മലയാള നാടകം: പ്രാദേശിക വാദത്തില്‍ അര്‍ത്ഥമില്ല - ദീപന്‍ ശിവരാമന്‍
കേരളത്തിന്റെ രാജ്യാന്തര തിയറ്റര്‍ ഫെസ്റ്റിവെല്‍ ആയ ഇറ്റ്‌ഫോക്കിന്റെ സംഘാടന പ്രവര്‍ത്തനത്തിന് തുടര്‍ച്ചയും സമയക്കൂടുതലും വേണമെന്ന് അഭിപ്രായപ്പെടുന്നു ഇറ്റ്‌ഫോക്ക് ഡയറക്ടറേറ്റ് അംഗം കൂടിയായ ദീപന്‍ ശിവരാമന്‍. | അഭിമുഖം: സക്കീര്‍ ഹുസൈന്‍ | വീഡിയോ കാണാം..
ഇറ്റ്‌ഫോക്ക് 13-ാം ദളത്തിന്റെ ഡയറക്ടറേറ്റ് അംഗമാണ് തൃശൂര്‍ കൊടകരക്കടുത്ത മറ്റത്തൂര്‍ സ്വദേശിയായ ദീപന്‍ ശിവരാമന്‍. 2014ല്‍ ഇറ്റ്‌ഫോക്ക് ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടറായിരുന്നു. തൃശൂര്‍ ഡ്രാമ സ്‌കൂള്‍ പഠനശേഷം ലണ്ടനിലെ സെന്‍ട്രല്‍ സെന്റ് മാര്‍ട്ടിന്‍ ആര്‍ട്‌സ് സ്‌കൂള്‍, വിമ്പിള്‍ഡണ്‍ സ്‌കൂള്‍ ഓഫ് ആര്‍ട്ട് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. ദല്‍ഹി അംബേദ്ക്കര്‍ യൂണിവേഴ്‌സിറ്റിയില്‍ പെര്‍ഫോമന്‍സ് സ്റ്റഡീസ് അസോ. പ്രൊഫസറാണ്. ദല്‍ഹി കേന്ദ്രീകരിച്ച ഓക്‌സിജന്‍ തിയറ്റര്‍ സ്ഥാപകനുമാണ്. പിയര്‍ ഗിന്റ്, സ്‌പൈനല്‍ കോഡ്, ഖസാക്കിന്റെ ഇതിഹാസം, ദ കാബിനറ്റ് ഓഫ് ഡോ. കാലിഗിരി എന്നിവയുടെ ഡയറക്ടറാണ്. ശില്‍പ്പിയും ചിത്രകാരനുമായ ദീപന്‍ അറിയപ്പെടുന്ന സീനിയോഗ്രാഫിസ്റ്റുമാണ്.