Quantcast

പിസ വേണമെന്ന് ചാനു: ജീവിതകാലം മുഴുവൻ സൗജന്യമായി നൽകാമെന്ന് പിസ കമ്പനി

ടോകിയോ ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവ് മീരാബായ് ചാനുവിന് ജീവിതകാലം മുഴുവന്‍ പീസ നൽകാമെന്നേറ്റ് പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ ഡൊമിനോ.

MediaOne Logo

Web Desk

  • Updated:

    2021-07-25 13:57:06.0

Published:

25 July 2021 1:26 PM GMT

പിസ വേണമെന്ന് ചാനു:  ജീവിതകാലം മുഴുവൻ സൗജന്യമായി നൽകാമെന്ന് പിസ കമ്പനി
X

ടോകിയോ ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവ് മീരാബായ് ചാനുവിന് ജീവിതകാലം മുഴുവന്‍ പീസ നൽകാമെന്നേറ്റ് പ്രമുഖ ഓൺലൈൻ പിസ വിതരണ കമ്പനിയായ ഡൊമിനോ. വെള്ളി മെഡൽ നേട്ടത്തിന് പിന്നാലെ ഒരു ടിവി ചാനൽ അഭിമുഖത്തിൽ തനിക്ക് പിസ ഇഷ്ടമാണെന്ന് ചാനു അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡൊമിനോ ഇന്ത്യ ആജീവനാന്തം പിസ നൽകാമെന്നേറ്റത്.

'മെഡൽ നേടിയ ചാനുവിന് അഭിനന്ദനങ്ങൾ. കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്‌നങ്ങൾക്ക് നിങ്ങൾ ജീവൻ നൽകി. ജീവിതകാലം മുഴുവൻ നിങ്ങൾക്ക് സൗജന്യമായി പീസ നൽകുന്നതിലെ സന്തോഷം ഞങ്ങൾക്കും അടക്കാനാകുന്നില്ല'-ഇതായിരുന്നു ഡൊമിനോ ഇന്ത്യയുടെ ട്വീറ്റ്. പുറമെ ചാനുവിന്റെ മാതാപിതാക്കളെ ഇംഫാലിലെ ഡൊമിനോ ടീം വീട്ടിലെത്തി സന്ദർശിക്കുകയും ചെയ്തു.

ടെലിവിഷൻ പരിപാടിക്കിടെയാണ് മത്സരത്തിന് മുമ്പ് തന്റെ തയ്യാറെടുപ്പുകളെകുറിച്ച് ചാനു വാചാലയായത്. ഡയറ്റ് പിന്തുടരുന്നതിനാൽ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനായില്ലെന്നും അവർ പറഞ്ഞിരുന്നു. ഒന്നാമതായി ഞാൻ പോയി പിസ കഴിക്കും. പിസ കഴിച്ചിട്ട് വളരെകാലമായെന്നായിരുന്നു ചാനുവിന്റെ പ്രതികരണം. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയാണ് ചാനു ഇന്ത്യയുടെ അഭിമാനമായത്.

49 കിലോ വനിതാ വിഭാഗത്തിലാണ് ചാനു വെള്ളി മെഡല്‍ നേടിയത്. പി.വി സിന്ധുവിന് ശേഷം ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിതയാണ് മീരാബായി ചാനു.

TAGS :

Next Story