Quantcast

സൈക്ലിങില്‍ ഹാട്രിക് സ്വര്‍ണം നേടി ആംസ്‍ട്രോങ്

MediaOne Logo

Alwyn K Jose

  • Published:

    14 March 2017 5:07 PM GMT

സൈക്ലിങില്‍ ഹാട്രിക് സ്വര്‍ണം നേടി ആംസ്‍ട്രോങ്
X

സൈക്ലിങില്‍ ഹാട്രിക് സ്വര്‍ണം നേടി ആംസ്‍ട്രോങ്

അമേരിക്കന്‍ വനിതാ താരം ക്രിസ്റ്റിന്‍ ആംസ് ട്രോങ്ങ് സൈക്ലിങില്‍ തുടര്‍ച്ചയായ മൂന്ന് ഒളിമ്പിക്സുകളില്‍ സ്വര്‍ണം നേടുന്ന താരമായി. സൈക്ലിങ് ടൈം ട്രയല്‍ ഇനത്തിലായിരുന്നു നേട്ടം. നാല്‍പ്പത്തി രണ്ടാം വയസ്സിലാണ് റിയോയിലെ മെഡല്‍.

ബീജിങില്‍ സ്വര്‍ണം നേടിയ ശേഷം വിരമിക്കാന്‍ തീരുമാനിച്ചിരുന്നു ആംസ്ട്രോങ്ങ്. അമ്മയായതിനു ശേഷവും ആംസ്ട്രോങ്ങ് മത്സരരംഗത്ത് സജീവമായി. ലണ്ടനിലെ സ്വര്‍ണനേട്ടത്തിനുശേഷവും വിരമിക്കല്‍ പ്രഖ്യാപിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം തീരുമാനം മാറ്റി. നാല്‍പ്പത്തി മൂന്നാം പിറന്നാളിന് ഒരു ദിവസം മുമ്പാണ് ചരിത്ര നേട്ടം. സൈക്ലിങിലെ ഒരുവിഭാഗത്തില്‍ തന്നെ തുടര്‍ച്ചയായി മൂന്നു ഒളിമ്പിക് സ്വര്‍ണം നേടുന്ന താരമായി ആംസ്ട്രോംങ്. 29.7 കിലോ മീറ്റര്‍ പൂര്‍ത്തിയാക്കാന്‍ 48.26 സെക്കന്റുമാണ് എടുത്തത്. ടോക്കിയോ ഒളിമ്പിക്സില്‍ നാല്‍പ്പത്തേഴായിരിക്കും ആംസ്ട്രോങ്ങിന്റെ പ്രായം. ഇനി വിരമിക്കുമെന്ന് പറഞ്ഞാലും അത് ആരാധകര്‍ മുഖവിലക്കെടുക്കില്ല.

TAGS :

Next Story