മിന്നുംവേഗത്തിൽ എലൈൻ തോംപ്‌സൺ, വേഗറാണി
ഷെല്ലി ആൻ ഫ്രേസർക്കാണ് വെള്ളി.
ടോക്യോയിലെ വേഗറാണിയായി ജമൈക്കയുടെ എലൈൻ തോംപ്‌സൺ. 10.61 സെക്കൻഡിലാണ് എലൈൻ നൂറു മീറ്റർ പൂർത്തിയാക്കിയത്. 33 വർഷം മുമ്പുള്ള റെക്കോർഡ് പഴങ്കഥയാക്കിയാണ് താരം സ്വർണത്തിലേക്ക് ഓടിക്കയറിയത്. ഷെല്ലി ആൻ ഫ്രേസർക്കാണ് വെള്ളി. ഷരിക ജാക്‌സണ്‍ വെങ്കലം നേടി. മൂന്നു മെഡൽ ജേതാക്കളും ജമൈക്കൻ താരങ്ങളാണ്.
10.74 സെക്കൻഡ് ആണ് ഷെല്ലിയുടെ സമയം. ഷരിക ഓടിയെത്തിയത് 10.76 സെക്കൻഡിലും. 2016ൽ റിയോ ഒളിംപിക്‌സിൽ നേടിയ സ്വർണ മെഡൽ നേട്ടമാണ് എലൈൻ ആവർത്തിച്ചത്. മത്സരത്തിൽ പങ്കെടുത്ത ആറ് അതലറ്റുകൾ പതിനൊന്ന് സെക്കൻഡിൽ താഴെ സമയമെടുത്താണ് ഓടിയത്.
Next Story
Adjust Story Font
16