Quantcast

പാരീസിൽ പി.വി സിന്ധുവിന് വിജയത്തുടക്കം; ഷൂട്ടിങിൽ രമിത ജിൻഡാൽ ഫൈനലിൽ

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം അങ്കത്തിൽ എസ്തോണിയൻ താരം ക്രിസ്റ്റിൻ കുബയാണ് സിന്ധുവിന്റെ എതിരാളി.

MediaOne Logo

Sports Desk

  • Updated:

    2024-07-28 10:51:12.0

Published:

28 July 2024 10:21 AM GMT

PV Sindhu wins in Paris; Ramita Jindal in the final in shooting
X

പാരിസ്: പാരീസ് ഒളിംപിക്‌സ് രണ്ടാംദിനത്തിൽ ഇന്ത്യക്ക് മികച്ചതുടക്കം. ഉറച്ച മെഡൽ പ്രതീക്ഷയായ പി.വി സന്ധു ആദ്യ റൗണ്ടിൽ വിജയം നേടി. മാലിദ്വീപ് താരം ഫാത്തിമത്ത് അബ്ദുൽ റസാഖിനെയാണ് അനായാസം കീഴടക്കിയത്.(21-9, 21-9). ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം അങ്കത്തിൽ എസ്‌തോണിയൻ താരം ക്രിസ്റ്റിൻ കുബയാണ് എതിരാളി.

അതേസമയം, ഷൂട്ടിംഗ് 10 മീറ്റർ എയർ റൈഫിൾസ് വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ രമിത ജിൻഡാൽ ഫൈനലിലെത്തി. യോഗ്യതാ റൗണ്ടിൽ 631.5 പോയിന്റുമായാണ് രമിത അഞ്ചാം സ്ഥാനത്തെത്തിയത്. എന്നാൽ ഇന്ത്യയ്ക്കായി മത്സരിച്ച മറ്റൊരു താരം ഇലവേനിൽ വാളരിവന് ഫൈനൽ യോഗ്യതനേടാതെ പുറത്തായി. 630.7 പോയിന്റ് നേടിയ താരം 10-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ എട്ട് സ്ഥാനക്കാർക്കാണ് യോഗ്യത. ഇതോടെ ഷൂട്ടിംഗ് 10 മീറ്റർ എയർ റൈഫിൾസ് വനിതാ വിഭാഗത്തിൽ ഫൈനൽ കളിക്കുന്ന താരങ്ങൾ രണ്ട് പേരായി.

തുഴച്ചിലിൽ സ്‌കൾസ് വിഭാഗത്തിൽ ഇന്ത്യൻ താരം ബൽവരാജ് പൻവാർ ക്വാർട്ടറിൽ പ്രവേശിച്ചു. ആദ്യ ഹീറ്റ്‌സിൽ പരാജയപ്പെട്ടവരുടെ മത്സരത്തിൽ നാലമതായി ഫിനിഷ് ചെയ്താണ് പൻവാർ ക്വാർട്ടറിൽ കടന്നത്.

Next Story