Quantcast
MediaOne Logo

ഫാരിസ് മെഹര്‍

Published: 14 Nov 2022 11:15 AM GMT

ഓര്‍മകളുടെ പാട്ടുമാല

റഫി സാഹിബിന്റെ മരണം വാപ്പയിലെ റഫി ആരാധകനെ അത്രമേല്‍ സങ്കടപ്പെടുത്തി. റഫി സാബിന്റെ മൃതദേഹം മഞ്ചലില്‍ കൊണ്ട് പോകുന്ന കാഴ്ച ടി.വിയില്‍ കണ്ടത് തന്നോട് പറയുമ്പോള്‍ ആ മുഖം വാടുന്നത് എത്രയോ തവണ കണ്ടിട്ടുണ്ട്.

ഓര്‍മകളുടെ പാട്ടുമാല
X

വാപ്പയുടെ പഴയ കാസറ്റ് പെട്ടിയില്‍ കറുപ്പും ചുവപ്പും നിറങ്ങളോടുകൂടിയൊരു കാസറ്റ് ഉണ്ടാവാറുണ്ട്. മുഹമ്മദ് റഫി സാഹിബിന്റെ ലണ്ടന്‍ പ്രോഗ്രാമിന്റേത്. ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളത് അതിലെ 'ഓ ദുനിയാ കേ രഖ്‌വാലെ' എന്ന ഗാനമാവണം. കാരണം, പല ഞായറാഴ്ചകളിലേയും എന്റേയും വാപ്പയുടേയും ഒരുമിച്ചുള്ള റഫി ആസ്വാധനം തുടങ്ങുന്നത് തന്നെ ആ ഗാനത്തിലാണ്. ആ ഗാനം പാടി തീരുമ്പോള്‍ കണ്ണീരണിയുമായിരുന്ന വാപ്പയുടെ ആ പാട്ടോര്‍മകളെ ഓര്‍ത്തെടുക്കാന്‍ എനിക്ക് മുഹമ്മദ് റഫി എന്ന അനശ്വര ഗായകന്റെ പാട്ടുകളില്ലാതെ പറ്റില്ല.

ഡി.ഡി വണ്‍ മാത്രമുണ്ടായിരുന്ന കാലത്ത് ഞങ്ങള്‍ രാവിലെ രംങ്കോളി കാണും. തുടരെ കാണിക്കാറുള്ള ഗാനങ്ങളില്‍ ഒന്നായിരുന്നു 'പര്‍ദേസിയോ സേ നാ അക്കിയാ മിലാനാ'. ആ ഗാനം വാപ്പയുടെ പ്രിയ ഗാനങ്ങളില്‍ ഒന്നായിരുന്നു. പാട്ടിന്റെ അര്‍ഥവും കൂടെ പറഞ്ഞുതരുമായിരുന്നു വാപ്പ. മഞ്ഞു മലകള്‍ക്കിടയില്‍ നിന്ന് റഫി സാഹിബിന്റെ ശബ്ദത്തില്‍ ഷമ്മി കപൂര്‍ ഉറക്കെ 'ചാഹേ കോയി മുജേ ജങ്കിലി കഹേ എന്ന് പാടുമ്പോള്‍ കോഴി മുട്ട ചങ്കിലുണ്ടെന്നും പറഞ്ഞു വാപ്പ ചിരിക്കും.

'ബഹാരോ ഫൂല്‍ ബര്‍സാവോ, മേരാ മെഹബൂബ് ആയ ഹേയ്' ഒരു കള്‍ട്ട് കണക്കെ വളരെ ചെറുപ്പത്തില്‍ തന്നെ എന്റെയുള്ളില്‍ കയറി കുരുങ്ങിയ റഫി ഗാനമാണ്. വാപ്പയുടെ ശേഖരത്തിലെ ഏക എം.പി.ത്രീ ഡിസ്‌ക്കിലെ ആദ്യ ഗാനം. വാപ്പയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു ഈദ് പരിപാടിയുടെ ഗാനമേള സ്റ്റേജില്‍ കയറി പാടാന്‍ ധൈര്യം പകര്‍ന്ന ഗാനം. ഇന്നും രണ്ടു വരി മൂളാന്‍ പറഞ്ഞാല്‍ മടിയില്ലാതെ ഞാന്‍ പാടുന്ന പാട്ടാണ് 'ബഹാരോ ഫൂല്‍ ബര്‍സാവോ മേരാ മെഹബൂബ് ആയ ഹേയ്..'

'ജോ വാതാ കിയാ തോ നിഭാന പടേക' കേള്‍ക്കുമ്പോള്‍ വാപ്പ തന്റെ ചൂണ്ടുവിരലും നടുവിരലും ചേര്‍ത്ത് മറ്റേ കൈകളുടെ വിരലുകള്‍ക്കിടയില്‍ തട്ടി താളം പിടിച്ചിരിക്കുന്നത് കാണാന്‍ നല്ല രസമാണ്. ഞാനും കൂടെ ശ്രമിക്കും.

പണ്ട്, ഡി.ഡി വണ്‍ മാത്രമുണ്ടായിരുന്ന കാലത്ത് ഞങ്ങള്‍ രാവിലെ രംങ്കോളി കാണും. തുടരെ കാണിക്കാറുള്ള ഗാനങ്ങളില്‍ ഒന്നായിരുന്നു 'പര്‍ദേസിയോ സേ നാ അക്കിയാ മിലാനാ'. ആ ഗാനം വാപ്പയുടെ പ്രിയ ഗാനങ്ങളില്‍ ഒന്നായിരുന്നു. പാട്ടിന്റെ അര്‍ഥവും കൂടെ പറഞ്ഞുതരുമായിരുന്നു വാപ്പ. മഞ്ഞു മലകള്‍ക്കിടയില്‍ നിന്ന് റഫി സാഹിബിന്റെ ശബ്ദത്തില്‍ ഷമ്മി കപൂര്‍ ഉറക്കെ 'ചാഹേ കോയി മുജേ ജങ്കിലി കഹേ എന്ന് പാടുമ്പോള്‍ കോഴി മുട്ട ചങ്കിലുണ്ടെന്നും പറഞ്ഞു വാപ്പ ചിരിക്കും. റഫിയുടെ അടിച്ചുപൊളി ഗാനങ്ങളിലൊന്നായിരുന്നു അത്.

വാപ്പാക്ക് ഹിന്ദി നല്ല വശമായിരുന്നു. ബോംബയില്‍ കുറച്ചു കാലം ജോലി നോക്കിയിട്ടുണ്ട്. അവിടെ നിന്ന് തന്നെയാവണം റഫി സാഹിബും ഹൃദയത്തിലേക്ക് കയറി കൂടിയതും പിന്നീട് തന്റെ മകനിലേക്കും ആ റഫി ഭ്രാന്ത് പകര്‍ന്നു നല്‍കിയതും.

1946ല്‍ ഇറങ്ങിയ അനുമോല്‍ ഘടി എന്ന ഹിന്ദി സിനിമയിലെ നൂര്‍ ജഹാനും, സുരയ്യയും പാടിയ പാട്ടുകളാണ് വാപ്പ സ്ഥിരം കേള്‍ക്കാറുള്ള മറ്റു ഗാനങ്ങള്‍. അതില്‍ ഏറ്റവും പ്രിയം 'ആജാ ഓ ആജാ ആജാ മേരി' എന്നു തുടങ്ങുന്ന ഒരു യുഗ്മ ഗാനമാണ്. അത് വീട്ടിലെ എല്ലാവര്‍ക്കും മനഃപാഠമാണ്. എന്റെ കുഞ്ഞു നാളിലെ ഇഷ്ട്ട ഗാനം. അതേ സിനിമയിലെ ഒരു ഗാനം റഫി സാഹിബിന്റെതായിരുന്നു: 'തേരാ ഖിലോന ട്ടൂട്ടാ ബാലക്ക്' എന്ന് തുടങ്ങുന്നൊന്ന്. അതാവാം ആ കാസ്സറ്റും വാപ്പ സൂക്ഷിക്കാന്‍ കാരണം.


വാപ്പയെ ഓര്‍ക്കുമ്പോള്‍ പാടാന്‍ മറക്കാത്ത ഒരു പാട്ടുണ്ട്. 'സോ സാല് പഹലെ മുജേ തുമ്‌സേ പ്യാര്‍ താ'. വാപ്പ ആ പാട്ട് എത്രയോ തവണ എന്നെ കൊണ്ട് പാടിച്ചിരിക്കുന്നു. 'മുജേ തുമ്‌സേ പ്യാര്‍ താ' എന്ന വരി റഫി സാഹിബ് ലൈവില്‍ മാറ്റിയും മറിച്ചും പാടുന്ന പോലെ പാടാന്‍ നോക്കി എത്രയോ തോറ്റിട്ടുണ്ട് ഞാന്‍. എന്നിട്ടും എന്റെ പ്രിയ ഗാനങ്ങളിലതുമുണ്ട്. റഫി സാഹിബിന്റെ മരണം വാപ്പയിലെ റഫി ആരാധകനെ അത്രമേല്‍ സങ്കടപ്പെടുത്തി. റഫി സാബിന്റെ മൃതദേഹം മഞ്ചലില്‍ കൊണ്ട് പോകുന്ന കാഴ്ച ടി.വിയില്‍ കണ്ടത് തന്നോട് പറയുമ്പോള്‍ ആ മുഖം വാടുന്നത് എത്രയോ തവണ കണ്ടിട്ടുണ്ട്.

ആനേ സെ ഉസ്‌കെ ആയെ ബഹാര്‍, ക്യാ ഹുവ തേരാ വാദ, ചാദവി വി കാ ചാന്ദ് ഹോ, തെരെ മേരെ സ്വപ്‌നേ ഏക്ക് റങ്ക് ഹേ, ഓ മേരി മെഹബൂബ എന്നീ പല ശൈലിയുള്ള റഫി പാട്ടുകള്‍ വാപ്പയുടെ പ്ലേ ലിസ്റ്റിലെന്നുമുണ്ടാവുമായിരുന്നു. പണ്ടൊക്കെ ലണ്ടന്‍ പ്രോഗ്രാം കേള്‍ക്കുമ്പോള്‍, റഫി സാഹിബിനെ പാടാന്‍ സ്റ്റേജിലേക്ക് ക്ഷണിക്കുമ്പോളവിടെക്കൂടിയ കാണികള്‍ ആര്‍ത്തിരമ്പുന്നത് കേള്‍ക്കാം. കൂടെ റൂമിലിരുന്ന് എന്റെ വാപ്പയും. കഴിഞ്ഞ ദിവസം ലണ്ടന്‍ പ്രോഗ്രാം ഒന്നുകൂടെ കേള്‍ക്കാന്‍ ഇടയായി ആ ആരവങ്ങളൊന്നുമില്ലാതെ..




TAGS :