Quantcast

പാരീസ് ഒളിമ്പിക്‌സ്; ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ പ്രീജ അകുല പ്രീക്വാർട്ടറിൽ

ഇതാദ്യമായി ഒളിമ്പിക്‌സ് ടേബിൾ ടെന്നീസിൽ രണ്ട് ഇന്ത്യൻ താരങ്ങൾ പ്രീക്വാർട്ടറിൽ കടക്കുന്നത്.

MediaOne Logo

Sports Desk

  • Published:

    31 July 2024 11:43 AM GMT

പാരീസ് ഒളിമ്പിക്‌സ്; ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ പ്രീജ അകുല പ്രീക്വാർട്ടറിൽ
X

പാരിസ്: പാരിസ് ഒളിമ്പിക്‌സിൽ വനിതകളുടെ ടേബിൾ ടെന്നീസിൽ ഇന്ത്യൻ താരം ശ്രീജ അകുല പ്രീ ക്വാർട്ടറിൽ. സിംഗപ്പൂരിന്റെ സെങ് ജിയാനെ 4-2നാണ് പരാജയപ്പെടുത്തിയത്. ആദ്യ ഗെയിമിൽ കീഴടങ്ങിയ ശേഷം ശക്തമായി മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. സ്‌കോർ-9-11, 12-10, 11-4, 11-5, 10-12, 12-10. തന്റെ ജൻമദിനത്തിലാണ് താരം ഇന്ത്യക്കായി ആവേശ വിജയം സ്വന്തമാക്കിയത്.

ആദ്യ ഗെയിമിൽ 9-11 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. എന്നാൽ തുടർച്ചയായി മൂന്ന് ഗെയിമുകൾ പിടിച്ചെടുത്ത ശ്രീജ കളി കൈവശപ്പെടുത്തി. ആവേശ മത്സരത്തിനൊടുവിൽ അഞ്ചാം ഗെയിം നഷ്ടമായി. ആറാം ഗെയിമിലും ശക്തമായ മത്സരമാണ് യുവതാരം നേരിട്ടത്. ഒടുവിൽ 12-10 എന്ന സ്‌കോറിൽ താരം ഗെയിമും വിജയവും സ്വന്തമാക്കി. ഇതാദ്യമായി ഒളിമ്പിക്‌സ് ടേബിൾ ടെന്നിസിൽ രണ്ട് ഇന്ത്യൻ താരങ്ങൾ പ്രീക്വാർട്ടറിൽ കടക്കുന്നത്. നേരത്തെ മണിക ബത്രയും പ്രീക്വാർട്ടർ പ്രവേശനം ഉറപ്പിച്ചിരുന്നു.

നേരത്തെ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി സിന്ധു ക്വാർട്ടറിലെത്തിയിരുന്നു. എസ്റ്റോണിയയുടെ ക്രിസ്റ്റൻ കുബയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു അനായാസം പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. സ്‌കോർ 21-15, 21-10. ഷൂട്ടിങ് 50 മീറ്റർ റൈഫിൾ വിഭാഗത്തിൽ ഇന്ത്യയുടെ സ്വപ്നിൽ കുസാലെയും ഫൈനലിൽ പ്രവേശിച്ചു. ഏഴാംസ്ഥാനക്കാരനായാണ് കുസാലെയുടെ ഫൈനൽ പ്രവേശനം. മൂന്ന് ഇനങ്ങളിലുമായി 590 പോയിന്റ് നേടിയാണ് കുസാലെ ഏഴാം സ്ഥാനത്തെത്തിയത്.

TAGS :

Next Story