Quantcast

ത്രോ ഇനങ്ങളിലെ പ്രതീക്ഷയായി വിഗ്നേഷ്

MediaOne Logo

Sithara

  • Published:

    27 March 2017 9:22 AM GMT

ത്രോ ഇനങ്ങളിലെ പ്രതീക്ഷയായി വിഗ്നേഷ്
X

ത്രോ ഇനങ്ങളിലെ പ്രതീക്ഷയായി വിഗ്നേഷ്

സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ത്രോ ഇനങ്ങളിലെ പ്രതീക്ഷയാണ് കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജസ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിഗ്നേഷ് ആര്‍ നമ്പ്യാര്‍.

സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ത്രോ ഇനങ്ങളിലെ പ്രതീക്ഷയാണ് കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജസ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിഗ്നേഷ് ആര്‍ നമ്പ്യാര്‍. കോഴിക്കോട് ജില്ലാ കായികമേളയില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ട്രിപ്പിള്‍ സ്വര്‍ണവുമായിട്ടാണ് വിഗ്നേഷിന്റെ വരവ്. കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ വിഗ്നേഷ് ഇക്കുറി റെക്കോര്‍ഡ് സ്വപ്നവുമായാണ് എത്തുന്നത്.

നിരവധി കായിക താരങ്ങളെ രാജ്യത്തിന് സമ്മാനിച്ചിട്ടുള്ള കോഴിക്കോട് ചക്കിട്ടപാറയില്‍ നിന്നാണ് വിഗ്നേഷ് ആര്‍ നമ്പ്യാരുടെ വരവ്. ത്രോ ഇനങ്ങളില്‍ ഇക്കുറി തീ പാറും പോരാട്ടം പ്രതീക്ഷിക്കാമെന്ന് വിഗ്നേഷ് ഉറപ്പ് പറയുന്നു. ഡിസ്കസ്, ഷോട് പുട്ട്, ജാവലിന്‍ മൂന്ന് ത്രോ ഇനങ്ങളിലും മികച്ച ദൂരം കുറിച്ചാണ് സംസ്ഥാന സ്കൂള്‍ കായിക മേളക്ക് ഈ താരം എത്തുന്നത്. സെന്റ് ജോര്‍ജസ് ഹയര്‍ സെക്കന്ററി സ്കൂള്‍ കുളത്തു വയലിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് വിഗ്നേഷ്. സ്പ്രിന്റ് ഇനത്തിലായിരുന്നു തുടക്കം കുറിച്ചതെങ്കിലും പിന്നീട് ത്രോ ഇനങ്ങളിലേക്ക് തിരിഞ്ഞു.

പരീശീലകനായ പീറ്ററിന്റെയും സ്കൂളിലെ കായിക അധ്യാപകനായ ജയന് ജേക്കബിന്റെയും കീഴിലാണ് പരിശീലനം. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വിഗ്നേഷ് എത്തുമ്പോള്‍ ചക്കിട്ടപാറ എന്ന മലയോര മേഖലയും കാത്തിരിക്കുകയാണ്. ഈ താരത്തിന്റെ വിജയത്തിന്.

Next Story