ലോധ കമ്മിറ്റി റിപ്പോര്‍ട്ട് സുപ്രീംകോടതി അംഗീകരിച്ചു
ലോധ കമ്മിറ്റി റിപ്പോര്‍ട്ട് സുപ്രീംകോടതി അംഗീകരിച്ചു
. എഴുപത് വയസിന് മുകളിലുള്ളവര്‍ ബിസിസിഐയുടെ ഔദ്യോഗിക ഭാരവാഹിത്വത്തിലുണ്ടാകാന്‍ പാടില്ല. മന്ത്രിമാര്‍ ബിസിസിഐയുടെ....
ബിസിസിഐക്ക് കനത്ത തിരിച്ചടി സമ്മാനിച്ച് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് സുപ്രീംകോടതി അംഗീകരിച്ചു. റിപ്പോര്‍ട്ട് ആറ് മാസത്തിനകം നടപ്പിലാക്കണമെന്ന് ബിസിസിഐക്ക് കോടതി നിര്‍ദേശം നല്‍കി. എഴുപത് വയസിന് മുകളിലുള്ളവര്‍ ബിസിസിഐയുടെ ഔദ്യോഗിക ഭാരവാഹിത്വത്തിലുണ്ടാകാന്‍ പാടില്ല. മന്ത്രിമാര്‍ ബിസിസിഐയുടെ ഭാഗമാകരുതെന്ന് ലോധ കമ്മിറ്റി നിര്‍ദേശവും കോടതി അംഗീകരിച്ചു.
ബിസിസിഐയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രാതിനിധ്യം ഉണ്ടാകണം. ഒരു സംസ്ഥാനത്തിന് ഒരു വോട്ടാണ് ഉണ്ടാകുക. നിലവിലുള്ള രൂപത്തില്‍ നിന്നും പുതിയ തരത്തിലുള്ള ബിസിസിഐയിലേക്കുള്ള ചുവടുമാറ്റം നിയന്ത്രിക്കാന്‍ ലോധ കമ്മിറ്റിയെ കോടതി ചുമതലപ്പെടുത്തി.
Adjust Story Font
16