Quantcast

ജീവിതത്തിന്റെ ട്രാക്കിലും ഒളിമ്പിക്സിന്റെ വേദിയിലും ഒരുമിച്ച് ആഷ്ടണ്‍-ബ്രയാനി ദമ്പതികള്‍

MediaOne Logo

Jaisy

  • Published:

    1 March 2017 12:28 AM GMT

ജീവിതത്തിന്റെ ട്രാക്കിലും ഒളിമ്പിക്സിന്റെ വേദിയിലും ഒരുമിച്ച് ആഷ്ടണ്‍-ബ്രയാനി ദമ്പതികള്‍
X

ജീവിതത്തിന്റെ ട്രാക്കിലും ഒളിമ്പിക്സിന്റെ വേദിയിലും ഒരുമിച്ച് ആഷ്ടണ്‍-ബ്രയാനി ദമ്പതികള്‍

ഡെക്കാത്‌ലണില്‍ ലോക റെക്കോഡിനുടമയാണ് ആഷ്ടണ്‍. ഹെപ്റ്റാത്‌ലണ്‍ താരമാണ് ബ്രയാനി.

ഒളിമ്പിക്സില്‍ ഒരുമിച്ച് പങ്കെടുക്കാനുള്ള അസുലഭ അവസരമാണ് ആഷ്ടണ്‍ ഈറ്റണും ഭാര്യ ബ്രയാനി തീസണും ലഭിച്ചിരിക്കുന്നത്. ഡെക്കാത്‌ലണില്‍ ലോക റെക്കോഡിനുടമയാണ് ആഷ്ടണ്‍. ഹെപ്റ്റാത്‌ലണ്‍ താരമാണ് ബ്രയാനി. ഇരുവരും മത്സരിക്കുന്നത് പക്ഷേ രണ്ട് രാജ്യത്തിന് വേണ്ടിയാണെന്ന് മാത്രം.

ആഷ്ടണ്‍ ഈറ്റണും ബ്രയാനി തീസണ്‍ ഈറ്റനും. ലോകത്തിലെ ഏറ്റവും ഫിറ്റായ ദമ്പതികള്‍. ഒരുമിച്ച് പരിശീലനം നടത്തുന്നവര്‍. ടൂര്‍ണമെന്റുകള്‍ വരുമ്പുമ്പോള്‍ ഇരുവരും രണ്ട് ചേരിയിലാകുമെന്ന് മാത്രം. ആഷ്ടണ്‍ അമേരിക്കയുടെ താരമാണ്. ബ്രയാനി മത്സരിക്കുന്നത് കാനഡക്ക് വേണ്ടിയും.

ഒറേഗണ്‍ യൂണിവേഴ്സിറ്റിയിലായിരിക്കുമ്പോഴാണ് ഇരുവരും കണ്ടു മുട്ടുന്നത്. ഏറെക്കാലം നീണ്ട പ്രണയത്തിനൊടുവില്‍ 2013ലായിരുന്നു വിവാഹം. ആഷ്ടണ്‍ ഈറ്റണ്‍ന്റെ ഇഷ്ട ഇനങ്ങള്‍ ഡെക്കാത്‌ലണും ഹെപ്റ്റാത്‌ലണുമാണ്. ബ്രയാനി മികവ് പ്രകടിപ്പിക്കുന്നത് ഹെപ്റ്റാതണിലും പെന്റാതണിലും.

ലണ്ടന്‍ ഒളിമ്പിക്സിലെ മെഡല്‍ ജേതാവും ലോക റെക്കോഡിന് ഉടമയുമായ ആഷ്ടണ്‍ , ഡെക്കാത്‌ലണില്‍ അമേരിക്കയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ്. അമേരിക്കന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡിന്റെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പുരുഷ അത്ലറ്റിനുള്ള ജെസി ഓവന്‍സ് പുരസ്കാരം ഈറ്റണായിരുന്നു. ഹെപ്റ്റാത്ലലണിലും ലോക റെക്കോഡിന് ഉടമ. പോര്‍ട്ലന്‍ഡില്‍ നടന്ന ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രയാനി റിയോയിലെത്തിയിരിക്കസുന്നത്. രണ്ട് രാജ്യങ്ങള്‍ക്ക് വേണ്ടിയാണ് മത്സരിക്കുന്നതെങ്കിലും പരസ്പരം പ്രോത്സാഹനം നല്‍കി ഈ ദമ്പതികള്‍ ഏതായാലും ഗാലറിയിലുണ്ടാകും.

TAGS :

Next Story