റയല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍
റയല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍
മാഞ്ചസ്റ്റര്‍ സിറ്റിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് റയല്‍ ഫൈനല്‍ ഉറപ്പിച്ചത്. സിറ്റിയുടെ ഫെര്‍ണാണ്ടോ നേടിയ സെല്‍ഫ് ഗോളാണ് റയലിന് ഫൈനലിലേക്ക് വഴി തുറന്നത്.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ അത്‌ലറ്റികോ മാഡ്രിഡ്- റയല്‍ മാഡ്രിഡ് കലാശപ്പോരാട്ടത്തിന് കളമൊരുങ്ങി. മാഞ്ചസ്റ്റര്‍ സിറ്റിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് റയല്‍ ഫൈനല്‍ ഉറപ്പിച്ചത്. സിറ്റിയുടെ ഫെര്‍ണാണ്ടോ നേടിയ സെല്‍ഫ് ഗോളാണ് റയലിന് ഫൈനലിലേക്ക് വഴി തുറന്നത്.
ഇനി കലാശപ്പോരാട്ടത്തിനുള്ള കാത്തിരിപ്പാണ്. വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ അത്‌ലറ്റികോ മാഡ്രിഡും റയല്‍ മാഡ്രിഡും ഒരേ മൈതാനത്തെത്തുമ്പോള്‍ ഫൈനല്‍ പോരാട്ടത്തില്‍ തീപാറുമെന്നുറപ്പ്. രണ്ടാം പാദ സെമിയില്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ തിങ്ങിനിറഞ്ഞ റയല്‍ ആരാധകരെ സിനദിന്‍ സിദാനും സംഘത്തിനും നിരാശരാക്കേണ്ടി വന്നില്ല. ഇരുപതാം മിനിട്ടില്‍ സിറ്റിയുടെ ഫെര്‍ണാണ്ടോ നേടിയ സെല്‍ഫ് ഗോള്‍ നല്‍കിയ ഒരു ഗോള്‍ ലീഡിന്റെ ബലത്തില്‍ റയല്‍ ഫൈനലിലേക്ക്.
ഇതോടെ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കാണാമെന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ മോഹം റയല്‍ തട്ടിത്തെറിപ്പിച്ചു. ആദ്യപാദം ഗോള്‍രഹിതസമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം പാദത്തില്‍ സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ മടങ്ങിയെത്തിയത് റയലിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. 2014 ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും മാഡ്രിഡ് ടീമുകള്‍ നേര്‍ക്കുനേര്‍ വന്നിരുന്നു. അന്ന് അത്‌ലറ്റികോ മാഡ്രിഡിനെ തോല്‍പ്പിച്ച് റയല്‍ ചാമ്പ്യന്‍മാരായെങ്കില്‍ 2016ല്‍ ആര് ചാമ്പ്യന്മാരാകുമെന്നറിയാന്‍ ഫുട്ബോള്‍ ലോകം കാത്തിരിക്കുകയാണ്. മെയ് 28നാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍.
Adjust Story Font
16