ഇതിഹാസ താരത്തെ തിരികെ വിളിച്ച് ചെൽസി, ലംപാർഡ് ചെൽസിയുടെ താത്കാലിക പരിശീലകനാകും
ഈ സീസൺ അവസാനം വരെയായിരിക്കും ലംപാർഡിന് പരിശീലക ചുമതല ഉണ്ടായിരിക്കുക
ഫ്രാങ്ക് ലംപാർഡിനെ താത്കാലിക പരിശീലകനായി നിയമിച്ച് ചെൽസി. ഈ സീസൺ അവസാനം വരെയായിരിക്കും ലംപാർഡിന് പരിശീലക ചുമതല ഉണ്ടായിരിക്കുക. മുമ്പ് 2019 ജൂലൈ മുതൽ 2021 ജനുവരി വരെ ഹെഡ് കോച്ചായി ലംപാർഡ് പ്രവർത്തിച്ചിരുന്നു. ലിവർപൂളിനെതിരായ ചെൽസിയുടെ മത്സരം കാണാൻ ലാംപാർഡ് ചൊവ്വാഴ്ച രാത്രി സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഉണ്ടായിരുന്നു. മത്സരം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്.
🚨 Frank Lampard, set to become new Chelsea caretaker manager — there's an agreement in principle valid until the end of the current season. Here we go. 🔵🤝🏻
— Fabrizio Romano (@FabrizioRomano) April 5, 2023
Lampard has accepted short-term deal.#CFC will continue process/talks to hire new head coach for long term project. pic.twitter.com/KOWtnmu3d1
ചെൽസിയിൽ പുറത്താക്കപ്പെട്ട ശേഷം എവർട്ടൺ ടീമിനെയും ലംപാർഡ് പരിശീലിപ്പിച്ചെങ്കിലും മോശം മത്സര ഫലങ്ങളാൽ 2023 ജനുവരിയിൽ ടീം പുറത്താക്കുകയായിരുന്നു. ജൂലിയൻ നഗ്ലെസ്മാൻ, ലൂയിസ് എന്റിക്വ എന്നിവരെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് ഇടയിലാണ് ചെൽസി മാനേജ്മെന്റിന്റെ ഇത്തരം ഒരു നീക്കം. ചെൽസിയുടെ ഇതിഹാസ താരമായ ലംപാർഡ് 211- ഗോളുകളുമായി ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനുമാണ്.
ഈ സീസണിൽ മോശം ഫോമിൽ തുടരുന്ന ചെൽസി 39- പോയിന്റുമായി പ്രീമിയർ ലീഗിൽ 11-ാം സ്ഥാത്താണ്. ഈ സീസണിൽ തന്നെ തോമസ് ടൂഷേൽ, ഗ്രഹാം പോട്ടർ എന്നീ രണ്ടു പരിശീലകരെ ടീം ഇത് വരെ പുറത്താക്കി കഴിഞ്ഞു. അടുത്തയാഴ്ച്ച റയൽ മാഡ്രിഡുമായുളള ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് മത്സരമാണ് ലംപാർഡിന്റെ മുന്നിലുളള വലിയ വെല്ലുവിളി.
Adjust Story Font
16