സിന്ധുവും മാരിനും ഓരോ ഗെയിം നേടി
സിന്ധുവും മാരിനും ഓരോ ഗെയിം നേടി
ഒളിംപിക്‌സ് വനിതാവിഭാഗം ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധുവും(21-19) സ്പെയിനിന്‍റെ കരോലിന മാരിനും(12-21) ഓരോ ഗെയിം വീതം നേടി. ഇതോടെ ഫൈനല്‍ നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലേക്ക് നീളുകയായിരുന്നു...
ഒളിംപിക്‌സ് വനിതാവിഭാഗം ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധു സ്പാനിഷ് താരം കരോലിന മാരിനെ നേരിടുന്നു. ഇരുവരും ഓരോ ഗെയിം വീതം നേടിയതോടെ മത്സരം നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലേക്ക് നീണ്ടു. ആദ്യ ഗെയിം 21-19ന് പിവി സിന്ധുവും രണ്ടാം ഗെയിം 12-21ന് മാരിനും നേടി.
ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ സമ്മര്‍ദ്ദം സിന്ധുവിനായിരുന്നു. ആദ്യ ഗെയിമിന്റെ ആദ്യ പാതി 11-6നാണ് കരോലിന മുന്നിലെത്തിയത്. സിന്ധു വരുത്തിയ പിഴവുകളായിരുന്നു കരോലിനക്ക് മുന്‍തൂക്കം നേടിക്കൊടുത്തത്. എന്നാല്‍ ആദ്യഗെയിമിന്റെ രണ്ടാം പകുതിയില്‍ മികച്ച തിരിച്ചുവരവാണ് സിന്ധു നടത്തിയത്. സ്‌കോര്‍ 17-15ല്‍ പിന്നിട്ടു നില്‍ക്കുമ്പോള്‍ 49 ഷോട്ടുകള്‍ നീണ്ട റാലിക്ക് ശേഷമാണ് സിന്ധു പോയിന്റ് നേടിയത്. ഒടുവില്‍ 21-19ന് സിന്ധു ആദ്യ ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമില്‍ ശക്തമായ തിരിച്ചുവരവാണ് സ്പാനിഷ് താരം നടത്തിയത്. തുടര്‍ച്ചയായി ആക്രമിച്ചു കളിച്ച കരോലിന മാരിന്‍ രണ്ടാംഗെയിമിന്റെ ആദ്യ പാതിയില്‍ 2-11ന്റെ മുന്‍തൂക്കം നേടി. ഈ മുന്‍തൂക്കം അവസാനം വരെ കാത്തു സൂക്ഷിച്ച മാരിന്‍ തിരിച്ചുവരാനുള്ള സിന്ധുവിന്റെ ശ്രമങ്ങളെ മുളയിലേ നുള്ളിക്കൊണ്ട് 12-21ന് രണ്ടാം ഗെയിം നേടി. ഇതോടെ മത്സരം നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലേക്ക് നീളുകയായിരുന്നു.
ലോക പത്താം റാങ്കായ സിന്ധു ലോക ഒന്നാം നമ്പര്‍ താരമായ കരോലിന മാരിനെയാണ് നേരിടുന്നത്. ആദ്യമായാണ് രണ്ട് താരങ്ങളും ഒളിംപിക്‌സ്ഫൈനലിലെത്തുന്നത്. ഒരു ജയമകലെ ഇന്ത്യയെ കാത്ത് ഒരു സ്വര്‍ണമുണ്ട്. പൊരുതി നേടുന്നത് വെള്ളിയെങ്കിലും അത് ചരിത്രമാണ്. ഒളിംപിക്‌സ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമെന്ന റെക്കോഡ് ഇപ്പോള്‍ തന്നെ 21കാരിയായ സിന്ധു സ്വന്തം പേരിലാക്കിയിട്ടുണ്ട്.
തന്നേക്കാള്‍ റാങ്കിംങില്‍ മുന്നിലുള്ള മൂന്ന് താരങ്ങളെ അട്ടിമറിച്ചാണ് സിന്ധു ഒളിംപിക്‌സ് ഫൈനലിലെത്തിയത്. സ്മാഷുകളും ഡ്രോപ് ഷോട്ടുകളും ആവോളം പുറത്തെടുക്കുന്ന സിന്ധു കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. ഒരിക്കല്‍ കൂടി അട്ടിമറി ആവര്‍ത്തിച്ചാല്‍ ഇന്ത്യക്കാര്‍ കാത്തിരുന്ന സ്വര്‍ണ്ണവുമായി സിന്ധു റിയോയില്‍ നിന്നും മടങ്ങും.
Adjust Story Font
16