ടെന്നീസില്‍ മെഡലില്ല
ടെന്നീസില്‍ മെഡലില്ല
മിക്സഡ് ഡബിള്‍സിലെ വെങ്കലത്തിനായുള്ള മത്സരത്തില്‍ സാനിയ മിര്‍സ രോഹന് ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടു. 1-6, 6-7ന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ചെക് റിപ്പബ്ലിക്കന്‍ സഖ്യം ഇന്ത്യയെ തോല്‍പ്പിച്ചത്.
റിയോ ഒളിംപിക്സില്‍ ടെന്നീസിലും ഇന്ത്യക്ക് മെഡലില്ല. മിക്സഡ് ഡബിള്‍സിലെ വെങ്കലത്തിനായുള്ള മത്സരത്തില്‍ സാനിയ മിര്‍സ രോഹന് ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടു. 1-6, 6-7ന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ചെക് റിപ്പബ്ലിക്കന്‍ സഖ്യം ഇന്ത്യയെ തോല്‍പ്പിച്ചത്.
റിയോയില്‍ നിന്നൊരു മെഡലെന്ന ആഗ്രഹം സഫലീകരിക്കാന്‍ സാനിയ മിര്‍സ രോഹന് ബൊപ്പണ്ണ സഖ്യത്തിനും കഴിഞ്ഞില്ല, റദക്ക് സ്റ്റെഫാനെകും, ലൂസി ഹ്രദക്കയും അനുഭവ സമ്പത്ത് മുഴുവന്‍ കോര്ട്ടിലെടുത്താണ് കളിച്ചത്. ആദ്യ സെറ്റില്‍ സാനിയയും ബെപ്പണ്ണയും ചിത്രത്തിലേ ഉണ്ടായില്ല. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ സഖ്യം താളം കണ്ടെടുത്തു. 3-1 ന് വരെ മുന്നിലെത്തി.
പക്ഷേ അവിടെ നിന്ന് ചെക് റിപ്പബ്ലിക്കന്‍ സഖ്യം തിരിച്ച് വരവ് തുടങ്ങി. പക്ഷേ വിട്ട് കൊടുക്കാതെ പൊരുതിയ ഇന്ത്യന്‍ ജോഡി. ഒരു ഘട്ടത്തില്‍ സ്കോര്‍ 5-5 എന്ന നിലയില്വരെയെത്തിച്ചു. സമ്മര്‍ദത്തിന് അടിപ്പെട്ട ഇന്ത്യന്‍ ജോഡിയുടെ പിഴവുകള്‍ കൂടി ചേര്‍ന്നതോടെ സെറ്റ് 7-5ന് ചെക് റിപ്പബ്ലികിന്. വെങ്കലവും...
Adjust Story Font
16