ഗുസ്തി പിടിച്ചെങ്കിലും ഇന്ത്യ മെഡല്‍ നേടുമോ ?
ഗുസ്തി പിടിച്ചെങ്കിലും ഇന്ത്യ മെഡല്‍ നേടുമോ ?
നര്‍സിങ് യാദവ്, യോഗേശ്വര്‍ ദത്ത് എന്നിവരിലാണ് പ്രതീക്ഷ. ഇന്നലെ നടന്ന 85 കിലോ ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ രവീന്ദ്ര ഖത്രി പുറത്തായി.
ഒളിമ്പിക്സ് ഗുസ്തിയിലാണ് ഇന്ത്യയുടെ ഇനിയുള്ള പ്രധാന പ്രതീക്ഷകള്‍. നര്‍സിങ് യാദവ്, യോഗേശ്വര്‍ ദത്ത് എന്നിവരിലാണ് പ്രതീക്ഷ. ഇന്നലെ നടന്ന 85 കിലോ ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ രവീന്ദ്ര ഖത്രി പുറത്തായി.
ഗുസ്തി ഗോദക്കുപുറത്തെ വിവാദങ്ങളായിരുന്നു റിയോയിലേക്ക് പേകുന്നതിന് മുമ്പ് ഇന്ത്യന്‍ കായികരംഗത്ത് നിറഞ്ഞു നിന്ന വിഷയങ്ങളിലൊന്ന്. പുരുഷ 74 കിലോ വിഭാഗത്തില്‍ സുശീല്‍ കുമാറിനെ മറികടന്ന് നര്‍സിങ് യാദവാണ് യോഗ്യത നേടിയത്. എന്നാല്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ പരിശോധന റിപ്പോര്‍ട്ട് എതിരായി. പക്ഷെ തന്നെ കുടുക്കിയതാണെന്ന് നര്‍സിങിന്റെ വാദം ഏജന്‍സി അംഗികരിച്ചു. ഗുസ്തി ഫെഡറേഷനും താരത്തിനൊപ്പമായിരുന്നു.
വെള്ളിയാഴ്ചയാണ് നര്‍സിങിന്റെ ആദ്യ മത്സരം. ശനിയാഴ്ചയാണ് ഫൈനല്‍. കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ നര്‍സിങ് ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം സ്വന്തമാക്കിയിരുന്നു. ലണ്ടനില്‍ മെഡല്‍ നേടിയ യോഗേശ്വര്‍ ദത്തിന് ഇത് നാലമത് ഒളിമ്പിക്സാണ്. 65 കിലോ വിഭാഗം ഫ്രീസ്റ്റൈലിലാണ് മത്സരിക്കുന്നത്. ഞായറാഴ്ചയാണ് യോഗേശ്വര്‍ ദത്തിന്റെ ആദ്യ മത്സരം. ഫൈനലും അന്നു തന്നെ നടക്കും.
Adjust Story Font
16