണ്ടാത്ത ഭാഗങ്ങള്‍ എടുത്തുകളയുന്നു.' നെയ്ത്തില്‍ ഞങ്ങള്‍ ചെയ്യുന്നതും അതുതന്നെയാണ്. ബേപ്പൂരിലെ തസ്‌ര സെന്റര്‍ ഫോര്‍ ക്രിയേറ്റീവ് വീവിങ്ങിന്റെ പുതിയ എക്‌സിബിഷനായ 'സൂത്ര' യെ കുറിച്ച് തസ്‌ര സ്ഥാപകനായ വാസുദേവന്‍ സംസാരിക്കുന്നു. അടുത്തിടെ മരിച്ചു പോയ സഹോദരി ശാന്തിയോടുള്ള ആദരസൂചകമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് ഈ പദ്ധതി. തസ്‌രയുടെ നട്ടെല്ലായിരുന്നു ശാന്ത. സെല്‍ഫ് ടോട്ട് ടെക്സ്റ്റയില്‍ ആര്‍ട്ടിസ്റ്റും തസറയുടെ സഹസ്ഥാപകരില്‍ ഒരാളുമായ ശാന്തയുടെ വര്‍ക്കുകള്‍ കൊച്ചി മുസ്‌രിസ് ബിനാലേയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ശാന്തയുടെ വര്‍ക്കുകള്‍ അമൂര്‍ത്തമായതും സറിയലിസ്റ്റിക്കും ആണ്. ക്രിയേറ്റീവായ ശാന്ത ഡാന്‍സിലും തുന്നലിലും മിടുക്കിയായിരുന്നുവെന്ന് വാസുദേവന്‍ ഓര്‍ത്തെടുക്കുന്നു. ഇവര്‍ ആര്‍ട്ട് എവിടെയും പോയി പഠിച്ചതല്ല. പകരം ജീവിതം തന്നെ ആര്‍ട്ട് ആണെന്ന് വാസുദേവന്‍.
ഫോട്ടോ: ഫര്‍സാന ഫൈസല്‍
ഇന്ത്യക്ക് ടെക്‌സ്‌റ്റൈല്‍സിന്റെ വലിയ പാരമ്പര്യമുണ്ട്. ടെക്‌സ്‌റ്റൈല്‍ ചരിത്രത്തിന് മനുഷ്യനാഗരികതയോളം പഴക്കമുണ്ട്. ഇന്ത്യയില്‍ 400 എ.ഡിയില്‍ പട്ടിന്റെ സംസ്‌കാരം അവതരിപ്പിക്കപ്പെട്ടു. ചൈനയില്‍ സെറികള്‍ച്ചര്‍, സ്പിന്‍ രീതികളുടെ കണ്ടുപിടിത്തവും വികാസവും 2640 ബി.സിയില്‍ ആരംഭിച്ചു. യന്ത്രങ്ങളുടെ കണ്ടെത്തലും പ്രകൃതിദത്ത നാരുകള്‍ സംസ്‌കരിക്കുന്നതില്‍ അവയുടെ വ്യാപകമായ ഉപയോഗവും വ്യവസായ വിപ്ലവത്തിന്റ ഫലമായിരുന്നു. നൈലോണ്‍ പോലെയുള്ള വിവിധ സിന്തറ്റിക് നാരുകളുടെ കണ്ടെത്തലുകള്‍ ടെക്സ്റ്റ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിശാലമായ വിപണി സൃഷ്ടിക്കുകയും ക്രമേണ പുതിയതും മെച്ചപ്പെട്ടതുമായ സ്രോതസ്സുകളുടെ കണ്ടുപിടിത്തത്തിലേക്ക് നയിക്കുകയും ചെയ്തു. ഇന്ത്യന്‍ ടെക്‌സ്‌റ്റൈലിന് സമ്പന്നമായ ഒരു പാരമ്പര്യമുണ്ട്. ഇന്ത്യയിലെ തുണിത്തരങ്ങളുടെ ഉത്ഭവം സിന്ധു നദീതട നാഗരികതയില്‍ നിന്നാണ്.
ഫോട്ടോ: ഫര്‍സാന ഫൈസല്‍
1989 മുതല്‍ നെയ്ത്ത്, പഠനം, പരീക്ഷണം എന്നിവക്കായി ഒരു കുടുംബം നടത്തുന്ന കേന്ദ്രമാണ് തസ്‌ര. നെയ്ത്തുകാരെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാസ്‌നേഹികള്‍ നെയ്ത്ത് എന്ന കരകൗശല വിദ്യ പഠിക്കാന്‍ തസറയില്‍ താമസിക്കുകയും നെയ്ത്ത് പഠിക്കുകയും ചെയ്യുന്നു. വിദ്യാസമ്പന്നരായ യുവാക്കളെ ക്രാഫ്റ്റിലേക്ക് ആകര്‍ഷിപ്പിക്കുക എന്നതാണ് തസറ ലക്ഷ്യമിടുന്നത്. എന്നാല്‍, ആരാണിത് നിലനിര്‍ത്താന്‍ പോകുന്നതെന്ന് ചോദ്യം ഇവിടെ അവശേഷിക്കുന്നു. ഇവിടെ ക്രിയേറ്റേഴ്‌സ് എന്നതിന് പകരം ഇമ്പ്രവൈസേഴ്‌സ് എന്നാണ് ആര്‍ട്ടിസ്റ്റിനെ വിളിക്കുന്നത്. ഇവിടെ ഫോമും കളറും ഉണ്ട് അത് പലരും മനസ്സിലാക്കുന്നില്ല. എല്ലാത്തിലും ആര്‍ട്ട് ഉണ്ട് എന്നത് വലിയ തിരിച്ചറിവാണ്.
ഫോട്ടോ: ഫര്‍സാന ഫൈസല്‍
ജീവിതത്തില്‍ ഒരു പ്ലാനും ഇല്ലാത്ത ഒരു ജീവിതം ജീവിച്ചതിന്റെ ഓര്‍മ വാസുദേവനില്‍ ഉണ്ട്. മ്യൂസിക്കും തിയേറ്ററുമായി ജീവിച്ച സമയങ്ങള്‍. പിന്നീട് അതില്‍ നിന്ന് ജീവിക്കാനുള്ള വരുമാനം കിട്ടാതെ അത് ഉപേക്ഷിച്ചതാണ്. നിര്‍വചിക്കാന്‍ പറ്റാത്ത ഒന്നാണ് ആര്‍ട്ട്. ആര്‍ട്ടിന്റെ വാല്യൂ അളക്കാന്‍ പറ്റില്ല എന്ന തിരിച്ചറിവായിരിക്കണം അദ്ദേഹത്തെ ഇതില്‍ ചേര്‍ത്ത് നിര്‍ത്തുന്നത്.
കലാപരമായ ആവിഷ്‌കാരവും, സാംസ്‌കാരിക വൈവിധ്യവും ആഘോഷിക്കാനുള്ള സര്‍ഗാത്മക നെയ്ത്ത് കേന്ദ്രമാണ് തസ്‌ര. വൈവിധ്യമാര്‍ന്ന കലാപരമായ വീക്ഷണങ്ങളുടെയും ക്രോസ് കള്‍ച്ചറല്‍ ഇടവേളകളുടെയും ഒരു മിശ്രിതം ആണിത്. അന്തര്‍ദേശീയ തലത്തില്‍ കലയും സംസ്‌കാരവും സര്‍ഗാത്മകയും ഇത് സമന്വയിപ്പിച്ചിരിക്കുന്നു. പുരാതന കല ഇന്ന് ടെക്‌സ്‌റ്റൈല്‍സില്‍ ഒരുതരം പ്രായോഗിക കലയായി മാറിയിരിക്കുന്നു. ലോകമെമ്പാടും 50 രാജ്യങ്ങളില്‍ നിന്നുള്ള 100 കലാകാരന്മാര്‍ അവരുടെ പൈതൃകത്തെയും അനുഭവങ്ങളുടെയും കലകള്‍ വൈവിധ്യമാര്‍ന്ന ആവിഷ്‌കാര മാധ്യമങ്ങളുടെയും സൃഷ്ടിക്കുകയും നെയ്‌തെടുക്കുകയും ചെയ്യുന്നു. ഇതിലൂടെ പരമ്പരാഗത നെയ്ത്ത് വിദ്യകള്‍ സമകാലിക സൗന്ദര്യശാസ്ത്രത്തെ കണ്ടുമുട്ടുന്നു കലാകാരന്മാര്‍ക്ക് വ്യക്തിഗത വിവരണങ്ങളുടെയും സര്‍ഗാത്മക പര്യവേഷണങ്ങളിലും പഠിക്കാനുള്ള ഇടം ആയി മാറുന്നു. ഇതിന്റെ കൂടെ സൂത്ര മന്ത്രമായ ബേസ്, ഓര്‍ഗാനിക്, എന്‍വയോണ്‍മെന്റ് എന്നിവ ചേര്‍ക്കുന്നു.
ഫോട്ടോ: ഫര്‍സാന ഫൈസല്‍
സൈറ്റ് സ്‌പെസിഫിക്കായ ഒരു സ്ഥലത്താണ് എക്‌സിബിഷന്‍ നടക്കുന്നത്. മരങ്ങളുടെ ഇടയില്‍ കൂടിയും ചെടികളുടെ ഇടയില്‍ കൂടെയും എക്‌സിബിഷന്‍ നടത്തുന്നു. 44 വര്‍ഷത്തിന്റെ പാരമ്പര്യമുണ്ട് തസറക്ക്. മുപ്പത് വര്‍ഷമായി ഇവര്‍ 'വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍, പുതിയ ജനറേഷന്‍ ഇതിലേക്ക് വരുന്നില്ല എന്ന സങ്കടം വാസുദേവന്‍ പങ്കുവെക്കുന്നു. ജീവിതത്തില്‍ ആഡംബരത്തില്‍ വിശ്വസിക്കാത്ത വളരെ സിമ്പിള്‍ ആയ ഒരു ജീവിതം നയിക്കുന്ന ആളാണ് വാസുദേവന്‍.
വാസുദേവന്‍, റാഷിദ നസ്രിന്‍ - ഫോട്ടോ: ഹംദാന്‍
തസ്‌ര എന്നത് ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍സ് ചരിത്രത്തില്‍ തന്നെ ഭാഗമാണ്. ഇവിടെ നെയ്ത്തിന്റെ സര്‍ഗാത്മകതയും അതുല്യതയും ആണ് രാജ്യമെമ്പാടുമുള്ള ആളുകളെ ഈ ക്രാഫ്റ്റിലേക്ക് ആകര്‍ഷിക്കുന്നത്. മാത്രമല്ല, ആശയവിനിമയത്തിന് ഒരു വേദി സൃഷ്ടിക്കുക കൂടി തസറ ലക്ഷ്യമിടുന്നു.