Quantcast
MediaOne Logo

എ.വി ഫർദിസ്

Published: 29 Oct 2024 12:50 PM GMT

കെ.പി ഉമ്മർ; എങ്ങനെ, എങ്ങനെ... നാം മറക്കുമീ സുന്ദരവില്ലനെ

മലയാളത്തിൻ്റെ അഭ്രപാളികളിൽ അന്നുവരെ കാണാത്ത ഭംഗിയാർന്ന ആകാര സൗഷ്ടവം കൊണ്ട്, ആദ്യമായി സുന്ദരനായ വില്ലൻ എന്ന ഖ്യാതി ഉണ്ടാക്കിയ കെ.പി. ഉമ്മർ എന്ന സിനിമാ താരം കാലയവനികക്കുള്ളിലേക്ക് നടന്നു കയറിയിട്ട് ഒക്ടോബർ 29 ന് ഇരുപത്തിമൂന്നു വർഷമാകുകയാണ്. എന്നാൽ ഒരു കാലത്ത് മലയാള സിനിമയിൽ സത്യനോടും നസീറിനോടും ഒപ്പം നിറഞ്ഞുനിന്ന ആ മഹാനടനെ വർത്തമാന കാല കേരളവും ജന്മനാടായ കോഴിക്കോടും എത്രത്തോളം വേണ്ട വിധം അനുസ്മരിക്കുന്നുണ്ട്? എന്തുകൊണ്ട് ഇദ്ദേഹം അവഗണിക്കപ്പെടുന്നു? കെ.പി. ഉമ്മറിൻ്റെ ജീവിത കഥയായ ഓർമ പുസ്തകത്തിൻ്റെ എഡിറ്റർ കൂടിയായ ലേഖകൻ അന്വേഷിക്കുന്നു

കെ.പി ഉമ്മർ; എങ്ങനെ, എങ്ങനെ... നാം മറക്കുമീ സുന്ദരവില്ലനെ
X

"എൻ്റെ വേരുകൾ ഇവിടെയാണ്. ഇവിടത്തെ വേനൽക്കാറ്റും കർക്കിടക മഴയുമൊന്നും മറക്കാനാവില്ല. വീണ്ടും കോഴിക്കോട്ടു വന്ന് സ്ഥിരതാമസമാക്കണമെന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് ഒരു പാട് കാലമായി. പക്ഷേ മക്കൾക്കിവിടെ വേരുകളില്ല. അവർ ജനി ച്ചതും വളർന്നതുമൊക്കെ മദ്രാസിലാണ്. എന്തായാലും അൽപം കഴിയട്ടെ. കോഴി ക്കോട്ട് വന്ന് താമസിക്കുന്നതിനെപ്പറ്റി ഒന്നുകൂടി ഗൗരവമായി ചിന്തിക്കണം."

ഇരുപത്തിമൂന്നുകൊല്ലം മുൻപ് 2001 മധ്യത്തോടുകൂടി കേരളത്തിന്റെ സുന്ദര നായ വില്ലൻ(handsome villain) എന്നറിയപ്പെടുന്ന കെ പി ഉമ്മർ തൻ്റെ അടുത്ത സുഹൃത്തുക്കളായ സിനിമാക്കാരോട് പറഞ്ഞതാണിത്. എന്നാൽ നിർഭാഗ്യകരമെന്നുപറയട്ടെ ഇതിനുശേഷം മാസങ്ങൾ പിന്നിടവെ ആ വർഷം ഒക്ടോബർ 29ന് അദ്ദേഹം കാലയവനികക്കുള്ളിലേക്ക് മറയുകയായിരുന്നു.

മദിരാശി നഗരത്തെ തൻ്റെ പ്രവർത്തനമണ്‌ഡലമായെടുത്തതുകൊണ്ടോ എന്തു കൊണ്ടോ ഇന്ന് മലയാളി ഈ സുന്ദരനായ വില്ലനെ ഇപ്പോൾ ഓർമിക്കുന്നത് പല പ്പോഴും മിമിക്‌സ് ട്രൂപ്പുകളുടെ അനുകരണ പരിപാടികളിലൂടെയും ഇടയ്ക്കിടക്ക് ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്ന പഴയകാല മലയാള സിനിമകളിൽക്കൂടി മാത്രമായി ഒതു ങ്ങുകയാണ്. എന്നാൽ

മുഖ്യധാരാ സിനിമയിലെ അനേകം താരങ്ങളിൽ ഒരാൾ എന്നതിനപ്പുറം, സെല്ലുലോയ്‌ഡിൽ നിറഞ്ഞാടുമ്പോഴും സർഗാത്മകമായ ഒരു മനസ്സും തൂലികയും മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു ഇദ്ദേഹമെന്നത് വളരെക്കുറച്ചു പേർക്കു മാത്രമറിയുന്ന ഒരു കാര്യമാണ് ഇപ്പോഴും. ലേഖനങ്ങൾ, നാടകം തുടങ്ങി അനേകം ചെറുകഥകൾ വരെ ഇദ്ദേഹം എഴുതിയിട്ടുണ്ട്. അതും നല്ല കനപ്പെട്ട ഭാഷയിലും ശൈലിയിലുമെല്ലാംമുള്ളവ തന്നെ. പഴയ തലമുറയിലെ മുൻ നിരയിൽ നിന്നിരുന്ന സിനിമാ നടന്മാരിൽ ഇങ്ങനെ ചെറുകഥയും ലേഖനങ്ങളും ധാരാളമായി എഴുതിയ വ്യക്തികൾ വേറെ ഉണ്ടാകില്ല. സുന്ദരമായ ഒരു ഭാഷാ ശൈലിക്ക് കൂടി ഉടമസ്ഥനായിരുന്നു ഇദ്ദേഹം. ഇതാണ് എം ടിയുമായി ഉമ്മറിനെ അടുപ്പിച്ചതിലെ പ്രധാന ഘടകങ്ങളിലൊന്നും. അങ്ങനെ ഉമ്മർ എഴുതി എം ടി തൻ്റെ തൂലിക കൊണ്ട് മനോഹരമാക്കിയ രോഗി കൾ എന്ന നാടകം വർഷങ്ങൾക്ക് മുൻപ് തന്നെ പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിക്ക പ്പെട്ടിട്ടുണ്ട്. നിർഭാഗ്യവശാൽ ഇപ്പോൾ കോപ്പികൾ ലഭ്യമല്ലെന്നുമാത്രം. സമൂഹത്തിലെ നക്സലിസത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള പീറ്റർമേട്, ഒരു നിസ്സഹായനായ മതപു രോഹിതനെക്കുറിച്ചുള്ള അലവി മുസല്യാര്,ബിമാനം, എൻ്റെ പ്രിയപ്പെട്ട മകൻ, അനാവ രണം,എല്ലാം ബിരിയാണിയിൽ അവസാനിക്കുന്നു എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ചെറുകഥകൾ. ചെറുപ്പം മുതലെ നാടകവുമായും കോഴിക്കോട്ടെ നാടകപ്ര വർത്തകരുടെ കൂട്ടായ്‌മയായ ബ്രദേഴ്‌സ് മ്യൂസിക് ക്ലബ്ബുമായുള്ള സഹവാസംമൂലവും വായന ഒരു കൂടപിറപ്പായി മാറിയതുകൊണ്ടാണ് തനിക്ക് എന്തെങ്കിലും എഴുതണമെന്ന് തോന്നിച്ച ഉണ്ടായതെന്നാണ് ഇതിനെക്കുറിച്ച് അദ്ദേഹം പറയാറുള്ളത്. സീനുകൾക്കിട

യിലെ ഇടവേളകളിൽ ലൊക്കേഷനിലെ ബഹളങ്ങൾക്കിടയിൽ നിന്നല്പം മാറിനിന്ന് എപ്പോഴും പുസ്‌തകം വായിച്ചുകൊണ്ടിരിക്കുന്ന കെ പി ഉമ്മർ എന്നുള്ളത് അറുപതുക ളിലും എഴുപതുകളിലുമെല്ലാം പലരെയും ആശ്ചര്യപ്പെടുത്തിയിരുന്ന കാഴ്ചയായിരുന്നു വെന്ന് തിക്കുറിശ്ശി പറഞ്ഞിട്ടുണ്ട്. കൗമാരം പിന്നിടുമ്പോഴേക്ക് വിശ്വസാഹിത്യങ്ങളുടെ മലയാളത്തിൽ ലഭ്യമായി പരിഭാഷകളിൽ മിക്കതും ഉമ്മർ വായിച്ചുകഴിഞ്ഞ പുസ്‌തകങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചവയായിരുന്നു. ഈ വായനയാണ് പിന്നീട് എഴുത്തി ലേക്കും അദ്ദേഹത്തെ വഴിതിരിച്ചുവിട്ടത്. പതിനാലാം വയസ്സിലാണ് ആദ്യമായി ഉമ്മർ ഒരു ചെറുകഥ രചിക്കുന്നത്. പേര് വ്യഭിചാരത്തിൻ്റെ മനഃശാസ്ത്രം.

മലയാളസിനിമയിൽ കോഴിക്കോടിൻ്റെ പ്രധാന സംഭാവനകളെ തിരയുമ്പോൾ കുഞ്ഞാണ്ടി, ബാലൻ കെ നായർ, നെല്ലിക്കോട് ഭാസ്ക്കരൻ, കുതിരവട്ടം പപ്പു തുട ങ്ങിയവരെപ്പോലെ ഒരുപക്ഷേ ഇവർക്കുമുകളിൽ സത്യൻ്റെയും നസീറിന്റെയും കാല ത്ത് തന്നെ മലയാളസിനിമാലോകത്ത് മുഴക്കമുള്ള തൻ്റേതായ ശബ്ദംകൊണ്ട് ഈ നായകരോടൊപ്പം കയറിനില്ക്കുവാൻ പലപ്പോഴും സാധിച്ച നടനായിരുന്നു കെ.പി ഉമ്മർ. കോഴിക്കോട്ടുകാരനാണെന്നതിൽ ഏറെ അഭിമാനിക്കുകയും അത് തൻ്റെ സിനിമാലോകത്തെ സതീർഥ്യരോട് എപ്പോഴും അഭിമാനത്തോടെ പറയുകയും ചെയ്‌തിരുന്നു ഉമ്മർ ഇങ്ങനെ സിനിമാക്കാർക്കിടയിൽ കെ പി ഉമ്മർ സംസാരിക്കുവാൻ തുടങ്ങുമ്പോൾ അതാ ഉമ്മുക്കയുടെ, കോഴിക്കോടൻ ബഡായി തുടങ്ങുകയായി എന്നൊരു ചൊല്ലുത ന്നെയുണ്ടായിരുന്നു!. കെ ടി യു ടെ നാടകങ്ങളിലൂടെ നാടകരംഗത്ത് സജീവമായപ്പോഴും അവിടെനിന്ന് കെ പി എ സി യിലെ മുഴുസമയ നായകനായപ്പോഴും കോഴിക്കോട് കിഴക്കെ നടക്കാവിലെ അമ്മാവൻ്റെ വീടായ കൂട്ടിൽ തന്നെയായിരുന്നു ഇദ്ദേഹത്തിൻ്റെ താമസം. പിന്നീടാണ് ഇവിടെ നിന്ന് മദിരാശിയിലേക്ക് കൂടുമാറുന്നത്. എങ്കിലും മരണം വരെ കിട്ടുന്ന വേദികളിലെല്ലാം കോഴിക്കോടിനെക്കുറിച്ചും ഇവിടത്തെ ഫുട്ബാൾ ഗ്രൗണ്ടുകളെക്കുറിച്ചുമെല്ലാം വാചാലനായ ഞമ്മളെ കോഴിക്കോട്ടുകാരനായിരുന്നു ഇദ്ദേഹം. ഉണ്ടകണ്ണുകൾകൊ ണ്ടുള്ള തീഷ്‌ണമായ നോട്ടത്തിലൂടെയും കേൾക്കുന്നവരിൽ ആശ്ചര്യം നിറക്കുന്ന സംഭാഷണത്തിലൂടെയും കാഴ്ചക്കാരന്റെ മനസ്സിൽ സ്ഥാനം പിടിച്ച ഇദ്ദേഹത്തിന് ബലാത്സംഗ വീരൻ എന്നൊരു ദുഷ്പേര് താൻ ജീവൻ നല്‌കിയ കഥാപാത്രങ്ങളിലൂടെ ആദ്യ കാലത്ത് മലയാള സിനിമാ ലോകത്ത് ലഭിച്ചിരുന്നെങ്കിലും ജീവിതത്തിൽ വെറും പാവത്താനായിരുന്നു ഈ നടൻ.

പക്ഷേ എന്തും വെട്ടിത്തുറന്നുപറയുന്ന ഉമ്മറിൻ്റെ സംസാരം സിനിമയിൽ മാത്രമല്ല, യഥാർഥജീവിതത്തിലും ഇദ്ദേഹത്തിന് പലപ്പോഴും വില്ലൻ പരിവേഷം അറിയാതെ ചാർത്തി കൊടുക്കുകയായിരുന്നു. പറയുവാനുള്ളത് ആരുടെ മുഖത്ത് നോക്കിയും തുറ നടിക്കുമായിരുന്നു ഉമ്മർ. അഡ്‌ജസ്റ്റ്മെൻ്റുകളുടെ കാലത്ത് പലപ്പോഴും ഇത് അദ്ദേഹ ത്തിന് വിനയായി മാറിയിട്ടുണ്ട്. സംസ്ഥാന സർക്കാരിൻ്റെ സിനിമാ അവാർഡ്പോലു ള്ളവ സ്വാധീനക്കാർക്ക് മാത്രം ലഭിക്കുന്ന ഒരു കാലത്ത് തികച്ചുംജൂനിയറായ ഒരു നടന് എല്ലാവിധ മാനദണ്‌ഡവും കാറ്റിൽപറത്തിക്കൊണ്ട് സംസ്ഥാന അവാർഡ് പ്രഖ്യാപിച്ച തിൽ ദേഷ്യപ്പെട്ടു തന്നെ അവാർഡിന് പരിഗണിക്കരുതെന്ന് കെ പി ഉമ്മർ കത്തെഴുതി.പി ആർ ഡിയിലെയോ സാംസ്‌കാരികവകുപ്പിലെയോ ഒരു ഉന്നതനായ ഉദ്യോസ്ഥൻ ആ കത്ത് എടുത്ത് വയ്ക്കുകയും ഏതെങ്കിലും ജൂറി പിന്നീട് കെ പി ഉമ്മറിനെയും പരി ഗണിക്കുമ്പോൾ, ഈ പഴയ കത്തെടുത്ത് കാണിക്കും. അദ്ദേഹം നിരസിക്കുമെന്ന്

പറഞ്ഞ് കമ്മിറ്റി അംഗങ്ങളെ ഉമ്മറിന് അവാർഡ് പ്രഖ്യാപിക്കുന്നതിൽനിന്ന് പിന്തിരിപ്പി ക്കുകയുമായിരുന്നു. തിക്കോടിയനോ മറ്റോ അവാർഡ് ജൂറി മെമ്പറായ സമയത്ത് അദ്ദേ ഹമായിരുന്നു ഇക്കാര്യം ഉമ്മറിനോട് പിന്നീട് പറഞ്ഞത്.

പലപ്പോഴും വിവാദങ്ങളുടെ കൂടെപിറപ്പുമായിരുന്നു കെ പി ഉമ്മർ. പ്രത്യേകിച്ച് മലയാള സിനിമയുടെ യശസ്സ് ലോക സിനിമാഭൂപടത്തിൽ എത്തിച്ച സമയത്താണ് അടൂർ ഗോപാ ലകൃഷ്ണനെ രൂക്ഷമായി ഇദ്ദേഹം വിമർശിച്ചത് വലിയ വിവാദമായി മാറി. ഇതേപോലെ മ ലബാർ മഹോത്സവത്തിൻ്റെ ഭാഗമായി കുറ്റിച്ചിറയിൽ നടത്തിയ ഒരു പരിപാടിയിൽ മിഷ് ക്കാൽ പള്ളിയെക്കുറിച്ച് സംസാരിച്ചതും അന്ന് ഏറെ ബഹളമുണ്ടാക്കിയിരുന്നു. തന്റെ ഈ സ്വഭാവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: 'എതിർക്കാൻ വിചാരിച്ചാൽ ആത്മനിയന്ത്രണംവിടാതെ ബുദ്ധിപൂർവം പല്ലും നഖവും ഉപയോഗിച്ച് ഞാൻ എതിർക്കും. ആരെന്നെപ്പറ്റി വിമർശിച്ചെഴുതിയാലും ഞാനതുശാന്തമായിരുന്നു വായി ക്കും. മറുപടി ആഗ്രഹിക്കുന്നതാണെങ്കിൽ കണക്കിന് തിരിച്ച് കശക്കും'.

സിനിമ പോലെ തന്നെ സെവൻസ് ഗ്രൗണ്ടുകളിൽ നല്ലൊരു കാൽപന്തുകളിക്കാരനുമാ യിരുന്നു ഇദ്ദേഹം. ഒരുനടനായില്ലെങ്കിൽ ഒരു പക്ഷേ നല്ലൊരു ഫുട്ബാൾ താരമായി മാറിയേക്കാമായിരുന്നു താനെന്ന് ഉമ്മർ തന്നെ പിന്നീട് എഴുതിയിരുന്നു. കോഴിക്കോട് കോടതി മൈതാനത്ത് ഒളിമ്പ്യൻ റഹിമാനോടൊപ്പം സജീവമായി പന്തുകളിച്ചുനടന്നി രുന്ന കാലവുമുണ്ടായിരുന്നു. ഇൻഡിപെൻഡൻ്റ്സ് എന്നായിരുന്നു ഈ ടീമിന്റെ പേര്. ഒളിംപ്യൻ റഹ്മാൻ ക്യാപ്റ്റനും കെ പി ഉമ്മർ സെക്രട്ടറിയുമായിരുന്നു. കൊയിലാണ്ടി യിൽവരെ സെവൻസ് ടൂർണമെൻ്റിൽപോയി ഗോളടിച്ച് ജനങ്ങളുടെ കൈയടി നേടിയി ട്ടുണ്ടായിരുന്നു ആ കാലത്ത് ഉമ്മറിൻ്റെ കളി. സെവൻസ് ടൂർണമെൻ്റുകളിൽ ഉമ്മറിന്

മാത്രം ഏറെ ആരാധകർ പോലുമുണ്ടായിരുന്നു. സത്യനെയും നസീറിനെയും മധുവുമെല്ലാം വെള്ളിത്തിരയിൽ നിറഞ്ഞു കാണുമ്പോഴും പഴയ സിനിമാകൊട്ടകകളിലെത്തുന്ന കാഴ്‌ചക്കാർ ആകാംക്ഷയോടെ സ്ക്രീനിൽ പ്രതി ക്ഷിച്ചിരുന്ന മൊഞ്ചുള്ള ഒരു മുഖമുണ്ടായിരുന്നു പല സിനിമകളിലും ദുഷ്ട കഥാപാത്ര മായിരുന്നെങ്കിലും കെ പി ഉമ്മർ എന്ന സുന്ദരവില്ലനായിരുന്നത്. ഒരു നടനെന്നതിന പ്പുറം വ്യക്തമായ രാഷ്ട്രീയ ബോധമുള്ള, സാമൂഹ്യനിരീക്ഷണമുള്ള വ്യക്തിത്വമായിട്ടു കൂടി ഏതെങ്കിലും കക്ഷിരാഷ്ട്രീയ അടിത്തറയിൽ നിന്ന് അവർക്ക് വേണ്ടി സംസാ രിച്ചില്ല എന്നുള്ളതാണ് ഇദ്ദേഹത്തിന് സംഭവിച്ച ഏറ്റവും വലിയ തെറ്റ് എന്നു ഇപ്പോൾ

തോന്നുന്നു. ഇതുകൊണ്ടു തന്നെ ഇദ്ദേഹത്തിനായി വാദിക്കുവാനായി ഒരു പാർട്ടിക്കാരനുമില്ല എന്നു ള്ളതുകൊണ്ടുതന്നെയാണ് കെ പി ഉമ്മർ എന്ന നടനെ അടയാളപ്പെടുത്തുന്ന ഒന്നും പിന്നീട് കേരളത്തിൽ ഇല്ലാതെപോയതും.

അദ്ദേഹം മരണപ്പെട്ടിട്ട് രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോഴുംഒരു പ്രാവശ്യം മാത്രമാണ് അദ്ദേഹത്തിന്റെ സമഗ്രസംഭാവനകളെ അടിസ്ഥാനമാക്കി വിശദമായ ഒരനുസ്‌മരണ പരി പാടി അദ്ദേഹത്തിൻ്റെ മാതൃ നഗരമായ കോഴിക്കോട്ട് യുവതരംഗം എന്ന സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ , ഇപ്പോൾ 23 മത് വാർഷികത്തിലും കോഴിക്കോട്ട് അതേ യുവതരംഗ് പരിപാടി സംഘടിപ്പിക്കുന്നുണ്ട്.

വിദേശത്തു നിന്ന് വന്നവരുടെപേരിൽപോലും റോഡുള്ള നഗരത്തിലെ ഒരു റോഡിന് പോലും ഈ നടന്റെ ഓർമക്കായി ഇദ്ദേഹത്തിന്റെ പേരിട്ടിട്ടില്ല. കോർപ്പറേഷൻ ആനക്കുളം സാംസ്കാരിക നിലയത്തിലെ ഹാളുകൾക്കും മറ്റും കോഴിക്കോട്ടുകാരായ കലാ സാംസ്കാരിക നായകന്മാരുടെ പേരു നല്‌കിയപ്പോഴും അതിലും കെ പി ഉമ്മറില്ലായിരുന്നു. അടുത്തകാലങ്ങളിൽ മലയാളസിനിമയിലെത്തിയവരെപോലും പരിഗണിച്ചപ്പോഴും ഉമ്മറിനെ മറന്നുപോയി എന്നുള്ളതാണ് ഏറ്റവും വേദനാകരമായി സിനിമ പോലെ തന്നെ സെവൻസ് ഗ്രൗണ്ടുകളിൽ നല്ലൊരു കാൽപന്തുകളിക്കാരനുമാ യിരുന്നു ഇദ്ദേഹം. ഒരു നടനായില്ലെങ്കിൽ ഒരു പക്ഷേ നല്ലൊരു ഫുട്ബാൾ താരമായി മാറിയേക്കാമായിരുന്നു താനെന്ന് ഉമ്മർ തന്നെ പിന്നീട് എഴുതിയിരുന്നു.. കോഴിക്കോട് കോടതി മൈതാനത്ത് ഒളിമ്പ്യൻ റഹിമാനോടൊപ്പം സജീവമായി പന്തുകളിച്ചുനടന്നി രുന്ന കാലവുമുണ്ടായിരുന്നു. ഇൻഡിപെൻഡൻ്റ്സ് എന്നായിരുന്നു ഈ ടീമിന്റെ പേര്. ഒളിംപ്യൻ റഹ്മാൻ ക്യാപ്റ്റനും കെ പി ഉമ്മർ സെക്രട്ടറിയുമായിരുന്നു. കൊയിലാണ്ടി യിൽവരെ സെവൻസ് ടൂർണമെൻ്റിൽപോയി ഗോളടിച്ച് ജനങ്ങളുടെ കൈയടി നേടിയി ട്ടുണ്ടായിരുന്നു ആ കാലത്ത് ഉമ്മറിൻ്റെ കളി. സെവൻസ് ടൂർണമെൻ്റുകളിൽ ഉമ്മറിന് മാത്രം ഏറെ ആരാധകർ പോലുമുണ്ടായിരുന്നു.

സത്യനെയും നസീറിനെയും മധുവുമെല്ലാം വെള്ളിത്തിരയിൽ നിറഞ്ഞു കാണുമ്പോഴും പഴയ സിനിമാകൊട്ടകകളിലെത്തുന്ന കാഴ്‌ചക്കാർ ആകാംക്ഷയോടെ സ്ക്രീനിൽ പ്രതീ ക്ഷിച്ചിരുന്ന മൊഞ്ചുള്ള ഒരു മുഖമുണ്ടായിരുന്നു പല സിനിമകളിലും ദുഷ്ട കഥാപാത്ര മായിരുന്നെങ്കിലും കെ പി ഉമ്മർ എന്ന സുന്ദരവില്ലനായിരുന്നത്. ഒരു നടനെന്നതിന പ്പുറം വ്യക്തമായ രാഷ്ട്രീയ ബോധമുള്ള, സാമൂഹ്യനിരീക്ഷണമുള്ള വ്യക്തിത്വമായിട്ടു കൂടി ഏതെങ്കിലും കക്ഷിരാഷ്ട്രീയ അടിത്തറയിൽ നിന്ന് അവർക്ക് വേണ്ടി സംസാ രിച്ചില്ല എന്നുള്ളതാണ് ഇദ്ദേഹത്തിന് സംഭവിച്ച ഏറ്റവും വലിയ തെറ്റ് എന്നു ഇപ്പോൾ തോന്നുന്നു. ഇതുകൊണ്ടു തന്നെ ഇദ്ദേഹത്തിനായി വാദിക്കുവാനായി ആരുമില്ല എന്നു ള്ളതുകൊണ്ടുതന്നെയാണ് കെ പി ഉമ്മർ എന്ന നടനെ അടയാളപ്പെടുത്തുന്ന ഒന്നുമില്ലാ തായിപോയത്.

അദ്ദേഹം മരണപ്പെട്ടിട്ട് രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോഴും ഒരു പ്രാവശ്യം മാത്രമാണ് അദ്ദേഹത്തിന്റെ സമഗ്രസംഭാവനകളെ അടിസ്ഥാനമാക്കി വിശദമായ ഒരനുസ്‌മരണ പരി പാടി അദ്ദേഹത്തിൻ്റെ മാത്യ നഗരമായ കോഴിക്കോട്ട് പോലും നടന്നത്. കോഴിക്കോട്ടെ സാംസ്കാരിക കൂട്ടായ്മയായ യുവ തരംഗമാണ് അത് സംഘടിപ്പിച്ചത്. അവർ തന്നെ ഇരുപത്തി മൂന്നാം വാർഷികമായ ഇന്ന് സമാനരീതിയിൽ ഒരു പരിപാടി കൂടി സംഘടിപ്പിക്കുന്നുണ്ട്.

റഷ്യയിൽ നിന്ന് ഇവിടെ കച്ചവടത്തിനായി 555 വർഷം മുൻപ് ഇവിടെ വന്ന അഫാനസി നികിത ൻ എന്ന കച്ചവടക്കാരൻ്റെ പേരിൽ നഗരത്തിൽ ഒരു റോഡ് ഒരുക്കിയ വർഷങ്ങളായി കോഴിക്കോട് ഭരിക്കുന്ന ഇടത് ഭരണകൂടത്തിന്, മരിക്കും വരെ ഒരു ഇടത് മനസ്സ് കൂടെ കൊണ്ടു നടന്ന കെ.പി. ഏ. സി യുടെ മുന്നിൽ നടന്ന ഈ നടൻ്റെ സംഭാവനകളുടെ പേരിലെങ്കിലും അതിന് പോലും മുതിരാതിരിക്കുന്നതിനെ അവഗണനയെന്നെല്ലാതെ എന്തു പേരിട്ടാണ് വിളിക്കുക? കോർപ്പറേഷൻ ആനക്കുളം സാംസ്കാരിക നിലയത്തിലെ ഓരോ ഹാളുകൾക്കും മറ്റും കോഴിക്കോട്ടുകാരായ കലാ സാംസ്ക‌ാരിക നായകന്മാരുടെ പേരു നല്‌കിയപ്പോഴും അതിലും കെ പി ഉമ്മറില്ലായിരുന്നു. അടുത്തകാലങ്ങളിൽ മലയാളസിനിമയിലെത്തിയവരെപോലും പരിഗ ണിച്ചപ്പോഴും ഉമ്മറിനെ മറന്നുപോയി എന്നുള്ളതാണ് ഏറ്റവും വേദനാകരമായി തോന്നുന്നത്. എന്തിനധികം ഒരു സമയത്ത് കാക്കത്തൊള്ളായിരം ആളുകളുടെ പടം തൂങ്ങിയിരുന്ന കോഴിക്കോട് ടൗൺ ഹാളിന്റെ ഭിത്തിയിൽ ഇതുവരെ ഇദ്ദേഹത്തിന്റെ ഒരു ഛായാ ചിത്രം പോലും ആനാഛാദനം ചെയ്യപ്പെട്ടിട്ടില്ല!. പലരും ബന്ധപ്പെട്ടിട്ടും ഇതിനുള്ള അനുമതിപോലും ഇതുവരെ ലഭ്യമാക്കിയിട്ടില്ല അധികൃതർ.

ഇദ്ദേഹത്തിന്റെ സതീർഥ്യരായിരുന്ന പ്രേംനസീറും സത്യൻ്റെയുമെല്ലാം സംഭാവനകൾ പുതിയ കാലത്തിന് പരിചയപ്പെടുത്തുവാനായി സ്‌മാരകങ്ങൾ ഉയരുമ്പോഴാണ് ഇതെന്ന താണ് കൂടുതൽ സങ്കടകരമായി മാറുന്നതന്നു മാത്രം.

TAGS :