ഡി കോക്കിന് സെഞ്ച്വറി; ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം
ഡി കോക്കിന് സെഞ്ച്വറി; ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം
51 പന്തില്‍ 108 റണ്‍സെടുത്ത ക്വന്റണ്‍ ഡി കോക്കാണ് ഡല്‍ഹിയുടെ വിജയശില്‍പി
ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് തകര്‍പ്പന്‍ ജയം. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചു. 51 പന്തില്‍ 108 റണ്‍സെടുത്ത ക്വന്റണ്‍ ഡി കോക്കാണ് ഡല്‍ഹിയുടെ വിജയശില്‍പി.
സ്വന്തം തട്ടകത്തില്‍ രണ്ടാം ജയം തേടിയിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ക്വിന്‍റണ്‍ ഡി കോക്കിന്‍റെ ബാറ്റിംഗ് കരുത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. കൊഹ്‍ലിയും ഡിവില്യേഴ്സും വാട്സണും അടിച്ചു തകര്‍ത്തപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 191 റണ്‍സ്. അഞ്ച് പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ലക്ഷ്യത്തിലെത്തി.
റണ്ണൊന്നുമെടുക്കാതെ ശ്രേയാസ് അയ്യറും 9 റണ്‍സെടുത്ത് സഞ്ചു സാംസണും പുറത്തായതോടെ പ്രതിരോധത്തിലായ ഡല്‍ഹിയെ ക്വിന്‍റണ്‍ ഡി കോക്കും കരുണ്‍ നായറും ചേര്‍ന്നാണ് വിജയത്തിലെത്തിച്ചത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 134 റണ്‍സ് നേടി. 15 ബൌണ്ടറികളും മൂന്ന് സിക്സറുമടക്കമാണ് ഡികോക്ക് 108 റണ്‍സ് നേടിയത്.
കരുണ്‍ നായര്‍ 42 പന്തില്‍ 54 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ബാംഗ്ലൂരിന് വേണ്ടി വിരാട് കൊഹ്ലി 79ഉം ഡിവില്യേഴ്സ് 55 റണ്‍സുമെടുത്തു. ഷെയ്ന്‍ വാട്സണ്‍ 33 റണ്‍സും രണ്ട് വിക്കറ്റും നേടി.
Adjust Story Font
16