കോഹ്ലിക്ക് ഡബിള്‍, അശ്വിന് സെഞ്ച്വറി: ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍
കോഹ്ലിക്ക് ഡബിള്‍, അശ്വിന് സെഞ്ച്വറി: ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍
വെസ്റ്റിന്‍ഡീസിനെതിരായ ആന്റിഗ്വ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 566 റണ്‍സിന് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.
വെസ്റ്റിന്‍ഡീസിനെതിരായ ആന്റിഗ്വ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 566 റണ്‍സിന് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. നായകന് വിരാട് കൊലിയുടെ ഇരട്ട സെഞ്ച്വറിയുടെയും അശ്വിന്റെ സെഞ്ച്വറിയുടെയും ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോറിലെത്തിയത്.
ആദ്യ ദിനം കളി അവസാനിപ്പിച്ചപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ രണ്ടാം ദിനമായപ്പോള്‍ കളിമാറി. നായകന് തന്നെ റണ്‍സ് വേട്ടക്ക് നേതൃത്വം നല്കിയപ്പോള് ആര് അശ്വിന് ഒപ്പം കൂടി. 283 പന്തില്‍ നിന്നാണ് കോലിയുടെ ഡബിള്‍ സെഞ്ച്വറി.
അശ്വിനാകട്ടെ 253 പന്തില്‍ 113 റണ്‍സും. തുടര്‍ന്ന് രണ്ട് വിക്കറ്റ് ശേഷിക്കേ, 566 റണ്‍സായപ്പോള്‍ ഡിക്ലയര്‍ ചെയ്തു. ബാറ്റിങ് ആരംഭിച്ച വെസ്റ്റന്‍ഡീസ് കളി അവസാനിപ്പിക്കുമ്പോള്‍ 16 ഓവറില്‍ ഒരു വിക്കററ് നഷ്ടത്തില്‍ 31 റണ്‍സെടുത്തിട്ടുണ്ട്. മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് വേണ്ടി വിക്കറ്റെടുത്തത്.
Adjust Story Font
16