ബാഡ്മിന്‍റണ്‍ പുരുഷ ഡബിള്‍സ്; ഇന്ത്യന്‍ സഖ്യത്തിന് തോല്‍വിയോടെ തുടക്കം
ലോക ഒന്നാം നമ്പര്‍ താരങ്ങളായ ഇന്തോനീഷ്യയുടെ കെവിന്‍ സഞ്ജയ സുകമുല്‍ജോ-മാര്‍ക്കസ് ഫെര്‍ണാല്‍ഡി ജിഡിയോണ്‍ സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടത്.
ഒളിമ്പിക്സ് ബാഡ്മിന്‍റണ്‍ പുരുഷ ഡബിള്‍സില്‍ ആദ്യ റൌണ്ടില്‍ തന്നെ ഇന്ത്യ പുറത്ത്. ഇന്ത്യക്കായി സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യമാണ് മത്സരിച്ചത്. ലോക ഒന്നാം നമ്പര്‍ താരങ്ങളായ ഇന്തോനീഷ്യയുടെ കെവിന്‍ സഞ്ജയ സുകമുല്‍ജോ-മാര്‍ക്കസ് ഫെര്‍ണാല്‍ഡി ജിഡിയോണ്‍ സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടത്.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. സ്‌കോര്‍: 21-13, 21-12. ഒന്നാം സീഡായ ഇന്തോനീഷ്യന്‍ ടീമിനെതിരെ അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചു എന്നത് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ആശ്വാസകരമാണ്. പരിചയസമ്പന്നരനായ ഇന്തോനേഷ്യന്‍ സഖ്യം 32 മിനിട്ട് മാത്രം നീണ്ടുനിന്ന പോരാട്ടത്തിലാണ് ഇന്ത്യന്‍ സഖ്യത്തെ കീഴടക്കിയത്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യക്ക് ഇനിയും ക്വാര്‍ട്ടര്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഗ്രൂപ്പ് എ യിലെ അടുത്ത മത്സരത്തില്‍ ഇന്ത്യന്‍ ടീം നാളെ ബ്രിട്ടണെ നേരിടും.
Adjust Story Font
16