യുവതാരങ്ങള്‍ പണകൊഴുപ്പിന് മുന്‍തൂക്കം നല്‍കുന്നതായി യുവരാജ്
യുവതാരങ്ങള്‍ പണകൊഴുപ്പിന് മുന്‍തൂക്കം നല്‍കുന്നതായി യുവരാജ്
ഒരു ബൌണ്ടറി അല്ലെങ്കില്‍ സിക്സര്‍ അടിച്ച ശേഷം മത്സരം ജയിച്ച പോലെയാണ് പലരുടെയും പ്രതികരണങ്ങള്‍. അതു ശരിയല്ല. വിജയിച്ച...
ആഭ്യന്തര ക്രിക്കറ്റിനെക്കാള്‍ പണമൊഴുകുന്ന ഐപിഎല്‍ പോലുള്ള ടൂര്‍ണമെന്‍റുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന യുവതാരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ താരം യുവരാജ് സിങ് രംഗത്ത്. 'ഐപിഎല്ലില്‍ നിരവധി യുവതാരങ്ങള്‍ കളിക്കുന്നത് കാണുന്നണ്ട്. ഒരു ബൌണ്ടറി അല്ലെങ്കില്‍ സിക്സര്‍ അടിച്ച ശേഷം മത്സരം ജയിച്ച പോലെയാണ് പലരുടെയും പ്രതികരണങ്ങള്‍. അതു ശരിയല്ല. വിജയിച്ച ശേഷം തനതു ശൈലിയില്‍ അത് ആസ്വദിക്കുകയാണ് വേണ്ടത്. ഇന്നത്തെ തലമുറ തുറന്നു പറയുന്ന കൂട്ടത്തിലാണ്. പൊതു സ്ഥലങ്ങളില്‍ പലപ്പോഴും അവരുടെ പ്രകടനങ്ങള്‍ ആശാവഹമല്ല. സ്വയം നിയന്ത്രിക്കാന്‍ അവര്‍ പഠിക്കേണ്ടിയിരിക്കുന്നു'
രഞ്ജി ട്രോഫി തന്നെയാണ് രാജ്യത്തെ ഇപ്പോഴത്തെ ഏറ്റവും മികച്ച ആഭ്യന്തര ടൂര്‍ണമെന്‍റെന്ന് അഭിപ്രായപ്പെട്ട യുവി ഇന്നത്തെ കളിക്കാരില്‍ പലരും ഐപിഎല്‍ മാത്രം കളിക്കാനുള്ള ആഗ്രഹം പുലര്‍ത്തുന്നവരാണെന്നും ആഭ്യന്തര ക്രിക്കറ്റിനോട് അവര്‍ക്ക് പ്രത്യേക താത്പര്യമില്ലെന്നും കുറ്റപ്പെടുത്തി.
Adjust Story Font
16