Quantcast

കേരളം 248ന് പുറത്ത്

MediaOne Logo

Damodaran

  • Published:

    20 March 2017 6:44 AM GMT

കേരളം 248ന് പുറത്ത്
X

കേരളം 248ന് പുറത്ത്

20 റണ്‍സെടുത്ത മനുകൃഷ്ണനും 17 റണ്‍സെടുത്ത ബേസില്‍ തമ്പിയും മാത്രമാണ് ഇന്ന് അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്

ഹിമാചല്‍ പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന്‍റെ ഒന്നാം ഇന്നിങ്സ് 248 റണ്‍സിന് അവസാനിച്ചു. നാലിന് 163 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനഃരാരംഭിച്ച കേരളത്തിന് ഇന്ന് കാര്യമായ ചെറുത്തുനില്‍പ്പ് പുറത്തെടുക്കാനായില്ല. 61 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് ടോപ് സ്കോറര്‍. 20 റണ്‍സെടുത്ത മനുകൃഷ്ണനും 17 റണ്‍സെടുത്ത ബേസില്‍ തമ്പിയും മാത്രമാണ് ഇന്ന് അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. നാല് വിക്കറ്റെടുത്ത റിഷി ധവാനാണ് കേരളത്തെ തകര്‍ത്തത്.

TAGS :

Next Story