Quantcast

ഇസ്രയേലുമായി മത്സരിക്കാനില്ല; നാട്ടിലേക്ക് മടങ്ങി സുഡാൻ ജൂഡോ താരം റസൂൽ

ഒളിംപിക്‌സിൽ ഇസ്രയേൽ എതിരാളിയെ ബഹിഷ്‌കരിക്കുന്ന രണ്ടാമത്തെ താരമാണ് റസൂൽ

MediaOne Logo

Web Desk

  • Published:

    27 July 2021 10:59 AM GMT

ഇസ്രയേലുമായി മത്സരിക്കാനില്ല; നാട്ടിലേക്ക് മടങ്ങി സുഡാൻ ജൂഡോ താരം റസൂൽ
X

ടോക്യോ: ലോക കായിക മാമാങ്ക വേദിയിൽ വീണ്ടും ഇസ്രയേൽ ബഹിഷ്‌കരണം. സുഡാന്റെ മുഹമ്മദ് അബ്ദൽ റസൂലാണ് ഇസ്രയേൽ താരം തൊഹാർ ബത്ബുലുമായി മത്സരിക്കാൻ തയ്യാറാകാതെ നാട്ടിലേക്ക് മടങ്ങിയത്. തിങ്കളാഴ്ച ജൂഡോ 73 കിലോഗ്രാം വിഭാഗത്തിലാണ് ഇരുവരും മാറ്റുരക്കേണ്ടിയിരുന്നത്.

ഈ ഒളിംപിക്‌സിൽ ഇസ്രയേൽ എതിരാളിയെ ബഹിഷ്‌കരിക്കുന്ന രണ്ടാമത്തെ താരമാണ് റസൂൽ. അൽജീരിയൻ ജുഡോ താരം ഫത്ഹി നൗറിൻ ആണ് ആദ്യത്തെ താരം. ബത്ബുലിനെ തന്നെയാണ് നൗറിന് നേരിടേണ്ടിയിരുന്നത്. ജൂഡോ റാങ്കിങ്ങിൽ 469-ാമനാണ് സുഡാൻ താരം. ബത്ബുൾ ഏഴാം റാങ്കുകാരനും.

തന്റെ കൈയിൽ ചളി പുരളാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് റൗറിൻ മത്സരത്തിൽ നിന്ന് പിൻവാങ്ങിയിരുന്നത്. ഒളിംപിക്‌സ് വേദിയിലെത്താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്നും എന്നാൽ അതിനും മുകളിലാണ് ഫലസ്തീൻ പ്രശ്‌നമെന്നും റസൂൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ നൗറിനെയും കോച്ച് ബെനിഖ്‌ലഫിനെയും അന്താരാഷ്ട്ര ജൂഡോ ഫെഡറേഷൻ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

TAGS :

Next Story