ഇന്ത്യയിലെ സംവരണ അട്ടിമറിയെ ശംഭൂകവധ യുക്തി എന്നാണ് വിശേഷിപ്പിക്കേണ്ടത് - ഡോ. ടി.എസ് ശ്യാംകുമാര്‍ സംസാരിക്കുന്നു
| വീഡിയോ
ശൂദ്രനായ ശംഭൂകന്‍ വിജ്ഞാനമാര്‍ജിക്കുന്നതില്‍ അസഹിഷ്ണുത പൂണ്ട ബ്രാഹ്മണനാണ് ശംഭൂകനെ വധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അയോധ്യാ രാജധാനിയിലെത്തിയത്. ഇന്ത്യയിലെ ദലിതരും മുസ്‌ലിംകളും മറ്റു പിന്നാക്ക വിഭാഗങ്ങളും വിജ്ഞാനം ആര്‍ജിക്കാന്‍ പാടില്ല, അവര്‍ അധികാര സ്ഥാനത്ത് എത്താന്‍ പാടില്ല, അവര്‍ വൈജ്ഞാനികമായി ഉന്നതിയില്‍ എത്തുന്നത് തടയണം ആരെങ്കിലും ഉയര്‍ന്നു വന്നാല്‍ തന്നെ അവരെ ബ്രാഹ്മണ്യത്തിന്റെ അടിമകളാക്കി മാറ്റണം എന്നതാണ് ശംഭൂകവധ യുക്തിയുടെ ആഥവാ, ബ്രാഹ്മണ്യത്തിന്റെ താല്‍പര്യം.