Quantcast

റിയോ വനിതാ റിലേയിലെ ഒരു അപൂര്‍വ മത്സരം

MediaOne Logo

Alwyn

  • Published:

    22 Dec 2016 5:32 PM GMT

റിയോ വനിതാ റിലേയിലെ ഒരു അപൂര്‍വ മത്സരം
X

റിയോ വനിതാ റിലേയിലെ ഒരു അപൂര്‍വ മത്സരം

റിലേയില്‍ ഇന്നലെ ഒരു അപൂര്‍വ മത്സരം നടന്നു. വനിതകളുടെ 4X100 മീറ്റര്‍ റിലേ ഹീറ്റ്സ് നടക്കുമ്പോള്‍ അമേരിക്ക മാത്രമായിരുന്നു ട്രാക്കില്‍ മത്സരിക്കാനുണ്ടായിരുന്നത്.

റിലേയില്‍ ഇന്നലെ ഒരു അപൂര്‍വ മത്സരം നടന്നു. വനിതകളുടെ 4X100 മീറ്റര്‍ റിലേ ഹീറ്റ്സ് നടക്കുമ്പോള്‍ അമേരിക്ക മാത്രമായിരുന്നു ട്രാക്കില്‍ മത്സരിക്കാനുണ്ടായിരുന്നത്.

ആദ്യ ഹീറ്റ്സില്‍ ബാറ്റണ്‍ കൈവിട്ടതിനെ തുടര്‍ന്ന് ഏറ്റവും ഒടുവിലായാണ് നിലവിലെ ചാമ്പ്യന്‍മാരായ അമേരിക്ക ഫിനിഷ് ചെയ്തത്. ബ്രസീല്‍ താരത്തിന്റെ കയ്യില്‍ തട്ടിയാണ് ബാറ്റണ്‍ നിലത്ത് വീണതെന്ന പരാതിയെ തുടര്‍ന്നാണ് അമേരിക്കക്ക് മാത്രമായി മത്സരം സംഘടിപ്പിച്ചത്. രണ്ടാം ഹീറ്റ്സിലായിരുന്നു അമേരിക്കന്‍ ടീം മത്സരിച്ചത്. നന്നായി തുടങ്ങി അമേരിക്ക. പക്ഷേ രണ്ടാമതോടിയ അലിസണ്‍ ഫെലിക്സിന്‍റെ കയ്യില്‍ നിന്ന് ബാറ്റണ്‍ താഴെ വീണു. ആ ഹീറ്റ്സില്‍ അമേരിക്ക ഏറ്റവും അവസാനം ഓടിയെത്തി. ബ്രസീലിയന്‍ താരം തട്ടിയത് മൂലമാണ് ബാറ്റണ്‍ വഴുതിയതെന്ന് അലിസണ്‍ ഫെലിക്സ് വാദിച്ചു. അത് ശെരിയാണെന്ന് റീപ്ലേയില്‍ വ്യക്തം. അമേരിക്കയുടെ പരാതി അംഗീകരിച്ചു. അവര്‍ക്ക് മാത്രമായി മത്സരം നടത്താന്‍ തീരുമാനം. 42.69 സെക്കന്‍ഡ് കൊണ്ട് ഓടിയെത്തിയാല്‍ ഫൈനലില്‍ കയറാം. എന്നാല്‍ കൂടെ ആരും മത്സരിക്കാനില്ലാത്ത ട്രാക്കില്‍ 41.77 സെക്കന്‍ഡ് കൊണ്ട് അവര്‍ ഓടിയെത്തി. ഹീറ്റ്സിലെ ഏറ്റവും മികച്ച സമയത്തോടെ ഫൈനലിലേക്ക്. ഇതോടെ മികച്ച സമയത്തിന്റെ അടിസ്ഥാനത്തില്‍ യോഗ്യത നേടിയ ചൈന പിന്തള്ളപ്പെട്ടു. നേരത്തെ ഒന്നാം മത്സരിച്ച ജമൈക്കന്‍ ടീമും ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു.

TAGS :

Next Story