മികച്ച ഫിനിഷര്‍ ധോണി തന്നെയെന്ന് കൊഹ്‍ലി
മികച്ച ഫിനിഷര്‍ ധോണി തന്നെയെന്ന് കൊഹ്‍ലി
എംഎസ് ധോണിക്കെതിരായ ഗൌതം ഗംഭീറിന്റെ പരാമര്‍ശത്തിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ നായകന് പിന്തുണയുമായി വിരാട് കൊഹ്‍ലി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫിനിഷര്‍ ധോണിയാണെന്ന് കൊഹ്‍ലി പറയുന്നു.
എംഎസ് ധോണിക്കെതിരായ ഗൌതം ഗംഭീറിന്റെ പരാമര്‍ശത്തിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ നായകന് പിന്തുണയുമായി വിരാട് കൊഹ്‍ലി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫിനിഷര്‍ ധോണിയാണെന്ന് കൊഹ്‍ലി പറയുന്നു. ബംഗ്ലാദേശിനെ കീഴടക്കി ഏഷ്യാ കപ്പില്‍ ഇന്ത്യ മുത്തമിട്ടത് പശ്ചാത്തലമാക്കിയാണ് കൊഹ്‍ലിയുടെ പ്രതികരണം.
ബംഗ്ലാദേശിനെതിരെ ആക്രമണോത്സുകമായാണ് ശിഖര്‍ ധവാന്‍ കളിച്ചത്. ഇതേസമയം, റണ്‍റേറ്റ് താഴാതെ കളിയുടെ നിയന്ത്രണം ഇന്ത്യയുടെ പാളയത്തില്‍ തളച്ചിടാനായിരുന്നു തന്റെ ശ്രമം. എന്റെ റോള്‍ എന്താണെന്ന് മനസിലാക്കി തന്നെയാണ് കളിച്ചത്. ധവാന്‍ പുറത്തായതിനു ശേഷം ഒന്നോ രണ്ടോ ബൌണ്ടറികള്‍ പായിച്ചത് ഇന്ത്യയുടെ സമ്മര്‍ദം കുറക്കാനായിരുന്നു. തുടര്‍ന്നെത്തിയ ധോണി ടീമിനെ വിജയലക്ഷ്യത്തിലേക്ക് നയിക്കുകയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫിനിഷറാണ് ധോണി, എല്ലാ അര്‍ത്ഥത്തിലും. വിസ്‍മയിപ്പിക്കുന്ന ഇന്നിങ്സായിരുന്നു ധോണിയുടേത്. ട്വന്റി 20 ലോകകപ്പിനു മുന്നോടിയായുള്ള ഏഷ്യാ കപ്പ് ജയം ടീമിന്റെ ആത്മവിശ്വാസം കൂട്ടുമെന്നും കൊഹ്‍ലി പറഞ്ഞു. ടീമിന്റെ നിര്‍ണായകഘടകമാണ് യുവരാജ് സിങ്. ഇതേസമയം, ട്വന്റി 20 യിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‍സ്മാനാണ് സുരേഷ് റെയ്നയെന്നും കൊഹ്‍ലി പറഞ്ഞു. ടീമിന്റെ നിലവിലെ ആത്മവിശ്വാസവും പ്രകടന മികവും തുടര്‍ന്നാല്‍ ലോകകപ്പില്‍ ഇന്ത്യ മുത്തമിടുമെന്നും കൊഹ്‍ലി കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16