Quantcast

സ്പെയിന്‍ യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍

MediaOne Logo

admin

  • Published:

    18 Feb 2017 10:43 AM GMT

സ്പെയിന്‍ യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍
X

സ്പെയിന്‍ യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍

. തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സ്പെയിന്‍ പരാജയപ്പെടുത്തിയത്. സ്പെയിനായി ആല്‍വരോ മൊറാറ്റ രണ്ട് ഗോള്‍ നേടി.

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ സ്പെയിന്‍ യൂറോ കപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സ്പെയിന്‍ പരാജയപ്പെടുത്തിയത്. സ്പെയിനായി ആല്‍വരോ മൊറാറ്റ രണ്ട് ഗോള്‍ നേടി.

ആദ്യ വിസില്‍ മുതല്‍ അവസാന വിസില്‍ വരെ കളത്തില്‍ സ്പെയിന്‍ മാത്രമായിരുന്നു. ചെറിയ പാസുകളിലൂടെയും വിങുകളിലൂടെയും സ്പാനിഷ് സംഘം തിര പോലെ തുര്‍ക്കി ഗോള്‍മുഖത്തേക്കാര്‍ത്തു. മധ്യനിരയില്‍ ആന്ദ്രേ ഇനിയേസ്റ്റ, ഡേവിഡ് സില്‍വ, സെസ്ക് ഫാബ്രിഗാസ് എന്നിവരും വിങുകളില്‍ ജോഡി ആല്‍ബയും യുവാന്‍ ഫ്രാനും ചേര്‍ന്ന് യൂറോയിലെ ഏറ്റവും മനോഹരമായ കളി പുറത്തെടുത്തു.

കഴിഞ്ഞ കളിയില്‍ ഗോളടിക്കാന്‍ മറന്ന മുന്നേറ്റനിര ഗോള്‍ കണ്ടെത്തുകയും ചെയ്തതോടെ ഈ യൂറോയിലെ ഏറ്റവും വലിയ ജയം വിന്‍സെന്‍റ് ഡെല്‍ ബോസ്കോയുടെ അക്കൌണ്ടില്‍. നൊളീറ്റോയുടെ ക്രോസില്‍ നിന്ന് മൊറാറ്റയിലൂടെയാണ് ആദ്യ ഗോളെത്തിയത്. മൂന്ന് മിനിറ്റിനകം സ്പെയിന്‍റെ സന്തോഷം ഇരട്ടിയായി. ഇത്തവണ സ്കോറര്‍ നൊളീറ്റോ. തുര്‍ക്കി പ്രതിരോധത്തിന്‍റെ പിഴവാണ് ഗോളിന് കാരണമായത്. ഇനിയേസ്റ്റയുടെ ഭാവനയില്‍ നിന്നാണ് മൂന്നാം ഗോളിന്‍റെ പിറവി. ഇനിയേസ്റ്റയില്‍ നിന്ന് പന്ത് ജോഡി ആല്‍ബയിലേക്ക്. നിസ്വാര്‍ഥനായ ആല്‍ബ മൊറാറ്റക്ക് രണ്ടാം ഗോളിന് തട്ടിയിട്ട് കൊടുത്തു.

ജയത്തോടെ യൂറോ കപ്പില്‍ തുടര്‍ച്ചയായി തോല്‍വിയറിയാത്ത മത്സരങ്ങളുടെ എണ്ണം പതിനാലാക്കി ഉയര്‍ത്തി സ്പെയിന്‍. ഒപ്പം ഗോള്‍ വഴങ്ങാതെ കാത്തതിന്‍റെ റെക്കോ‍ഡ് 692 മിനിറ്റുമാക്കി. തോല്‍വിയോടെ തുര്‍ക്കി പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

TAGS :

Next Story