Quantcast
MediaOne Logo

കോസ്റ്റ സെറീന: അറബിക്കടലിലെ ഇറ്റാലിയന്‍ സുന്ദരി; സ്വര്‍ഗത്തിലോ അതോ സ്വപ്നത്തിലോ

കോസ്റ്റ സെറീനയുടെ അടുത്തേക്ക് നടക്കുന്തോറും കപ്പലിന്റെ വലിപ്പം കൂടിക്കൂടി വന്നു. യാത്രയ്ക്കു ശേഷം കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് മനസ്സിലായത്, ഇന്ത്യന്‍ സമുദ്രത്തില്‍ സവാരിനടത്തുന്ന ഏറ്റവും വലിയ കപ്പല്‍ കോസ്റ്റ സെറീനയാണെന്ന്. | യാത്ര

കോസ്റ്റ സെറീന: അറബിക്കടലിലെ ഇറ്റാലിയന്‍ സുന്ദരി; സ്വര്‍ഗത്തിലോ അതോ സ്വപ്നത്തിലോ
X

The Steam knew what had happened at once; for when a ship finds herself all the talking of the separate pieces ceases and melts into one voice, which is the soul of the ship. (The Ship That Found Herself, Rudolf Kipling)

കപ്പല്‍യാത്രയെന്ന് പറഞ്ഞപ്പോള്‍ എല്ലാവരെയും പോലെ എന്റെ മനസ്സിലേക്കും ഓടി വന്നത് ടൈറ്റാനിക്കാണ്. നൂറ് വര്‍ഷങ്ങള്‍ മുന്‍പ് നടന്ന കപ്പല്‍ ദുരന്തം ഒരു സിനിമയുടെ പ്രശസ്തി കാരണം ആഡംബര കപ്പല്‍ യാത്രയുടെ പര്യായം പോലെ എല്ലാവരുടെയും മനസ്സില്‍ തിരതല്ലുന്നു. മൂന്നു ദിവസത്തെ കപ്പല്‍ യാത്ര, കോസ്റ്റ സെറീന എന്ന ആഡംബരക്കപ്പലില്‍. ലക്ഷദ്വീപില്‍ ഒരു ദിവസം ചിലവഴിക്കാം. പിന്നെ, മുംബൈയിലെത്തും. അവിടെ നിന്നു ഫ്‌ളൈറ്റില്‍ തിരിച്ചു നാട് പിടിക്കാം. 2023 നവംബര്‍ ആദ്യവാരത്തില്‍ ഒരു ചൊവ്വാഴ്ചയായിരുന്നു കോസ്റ്റ സെറീന നടത്തിയ ആഭ്യന്തര ക്രൂയിസ് പാക്കേജിന്റെ ഭാഗമായി യാത്ര തുടങ്ങുന്നത്. ഉച്ചയ്ക്ക് ഏകദേശം പന്ത്രണ്ടു മണിയോട് കൂടിയാണ് ഞാനും സഹോദരിയും മക്കളും ഉമ്മയും പപ്പയും അടങ്ങുന്ന ആറംഗ സംഘം കൊച്ചി പോര്‍ട്ടിലെത്തിച്ചേര്‍ന്നത്. കത്തുന്ന വെയിലിലൂടെ സ്യൂട്‌കേസുമുരുട്ടി യാത്രക്കാര്‍ തിങ്ങി നിറഞ്ഞ കെട്ടിടത്തിലേക്ക് നടക്കുമ്പോഴാണ് ചുറ്റും തണല്‍ വിരിച്ചു സമുദ്രം നിറഞ്ഞു നില്‍ക്കുന്ന കോസ്റ്റ സെറീന കണ്ണില്‍പ്പെട്ടത്. എല്ലാം മറന്നു ഒരു നിമിഷം ആ കൂറ്റന്‍ പേടകത്തെ നോക്കിനിന്നു. താന്‍ വരച്ച രാജകുമാരിക്കു ജീവന്‍ കിട്ടിയത് പോലെ എന്റെ മനസ്സ് കുതിച്ചു. ചുറ്റും ഹിന്ദിയും ഇംഗ്ലീഷും തമിഴും കേട്ടു തുടങ്ങി. കാത്തിരിപ്പും യാത്രയുടെ ഔപചാരികതകളും കഴിഞ്ഞപ്പോള്‍ കപ്പലില്‍ കയറാനുള്ള അനുവാദം കിട്ടി.

ഒരു നിലയില്‍ ആറ് ലിഫ്റ്റുകള്‍ വീതമുള്ളത് കൊണ്ടായിരിക്കാം അധികം അന്വേഷിച്ചു നടക്കേണ്ടി വന്നില്ല. ചുരുണ്ട താടിയുള്ള ഒരു ഗ്രീക്ക് ദൈവത്തിന്റെ തലയാണ് എല്ലാ ലിഫ്റ്റുകളുടെ വാതിലിലുമുള്ളത്. ലിഫ്റ്റ് അടക്കുമ്പോള്‍ ഇരുതലകളും പരസ്പരം നോക്കി നില്‍ക്കുന്നതു പോലെത്തോന്നും. ലിഫ്റ്റിന് തന്നെ എന്തൊരു ഭംഗിയാണ്.

കോസ്റ്റ സെറീനയുടെ അടുത്തേക്ക് നടക്കുന്തോറും കപ്പലിന്റെ വലിപ്പം കൂടിക്കൂടി വന്നു. യാത്രയ്ക്കു ശേഷം കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് മനസ്സിലായത് ഇന്ത്യന്‍ സമുദ്രത്തില്‍ സവാരിനടത്തുന്ന ഏറ്റവും വലിയ കപ്പല്‍ കോസ്റ്റ സെറീനയാണെന്ന്. 289.59 മീറ്റര്‍ നീളം. 35.5 മീറ്റര്‍ വീതി. 1500 മുറികള്‍. 3780 യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യങ്ങള്‍. 2007 മെയ് മാസത്തിലാണ് ഫിന്‍കാന്റിയേരിയാണ് സെസ്റ്ററി പൊണേന്റില്‍ ഈ ഇറ്റാലിയന്‍ സുന്ദരിയെ സമുദ്രത്തിലിറക്കിയത്. കോസ്റ്റ സെറീനയിലെ ഓരോ നിമിഷവും ജീവിതത്തിലുടനീളം ഓര്‍ത്തുവെക്കണമെന്ന് നിര്‍ബന്ധമുള്ളത് കൊണ്ടാവണം കപ്പലിന് മുമ്പില്‍ ചെരിഞ്ഞും തിരിഞ്ഞും നിന്നു ആളുകള്‍ ഫോട്ടോയും വീഡിയോയും പകര്‍ത്തിയിരുന്നത്. കപ്പലിന്റെ പേര് ഫ്രെയിമില്‍ ഉള്‍ക്കൊള്ളിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു കൊണ്ട് ഞങ്ങളും ആ നിമിഷത്തെ ഫോണില്‍ ഒപ്പിയെടുത്ത് സൂക്ഷിച്ചു. ഉച്ചവെയില്‍ രൗദ്രഭാവത്തോടെ ഞങ്ങളെ കോസ്റ്റ സെറീനയുടെ തണലിലേക്ക് പിടിച്ചു വലിച്ചു. ടിക്കറ്റ് കാണിച്ചു വിമാനത്തില്‍ കയറുന്നത് പോലെ സ്റ്റെപ്പുകള്‍ കയറി ഞങ്ങള്‍ ആ സ്വപനലോകത്തെത്തിച്ചേര്‍ന്നു. ഭാരമേറിയ സ്യൂട്‌ക്കേസുകള്‍ വലിച്ചു കാര്‍പെറ്റ് വിരിച്ച ഇടനാഴിയിലൂടെ നടക്കുമ്പോള്‍ ഈയടുത്ത് കണ്ട ടൈറ്റാനിക് എക്‌സ്‌പോ ആണ് ഓര്‍മ വന്നത്.

'' ടൈറ്റാനിക് പോലെത്തന്നെയുണ്ട് '' എന്റെ മനസ്സ് വായിച്ചത് പോലെ സഹോദരി പറഞ്ഞു.

'' എല്ലാ കപ്പലും ഏകദേശം ഒരുപോലുണ്ടാകും '' വിശപ്പിനൊപ്പം തലപൊക്കിയ ഭയത്തെ സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് പിടിച്ചു തള്ളിക്കൊണ്ട് ഞാന്‍ പറഞ്ഞു.

''നോക്കിയേ, ഈ കപ്പലില്‍ ഗ്രീക്ക് തീമാണെന്നു തോന്നുന്നു'' ചുറ്റുമുള്ള മതിലുകളില്‍ വരച്ചിട്ട പെയിന്റിങ്ങുകളെ നോക്കി സഹോദരീപുത്രി പറഞ്ഞു. തന്നേക്കാള്‍ വലിയ പെട്ടിയുമുരുട്ടി ക്ഷീണമെല്ലാം മറന്നു ഏഴു വയസ്സുകാരി മകള്‍ തുള്ളിച്ചാടി നടന്നു. ടിക്കറ്റ് നോക്കി ഞങ്ങള്‍ക്കനുവദിച്ചു തന്ന മുറികള്‍ രണ്ടാം നിലയിലാണെന്ന് മനസ്സിലാക്കി ലിഫ്റ്റിനുള്ള തിരച്ചിലായി. ഒരു നിലയില്‍ ആറ് ലിഫ്റ്റുകള്‍ വീതമുള്ളത് കൊണ്ടായിരിക്കാം അധികം അന്വേഷിച്ചു നടക്കേണ്ടി വന്നില്ല. ചുരുണ്ട താടിയുള്ള ഒരു ഗ്രീക്ക് ദൈവത്തിന്റെ തലയാണ് എല്ലാ ലിഫ്റ്റുകളുടെ വാതിലിലുമുള്ളത്. ലിഫ്റ്റ് അടക്കുമ്പോള്‍ ഇരുതലകളും പരസ്പരം നോക്കി നില്‍ക്കുന്നതു പോലെത്തോന്നും. ലിഫ്റ്റിന് തന്നെ എന്തൊരു ഭംഗിയാണ്.


കടും നീലയുടെ ഇടയ്ക്ക് സ്വര്‍ണ്ണനിറം പൂശിയ അധിവേഗ ലിഫ്റ്റ് ഞങ്ങളെ വിശാലമായ ഒരിടത്തിറക്കി വിട്ടു. കുറച്ചപ്പുറത്ത് ഒരു നീണ്ട ഇടനാഴിയിയുണ്ടായിരുന്നു. ഒരു കൂട്ടം മുറികളിലേക്കുള്ള ദിശ രേഖപ്പെടുത്തിയിരുന്നതിനാല്‍ ഞങ്ങള്‍, റൂം 2436 ഉം 2444 ഉും ഉള്‍പ്പെടുന്ന ഇടനാഴിക കണ്ടെത്താനുള്ള പ്രയാണമാരംഭിച്ചു. ചുറ്റുമുള്ള വാള്‍ പെയിന്റിങ്ങുകളെല്ലാം നോക്കി ഞങ്ങള്‍ നടന്നു. കുറച്ചു കഴിഞ്ഞപ്പോഴാണ് അതൊരു അറ്റമില്ലാത്ത ഇടനാഴിയാണോ എന്ന സന്ദേഹം ഞങ്ങളുടെ മനസ്സിലുദിച്ചത്. ഇരുവശത്തുമുള്ള മുറികളിലെ അക്കങ്ങള്‍ ഞങ്ങളെ നോക്കെത്താദൂരത്തെ മരീചികയിലേക്ക് നയിച്ചു. ഇനിയുമേറെ ദൂരം താണ്ടാനുണ്ടെന്ന് മനസ്സിലാക്കിയിട്ടാകണം മകള്‍ ഒന്നും നോക്കാതെ മുന്നില്‍ ഓടി. അതിനിടയില്‍, മുറിയന്വേഷിച്ചു നടക്കുന്ന ഒന്നു രണ്ടു സംഘങ്ങള്‍ ഞങ്ങളെ കടന്നു പോയി. ഒടുവില്‍, മൂന്നു ദിവസം ഞങ്ങള്‍ക്കു തങ്ങാനുള്ള മുറി മുന്നില്‍ത്തെളിഞ്ഞു. കപ്പലിനകത്തെ മുറി ആദ്യമായിട്ട് കാണുന്ന ആവേശത്തോടു കൂടി ഞങ്ങള്‍ വാതില്‍ തുറന്നു. വൃത്തിയുളള ഒരു ചെറിയ മുറി. മുറിക്കകത്തെ ബങ്ക് ബെഡ് കണ്ടപ്പോള്‍ മകളുടെ സന്തോഷമിരട്ടിയായി.

''ഓഡ് നമ്പറുകള്‍ കാണുന്നില്ല,'' പുറത്തു ആരോ ആകുലപ്പെടുന്നത് കേട്ടു.

''ഏതാ നമ്പറ്?'' അവരെ സഹായിക്കണമെന്നുണ്ടായിരുന്നെങ്കിലും ഈവെന്‍ നമ്പറുകള്‍ മാത്രമുള്ള ഇടനാഴികയുടെ ഏതറ്റത്താണ് ഓഡ് നമ്പറുകളൊളിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്കുമറിയില്ലായിരുന്നു.

''എന്താ അതങ്ങനെ? എന്തിനാ ഇങ്ങനെ ആറേഞ്ച് ചെയ്തിരിക്കുന്നേ?'' എന്നുള്ള സംശയങ്ങള്‍ വിശപ്പിന് മുന്നില്‍ ആഴ്ന്നു പോയി. മുറിക്കകത്തേക്ക് വീണ്ടും കയറിയപ്പോള്‍ ബെഡിന്റെ അരികില്‍ ഘടിപ്പിച്ചിരുന്ന കോണി കയറി മകള്‍ ബങ്ക് ബെഡ് കയ്യടക്കിക്കഴിഞ്ഞിരുന്നു.

''ഈ മുറിയില്‍ ഞാനും മമ്മയും അപ്പൂപ്പനും,'' ഞങ്ങള്‍ ആറ് പേരെ രണ്ടാക്കി വിഭജിച്ചു കൊണ്ട് മകള്‍ പ്രഖ്യാപിച്ചു. എപ്പോഴും കൂടെ നിര്‍ത്തുന്ന കസിനെ അടുത്ത മുറിയിലേക്ക് അലോട്ട് ചെയ്തത് ബങ്ക് ബെഡ് ഒറ്റയ്ക്ക് കൈവശപ്പെടുത്താന്‍ വേണ്ടി മാത്രമായിരുന്നു. ഉച്ചഭക്ഷണം കഴിക്കാനായി റെസ്റ്റോറന്റിലേക്ക് പോകാനൊരുങ്ങുമ്പോള്‍ ബെഡില്‍ മൂന്നു ലൈഫ് ജാക്കറ്റുകളും മൂന്നു കാര്‍ഡുകളും കണ്ടു. ഞങ്ങള്‍ മൂന്നു പേരുടെ പേരെഴുതിയ കോസ്റ്റാ കര്‍ഡുകള്‍. എത്ര കൃത്യമായിരുന്നു മകളുടെ വിഭജനം. അപ്പോഴോന്നും കോസ്റ്റാ കാര്‍ഡുകളുടെ പ്രാധാന്യം ഞങ്ങള്‍ക്കറിയില്ലായ്യിരുന്നു. ലിഫ്റ്റില്‍ കയറി ഏത് നിലയിലാണ് റെസ്റ്റോറന്റ് എന്നു സംശയിച്ചു നില്‍ക്കുമ്പോഴാണ് കൂടെയുള്ളവര്‍ ഒന്‍പത് ഞെക്കിയത്. അവരും റെസ്റ്റോറന്റിലേക്കാണെന്നറിഞ്ഞപ്പോള്‍ ആശ്വാസമായി. ലിഫ്റ്റിറങ്ങിയപ്പോഴാണ് ഇനിയുമേറെ അത്ഭുതങ്ങള്‍ ഞങ്ങളെക്കാത്തിരിപ്പുണ്ടെന്ന് മനസ്സിലായത്.


''സ്വര്‍ഗ്ഗത്തിലോ അതോ സ്വപ്നത്തിലോ'' എന്ന പാട്ടാണ് മനസ്സിലേക്കൊടി വന്നത്. എങ്ങോട്ടാണ് ശ്രദ്ധ തിരിക്കേണ്ടത്? അങ്ങ് മുകളിലെ വെളിച്ചമരിച്ചിറങ്ങുന്ന മേല്‍ക്കൂരയിലേക്കോ? കണ്‍മുന്നില്‍ നിരത്തി വെച്ചിരിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളിലേക്കോ? റെസ്റ്റോറന്റിന്റെ മേല്‍ക്കൂരയിലെ മുളകിന്റെ ആകൃതിയിലുള്ള ചുവന്ന അലങ്കാര വിളക്കുകളിലേക്കോ? അന്ധാളിപ്പ് അല്‍പം മാറിയപ്പോള്‍ ഞങ്ങള്‍ ഭക്ഷണം കഴിക്കാനായി കൗണ്ടറിലേക്ക് നടന്നു. അടുക്കടുക്കായി വെച്ചിരിക്കുന്ന കറുത്ത ദീര്‍ഘചതുരാകൃതിയിലുള്ള ട്രേകള്‍. അവയ്ക്കടുത്ത് വെളുത്ത തിളങ്ങുന്ന പ്ലേറ്റുകള്‍. മറ്റുള്ളവരെപ്പോലെ ഞങ്ങളും ട്രേയില്‍ പ്ലേറ്റുകളും ബൗളുകളും നിരത്തി വെച്ചു. ഫോര്‍ക്കും സ്പൂണും ടിഷ്യൂവുമെടുത്തു. ഇനിയുള്ള പരിപാടി സ്വാദിഷ്ടമായ ഭക്ഷണം പ്ലേറ്റിലേക്ക് നിറയ്ക്കുക എന്നുള്ളതാണ്. എല്ലാ തരത്തിലുള്ള റൈസും റൊട്ടിയും കറികളും സാലഡും പച്ചക്കറികളും പഴങ്ങളും. ഇന്ത്യന്‍ ക്രൂയീസായത് കാരണം ഇന്ത്യന്‍ വിഭവങ്ങളായിരുന്നു അധികവും. ഞങ്ങള്‍ ഒഴിഞ്ഞ ഒരിടം കണ്ടെത്തി ഉച്ചഭക്ഷണം ആസ്വദിച്ചു കഴിച്ചു. ട്രേയില്‍ ഒരുപാട് പാത്രങ്ങള്‍ നിരത്തി വെക്കാനുള്ള സൗകര്യമുള്ളത് കൊണ്ട് വീണ്ടും പ്ലേറ്റുകള്‍ നിറയ്ക്കാന്‍ ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. ഒന്‍പതാം നിലയുടെ നടുക്കാണ് ഈ ബുഫേ റെസ്റ്റോറന്റ്. രണ്ടു വെജ് കൗണ്ടറുകളും നോണ്‍ വെജ് കൗണ്ടറുകളും. രണ്ടു ദിവസത്തിനുള്ളിലാണ് മനസ്സിലായത് ഈ കൗണ്ടറുകളെല്ലാം കണ്ണാടി പ്രതിബിംബങ്ങളാണെന്ന്.

''വഴി തെറ്റി. കൂടെയുള്ളവരെ കണ്ടു പിടിക്കാന്‍ പറ്റുന്നില്ല'' എന്ന പരാതിയുമായി കുറേ സഹയാത്രികരെ വഴിയില്‍ കണ്ടുമുട്ടി. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ വെള്ളമെവിടെയാണ് എന്നന്വേഷിച്ചു നടന്നപ്പോഴാണ് 'വിവിധ തരത്തിലുള്ള' വെള്ളത്തിന് മാത്രമായി അനേകം കൌണ്ടറുകള്‍ സജ്ജീകരിച്ചിരിക്കുന്നു എന്ന് മനസ്സിലായത്. ചൂട് വെളളം, തണുത്ത വെള്ളം, സാധാരണ വെള്ളം, ഐസ് എന്നിങ്ങനെ വിവിധ തരം ഫില്‍റ്ററുകള്‍. കഴിച്ചു കഴിയാറായപ്പോള്‍ത്തന്നെ ഒരു അനൗണ്‍സെമെന്റ് ഉണ്ടായതിനാല്‍ ഞങ്ങളുടെ ശ്രദ്ധ അതിലേക്ക് തിരിഞ്ഞു.

രണ്ടു തട്ടിലായി വ്യാപിച്ചു കിടക്കുന്ന റെസ്റ്റോറന്റില്‍ മുകളിലെ നിലയില്‍ നിന്നുള്ള രാജകീയമായ വളഞ്ഞ സ്റ്റെപ്പുകളും കണ്ടു. എന്നാല്‍, അതിനകത്ത് ആരുമുണ്ടായിരുന്നില്ല. അതിലൂടെ അപ്പുറത്ത് കടന്നാല്‍ തീയറ്റര്‍ കാണാമായിരിക്കുമെന്ന പ്രതീക്ഷയില്‍ നടന്നു. കൂട്ടത്തില്‍ റെസ്റ്റോറന്റിന്റെ അകം വിശദമായി കാണാമല്ലോ എന്ന ഉദ്ദേശവുമുണ്ടായിരുന്നു. റെസ്റ്റോറന്റില്‍ നിന്നു പുറത്തേക്ക് കടന്നപ്പോഴും തീയറ്ററിന്റെ പൊടി പോലും കിട്ടിയില്ല.

''കൊച്ചിയില്‍ നിന്നു കയറിയ യാത്രയ്ക്കാരെല്ലാം ഡ്രില്ലിനായി തീയറ്ററിലെത്തിച്ചേരണം,'' എന്നതായിരുന്നു അനൗണ്‍സ്‌മെന്റ്. തീയറ്റര്‍ എവിടെയാണെന്ന് അന്വേഷിച്ചപ്പോള്‍ 3,4,5 നിലകളിലാണെന്ന് മനസ്സിലായി. റെസ്റ്റോറന്റ് കണ്ടു പിടിച്ചത് പോലെ ഇതും കണ്ടെത്താമെന്ന ആത്മവിശ്വാസത്തില്‍ മൂന്നാം നിലയില്‍ ലിഫ്റ്റിറങ്ങിയെങ്കിലും അവിടെയെങ്ങും തീയറ്ററുണ്ടായിരുന്നില്ല. കോസ്റ്റയിലെ മൂന്നാമത്തെ ദിവസമാണ് കപ്പലിനെക്കുറിച്ചുള്ള ഒരു ധാരണ കിട്ടുന്നത് തന്നെ. അപ്പോഴേക്കും കപ്പലില്‍ നിന്നിറങ്ങാനുള്ള സമയമായിക്കഴിഞ്ഞിരുന്നു. അങ്ങോട്ടുമിങ്ങോട്ടും ഒന്നു രണ്ടു തവണ നടക്കുകയും വശങ്ങളിലുള്ള കോണിപ്പടിയിറങ്ങിക്കേറുകയും ചെയ്തതിനു ശേഷം വിശാലമായ വരാന്തയില്‍ നിന്നുള്ള വലിയ രണ്ടു വാതിലിലൊന്നു തുറന്നു നോക്കാമെന്ന തീരുമാനത്തിലെത്തി. അത് തുറക്കാനുള്ള ലോട്ട് വീണത് എനിക്കാണ്. തീയറ്ററിന് പുറത്തുള്ളത് പോലെ നല്ല ഉറപ്പുള്ള രണ്ടു വാതിലുകള്‍. എത്ര ശക്തിയില്‍ പിടിച്ചു വലിച്ചിട്ടും അത് അടഞ്ഞു തന്നെ കിടന്നു. ഇതിനി പുറത്തേക്കുള്ള വാതിലായിരിക്കുമോ?


'ഇത് പിടിച്ചു വലിച്ചു തുറക്കുമ്പോള്‍ കടല്‍ വെള്ളമെങ്ങാനും ഇരമ്പി വരുമോ' എന്ന ചിന്ത ഒരു നിമിഷം എന്റെ മനസ്സിലൂടെ കടന്നുപോയി. ഭാഗ്യത്തിന്, അതൊരു റെസ്റ്റോറന്റായിരുന്നു. ഭംഗിയായി സജ്ജീകരിച്ചിരിക്കുന്ന അനേകം മേശകള്‍. എല്ലാ മേശകള്‍ക്ക് മുകളിലും വെട്ടിത്തിളങ്ങുന്ന ഗ്ലാസ്സുകളും സ്പൂണും ഫോര്‍ക്കും മറ്റുമുണ്ടായിരുന്നു. രണ്ടു തട്ടിലായി വ്യാപിച്ചു കിടക്കുന്ന റെസ്റ്റോറന്റില്‍ മുകളിലെ നിലയില്‍ നിന്നുള്ള രാജകീയമായ വളഞ്ഞ സ്റ്റെപ്പുകളും കണ്ടു. എന്നാല്‍, അതിനകത്ത് ആരുമുണ്ടായിരുന്നില്ല. അതിലൂടെ അപ്പുറത്ത് കടന്നാല്‍ തീയറ്റര്‍ കാണാമായിരിക്കുമെന്ന പ്രതീക്ഷയില്‍ നടന്നു. കൂട്ടത്തില്‍ റെസ്റ്റോറന്റിന്റെ അകം വിശദമായി കാണാമല്ലോ എന്ന ഉദ്ദേശവുമുണ്ടായിരുന്നു. റെസ്റ്റോറന്റില്‍ നിന്നു പുറത്തേക്ക് കടന്നപ്പോഴും തീയറ്ററിന്റെ പൊടി പോലും കിട്ടിയില്ല. കപ്പലിന്റെ ക്രൂ എന്നു തോന്നിപ്പിക്കുന്ന രണ്ടാളുകളെ കണ്ടപ്പോള്‍ തീയറ്ററെവിടെയാണെന്ന് അന്വേഷിച്ചു.

''ഡ്രില്ലിനാണോ?'' അവരിലൊരാള്‍ ചോദിച്ചു.

''അതേ.''

''എങ്കില്‍, റൂമില്‍ പോയി നിങ്ങളുടെ ലൈഫ് ജാക്കറ്റ് എടുത്തിട്ടു തീയറ്ററിലേക്ക് പോകൂ.''

അയാള്‍ പറഞ്ഞ വഴിയേ നടന്നപ്പോള്‍ തീയറ്ററിലെത്തി. മൂന്ന് നിലയില്‍ തട്ടുകളായി സജ്ജീകരിച്ച ഇരിപ്പിടങ്ങള്‍. താഴത്തെ നിലയില്‍ സോഫകളാണ്. മറ്റിടങ്ങളില്‍ റിക്ലൈനെര്‍ ചെയറുകളും. ഈ മൂന്നു നിലകളിലാണ് തീയറ്റര്‍ എന്നത് പിന്നീട് ഹൃദ്യസ്ഥമായി. മൂന്നാം നിലയില്‍ എല്ലാ ഇരിപ്പിടങ്ങളില്‍ നിന്നും കാണാന്‍ പാകത്തിനാണ് സ്റ്റേജ് ഒരുക്കിയിരിക്കുന്നത്. കറുത്ത നിറത്തിലെ തിരപോലെ സ്റ്റേജ് കര്‍ട്ടന്‍ മുന്നില്‍ ഇളകിയാടുന്നു. സ്റ്റേജിന്റെ ഇരുവശങ്ങളിലും പുസ്തകം തുറന്നു വായിക്കുന്ന ഗ്രീക്ക് ദേവതകള്‍. ഗ്രീക്ക് മിത്തോളജിയെക്കുറിച്ച് വലിയ അറിവൊന്നുമില്ലായിരുന്നത് കൊണ്ടാകാം എനിക്കതങ്ങനെയേ വായിക്കാനായുള്ളൂ.

''അത് സുവസ് ദേവനാണ്,'' എന്റെ സഹോദരി പറഞ്ഞു. ''കണ്ടില്ലേ കയ്യിലെ ഇടിമിന്നല്‍ ചിഹ്നം? തീയറ്ററിലെ ചുമരുകളിലേക്ക് അത് പരയ്ക്കുന്നത് കണ്ടോ?'' നേരാണല്ലോ. ഇത് ഇടിമിന്നല്‍ത്തന്നെ. സുവസ്-ഗ്രീക്ക് മിത്തോളജിയനുസരിച്ചു എല്ലാ ദേവന്മാരുടെയും മനുഷ്യരുടേയും അധിപന്‍. ആകാശത്തിന്റെ ദേവന്‍. പുള്ളി ചില്ലറക്കാരനല്ലെന്ന് പിന്നീട് മനസ്സിലായി. ഗ്രീക്ക് കവിയായ ഹോമര്‍ പറഞ്ഞതനുസരിച്ചു ഗ്രീസിലെ ഏറ്റവും വലിയ കൊടുമുടിയായ ഒളിമ്പസിന്റെ മുകളിലാണ് സ്വര്‍ഗ്ഗം സ്ഥിതി ചെയ്തിരുന്നത്. അവിടെയാണ് സുവസ് താമസിച്ചിരുന്നത്. സുവസിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മറ്റു ദൈവങ്ങളും. മൂന്നാം നിലയിലെ ഇരിപ്പിടങ്ങളുടെ നടുവിലൊരു വലിയ ശാന്‍ലിയറുണ്ട്. തീയറ്ററിന്റെ മേല്‍ക്കൂരയില്‍ കമനീയമായ ചെറു വിളക്കുകള്‍ കത്തി നില്‍ക്കുന്നു. ആദ്യത്തെ അമ്പരപ്പ് വിട്ടു മാറിയപ്പോള്‍ ഞങ്ങള്‍ അവിടെ ഇരുന്നു ചുറ്റും നോക്കി. കുറച്ചാളുകള്‍ ഞങ്ങള്‍ക്ക് മുന്‍പേ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ പക്കലൊന്നും ലൈഫ് ജാക്കറ്റില്ല. എന്നാല്‍, ചിലരെല്ലാം ലൈഫ് ജാക്കറ്റെടുക്കാന്‍ തിരിച്ചു പോകുന്നതായി ഞങ്ങള്‍ മനസ്സിലാക്കി. 'ഇനി ലൈഫ് ജാക്കറ്റ് എടുത്തു കൊണ്ട് വരണോ?' ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി.


'ഒരു കണക്കിനാണ് തീയറ്റര്‍ കണ്ടു പിടിച്ചത്. ഇനി റൂം കണ്ടു പിടിച്ച് ലൈഫ് ജക്കറ്റുമായി തിരിച്ചു വരുന്നത് ഒരു കീറാമുട്ടിയായി അന്നേരം ഞങ്ങള്‍ക്ക് തോന്നി. അവസാനം, രണ്ടും കല്‍പിച്ചു ഞങ്ങള്‍ റൂമിലേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു. ''ലൈഫ് ജാക്കറ്റില്ലെങ്കിലും പ്രശ്‌നമില്ല. വേഗം ഈ വഴിയിലൂടെ മസ്റ്റര്‍ സ്റ്റേഷനിലെത്തൂ,''ഒരു ക്രൂ മെമ്പര്‍ അറിയിച്ചു. ഞങ്ങള്‍ വേഗം മസ്റ്റര്‍ സ്റ്റേഷനിലേക്ക് നടന്നു. അവിടേക്ക് കടക്കാന്‍ ഞങ്ങള്‍ക്ക് കിട്ടിയ കോസ്റ്റാ കാര്‍ഡ് സ്‌കാന്‍ ചെയ്യണമായിരുന്നു. ഭാഗ്യത്തിന് അത് ഞങ്ങള്‍ കയ്യില്‍ക്കരുതിയിരുന്നു. ഉയരമനുസരിച്ചു ക്രൂ യാത്രക്കാരെ അഞ്ചു വരികളിലായി നിര്‍ത്തി. എല്ലാവരോടും കയ്യിലുള്ള ലൈഫ് ജാക്കറ്റ് ധരിക്കാന്‍ പറഞ്ഞു. ശരിയായി ധരിക്കാനറിയാത്തവര്‍ക്ക് അവര്‍ നിര്‍ദേശങ്ങള്‍ നല്‍കി. സ്‌കൂളിലേക്ക് നോട്ട് ബുക്ക് കൊണ്ട് വരാന്‍ മറന്ന കുട്ടികളെപ്പോലെ ഞങ്ങള്‍ അല്‍പം കുറ്റബോധത്തോടെ നിര്‍ദേശങ്ങള്‍ ഗൃഹസ്ഥമാക്കാന്‍ ശ്രമിച്ചു. ലൈഫ് ജാക്കറ്റില്ലാതെ ഇടം വലം നോക്കുന്ന ഒരുപാടാളുകളുണ്ടായിരുന്നു. പത്തു മിനിറ്റോളം വരിയില്‍ നിന്ന് കഴിഞ്ഞപ്പോള്‍ കാലു കഴച്ച ചിലര്‍ മുന്നില്‍ നിന്ന ക്രൂവിനോട് ഡ്രില്‍ എപ്പോ തുടങ്ങുമെന്ന് ചോദിച്ചു.

''ഞങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്ത് നില്‍ക്കുകയാണ്,'' അയാള്‍ മുകളിലേക്കു കൈ ചൂണ്ടിപ്പറഞ്ഞു.

ഇടയ്ക്കിടയ്ക്ക് മൈക്കില്‍ മുഴങ്ങുന്ന നിര്‍ദേശങ്ങളെക്കുറിച്ചാണ് അയാള്‍ പറഞ്ഞതെന്നു മനസ്സിലായി.

ബോറടിച്ചു ഫോണ്‍ കയ്യിലെടുത്തവരെ അവര്‍ ശാസിച്ചു. വരിയുടെ ഏറ്റവും മുന്നില്‍ നിന്ന എന്റെ മകള്‍ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ അനൗണ്‍സ്‌മെന്റ് മുഴങ്ങിത്തുടങ്ങി. വിമാനത്തിലെപ്പോലെ ഞങ്ങള്‍ക്കഭിമുഖമായി നിന്നിരുന്ന ക്രൂ മെമ്പര്‍മാരിരൊരാള്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു ലൈഫ് ജാക്കറ്റ് എടുത്തണിയുകയും അതില്‍ ഘടിപ്പിച്ചിട്ടുള്ള വിസ്സില്‍ ഊതുകയും ചെയ്തു.

''അപായ സൂചന മുഴങ്ങിയാല്‍ ഉടനെ ഇവിടെയെത്തണം. അതായത് മസ്റ്റര്‍ സ്റ്റേഷന്‍ ബീ.'' ഡ്രില്‍ കഴിഞ്ഞപ്പോള്‍ കപ്പലിന് അപകടമൊന്നുമുണ്ടാകില്ലെന്നു വിചാരിച്ചു നടന്നെങ്കിലും ആ സ്റ്റേഷനെ കണ്ണുകൊണ്ടു ഒപ്പിയെടുക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

ആദ്യമായി കപ്പല്‍ യാത്ര ചെയ്യുന്ന ഒരാളെ സംബന്ധിച്ച് തികച്ചും അനിവാര്യവും വിജ്ഞാനപ്രദവുമായിരുന്നു ഡ്രില്ലെങ്കിലും ഉച്ചവെയിലും അലച്ചിലും അതിനോടകം തന്നെ ഞങ്ങളെ തളര്‍ത്തിക്കഴിഞ്ഞിരുന്നു. അതിനാല്‍ , അല്‍പസമയം റൂമില്‍ ചിലവഴിക്കാമെന്ന് കരുതി കോസ്റ്റ്കാര്‍ഡ് വാച്ച് റൂം തുറന്നു അകത്തു കയറുന്നതിനു മുന്‍പ് അടുത്ത നിര്‍ദേശം മുഴങ്ങി.

'' കൊച്ചിയില്‍ നിന്ന് കയറിയ യാത്രികര്‍ ഓറിയന്റേഷന്‍ അറ്റന്‍ഡ് ചെയ്യാനായി തീയറ്ററിലെത്തുക.

'' ഞങ്ങളില്ല. നിങ്ങള്‍ പോയിട്ട് വാ,'' ഉമ്മയും പപ്പയും പറഞ്ഞു.

അങ്ങനെ ഞങ്ങള്‍ നാല് പേര്‍ വീണ്ടും തീയറ്ററിലെത്തി. ഇത്തവണ തീയറ്റര്‍ കണ്ടുപിടിക്കാന്‍ അത്രയൊന്നും ബുദ്ധിമുട്ടേണ്ടി വന്നില്ല.

'' വെല്‍ക്കം ടു കോസ്റ്റ സെറീന' ഒരു സ്ത്രീയും പുരുഷനും സ്റ്റേജില്‍ വന്നു കോസ്റ്റ സെറീനയിലെ റെസ്റ്റോറന്റുകളിലെ പ്രധാന ഷെഫിനെയും ടൂര്‍ സെന്ററിലുള്ളവരെയും സ്പാ, കാസിനോ, എന്റര്‍ടൈന്‍മെന്റ് വിങ്, വൈഫൈ സര്‍വീസുളിലെ പ്രതിനിധികളെയും വേദിയിലേക്ക് ക്ഷണിച്ചു. ''കോസ്റ്റാ സെറീനയുടെ എല്ലാ സെര്‍വീസുകളും നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. പക്ഷേ, എല്ലാ കാശിടപാടുകളും ഡോളറില്‍ മാത്രമേ നടത്താന്‍ പറ്റൂ. കപ്പലില്‍ കയറിയത് മുതല്‍ ഇറങ്ങുന്നത് വരെ കോസ്റ്റ് കാര്‍ഡാണ് നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഡോക്യുമെന്റ്. അത് നഷ്ടപ്പെടുത്താന്‍ പാടില്ല. കപ്പലില്‍ വിവിധ എന്റര്‍ടൈന്‍മെന്റ്

പരിപാടികള്‍ നടന്നു കൊണ്ടിരിക്കും. അവയുടെ സമയം കൃത്യമായറിയുവാന്‍ കോസ്റ്റാ ആപ് ഡൗണ്‍ലോഡ് ചെയ്യാം.'' എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് ഞങ്ങള്‍ക്ക് അവിടെ നിന്ന് ലഭിച്ചത്. കപ്പല്‍ ഉച്ചക്ക് ഒരു മണിക്ക് കൊച്ചിയില്‍ നിന്ന് പുറപ്പെടുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അന്വേഷിച്ചപ്പോള്‍ അഞ്ചു മണിക്ക് സവാരി തുടങ്ങുമെന്ന് അറിയാന്‍ കഴിഞ്ഞു.

ഞങ്ങളുടെ അടുത്ത സ്റ്റോപ്പ് റെസ്റ്റോറന്റ് തന്നെയായിരുന്നു. ചായക്ക് വിവിധ തരത്തിലുള്ള കേക്കുകള്‍, കുക്കികള്‍, ബ്രെഡ്ഡുകള്‍, സാന്‍ഡ്വിച്ച്, പിസ്സറ്റ, പഴങ്ങള്‍ എന്നിവ മുന്നില്‍ നിരന്നിരുന്നു. പാലും കട്ടന്‍ കാപ്പിയും ചേര്‍ത്തു കാപ്പി കുടിക്കാമെന്നു വിചാരിച്ചു ഡ്രിങ്ക്‌സ് സ്റ്റേഷനിലെത്തിയപ്പോഴാണ് നല്ല മസാലച്ചായ കണ്ണില്‍ത്തടഞ്ഞത്. ചുറ്റും ശാന്തമായിക്കിടക്കുന്ന അറബിക്കടലിലേക്ക് നോക്കിയിരുന്നു ചായ കുടിച്ചു. അപ്പോഴേക്കും സമയം നാലേ മുക്കാലായിരുന്നു. കപ്പല്‍ തീരം വിടുന്നത് കാണണം എന്ന ആഗ്രഹത്തോടെ ഞങ്ങള്‍ ഡെക്ക് 10 ല്‍ പോയി കാത്ത് നിന്നു. ഇടക്കിടക്ക് ബോട്ടുകളും ഹെലികോപ്റ്ററുകളും റോന്തു ചുറ്റുന്നുണ്ടായിരുന്നു. ''നേവിയുടെ ബോട്ടാണത്. നേവിയുടെ ഹെലികോപ്റ്റര്‍,'' പപ്പ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തി. നോക്കെത്താദൂരത്തെ കടലിലേക്ക് കണ്ണും നാട്ടു ഞങ്ങള്‍ കപ്പല്‍ യാത്ര പുറപ്പെടുന്ന നിമിഷത്തിനായി കാത്തിരുന്നു. വിവിധ ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ ഡെക്കിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ചിലര്‍ ഡെക്ക് ചെയറുകളില്‍ കടല്‍ നോക്കിയിരുന്നു. മറ്റു ചിലര്‍ കപ്പലിലെ സ്വിമ്മിംഗ് പൂളിലും ജക്കൂസികളിലും അര്‍മാദിച്ചു തുടങ്ങിയിരുന്നു. രണ്ട് ഇന്‍ഡോര്‍ പൂളുകളും ഒരു ഔട്ട്‌ഡോര്‍ പൂളുമാണ് കോസ്റ്റയിലുള്ളത്. ഔട്ട്‌ഡോര്‍ പൂളിലേക്ക് ഇറങ്ങിനില്‍ക്കുന്ന വളഞ്ഞു പുളഞ്ഞ സ്ലൈഡ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. പൂളില്‍ നീന്തുന്ന കുട്ടികളെക്കണ്ടപ്പോള്‍ മോള്‍ക്കും പൂളിലിറങ്ങണമെന്നായി.

കപ്പല്‍ ആഴക്കടലിലേക്ക് നീങ്ങുകയായിരുന്നു. തിരകള്‍ക്കും ഒഴുക്കിനും എതിരായി മല്ലടിച്ച് ഒരു തടിക്കഷണത്തില്‍ ചക്രവാളത്തിനപ്പുറത്തേക്ക് പോയ ആദ്യത്തെ മുക്കുവന്റെ ഭാര്യ വ്രതനിഷ്ഠതയോടെ കടപ്പുറത്തേക്ക് പടിഞ്ഞാറേക്ക് നോക്കി തപസ്സു ചെയ്യുകയായിരുന്നു. കടലില്‍ കോളിളകി. തിമിംഗലങ്ങള്‍ വായ് പൊളിച്ചു കൊണ്ട് നിന്നു. സ്രാവുകള്‍ വാലുകൊണ്ടു വള്ളത്തിലടിച്ചു. ഒഴുക്ക്, വളളത്തെ ഒരു വലിയ ചുഴിയിലേക്ക് വലിച്ചു കൊണ്ടുപോയി.

''കപ്പല്‍ തീരം വിടുന്നത് കാണണ്ടേ?'' ഞങ്ങള്‍ ചോദിച്ചു. വേണ്ടെന്നു മകള്‍. അവസാനം, മകള്‍ തന്നെ ജയിച്ചു. സൂര്യാസ്തമയം കാണാമെന്ന ആഗ്രഹവും പാതിവഴിക്കുപേക്ഷിച്ചു ഞങ്ങള്‍ റൂമില്‍ പോയി നീന്താന്‍ തയ്യാറായി. സ്വിം സ്യൂട്ടുമണിഞ്ഞു ആദ്യം ജക്കൂസിയിലിറങ്ങി. ഒന്ന് രണ്ടിടത്തതായി വെള്ളം പതഞ്ഞു പൊങ്ങുന്ന രണ്ട് ജക്കൂസികള്‍ പത്താം നിലയുടെ പൂളിനടുത്തുണ്ടായിരുന്നു. നല്ല ഇളം ചൂട് വെള്ളം. തീരെ ചെറിയ കുട്ടികള്‍ക്കുള്ള ലൈഫ് ജാക്കറ്റ് അടുത്തുള്ള സ്റ്റാന്‍ഡില്‍ തൂക്കിയിട്ടിരുന്നു. സ്റ്റെപ്പിന് താഴെ നിലത്തു വീഴുന്ന വെള്ളം അപ്പപ്പോള്‍ ഒരാള്‍ തുടച്ചു മാറ്റിക്കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ മകള്‍ പൂളിലിറങ്ങിയെങ്കിലും വെള്ളത്തിന് ഉപ്പുരസമാണെന്ന് പറഞ്ഞു മകള്‍ ജക്കൂസിയിലേക്ക് തിരിച്ചു പോയി.

''കപ്പലെപ്പോ പുറപ്പെടും?'' പൂള്‍ സൈഡ് റെസ്റ്റോറന്റിന് മുന്നില്‍ നിന്നിരുന്ന ക്രൂവിനോട് ഞാനന്വേഷിച്ചു.

'' അഞ്ചു മണിക്ക് എടുക്കേണ്ടതായിരുന്നു. ഒരു യാത്രക്കാരന് വേണ്ടി വെയിറ്റ് ചെയ്യുകയാണ്. ഇനിയിപ്പോ എട്ട് മണിക്ക് എടുക്കുമായിരിക്കും,'' അവരിരൊരാള്‍ പറഞ്ഞു.

'ഏതു യാത്രകാരന് വേണ്ടിയായിരിക്കും കപ്പല്‍ ഇത്രയും സമയം കാത്തിരിക്കുന്നത്?' എന്ന ചോദ്യം ഞങ്ങള്‍ പരസ്പരം ചോദിച്ചു. അപ്പോഴേക്കും ആകാശം കറുത്ത ഉടുപ്പണിഞ്ഞു കഴിഞ്ഞിരുന്നു. അന്‍പതു വയസ്സ് പിന്നിട്ട സ്ത്രീകളുടെ ഒരു സംഘം ഒരു ജക്കൂസി മുഴുവന്‍ കയ്യടക്കി വട്ടത്തിലിരുന്നു ഹിന്ദി ഗാനങ്ങള്‍ ഉറക്കെപ്പാടി കൈ കൊട്ടിയാഘോഷിച്ചു. ജീവിതത്തിലെ ഏതു വിഷമങ്ങളെയാകും അവര്‍ ഈ മാത്രയില്‍ ബഹളം വെച്ച് മറക്കാന്‍ ശ്രമിക്കുന്നത്?


സ്വിമ്മിംഗ് കഴിഞ്ഞ് തിരിച്ചു മകളുമായി മുറിയിലെത്തിയപ്പോള്‍ കപ്പലനങ്ങുന്നത് പോലെത്തോന്നി. കഴിയുന്നതും വേഗത്തില്‍ ഡെക്കിലേക്ക് വെച്ച് പിടിച്ചു. പുറത്തു കടല്‍ ശാന്തമാണ്. കപ്പലും. തോന്നിയതാകും.

''ഇതെപ്പോ സ്റ്റാര്‍ട്ട് ചെയ്യും?'' ഡെക്കില്‍ നിന്നിരുന്ന കുടുംബാംഗങ്ങളോട് ചോദിച്ചു.

''ഇപ്പോ മൂവ് ചെയ്യുന്നുണ്ടല്ലോ,'' അവര്‍ പറഞ്ഞു,'' ഒരു അഞ്ചു മിനിട്ടായിക്കാണും.''

ഞാന്‍ ആശ്ചര്യത്തോടെ കടലിലേക്ക് നോക്കി. സൂക്ഷിച്ചു നോക്കിയാല്‍ കപ്പല്‍ ചെറുതായി ചലിക്കുന്നതായി മനസ്സിലാക്കാം. താഴെ കപ്പലിന്റെ അരികിലേക്ക് നോക്കിയാല്‍ മാത്രം വെള്ളം പതഞ്ഞു പുറകിലേക്ക് നീങ്ങുന്നത് കാണാം. നഗരം ചെറു വിളക്കുകകളായി അങ്ങ് ദൂരെ ഞങ്ങളെ ചേര്‍ത്തു പിടിച്ചു. കുളിര്‍ക്കാറ്റ് മുഖത്തടിച്ചു കൊണ്ടിരുന്നു. ഞങ്ങള്‍ നോക്കി നില്‍ക്കേ കെട്ടിട്ടങ്ങള്‍ അപ്രതീക്ഷിതമായിത്തുടങ്ങി.

''വൈകാതെ ചുറ്റും കടല്‍ മാത്രമാകില്ലേ?'' ഞങ്ങളിലൊരാള്‍ ചോദിച്ചു.

കടലിന്റെ അഗാധതയില്‍ നിന്ന് ഒരിരിട്ടു ഊളിയിട്ടു വന്നു എന്നെപ്പൊതിഞ്ഞു.

'കപ്പല്‍ തീരം വിടാന്‍ പോകുന്നതേയുള്ളൂ,' എന്റെ മനസ്സ് മന്ത്രിച്ചു.

കെട്ടിടങ്ങളില്‍ നിന്ന് ഇരുട്ടിലേക്കുള്ള ആ സീമന്ദരേഖയെ സഹോദരി ക്യാമറയില്‍ പകര്‍ത്തി.

''ഫോണിന്റെ റേഞ്ച് പോയി.''

കപ്പല്‍ ആഴക്കടലിലേക്ക് നീങ്ങുകയായിരുന്നു. തിരകള്‍ക്കും ഒഴുക്കിനും എതിരായി മല്ലടിച്ച് ഒരു തടിക്കഷണത്തില്‍ ചക്രവാളത്തിനപ്പുറത്തേക്ക് പോയ ആദ്യത്തെ മുക്കുവന്റെ ഭാര്യ വ്രതനിഷ്ഠതയോടെ കടപ്പുറത്തേക്ക് പടിഞ്ഞാറേക്ക് നോക്കി തപസ്സു ചെയ്യുകയായിരുന്നു. കടലില്‍ കോളിളകി. തിമിംഗലങ്ങള്‍ വായ് പൊളിച്ചു കൊണ്ട് നിന്നു. സ്രാവുകള്‍ വാലുകൊണ്ടു വള്ളത്തിലടിച്ചു. ഒഴുക്ക്, വളളത്തെ ഒരു വലിയ ചുഴിയിലേക്ക് വലിച്ചു കൊണ്ടുപോയി.

വ്രതമനുഷ്ഠിച്ച് കരയില്‍ കാത്തിരിക്കാന്‍ ആരെങ്കിലുമുണ്ടോ? കറുത്തമ്മ എന്നോടു ചോദിച്ചു.

അന്നുറങ്ങാന്‍ കിടന്നപ്പോള്‍ ഒരു ദൃശ്യമെന്റെ മുന്നില്‍ത്തെളിഞ്ഞു. ഒരു പാതി വെള്ളത്തില്‍ മുങ്ങി ചെരിഞ്ഞു നില്‍ക്കുന്ന ജനങ്ങളുടെ കപ്പല്‍. ആ ചിത്രം പിന്നീടൊരു ദിവസം ശരിക്കുമെന്നെത്തേടി വന്നു.



TAGS :